മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ്.
നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, അമൃത സുഭാഷ്, അർച്ചന പത്മിനി എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ ദിവസം സയനോര നൽകിയ അഭിമുഖം ഏറെ വൈറലായി മാറിയിരുന്നു. എന്നാൽ ഈ അഭിമുഖത്തിൽ സയനോര ധരിച്ചിരുന്ന വസ്ത്രത്തിൽ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ് നിരവധി കമൻറുകൾ ആണ്.
ഈ ഇൻറർവ്യൂ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് ഇവർക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വസ്ത്രങ്ങൾ ഇട്ട് ഇൻറർവ്യൂവിൽ പങ്കെടുക്കാൻ എത്രയോ ആൾക്കാർ കാണുന്നതാണ് മാന്യമായ ഡ്രസ്സ് ധരിച്ചു വന്നു കൂടെ എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു സയനോര എന്ന പാട്ടുകാരിയെ എനിക്ക് ഇഷ്ടമാണ് നന്നായി പാടും പക്ഷെ അവരുടെ വേഷങ്ങൾ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്ന തരത്തിലുള്ള നിരവധി കമൻറുകൾ ആണ് സയനോരയുടെ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ സയനോരയെ സപ്പോർട്ട് ചെയ്ത് നിരവധി പേർ എത്തിയിട്ടുണ്ട്. നിറം കറുത്ത ഒരു പെണ്ണ് ഷോട്ട് ഇട്ടാൽ അവൾ മറ്റവൾ എന്തൊരു ചിന്താഗതിയാണ് ഇവിടെ ഉള്ളവർക്ക് ആണുങ്ങൾ അല്ല കൂടുതൽ പെണ്ണുങ്ങളാണ് ഇത്തരം കമന്റ് ഇടുന്നത് അവളുടെ ഇഷ്ടത്തിന് ആണ് അവൾ ഡ്രസ്സ് ഇടുന്നത്, ഈ നൂറ്റാണ്ടിലും തുണിയുടെ നീളം നോക്കി മാന്യത അളക്കുന്നവരാണ് മലയാളികൾ എന്ന് തരത്തിലുള്ള നിരവധി കമന്റുകളാണ് വരുന്നത്.
ഇടുക്കിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരമാണ് വീട്ടമ്മയുടെ മൃതദേഹം വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുവന്ന ചെറുമകളാണ് ആദ്യം മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.
ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സോളാർ കേസ് പ്രതി സരിത പരാതിയിൽ പറയുന്നു.
വിളവൂർക്കൽ സ്വദേശി വിനുവിനും സംഘത്തിനുമെതിരെയാണ് സരിത പരാതി ഉയർത്തിയിരിക്കുന്നത്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിനുവിന്റെയും സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു സരിത സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് തനിക്ക് വിഷം നൽകിയത് എന്നാണ് സരിത പറയുന്നത്.
വിനു ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത പരാതിയിൽ പറയുന്നു. തുടർന്ന് വിഷം അകത്തു ചെന്നതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. കാലുകളുടെ ചലനശേഷി നഷ്ടമായെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു സരിത പരാതി നൽകിയത്.
കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തി. സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു
ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്.
യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു.
ബാദുഷയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്്‌ഐആറിന്റെ പകര്‍പ്പ് പുറത്തു.
എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.
തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തിനിടയില്‍ നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇരുവർക്കും കുത്തേറ്റത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്നാണ് ഷമീർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ലഹരി വിൽപന ചൊദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദ്ദിച്ചിരുന്നത്രേ. ഇവർ തമ്മിൽ വാഹനം വിറ്റത് സംബന്ധിച്ച തർക്കവും ഉണ്ടായിരുന്നത്രേ. മകനെ തല്ലിയത് ചോദ്യം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനിമാണ് ഖാലിദും ഷമീറും എത്തിയത്. എന്നാൽ സംസാരത്തിനിടയിൽ ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കവെയാണ് ഷമീറിനെ ആക്രമിച്ചത്. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മലപ്പുറം വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി 44 കാരനായ രാംദാസിനെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വേങ്ങര സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയില്‍ നിന്നും നിരന്തരമായി അധ്യാപികയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഡയറിക്കുറുപ്പുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.
വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു.
ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ് അത്യാധുനിക രീതിയിൽ നിർമിച്ച ഹയാത്ത് റീജന്‍സി. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ ഉണ്ടായിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്ത് തുറക്കുന്നത്.
തിരുവനതപുരം നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ബേസ്മെന്‍റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഈ ഹോട്ടൽ ഉള്ളത്. നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്തീര്‍ണത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്‍റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണെന്നു വേണം പറയാൻ.
