Kerala

അപൂർവ്വരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം. ലോകത്ത് തന്നെ മറ്റൊരു ചികിത്സയ്ക്കും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബാലൻ ഇന്ന് കേരളത്തിൽ നടത്തിയ ചികിത്സയുടെ ഫലമായി പൂർണ്ണ ആരോഗ്യവാനായത്. കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് രണ്ട് വയസുകാരന്റെ ജീവൻ തിരിച്ചുപിടിച്ചത്.

പിറന്നുവീണ് രണ്ട് കൊല്ലം തികയും മുൻപേ നിരവധി ചികിത്സയിലൂടെയാണ് സെയ്ഫ് എന്ന കുട്ടി കടന്നുപോയത്. സിവിയർ കമ്പൈൻഡ് ഇമ്മ്യുണോ ഡെഫിഷൻസി എന്ന അസുഖം ബാധിച്ചാൽ രക്ഷപെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ കുടുംബവും നിരാശയിലായി. ഒടുവിലാണ് എല്ലാ പ്രതീക്ഷകളും അർപ്പിച്ച് കേരളത്തിലേയ്ക്ക് എത്തിയത്.

അതിർത്തി തർക്കങ്ങൾക്ക് അപ്പുറത്തേക്ക് വൈദ്യശാസ്ത്രം മനുഷ്യബന്ധങ്ങളെ യോജിപ്പിക്കുന്നതിനുള്ള ഉദാഹരണമാണിതെന്ന് കുഞ്ഞിനെ ചികിത്സിച്ച മിംസ് ആശുപത്രി പറയുന്നു. പൂർണ്ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്. മകനെ മജ്ജ മാറ്റി വെക്കലിലൂടെ അസുഖം മാറാൻ സഹായിച്ച അതിർത്തി കടന്നെത്തിയ രക്ഷാകരങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ കുടുംബം. മാസങ്ങള് നീണ്ട ആശുപത്രി വാസമവസാനിപ്പിച്ച് ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സെയ്ഫും കുടുംബവും.

ഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്.

അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭർത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയിൽ തീർഥം പോലെ എന്തോ കൈയിൽ തന്നു. തീർഥമാണെന്ന് കരുതി ഞാൻ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകൾക്കും നൽകി. എന്നാൽ അതിൽ ഉപ്പ് രസമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു.

പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്- നിത്യ ദാസ് പറഞ്ഞു.

എന്നാൽ ഞങ്ങൾക്ക് നൽകിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്‍ക്കും താരം കൂട്ടിച്ചേർത്തു.ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം.

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്നും സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്‍പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാല്‍പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഫുട്‌ബോള്‍ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്. സ്‌നേഹവും കളിതാല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ്.

കളിയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി സന്ദേശത്തില്‍ പറഞ്ഞു.

ബാലതാരമായി മലയാള സിനിമയിലെത്തിയ ജോമോൾ ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

ഇപ്പോളിതാ തന്റെ നല്ല ​ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ, ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ. മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്

ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.
അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി

അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനത്തിലൂടെയാണ് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മ ഇന്ത്യയിലെ മികച്ച ഗായികയായത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി രാജ്യത്തിന്റെ ഒന്നടങ്കം അഭിനന്ദവും ഏറ്റുവാങ്ങി.

എന്നാല്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാതെ വീട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ടറിഞ്ഞ ഫിലോകാലിയ സന്നദ്ധസംഘടനയാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം പണിതുനല്‍കിയിരിക്കുകയാണ്. മൂന്ന് മാസം മുന്‍പ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമായി.

പുറംലോകവുമായി ബന്ധങ്ങള്‍ ഒന്നുമില്ലാതെ പ്രാരാബ്ധങ്ങളുമായി ഒതുങ്ങിജീവിച്ച നഞ്ചിയമ്മയ്ക്ക് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ സ്വപ്നംപോലും കാണാന്‍ കഴിയുന്നതായിരുന്നില്ല. ഇന്നവരെ ആളുകള്‍ തിരിച്ചറിയുന്നു, സ്വീകരണങ്ങള്‍ നല്‍കുന്നു. അടുത്തിടെ അവര്‍ ആദ്യമായി വിമാനത്തില്‍ കയറിയതും വിദേശയാത്ര നടത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു.

