Kerala

കരുവന്നൂര്‍: കരുവന്നൂര്‍ പുഴയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അച്ഛനും അമ്മയും മകനും ഒന്നിച്ച് മുങ്ങിത്താഴുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും നേഹ ഇതുവരെ മുക്തയായിട്ടില്ല.

കഴുമ്പള്ളം ബണ്ട് റോഡില്‍ നിന്നു കാര്‍ കരുവന്നൂര്‍ പുഴയിലേക്ക് വീണാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും തന്റെ മകനും സഹോദരനും സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു കാറില്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് സ്‌നേഹ യാത്ര ചെയ്തത്.

മുന്നില്‍ പോയ കാര്‍ ബണ്ട് റോഡില്‍ നിന്ന് പുഴയിലേക്ക് വീഴുന്നതാണ് പിന്നീട് നേഹ കാണുന്നത്. കാറില്‍ ഉണ്ടായിരുന്ന സഹോദരന്‍ ശരത് പുറത്തേക്കു തെറിച്ച് രക്ഷപ്പെട്ടു. അതുപോലെ മറ്റുള്ളവരും കാറില്‍ നിന്നു പുറത്തെത്തുമെന്ന് നേഹ പ്രതീക്ഷിച്ചു.

എന്നാല്‍ കണ്‍മുന്നില്‍ വെച്ച് കാര്‍ പതിനഞ്ചടി താഴ്ചയിലേക്ക് കാര്‍ മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. റോഡിന്റെ വീതി കുറവും പുഴയോട് ചേര്‍ന്ന ഭാഗത്ത് കൈവരി ഇല്ലാത്തതുമായിരുന്നു അപകടത്തിന് കാരണമായത്.

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കർണാടകയുടെ വടക്കൻ മേഖലയിലെ ഹഗ്ളി ആദർശ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഭരത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്.

കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ആദ്യം മൺവെട്ടി കൊണ്ട് അടിക്കുകയും തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. കൂടാതെ, ഭരതിന്റെ അമ്മയും സ്‌കൂളിലെ തന്നെ അധ്യാപികയുമായ ഗീത ബാർക്കറിനെയും മുത്തപ്പ മർദിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗീത ഇപ്പോൾ പ്രാദേശിക ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലാണ്. സ്‌കൂളിൽ കരാർ അധ്യാപകനായി ജോലിചെയ്തു വരികയാണ് മുത്തപ്പ. സംഭവത്തിനു ശേഷം ഒളിവിൽ പോയ മുത്തപ്പയ്ക്കായി അന്വേഷണം നടത്തി വരികയാണ്.

സീരിയൽ-സിനിമാ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങി നിൽക്കുന്ന ആശയെയാണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ട് അവരുടെ മനസുകളിൽ സ്ഥാനം കണ്ടെത്തിയ നടൻ ആണ് ഉല്ലാസ് പന്തളം. സ്കിറ്റിലെ വെറും സംഭാഷണങ്ങൾ കൊണ്ട് മാത്രമല്ല ഉല്ലാസ് എന്ൻ നടൻ മലയാളികളുടെ പ്രിയപ്പെട്ട കോമഡി താരം കൂടി ആയത്. ആ ഭാവങ്ങളും ചിരിയും നിശബ്ദതയുമെല്ലാം പ്രേക്ഷരിൽ ചിരി നിറച്ചു നൽകി. കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾ അംഗീകരിച്ച കോമഡി താരമായി ഉല്ലാസ് മാറുന്നത്. അഭിനയത്തിലേക്കുള്ള വഴി ഉല്ലസിനു തുറക്കാന് കിട്ടുന്നത് കോമസി സ്റ്റാർസിലൂടെയാണ്. ധാരാളം പ്രതിസന്ധികളൊക്കെ അതിജീവിച്ചാണ് ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്ന താരമായി ഉല്ലാസ് മാറിയത്.

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്ത ഉല്ലാസ് ഇതുവരെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുംഭാരീസ്, മാസ്ക്, മൊഹബത്തിൽ കുഞ്ഞബ്ദുള്ള, ഒരു മാസ് കഥ വീണ്ടും, സവാരിഗിരിഗിരി എന്നിങ്ങനെ നിരവധി സിനിമക്ളിൽ ആണ് ഉല്ലാസ് അഭിനയിച്ചത്. പെരുങ്കാളിയാട്ടം, കർണൻ നെപ്പോളിയൻ ഭഗത് സിങ്, രണ്ട് എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങൾ. കുറേ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഉല്ലാസിന്റെ ഏറ്റവും വലിയ സ്വപ്നം നല്ലൊരു വേഷമാണ്.

