Kerala

കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ്​ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.

തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട്​ വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട്​ കിട്ടാതാവുകയായിരുന്നു. തുടർന്ന്​ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ടൂറിസ്റ്റുബസ്സുകള്‍ കിട്ടാതായതോടെ കല്യാണത്തിന് എത്തി കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ വധുവിന്റെ വീട്ടിലേക്ക് യാത്ര പോയത്.

ടൂറിസ്റ്റ് ബസ്സുകള്‍ വെള്ള നിറം അടിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എത്തിയത്. ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ളയാണ് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തത്.

കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം. എന്നാല്‍ വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയെ സമീപിച്ചത്.

പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി. വരന്റെ വീട്ടുകാര്‍ ആറ് ലോഫ്ളോറും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്.

വിവാഹത്തിന് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകള്‍ ഒരുക്കിയത് വ്യത്യസ്ത അനുഭവമായെന്ന് വിവാഹത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

പ്രണയപകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം കഴിഞ്ഞ മാസം 28-ന് സുഹൃത്തിന്റെ കൂടെ പാനൂരില്‍നിന്ന് ബൈക്കില്‍ പോയിരുന്നു. ഇതുകണട് ശ്യാജിത് ഇവരെ പിന്തുടരുകയും കോഴിക്കോട് വെച്ച് ഇവരെ തടഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു.

സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്മു. ഈ സമയത്ത് വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞെന്നും ഇതേതുടര്‍ന്നാണ് കൊലപാതകം പദ്ധതിയിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ശ്യാംജിത്ത് ഭീകരസിനിമകളുടെയും സീരിയലുകളുടെയും ആരാധകനാണെന്നാണ് സൂചന. ‘അഞ്ചാംപാതിര’ എന്ന സിനിമ തന്നെ സ്വാധീനിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.

വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. ഇവര്‍ പിന്നീട് സോഷ്യല്‍മീഡിയയിലും സൗഹൃദം തുടര്‍ന്നു. പിന്നീട് വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായില്‍ എത്തിയിരുന്നു. പാനൂരില്‍ എത്തിയപ്പോഴാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിച്ച് മൊഴി നല്‍കി. കേസിലെ പ്രാധാന സാക്ഷിയാണ് ഇദ്ദേഹം.

അതേസമയം, വിഷ്ണുപ്രിയയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി. കഠാര, ചുറ്റിക, കയര്‍ എന്നിവയ്ക്ക് പുറമേ, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. കൊലനടത്താന്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വിഷ്ണുപ്രിയയോടെ സംസാരിച്ചുള്ള പരിചയത്തില്‍ സ്ഥലം കൃത്യമായി ഇയാള്‍ക്ക് അറിയാമായിരുന്നു.

സംഭവം ആരും കാണാത്തതു കൊണ്ടുതന്നെ പിടികൂടില്ലെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ ശാസ്ത്രായമായ തെളിവുകള്‍ പ്രതിയെ കുരുക്കുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതിയുടെ മൊഴി.

കുളിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണമരണം. നെയ്യാറിലെ അപകടത്തിന് സാക്ഷിയായത് മകനും സഹോദരനും. സുഹൃത്തായ ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിനുംഅപകടത്തില്‍പ്പെട്ടത്. രണ്ടുപേരും പുഴയിലെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നത് കണ്ട് വിപിന്റെ മകന്‍ പ്രണവ് നിസ്സഹായനായി അലമുറയിട്ട് കരഞ്ഞത് നാട്ടുകാര്‍ക്കും മറക്കാനാകാത്ത നോവായി.

പ്രണവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിരുന്നു. ഈ കൂട്ടത്തില്‍ രക്ഷാപ്രവര്‍ത്തകനായി എത്തിയത് വിപിന്റെ ജ്യേഷ്ഠന്‍ വിജിനായിരുന്നു. ഒടുവില്‍ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ നെയ്യാറിന്റെ ആഴങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ വിപിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഈ സമയത്ത് പന്ത്രണ്ടുവയസുകാരന്‍ പ്രണവിനെ ആശ്വസിപ്പിക്കുകയായിരുന്നു വിജിന്‍.