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിന്റെ വാർത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം. ബാല പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.

യുകെ മലയാളി ബൈക്ക് അപകടത്തില്‍ മരിച്ചു. വെയില്‍സിലെ പെന്‍ിപ്രിഡില്‍ താമസിക്കുന്ന ജിന്റോ എല്‍ദോസ് (33) ആണ് നാട്ടിൽ ദാരുണ മരണം സംഭവിച്ചത്. തങ്കളം ഗ്രീന്‍വാലി ജംഗ്ഷനില്‍ മുണ്ടേക്കുടി സ്വദേശിയാണ് ജിന്റോ. മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മാമോദീസാ ചടങ്ങ് കഴിഞ്ഞ് തിരികെ വരവേ തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ കദളിക്കാടിന് സമീപം ജിന്റോ ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഏകമകന്റെ മാമോദീസ കഴിഞ്ഞു തൊടുപുഴയിലെ ഭാര്യ വീട്ടില്‍ നിന്ന് തങ്കളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിന്റെ മാമോദീസ നടത്തുന്നതിനായി ജിന്റോയും കുടുംബവും നാട്ടിലെത്തിയത്. കുരുന്നിന്റെ മാമോദിസ ആഘോഷങ്ങളുടെ നിറവില്‍ നില്‍ക്കെ കുടുബങ്ങങ്ങൾക്ക് മുഴുവന്‍ കണ്ണീര്‍ സമ്മാനിച്ചതാണ് ജിന്റോയുടെ മരണവാര്‍ത്ത എത്തിയത്. കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ സംസ്‍കാരം നടത്തി

കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടൻ ബാല.വീണ്ടും സിനിമയിലേക്ക് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സ്വകാര്യ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും സിനിമയിൽ നിന്നുള്ള ഇടവേളയ്ക്ക് കാരണമായിട്ടുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാമത് ബാല എലിസബത്തിനെ വിവാഹം കഴിച്ചതും എല്ലാം പ്രേക്ഷകർക്ക് അറിയുന്ന കാര്യങ്ങളാണ്.

ആദ്യ വിവാഹമോചനത്തിന് ശേഷം ബാലയെ തളർത്തിയത് കുഞ്ഞ് തന്റെയൊപ്പം ഇല്ലാനുള്ളതാണ്. അമൃതയുമായുള്ള ബന്ധത്തിൽ അവന്തിക എന്നൊരു മകളാണ് ഇവർക്കുണ്ടായിരുന്നത്‌. പാപ്പു എന്ന് വിളിക്കുന്ന മകൾ നിലവിൽ അമൃതയ്ക്ക് ഒപ്പമാണ്.

ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നത്. നവാഗതനായ അനൂപ് പന്തളം നിർമ്മിക്കുന്ന ചിത്രത്തിൽ കോമഡി വേഷത്തിലാണ് ബാല എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ രണ്ടാമത്തെ നിർമാണ സാരംഭമാണിത്. ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ബാല അടക്കമുള്ള താരങ്ങൾ. നിരവധി അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ആയി പങ്കെടുക്കുന്ന മിക്ക അഭിമുഖങ്ങളിലും ബാല മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഒരിക്കൽ തങ്ങളുടെ വീട്ടിൽ കള്ളൻ കയറിയെന്നും താൻ അവരെ ഇടിച്ചിട്ടെന്നും മകൾ ഇത് കണ്ട് പേടിച്ചെന്നുമാണ് ബാല പറയുന്നത്. മകൾക്ക് അത് ഒരു ട്രോമ ആയെന്നും അന്ന് താൻ ഒരു കാര്യം മകൾക്ക് പറഞ്ഞു കൊടുത്തെന്നും ബാല പറയുന്നുണ്ട്,. ബാല പറയുന്നത് ഇങ്ങനെ.