ഉയരം കൂടിയ എസ്കലേറ്ററും, ഗ്ലാസ് എലവേറ്ററും ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്നു വേദികളിലായി 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഡൈനാമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഇൻഡോർ, ഔട്ട്‌ഡോർ ക്രമീകരണങ്ങളിൽ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്.
ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകർഷണം. 1650 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പ്രസിഡന്‍ഷ്യല്‍ സ്യുട്ടിൽ അത്യാധുനിക സൗകര്യങ്ങളാണ് ഉള്ളത്. നഗരത്തിന്‍റെ വിശാലമായ കാഴ്ചയൊരുക്കുന്ന രീതിയിലാണ് സ്യൂട്ടിന്‍റെ ഡിസൈന്‍ എന്നതാണ് ശ്രദ്ധേയം. ഇതിന് പുറമേയാണ് ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിൽ ഉണ്ട്. വൈവിധ്യം നിറഞ്ഞ ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്‍റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിങ്സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്‍റുകളും ഹോട്ടലിൽ ഉണ്ട്.
കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്‌സായ യുവതിയില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
മൂന്നുവര്‍ഷം മുമ്പ് വിമാനത്താവളത്തില്‍വെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുവാവ് നഴ്‌സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.
അടുത്തിടെ നാട്ടിലെത്തിയ യുവതി തിരികെ കുവൈത്തിലേക്ക് പോകുന്നതിനിടെ ദുബായിലെത്തി യുവാവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. മകളെ വിവാഹം ചെയ്യില്ലെന്നും മറ്റൊരു വിവാഹത്തിന് അവസരം നല്‍കില്ലെന്നുമാണ് ഇയാളുടെ ഭീഷണിയെന്നും ലക്ഷക്കണക്കിന് രൂപ ഇയാള്‍ക്ക് മകള്‍ കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
അതേസമയം, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നയാളാണെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ ദിവസം മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പരാതിക്കാരിക്കെതിരെ മൊഴി നല്‍കി പ്രതികള്‍. ബലാല്‍സംഗം നടന്നിട്ടില്ലെന്നും പണത്തെചൊല്ലിയുള്ള തര്‍ക്കമാണു പിന്നീടു ബലാല്‍സംഗമായി ആരോപിച്ച് പരാതി നല്‍കുന്നതില്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
തങ്ങള്‍ നിര്‍ബന്ധിച്ചു കൂട്ടികൊണ്ടു വന്നതല്ല, സ്വന്തം താല്‍പര്യപ്രകാരമാണ് പരാതിക്കാരി ഹോട്ടലില്‍ പാര്‍ട്ടിക്കു വന്നത്. മദ്യം കഴിച്ചതും തങ്ങളുടെ നിര്‍ബന്ധപ്രകാരമല്ലന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഹോട്ടലില്‍ എത്തുന്നതു ആദ്യമായിട്ടല്ലെന്നും മുമ്പും ഇത്തരം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും നാലാം പ്രതിയായ ഡിംപിള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍വച്ചു ലൈംഗികബന്ധം നടന്നപ്പോഴൊന്നും പരാതിക്കാരി എതിര്‍ത്തിട്ടില്ല. വാഹനത്തില്‍ കയറിപ്പോയതും പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമാണ്. വാഹനത്തില്‍ വച്ചും പരാതിക്കാരിയുടെ സമ്മതത്തോടെയാണു ലൈംഗിക ബന്ധം നടത്തിയത്. പിന്നീടു ഭക്ഷണവും ഒന്നിച്ചു കഴിച്ചശേഷം കാക്കനാട്ടെ താമസസ്ഥലത്തു കൊണ്ടു ചെന്നാക്കുകയായിരുന്നു. അതിനുശേഷമാണു സുഹൃത്തുമായി ആശുപത്രിയില്‍ അഡ്മിറ്റായശേഷം പരാതി നല്‍കുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
ഇക്കാര്യം പരിശോധിക്കാന്‍ ഹോട്ടലിലെ സി.സി.ടിവി കാമറകള്‍ പോലീസ് പരിശോധിക്കും.നാലാംപ്രതി രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാംബയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാം പ്രതി വിവേകുമായുള്ള ഇടപാടുകള്‍ക്കു പുറമെ, ഡിംപിളിന്റെ കേരളത്തിലേക്കുള്ള തുടര്‍ച്ചയായ യാത്രകളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ലൈംഗിക ആവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളില്‍നിന്നും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റാണു ഡിംപിളെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ, മോഡലിനെ പീഡനത്തിനിരയാക്കിയ ബാറിലും കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിച്ചു തെളിവെടുക്കും. പരാതിക്കാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഴനിയിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്.പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ പഴനിയിലെത്തിയത്.
ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
ദമ്പതികള്‍ ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് പറഞ്ഞ് ഏഴു പേരുടെ പേരുകളും കുറിപ്പില്‍ പറയുന്നുണ്ട്. കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.