വിപിന്‍ സമീപത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. സുഹൃത്തായ ശ്യാം ഓട്ടോറിക്ഷയുമായി ഇടയ്ക്കിടെ വിപിന്റെ വര്‍ക്ഷോപ്പിലെത്താറുമുണ്ട്. ഇരുവരും അങ്ങനെയാണ് പരിചിതരായത്.

ഇതിനിടെയാണ് ഞായറാഴ്ച വിപിനും മകന്‍ പ്രണവുമാണ് പാതിരിശ്ശേരി കടവില്‍ കുളിക്കാനെത്തിയത്. വിപിന്‍ തുണി കഴുകിക്കൊണ്ടിരിക്കവെയാണ് ശ്യാം നീന്തി കുളിക്കാനായി പുഴയിലെത്തിയത്. നീന്തുന്നതിനിടെ ശ്യാം തളര്‍ന്ന് മുങ്ങിത്താഴ്ന്നു. ഇതുകണ്ട് നെയ്യാറിനെ അടുത്തറിയാവുന്ന ശ്യാം ആ ധൈര്യത്തിലാണ് ശ്യാമിനെ രക്ഷിക്കാനായി ശ്യാമിന്റെ അടുത്തേക്ക് നീന്തിയത്. ശ്യാമിനെ കൈപ്പിടിയില്‍ കിട്ടിയെങ്കിലും അടിയൊഴുക്കില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.

ഇതോടെ അപകടം മനസിലാക്കിയ പ്രണവാണ് നാട്ടുകാരെ അറിയിച്ചത്. മണിക്കൂറുകള്‍നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ വിപിനെ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ശ്യാമിനായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി എട്ടു മണിയോടെ വെളിച്ചക്കുറവും ചെളിയും അടിയൊഴുക്കും കാരണം നിര്‍ത്തിവെച്ചു.

കൃഷ്ണന്‍കുട്ടിയുടെയും ശോഭനയുടെയും മകനാണ് വിപിന്‍. വിപിന്റെ മൂത്തമകന്‍ പ്രണവ് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇരട്ടകളായ ഇളയമക്കള്‍ കല്യാണിയും കാശിനാഥും എല്‍.കെ.ജി.യിലാണ്.

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് റിമാന്‍ഡില്‍. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടങ്ങിയ ബാഗ് മാനന്തേരിയില്‍ കുണ്ടുകുളത്തില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. കൊലനടത്തിയ സമയത്ത് ധരിച്ച ജീന്‍സ്, കൊലനടത്താന്‍ ഉപയോഗിച്ച കത്തി, ചുറ്റിക, ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കട്ടര്‍, തെളിവ് നശിപ്പിക്കാന്‍ കരുതിവെച്ച മുടി, മുളകുപൊടി എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍. കഴിഞ്ഞ മാസം വിഷ്ണുപ്രിയ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെത്തുടര്‍ന്ന് ശ്യാം ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് പൊന്നാനിക്കാരനായ സുഹൃത്ത് ശനിയാഴ്ച വള്ള്യായില്‍ എത്തി. പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടെന്നറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്. ആവീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം അറിയാം.

കഠാര,ചുറ്റിക, കയര്‍, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. മൊബൈല്‍ ഫോണ്‍ കരുതിയിരുന്നില്ല. സംഭവം ആരും കാണാത്തതുകൊണ്ടുതന്നെ പിടികൂടില്ലെന്നാണ് കരുതിയത്.

സംഭവശേഷം നാടുവിടുകയായിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. എല്ലാ തെളിവുകളും കണ്ടെടുത്തതായി കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു.

കൊലനടത്തുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളിലും ബൈക്കിലും വിഷ്ണുപ്രിയയുടെ ചോരപുരണ്ടിരുന്നു. പിടിവലിയില്‍ ശ്യാംജിത്തിന്റെ കൈക്ക് നഖംകൊണ്ടുള്ള പരിക്കുണ്ട്. വിഷ്ണുപ്രിയയുടെ നഖത്തില്‍നിന്ന് ശ്യാംജിത്തിന്റെതെന്ന് കരുതുന്ന തൊലിയുടെ പാടും മുടിയും കണ്ടുകിട്ടി.