‘ഒരു ദിവസം കള്ളന്മാർ കയറിയിരുന്നു. അവൾ പേടിച്ചു പോയി. ഞാൻ അവരെ പിടിച്ച് ഇടിച്ചു. അവർ ആറ് പേർ ഉണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു. ഫൈറ്റ് അറിയുന്നത് കൊണ്ട് ഇടിച്ചു. അവൾ അത് കണ്ടു പോയി. അപ്പോൾ അമൃതയും ഉണ്ടായിരുന്നു. അവളും കണ്ടു. ഒച്ചയൊക്കെ എടുത്തു,. അവർ ഓടി പോയി. അത് മകൾക്ക് ഒരു ട്രോമയായി. അതു കഴിഞ്ഞ് ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. പേടി ഉണ്ടെങ്കിലും എന്ത് പറയണം, ഡാഡി ഉണ്ട്. ഇന്ന് എന്റെ കൂടെ ഇല്ല എന്റെ മകൾ’ ബാല പറഞ്ഞു.

അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ബാല മകളോട് തന്റെ പുതിയ സിനിമ ഷഫീഖിന്റെ സന്തോഷം കാണണമെന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും ഡാഡി കൂടെയുണ്ട് എന്ന ഉറപ്പും അഭിമുഖത്തിലൂടെ നൽകിയിരുന്നു.

ഖത്തറിലെ ഫുട്ബോൾ ആവേശം അലയടിക്കുമ്പോൾ ലോകമാകെ അതിന് പിന്നിൽ അണിനിരക്കുകയാണ്. മലയാളക്കരയിലെ കാര്യവും മറിച്ചല്ല. ഖത്തറിൽ ആരാധകരുടെ കൂട്ടത്തിലും സംഘാടകരുടെ കൂട്ടത്തിലുമടക്കം നിരവധി മലയാളികളുടെ സാന്നിധ്യമുണ്ട്. ചില ടീമുകളുടെ സംഘത്തിലും മലയാളത്തിന്‍റെ കയ്യൊപ്പ് ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടത് ലോക ഫുട്ബോളിലെ കരുത്തരായ ബെൽജിയം ടീമിന്‍റെ പരിശീലക സംഘത്തിലെ മലയാളി സാന്നിധ്യമാണ്. ബെൽജിയം ടീമിന്‍റ വെൽനസ് കോച്ചെന്ന നിലയിലാണ് മലയാളിയായ വിനയ് മേനോൻ പ്രവർത്തിക്കുന്നത്. വിനയ്ന്‍റെ തന്ത്രങ്ങളും പരിശീലന മികവും ബെൽജിയത്തെ ലോകത്തെ നമ്പർ വൺ ടീമുകളുടെ ഗണത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

ആദ്യ മത്സരത്തിൽ ഇന്നലെ രാത്രി കാനഡയെ പരാജയപ്പെടുത്തി ബെൽജിയം ഈ ലോകകപ്പിലെ വരവ് അറിയിച്ചുകഴിഞ്ഞു. ബെൽജിയം ടീമിന്‍റെ വിജയത്തിന് പിന്നാലെ വിനയ് മേനോനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിനയ് മേനോന് ആശംസ അറിയിച്ചത്. വിനയ് മേനോന്‍റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാമെന്നും വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഭാഗമാകാൻ സാധിച്ച മലയാളിയായ വിനയ് മേനോന് ആശംസകൾ. ബെൽജിയം ടീമിന്‍റെ വെൽനസ് കോച്ചെന്ന ഉത്തരവാദിത്തമാണ് വിനയ് നിർവഹിക്കുന്നത്. അദ്ദേഹത്തിന്‍റെ സന്തോഷത്തിൽ അഭിമാനപൂർവ്വം നമുക്കേവർക്കും പങ്കു ചേരാം. വിനയ് മേനോനും ബെൽജിയം ടീമിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

അതേസമയം ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയം ഏകപക്ഷീയമായ ഒരുഗോളിനാണ് കാനഡയെ പരാജയപ്പെടുത്തയത്. 44 -ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു വിജയഗോള്‍.

ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയം എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘മേപ്പടിയാന്‍’ സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടാണ് താരം പ്രതികരിച്ചത്.

സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

കാരണം 10-12 ദിവസം തനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും.

ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്‌സ് ഉണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോ എന്നൊക്കെ ചോദിച്ചാല്‍, താന്‍ അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. തന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല.

അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സ് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. താന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍, അത് തെറ്റായ പ്രവണതയാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ.

എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബിജെപിയായാലും തന്റേത് നാഷണലിസ്റ്റ് വാല്യൂസ് ആണ്. താന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

RECENT POSTS
Copyright © . All rights reserved