അവതരികയായി പിന്നീട് സിനിമയിലെത്തിയ താരമാണ് അനുമോൾ. ഇവൻ മേഘ രൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അകം,പ്രേമസൂത്രം,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,ഞാൻ,ചായില്യം,അമീബ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അനുമോളുടെ പുതിയ വെബ് സീരിസിന്റെ വിശേഷങ്ങൾ പറയുന്നതിനൊപ്പം യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. അയാലി എന്ന വെബ് സീരിസിൽ കാണിച്ചിരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് അനുമോൾ പറയുന്നു. പ്രായപൂർത്തിയായ ശേഷം സ്കൂളിൽ പോകാൻ പറ്റാത്ത പെൺകുട്ടിയുടെ ജീവിതമാണ് വെബ്‌സീരിസിൽ കാണിക്കുന്നത്.
ആദ്യമായി ആർത്തവമുണ്ടായപ്പോൾ തനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ് കരുതിയത്. എന്താണ് ആർത്തവമെന്ന് അമ്മ തനിക്ക് പറഞ്ഞ് തന്നിട്ടില്ലായിരുന്നു. എന്നാൽ ഈ വെബ്‌സീരിസ് ഭാവിയിൽ അമ്മമാർക്ക് ഒരു റഫറൻസ് ആയിരിക്കുമെന്ന് അനുമോൾ പറയുന്നു. തന്നോട് അമ്മ ആർത്തവത്തെ കുറിച്ച് പറയാത്തത് മടികൊണ്ടായിരിക്കുമെന്നും അനുമോൾ പറയുന്നു. ആർത്തവത്തെ കുറിച്ച് സ്‌കൂളിൽ നിന്ന് കുട്ടികൾക്കിടയിൽ നിന്നാണ് താൻ കേട്ടിട്ടുള്ളത് പക്ഷെ അത് അന്ന് മനസിലായിരുന്നില്ലെന്നും അനുമോൾ പറയുന്നു.
മൂന്നാറിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങിയ ദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മേരി സഞ്ജു (28) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ വിവാഹിതരായ ദമ്പതികൾ മൂന്നാറിൽ പോയി തിരിച്ച് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൻസ്റ്റൻ ന്റെ ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജിലെ പി ജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. സുഹൃത്തിന്റെ പന്തീരാങ്കാവിലെ ഫളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് തന്‍സിയ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് വന്നത്. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.
വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധർമ്മജൻ. സുഹൃത്തിനെ കാണാനെത്തി അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സ്‌ഫോടനം.
‘ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’- ധർമ്മജൻ പറഞ്ഞു.
നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്.
മാർച്ച് 5 ലെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഇന്ത്യൻ ഡയപോറ വിത്ത് ആർജി’ സമ്മേളനത്തിൽ അഭൂതപൂർവമായ തിരക്കും മറ്റു സുരക്ഷ കാരണങ്ങളും പരിഗണിച്ച് കൂടുതൽ ആളുകളെ ഉൾകൊള്ളുന്ന മറ്റൊരു വേദിയിലേയ്ക്ക് മാറ്റിയിരിക്കുന്നു.
പുതിയ വേദിയുടെ അഡ്രസ്:
Heston Hyde Hotel North Hyde Lane, Hounslow Middlesex TW5 0EP
തീയതി : 2023 മാർച്ച് 5, ഞായറാഴ്ച
സമയം: 13.00 മണി മുതൽ – 17.30 മണി വരെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1: പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് കാര്യപരിപാടികൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
2: വിജയകരമായി ഒരിക്കൽ രജിസ്‌ട്രേഷൻ ചെയ്തവർ, വേദിമാറിയത് കൊണ്ട് വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
3: അന്നേദിവസം ഓരോരുത്തർക്കും ഇഷ്യൂ ചെയ്തു കിട്ടിയ ടിക്കറ്റ്, ഐഡി പ്രൂഫ് എന്നിവ കയ്യിൽ കരുതുക.
നീട്ടിവളർത്തിയ താടിയും മുടിയും മുറിച്ചുമാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ ലുക്കിൽ. ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.
കന്യാകുമാരിയിൽനിന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷമാണ് രാഹുൽ താടിയും മുടിയും മുറിക്കുന്നത് ഒഴിവാക്കിയത്. യാത്രയ്ക്കിടയിൽ ദിവസവും ഷേവ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും സമയക്കുറവുമായിരുന്നു പ്രശ്നം. ഭാരത് ജോഡോ തുടങ്ങുന്നതിന് മുൻപുവരെ ക്ലീൻ ഷേവ് ചെയ്തിരുന്നു. എന്നാൽ പുതിയ ലുക്കിൽ ക്ലീൻ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്.
കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ–ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു.
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയുംമുടിയും മുറിക്കാൻ രാഹുൽ തയാറായിരുന്നില്ല. പാർലമെന്റിലും കഴിഞ്ഞ ദിവസങ്ങളിൽ റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ‘ജോഡോ താടിയിലാണ്’ എത്തിയത്.
മലയാളി ദമ്പതികളുടെ രണ്ടു വയസ് മാത്രമുള്ള ഏക മകന്‍ പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോൾ യു.കെയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനി ജോജിയുടെയും ഏക മകന്‍ ജോനാഥന്‍ ജോജിയാണ് (2) ഫെബ്രുവരി 27 തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മരണമടഞ്ഞത്. കഴിഞ്ഞ മൂന്നു മാസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍.
എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ ലിവർപൂളിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. കുടുംബം യുകെയിൽ എത്തിയിട്ട് മുന്ന് വർഷമായി. കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ പങ്കുചേർന്ന് മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാജ്ഞലികൾ….
സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. തെലുങ്കാന വാറങ്കൽ സ്വദേശിനിയായ ഇരുപതുകാരിയാണ് ജീവനൊടുക്കിയത്. ആൺ സുഹൃത്ത് വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്ന് നേരിട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ബന്ധുവീട്ടിൽവെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കൂടെ പഠിക്കുന്ന യുവാവുമായി അടുപ്പത്തിലായിരുന്ന വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഈ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺ സുഹൃത്ത് സ്വകര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. വിദ്യാർത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് സുഹൃത്ത് പ്രചരിപ്പിച്ചത്.
ചടയമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തിൽ പരിക്കേറ്റ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്നും ദൃക്‌സാക്ഷിയായ ഉദയകുമാർ പറയുന്നു.
അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നെന്നും വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും ഉദയകുമാർ പറയുന്നു. പതിനഞ്ച് മീറ്റർ ദൂരെയുള്ള കടയിൽ പോയി സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നാണ് താൻ അഭിജിത്തിനെ നിവർത്തി കിടത്തിയത്. വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുപത് മിനിറ്റോളം അഭിജിത്ത് റോഡിൽ കിടന്നെന്നും ഉദയകുമാർ പറയുന്നു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കുരിയോട് നെട്ടെത്തറയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾ മരിച്ചത്. പുനലൂർ സ്വദേശികളായ ശിഖ (20), അഭിജിത് (20) എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. മുപ്പത്തിയാറ് വയസ്സായിരുന്നു. സംഭവത്തില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി.
വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.