കേസില്‍ നിര്‍ണായക തെളിവായ ആയുധങ്ങള്‍ ഞായറാഴ്ച രാവിലെതന്നെ കണ്ടെടുത്തു. മാനന്തേരിയിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ ശ്യാംജിത്തുതന്നെ പോലീസിന് കാണിച്ചുകൊടുത്തു. എട്ടുമണിയോടെയാണ് പോലീസ് ശ്യാംജിത്തുമായി മാനന്തേരി സത്രത്തിലെ താഴെകളത്തില്‍ വീട്ടില്‍ എത്തിയത്. രണ്ട് പോലീസ് ജീപ്പുകളിലാണ് തെളിവെടുപ്പ് സംഘം എത്തിയത്.

വീട്ടിന് മുന്‍വശത്തെ പടുവയല്‍ കുണ്ടിലായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അടങ്ങിയ ബാഗ് ഒളിപ്പിച്ചിരുന്നത്. ബാഗ് വെള്ളത്തില്‍ താഴ്ന്നുകിടക്കാന്‍ കല്ലുകള്‍ നിറച്ചിരുന്നു. തെളിവെടുപ്പ് സമയത്ത് നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു പ്രതി.

പ്രതി ഉപയോഗിച്ച ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ രക്തക്കറ കാണാമായിരുന്നു. ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീട്ടിന്റെ കിഴക്കുഭാഗത്തുള്ള മുറിയാണ് പ്രതി ഉപയോഗിച്ചിരുന്നത്. പോലീസ് മുറിയില്‍ വിശദപരിശോധന നടത്തിയപ്പോള്‍ വിവിധതരത്തിലുള്ള പണിയായുധങ്ങള്‍ കണ്ടത്തി. യൂ ട്യൂബില്‍ കണ്ട് നിര്‍മിച്ചതാണന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് കയര്‍ പ്രതിയുടെ മുറിയില്‍നിന്നാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍, പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയുമായി പോലീസ് വന്നതറിഞ്ഞ് നാട്ടുകാര്‍ വീട്ടിന് സമീപം എത്തിയിരുന്നു.

മുട്ടത്തറ മാലിന്യസംസ്‌കരണ പ്‌ളാന്റില്‍ കണ്ടെത്തിയ കാലുകള്‍ ബംഗ്ലാദേശ് കോളനിയില്‍ വെച്ച് കൊല്ലപ്പെട്ട പീറ്റര്‍ കനിഷ്‌കറിന്റേതാണെന്നു സ്ഥിരീകരിച്ചു. കനിഷ്‌കറിന്റെയും അമ്മ പൗളറ്റിന്റെയും ഡി.എന്‍.എ. പരിശോധന നടത്തിയാണ് കനിഷ്‌കറാണെന്നു സ്ഥിരീകരിച്ചത്. കന്യാകുമാരി ചിന്നമുട്ടം ശിങ്കാരവേലന്‍ കോളനിയില്‍ 15/267ല്‍ ആന്റണി കനിബല്ലിന്റെയും പൗളറ്റിന്റെയും മൂത്തമകനാണ് പീറ്റര്‍ കനിഷ്‌കര്‍.

പീറ്റര്‍ കനിഷ്‌കറിന്റെ ശരീരാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ അമ്മ പൗളറ്റും ബന്ധുക്കളും വലിയതുറ സ്റ്റേഷനിലെത്തി. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. കനിഷ്‌കറിന്റെ വസ്ത്രാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്്. തലയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടില്‍നിന്ന് പുത്തേരി സ്വദേശിയായ മഹേശ്വര്‍ ഖലീഫ എന്ന യുവാവുമായി കനിഷ്‌കര്‍ കേരളത്തിലേക്കു പുറപ്പെട്ടതെന്ന് പൗളറ്റ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായതിനാല്‍ മീന്‍പിടിത്തത്തിനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. മിക്കദിവസവും വീട്ടില്‍ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു കനിഷ്‌കര്‍ അവസാനമായി അമ്മയെ വിളിച്ചത്. തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കേരള പോലീസ് കന്യാകുമാരി പോലീസിനെയുംകൂട്ടി വീട്ടിലെത്തിയിരുന്നു. മഹേശ്വര്‍ ഖലീഫയെ തേടിയായിരുന്നു എത്തിയത്. തുടര്‍ന്നായിരുന്നു തന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. ഖലീഫയെ വലിയതുറ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