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) നെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആശയെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.

ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.

ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.

 

കള്ളനോട്ടുകേസില്‍ പ്രമുഖ സീരിയല്‍ നടന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നടന്‍ നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടില്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കല്ലട സ്വദേശിയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ കാരായ്മ അക്ഷയ നിവാസില്‍ ലേഖ (48) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ പിടിയിലായ സീരിയല്‍ നടന്റെ വാഹനത്തില്‍ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു.

ലേഖ 500 രൂപയുടെ നോട്ട് നല്‍കി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ക്ലീറ്റ്‌സാണ് തനിക്ക് പണം നല്‍കിയതെന്നായിരുന്നു ലേഖ പറഞ്ഞത്. ക്‌ളീറ്റസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി.

രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോള്‍ നടന്‍ ഷംനാദ് ആണ് നോട്ടുകള്‍ എത്തിച്ചു നല്‍കുന്നതെന്ന് മൊഴി നല്‍കി. അങ്ങനെയാണ് ഷംനാദ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍ നിന്നും നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകള്‍ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകള്‍.

ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍, ലാമിനേറ്റര്‍, നോട്ടുകള്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഉണക്കി സൂക്ഷിക്കാന്‍ വച്ചിരുന്ന നിരവധി നോട്ടുകള്‍ എന്നിവ കണ്ടെത്തി. പാതി നിര്‍മ്മാണത്തിലിരുന്ന നോട്ടുകള്‍ക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി ശ്യാമാണ് ബുദ്ധികേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെഹന്‍. കൂട്ടുകാരോടൊപ്പമാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന.

അതേസമയം സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരമയി തുടരുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.ഫൈനലിലെ തോല്‍വിയില്‍ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

അഞ്ജു റ്റിജി

കേരളാ ഗവൺമെന്റ് സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്‌ ഡെവലപ്മെന്റിൻെറ (ഐഎച്ച്ആർഡി) നേതൃത്വത്തിലുള്ള കോളേജുകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നാഷണൽ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻെറ ഭാഗമായി “മീമാംസ” എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ നാനാതലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തികളുമായി യുവ തലമുറയ്ക്ക് ആശയസംവാദത്തിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മീമാംസ പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. മീമാംസയുടെ ഉത്ഘാടന പ്രഭാഷണം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്‌തിരുന്ന എം പി ജോസഫ് ആണ് നിർവഹിച്ചത്. യുകെയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലേയും കുസാറ്റിലെയും അക്കാഡമിക് മികവുമായി ഐഎഎസിൻറെ പടി ചവിട്ടിയ എം പി ജോസഫ് തൻറെ സേവന കാലഘട്ടത്തിൽ ഭരണചക്രത്തിന്റെ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. കംബോഡിയയിലെ തന്റെ സേവനകാലഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘My Driver Tulong and other Tall Tales from a Post Pol Pot Contemporary Cambodia’ എന്ന കൃതി ശ്രദ്ധേയമാണ്.

കേരളത്തിലെ വിദ്യാർത്ഥികൾ യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന ഈ കാലഘട്ടത്തിൽ യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തി സ്വന്തം മാതൃരാജ്യത്തെ സേവിക്കാൻ കേരളത്തിൽ തിരിച്ചെത്തിയ എം പി ജോസഫ് സാർ “വിദേശത്തേക്ക് ചേക്കേറുന്ന കേരളത്തിന്റെ യുവത്വം” എന്ന വിഷയത്തെ പറ്റി തൻെറ അനുഭവ സമ്പത്തിൽ നിന്നാണ് വിദ്യാർഥികളുമായി സംവേദിച്ചത്. ഗോ ബട്ട് പ്ലീസ് കം ബാക്ക് എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം.

ഐഎച്ച്ആർഡി തരംഗ് നാഷണൽ ടെക്‌ഫെസ്റ്റിന് ആതിഥ്യം അരുളുന്നത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ ആണ്. തരംഗിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ഡോ. സ്‌മിതാ ധരൻ, ടെക് ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. ദീപ ജെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

 

 

 

 

 

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 15ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.

റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ വെട്ടി. രാജേഷിനെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.

RECENT POSTS
Copyright © . All rights reserved