മത്സ്യത്തൊഴിലാളിയായ കനിഷ്‌കറിന്റെ അച്ഛന്‍ ആന്റണി കനിബാല്‍ 2010-ല്‍ കൊല്ലത്തുനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് കന്യാകുമാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കനിഷ്‌കറിന്റെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല.

ഓഗസ്റ്റ് 12-ന് രാത്രി ബംഗ്ലാദേശ് സ്വദേശി മനു രമേഷ് തന്റെ വീട്ടിനുള്ളില്‍ വച്ച് പീറ്റര്‍ കനിഷ്‌കറെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ ലഹരിക്കച്ചവട സംഘത്തിനുള്ളിലെ തര്‍ക്കങ്ങളായിരുന്നു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് സുഹൃത്തും ഇറച്ചിവെട്ടുകാരനുമായ ഷെഹിന്‍ ഷായെ വിളിച്ചുവരുത്തി മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് കടലിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.

മുങ്ങിമരണം എന്ന് കരുതിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മുണ്ടക്കയം പാലൂർക്കാവിൽ നടന്ന മധ്യവയസ്കന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. 27 വയസ്സുകാരനായ ജെസിബി ഡ്രൈവർ അറസ്റ്റിലായി. പാലൂർക്കാവ് കുന്നുംപുറത്ത് കുഞ്ഞുമോനെ (58) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് . കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജു(ഷിജു– 27)വിനെ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഓണത്തിനു തലേന്നാണു പാലൂർക്കാവിലെ ചെറിയ തോട്ടിൽ കുഞ്ഞുമോനെ മരിച്ച നിലയിൽ കണ്ടത്. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ തോട്ടിൽ വീണു മുങ്ങിമരിച്ചതാണെന്ന് എല്ലാവരും കരുതി. എന്നാൽ മെഡിക്കൽ റിപ്പോർട്ടുകളിൽ ശരീരത്തിൽ കണ്ട മർദ്ദനത്തിന്റെ ചെറിയ പാടുകൾ പൊലീസിനു സംശയമായി. ഇതോടെ സംഭവത്തിനു തൊട്ടുമുൻപുള്ള ദിവസം കുഞ്ഞുമോൻ പോയ വഴികൾ പൊലീസ് അന്വേഷിച്ചു.

പാലൂർക്കാവിൽ നിർമാണം നടന്നുകൊണ്ടിരുന്ന വീട്ടിലാണു കുഞ്ഞുമോനെ അവസാനമായി കണ്ടത്. ഒപ്പം മറ്റു 2 പേരും ഉണ്ടായിരുന്നു. നിർമ്മാണജോലികൾക്കായി മണ്ണുമാന്തിയന്ത്രവുമായി എത്തിയ സഞ്‌ജുവും മാണി എന്ന മറ്റൊരാളുമായിരുന്നു അത്. ഇവർ മൂവരും ചേർന്ന് നിർമ്മാണത്തിനു ശേഷം ബാക്കിവന്ന ഇരുമ്പുകമ്പികൾ ഓട്ടോറിക്ഷയിൽ കയറ്റി മുണ്ടക്കയത്ത് എത്തിച്ചു വിൽപന നടത്തി.

തുടർന്നു മദ്യം വാങ്ങി ഇവർ പാലൂർക്കാവിൽ എത്തി. മാണി വീട്ടിലേക്കു പോകുകയും ചെയ്തു. ഉച്ച മുതൽ മദ്യലഹരിയിലായിരുന്ന കുഞ്ഞുമോനും സഞ്‌ജുവും പിന്നീട് പാലൂർക്കാവ് തോട്ടിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള പാലത്തിനു സമീപം എത്തി അവിടെയിരുന്നു മദ്യപിച്ചു. ഇവിടെ വച്ചു മദ്യം വാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. കുഞ്ഞുമോനെ മർദിച്ച് അവശനാക്കിയ സഞ്‌ജു ഒഴുക്കുള്ള തോട്ടിലേക്കു തള്ളിയിട്ടതിനു ശേഷം ബൈക്കിൽ കയറി പോയി. കുറച്ചു ദൂരം പോയ ശേഷം വീണ്ടും തിരികെയെത്തി. വെള്ളത്തിൽ കിടന്നിരുന്ന കുഞ്ഞുമോൻ മരിച്ചു എന്ന് ഉറപ്പു വരുത്തി മലർത്തിക്കിടത്തി വെള്ളത്തിൽ മുക്കി. തുടർന്നു മുണ്ടക്കയത്തു തന്റെ റൂമിലെത്തി ബൈക്ക് സുഹൃത്തിനെ ഏൽപിച്ചു. അതിനു ശേഷം ജോലി കിട്ടി എന്ന് അറിയിച്ചു മംഗളൂരുവിലേക്കു കടന്നു. തുടർന്നു നിരന്തരം ട്രെയിനിൽ യാത്ര ചെയ്തു പൊലീസിന്റെ കണ്ണുവെട്ടിച്ചു നടന്നു.

സ്വന്തം ഫോൺ ഉപേക്ഷിച്ച്, സഹയാത്രികരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണുകളിൽ നിന്നാണു ഹിന്ദി നന്നായി അറിയാവുന്ന പ്രതി തനിക്ക് ആവശ്യമുള്ളവരെ വിളിച്ചിരുന്നത്. എന്നാൽ ഇയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വരുന്ന ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ചങ്ങനാശേരിയിൽ എത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തി അറസ്റ്റ് ചെയ്തു.

സിനിമാ താരം ഹണിറോസ് നിരവധി സംരഭങ്ങളുടെ ഉദ്ഘാടനങ്ങൾക്ക് മുഖ്യ അതിഥിയായി പങ്കെടുക്കാറുണ്ട്. അവയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരം​ഗം സൃഷ്ടിക്കാറുണ്ട്. ഹണി റോസിന്റെ നിതംബത്തെക്കുറിച്ചുള്ള ചർച്ചകളും ഉദ്ഘാടന ചിത്രത്തിനു താഴെ സജീവമാണ്. Buttock n Hip Enhancer Full Silicone Panty എന്ന ടെക്നോളജി ഉപയോ​ഗിച്ചാണ് ഹണി റോസ് നിതംബം മനോഹരമാക്കുന്നത് എന്ന് പറയുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണെന്നാണ് അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതെന്താണ് ന്ന് മനസ്സിലായോ? ഇതിന്റെ പേരാണ് Buttock n Hip Enhancer Full Silicone Panty. 2012 ൽ ഇറങ്ങിയ Kahani എന്ന ഒരു ഹിന്ദി സിനിമയുണ്ട്. ആ സിനിമയിൽ വിദ്യ ബാലൻ ചെയ്ത കഥാപാത്രം ജീവിതസാഹചര്യങ്ങൾ കാരണം വ്യാജമായി ഗർഭം ധരിക്കുന്നുണ്ട്. എങ്ങനെയാണ് കൃത്യമമായി ഗർഭം ഉണ്ടാക്കി ധരിച്ചത് എന്നത് സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നുമുണ്ട്. ഈ ഫോട്ടോയിൽ കാണുന്നത് പോലെ full silicon accessory എന്ന ടെക്നോളജിയാണത്.

സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകൾക്ക്, ഇനി അതുമല്ലെങ്കിൽ തന്റെ നിലനിൽപ്പിന് ശരീരഭാഗം ഏതെങ്കിലും തള്ളി പിടിച്ച് കാണിച്ച് പ്രദർശനത്തിന് വെക്കണം എന്നൊക്കെ കരുതുന്ന സ്ത്രീകൾക്ക് ഏറെ ഉപകരിക്കുന്ന ഒരു ടെക്നോളജിയാണ് ഈ full silicon accessory fittings. പ്രത്യേകിച്ച് എൻർടെയിന്മെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ചിലരെങ്കിലും ഈ ടെക്നോളജിയുടെ ഗുണഭോക്താക്കളും ആശ്രിതരുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇതാവുംബോൾ ചിലവേറിയതും ആരോഗ്യപരമായി ഏറെ റിസ്കുള്ളതുമായ ശസ്ത്രക്രിയയൊന്നും വേണ്ട. എന്നാൽ ഞെരമ്പിളകി അരപിരി ലൂസായ പുരുഷ്ന്മാരെ ആകർഷിക്കാനും അവരിൽ ലൈംഗിക വിഭ്രാന്തിയുണ്ടാക്കാനുമൊക്കെ ഈ full silicon accessory ടെക്നോളജി ധാരാളം മതി.

ഇതിനെ കുറിച്ച്, സ്ത്രീശരീരഭാഗങ്ങൾ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിച്ച് പ്രദർശിപ്പിക്കാൻ ഉതകുന്ന full silicon accessory ടെക്നോളജിയെ കുറിച്ച് ഇപ്പോൾ ഞാൻ ഓർമ്മിക്കാൻ കാരണമായത് സിനിമാനടി ഹണിറോസ് നടത്തുന്ന ചില ഉദ്ഘാടനചടങ്ങുകളിലെ വീഡിയോകൾ ശ്രദ്ധയിപ്പെട്ടതിനാലാണ്. അവയിലൊക്കെ ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ പോയി ഗൂഗിളിൽ സർച്ച് ചെയ്ത് ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും നോക്കി. ഹെർ വൈറ്റൽ ബോഡി സ്റ്റാസ്റ്റിക്സ് ഇൻ അതർ സിറ്റ്വേഷൻസ് ആർ ഡിഫറന്റ!

പറഞ്ഞു വന്നത് ഇതാണ്; അതായത്, സിനിമാ നടി ഹണിറോസിന് വലിയ തുകകൾ പ്രതിഫലമായി കൊടുത്ത് കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകർമ്മത്തിനായി കൊണ്ടുവരുന്ന ബിസിനസ്സ് സംരംഭകർ അറിയുന്നുണ്ടോ അവൾ എത്തുന്ന ഉദ്ഘാടനചടങ്ങുകളിൽ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വയറലാവുകയും ചെയ്യും എന്നത് ശരി തന്നെ. അതും കണ്ടാസ്വദിച്ച് ജനം അവരുടെ വഴിക്ക് പോകും. ഹണിറോസിന്റെ നിതംബം ക്ലോസപ്പിൽ കണ്ട നിർവൃതിയിൽ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സിൽ തെളിഞ്ഞു തന്നെയുണ്ടാവും. എന്നാൽ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെ താണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓർമ്മിക്കുക പോലുമില്ല. മനസ്സിൽ തട്ടിയതും മനസ്സിൽ തങ്ങിയതും ഹണിറോസിന്റെ നിതംബം മാത്രം! കണ്ടില്ലേ, ഞാൻ പോലും, സ്ത്രീയായ ഞാൻ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോൾ ഓർമ്മിച്ചത് Kahani സിനിമയിലെ വിദ്യ ബാലന്റെ ഗർഭവും full silicon accessory ടെക്നോളജിയെ കുറിച്ചുമൊക്കെയാണ്.

എന്ത് വാണിജ്യലാഭമാണ് എന്ത് മാർക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവർക്ക് ഉണ്ടാവുക? ഐ റിയലി ഡോണ്ട് അണ്ടർസ്റ്റാന്റ് ദാറ്റ് കൈന്റ് ഓഫ് അബ്സേർട് ആന്റ് റിഡിക്ക്യുലസ് ബിസിനസ്സ് മാർക്കറ്റിംഗ് സ്റ്റ്രാറ്റജി!

ഇത്രയും ഞാൻ പറഞ്ഞതിന് എന്റെ നിതംബത്തിനെ തള്ളി പറയാൻ ആരും മിനക്കടേണ്ട. എന്റെ നല്ല പ്രായത്തിലോ ഈ പ്രായത്തിലോ നിതംബം തള്ളി പിടിച്ചോണ്ട് നവോത്ഥാനം കളിക്കാനോ പണം വാങ്ങി നാട മുറിക്കാനോ ആളെ കൂട്ടാനോ ഞാൻ നിന്നു കൊടുത്തിട്ടില്ല. എന്റെ വസ്ത്രധാരണം എന്റെ മാത്രം ചോയ്സ് ഒക്കെ തന്നെ എന്നാലത് full silicon accessory ടെക്നോളജിയെ കൂട്ടുപിടിച്ചിട്ടല്ല ഞാൻ ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്, ഉപയോഗിക്കുന്നത്. ദാറ്റ് ഈസ് ദ് ഡിഫറൻസ് ! ദാറ്റ് ഇൻഡീഡ് ഇസ് ഡിഫറൻസ് ഇനഫ്!

 

ചെങ്ങന്നൂരില്‍ വയോധികയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ റിന്‍ജു സാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. അന്നമ്മയുടെ സഹോദരീപുത്രി മുളക്കുഴ വിളപറമ്പില്‍ റോസമ്മയുടെ മകന്‍ റിന്‍ജു സാമിനെ(28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ റിന്‍ജുവിന്റെ കുടുംബത്തിനൊപ്പമാണ് അന്നമ്മ താമസിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള റിന്‍ജു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളായ സാമും റോസമ്മയും വെട്ടേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

അതി ക്രൂരമായിട്ടാണ് വെട്ടിക്കൊന്നതെന്നും ശരീരത്തില്‍ 20 ലേറെ മുറിവുകളുണ്ടെന്നുമാണ് വിവരം. പോലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നുവെന്നും അകത്ത് നിന്ന് വാതില്‍ അടച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചെന്നൈയില്‍ ജ്വലറിയില്‍ ജീവനക്കാരനായിരുന്ന റിന്‍ജു മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. അന്നമ്മയെ ആക്രമിച്ച ആയുധവും പോലീസ് കണ്ടെടുത്തു.

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ ജി നായര്‍. സിനിമയിലെയും സീരിയലുകളിലെയും നിറ സാന്നിധ്യം. അഭിനേത്രി മാത്രമല്ല, മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും താരം നടത്താറുണ്ട്. അര്‍ബുദ രോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് സഹായവുമായി സീമ ജി നായര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ വാഹനാപകടത്തില്‍ പരിക്കേറ്റ വാവ സുരേഷിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍. മലയാളികള്‍ക്ക് വളരെയധികം പരിചിതനാണ് വാവ സുരേഷ്. കേരളത്തിന് അകത്തും പുറത്തുമായി ജനവാസകേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ രക്ഷപ്പെടുത്താനായി എത്തിയിട്ടുണ്ട് വാവ സുരേഷ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷ്.

വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാവയുടെ മുഖത്തിന് പരുക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍.

ഇന്നലെ ഞാന്‍ വാവയെ കാണാന്‍ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള്‍ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ് ..അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള്‍ സമാധാനം ആയി.

കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്‍ത്തി ..തന്നെ സ്നേഹിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന്‍ അവിടിരിക്കുമ്പോള്‍ വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ്‍ വന്നുകൊണ്ടേയിരുന്നു ..അതില്‍ കൂടുതലും പല നാടുകളില്‍ നിന്നുള്ള ‘അമ്മമാരുടെ ഫോണ്‍ ആയിരുന്നു ..പലതും വിഡിയോ കോളുകള്‍ ..അവരില്‍ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്‍. വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍.

എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്‍ക്കിടയിലും തന്നെ കാണാന്‍ എത്തുന്നവരെയും ..ഫോണില്‍ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില്‍ ചെറിയ ചില ഉപദേശങ്ങള്‍ കൊടുത്തും അവിടുന്ന് ഞാന്‍ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനുമെന്ന് പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved