കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്ത് വീട്ടില്‍ നിന്നും പോയ അച്ഛനായി ദിവസങ്ങളായുള്ള കാത്തിരിപ്പിലാണ് മകള്‍. സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.
മേയ് മൂന്നിനാണ് രാജനെ കാണാതായത്. രാത്രി എട്ടരയോടെ സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസില്‍ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാന്‍ പോയതാണ് രാജന്‍. എന്നാല്‍ പിന്നീട് രാജനെ ആരും കണ്ടിട്ടില്ല.
എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. കല്യാണവീടാണെങ്കിലും രാജന്റെ മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടില്‍ ആഘോഷമോ ഒരുക്കങ്ങളോ ഒന്നുമില്ല. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശം മകള്‍ക്കില്ലേ?, എന്ന് ചോദിക്കുകയാണ് മകള്‍ രേഖ.
അച്ഛന് കടമോ മറ്റു ബാധ്യതകളോ ഇല്ലെന്നും നാടു വിടേണ്ട ആവശ്യമില്ലെന്നും രേഖ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു കിട്ടണ്ടേ എന്നാണ് രേഖ ചോദിക്കുന്നത്. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടും വനം വകുപ്പിന്റെ ദ്രുതകര്‍മസേനയും വാച്ചര്‍മാരുമെല്ലാം തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് എതിര്‍പ്പറിയിച്ചത്.
ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെയും നടന്‍ എതിര്‍ത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് കേസുമായി ബന്ധപ്പെട്ട ഫൊറന്‍സിക് പരിശോധനഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയുടെ പേരില്‍ ഇനി സമയം നീട്ടിനല്‍കരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. ഒരുപക്ഷേ, ബുധനാഴ്ച തന്നെ ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായേക്കും. നേരത്തെ, മേയ് 31-നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
നടി ഷംന കാസിം വിവാഹിതയാകുന്നു. ഷാനിദ് ആസിഫ് അലിയാണ് നടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുക. വിവാഹിതയാകാന്‍ ഒരുങ്ങുന്ന കാര്യം ഷംന കാസിം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഷാനിദിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സന്തോഷ വാര്‍ത്ത നടി അറിയിച്ചത്.
With the blessings of family stepping to my next part of life???? and now it’s official ?? @shanid_asifali ?? എന്നാണ് ഭാവി വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷംന കാസിം കുറിച്ചത്.
ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടര്‍ന്നുകൊണ്ട് തന്നെ സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം 348741 കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലായി പ്രവേശനം നേടിയത്. ഇത്തവണയും സമാനമായ പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 12986 സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ബുധനാഴ്ച പുതിയതായി ജോലിയില്‍ പ്രവേശിക്കും. കുട്ടികളെ സഹായിക്കാനും ഗതാഗത ക്രമീകരണത്തിനുമായി പൊലീസ് സഹായം ഉണ്ടാകും. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുമായാണ് തുടക്കം. ജൂണ്‍ രണ്ടിന് ഇവര്‍ക്ക് മോഡല്‍ പരീക്ഷയും 13 മുതല്‍ 30 വരെ പ്ലസ് വണ്‍ പരീക്ഷയും നടക്കും.
രാവിലെ 9.30 മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിജയ് ബാബു എത്തി. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള ബന്ധമാണ്. അമൃതയുടെ ആദ്യ ഭര്‍ത്താവ് നടന്‍ ബാലയാണ്. സ്റ്റാര്‍സിംഗറില്‍ അമൃത പങ്കെടുക്കവെയാണ് ജഡ്ജായി ബാല എത്തുന്നത്. ഇതോടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരും വിവാഹിതര്‍ ആവുകയും പിന്നീട് ബന്ധം പിരിയുകയും ചെയ്തു.
ഇരുവരും വേര്‍പിരിഞ്ഞ സമയം അമൃതയുടെ മുന്‍ ഭര്‍ത്താവായ ബാല ഒരു നടനാണ് തങ്ങളുടെ ബന്ധം തകര്‍ത്തത് എന്ന് കോടതിയില്‍ അടക്കം പറഞ്ഞിരുന്നു. വിജയ് ബാബുവാണ് ആ നടന്‍ എന്ന് ബാല പറയുകയും ചെയ്തു. കുറേ നാള്‍ ബാലയുമായി അമൃത പിരിഞ്ഞ് കഴിഞ്ഞിരുന്നു. ആ സമയം വിജയ് ബാബു ഒരു ഫ്‌ലാറ്റില്‍ ലിവിങ് ടുഗദറില്‍ കഴിയുകയായിരുന്നു. എന്നാല്‍ അധികനാള്‍ ഈ ബന്ഘവും നില നിന്നില്ല. അധികം വൈകാതെ ഇരുവരും പിണങ്ങി മാറുകയായിരുന്നു. ബാലയും അമൃതയും തമ്മില്‍ പിരിയാന്‍ കാരണം വിജയ് ബാബു തന്നെയാണെന്ന് ബാല കോടതിയില്‍ തുറന്ന് പറഞ്ഞിരുന്നു.
വിജയ് ബാബുവിനൊപ്പം അമൃത ലിവിംഗ് ടുഗദറില്‍ ആയിരുന്നു എന്നാണ് വിവരം. ഇപ്പോള്‍ ഗോപീസുന്ദറും ആയി അമൃത വീണ്ടും ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് അമൃതയുടെ ഗോപി സുന്ദറിന്റെയും മൂന്നാമത്തെ ബന്ധമാണ് ഇത് എന്നതാണ്. ഗോപിസുന്ദര്‍ ആദ്യം വിവാഹിതനാണ്. ആ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. അതിനുശേഷമാണ് ഗായികയും മോഡലുമായ അഭയ ഹിരണ്മയിമായി ലിവിംഗ് ടുഗതര്‍ ഏര്‍പ്പെട്ടത്. ഇപ്പോള്‍ അമൃതയുമായി ജീവിതം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഗോപിസുന്ദര്‍.
അമൃതയുടെയും ബാലയുടെയും മൂന്നാം ബന്ധമാണ് ഇതെന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവരം. ഇപ്പോള്‍ ഗുരുവായൂര്‍ വെച്ച് ഇരുവരും വിവാഹിതരായി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തെത്തുന്നത്.
വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്ത മധ്യവയസ്‌കനെ കൈകാര്യം ചെയ്ത് യുവതി. പനമരം സ്വദേശിയായ സന്ധ്യയാണ് അസഭ്യം പറഞ്ഞയാളെ സധൈര്യം നേരിട്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു ദുരനുഭവമുണ്ടായത്.
പനമരം സ്വദേശിയായ സന്ധ്യ പടിഞ്ഞാറത്തറയിലേക്ക് യാത്ര ചെയ്യവേ ബസില്‍ വച്ച് മധ്യവയസ്‌കന്‍ ശല്യം ചെയ്യുകയായിരുന്നു. വേങ്ങപ്പള്ളി പോകവെയാണ് സംഭവം. നാലാമൈലില്‍ നിന്നും പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റ ബസിലാണ് പോകുന്നത്. പടിഞ്ഞാറത്തറ വരെ മാത്രമെ എനിക്ക് സ്ഥലം അറിയുള്ളൂ. വേങ്ങപ്പള്ളി എത്തുമ്പോള്‍ അറിയിക്കാന്‍ കണ്ടക്ടറോട് പ്രത്യേകം പറഞ്ഞിരുന്നു. ഡോറിന്റെ അടുത്ത സീറ്റിലാണ് ഇരുന്നത്.
പടിഞ്ഞാറത്തറയില്‍ നിന്നും ഒരാള്‍ എന്റെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചന്ദ്രിക സോപ്പെടുത്ത് എന്നെ കാട്ടി. പിന്നെ ശല്യം ചെയ്യാന്‍ തുടങ്ങി. കൈയ്യില്‍ കയറി പിടിച്ചു. മാറി ഇരിക്കാന്‍ പറഞ്ഞിട്ടും ഇയാള്‍ അത് കേട്ടില്ല. കണ്ടക്ടര്‍ ഇടപെട്ടതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി, പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ അസഭ്യം പറയാന്‍ തുടങ്ങി.
പിന്നെ ഇയാള്‍ ബസിന്റെ മുന്നില്‍ കയറി നിന്ന് ഐലവ് യൂ..ചക്കരേ മുത്തേ ഉമ്മ നിന്നെ ഞാന്‍ കെട്ടും. എന്നൊക്കെ പറഞ്ഞു. വീണ്ടും അയാള്‍ വാതിലിന്റെ അടുത്ത് നിന്ന് ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ തല്ലിയത്. അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ ഞാന്‍ കൊടുത്തത് കൊണ്ട് പോലീസില്‍ പരാതിയൊന്നും നല്‍കിയില്ല. പരാതി കൊടുത്താന്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരും, സന്ധ്യ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മലയാളികൾ കാത്തിരുന്ന വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി ഇന്നലെ വെളിച്ചത്തുവന്നെങ്കിലും സമ്മാനർഹമായ ടിക്കറ്റ് അധികൃതർ സ്വീകരിച്ചില്ല. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്ക് അർഹമായ ലോട്ടറി ടിക്കറ്റുമായി ഡോ. പ്രദീപ് കുമാറും ബന്ധു രമേശനുമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാൽ ടിക്കറ്റ് അധികൃതർ സ്വീകരിക്കാതിരുന്നതോടെ ഇരുവരും തിരിച്ചുപോയി.
ഇന്നലെയാണ് കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമർപ്പിക്കണമെന്നാണ് നിയമം. ഇവരുടെ പക്കൽ ഈ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്.
കൂടാതെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.
ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു. നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്.
ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണം എത്താൻ വൈകി. സമ്മാനത്തുക കൊണ്ട് ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തുകഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ടെന്നും ഡോ.പ്രദീപ് പറഞ്ഞു.
മേയ് 22ന് നറുക്കെടുത്തെങ്കിലും ഇത്രനാളായി കാണാമറയത്തായിരുന്നു ഭാഗ്യശാലികൾ. ടിക്കറ്റുമായി ആരും എത്താത്തതിനാൽ സമ്മാനം സർക്കാരിനു ലഭിക്കുമെന്ന തോന്നൽ പോലുമുണ്ടായിരുന്നു. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടും. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് സമ്മാനർഹർക്ക് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നു വിറ്റ എച്ച്ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. വലിയതുറ സ്വദേശികളായ ജസീന്ത രംഗൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്.
സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനി നൂറയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശി ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് നടപടി.
കോടതി അതിവേഗം ഹര്‍ജി പരിഗണിച്ചു, ജഡ്ജിയുടെ ചേമ്പറില്‍ തന്നെ നൂറയെ എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രായപൂര്‍ത്തിയായ ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പട്ട് ആലുവ സ്വദേശിയായ ആദില നസ്‌റിനാണ് നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടിരിക്കുന്നെന്നായിരുന്നു ആദിലയുടെ പരാതി.
ആലുവയിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു പങ്കാളിയായ കോഴിക്കോട് സ്വദേശിനിയായ യുവതിയ്‌ക്കൊപ്പം ആദില നസ്‌റിന്‍ താമസിച്ചിരുന്നത്. ആറ് ദിവസം മുമ്പ് പങ്കാളിയുടെ അമ്മയും ബന്ധുക്കളും ആലുവയിലെ വീട്ടിലെത്തി ബലംപ്രയോഗിച്ച് പങ്കാളിയെ തട്ടിക്കൊണ്ട് പോയെന്ന് ആദില പറയുന്നു. ഇതിന് തന്റെ ബന്ധുക്കളും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ തമരശ്ശേരി സ്വദേശിയായ 23 കാരിയുമായിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും തമ്മില്‍ പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഇരുവരും പിന്നീട് ഒന്നിച്ചു. കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ഇരുവരും. ഇവിടെ തമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
പെട്ടന്നൊരു ദിവസം താമരശേരിയില്‍ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ആദില പറയുന്നത്. പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ രണ്ടുപേര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും. നിയമ സംവിധാനത്തിലൂടെ പൊലീസും കോടതിയും ഇടപെടണമെന്നാണ് ആദില പറയുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയമ വ്യവസ്ഥ അനുസരിച്ച് ഇരുവരെയും സ്വതന്ത്രമായി ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് ആദില.
ദക്ഷിണ കൊറിയയില്‍ സാംസങ് ഇലക്ട്രോണിക്‌സിലെ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുമ്പോള്‍ ദിലീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേര്‍ക്കണം. കഴിഞ്ഞദിവസം സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ദിലീപിന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു.
ദേശീയതലത്തില്‍ 21ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ദിലീപ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് ദിലീപ് കെ കൈനിക്കര. മൂന്നാം ശ്രമത്തിലാണ് ദിലീപിന്റെ സ്വപ്നനേട്ടം.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയില്‍ 18ാം റാങ്ക് നേടിയ ദിലീപ് ജോലിയില്‍ പ്രവേശിച്ചെങ്കിലും ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചില്ല. അവധിയെടുത്ത് പരിശീലനം തുടര്‍ന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐലേണ്‍ ഐഎഎസ് അക്കാദമിയിലായിരുന്നു പഠനം. ഇവരെ കൂടാതെ ഐലേണില്‍ നിന്നു പരിശീലനം നേടിയ 15 പേര്‍ കൂടി 2021ലെ സിവില്‍ സര്‍വീസസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയായിരുന്നു 2018ല്‍ ദിലീപ് സാംസങ്ങിലെത്തിയത്. ആരും കൊതിക്കുന്ന നഗരവും ജോലിയും ഉയര്‍ന്ന ശമ്പളവും ഒരു വര്‍ഷം കൊണ്ട് മടുത്തു. 2019ല്‍ നാട്ടിലെത്തി പരിശീലനം ആരംഭിച്ചു. ആദ്യം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ വിജയിച്ച് പ്രൊബേഷനറി ഓഫീസറായി.
മുന്‍പ് കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് ജേതാവാണ് ദിലീപ്.
മുന്‍പ് കേരള എന്‍ട്രന്‍സില്‍ ഒന്നാം റാങ്കും അഖിലേന്ത്യ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 13ാം റാങ്കും നേടിയിട്ടുള്ള ദിലീപ് ഐഐടി പ്രവേശന പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി പ്ലാസിഡ് വിദ്യാനഗറിലായിരുന്നു പ്ലസ് ടു വരെ പഠനം. പിന്നെ ഐഐടി മദ്രാസില്‍. ഐഐടി മദ്രാസിലെ പഠനത്തിനു പിന്നാലെ ദിലീപ് സാംസങ്ങിന്റെ ദക്ഷിണ കൊറിയയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബില്‍ ജോലി നോക്കി.
‘ഇത് എനിക്ക് സ്വപ്ന സാക്ഷാല്‍ക്കാരമാണ്. നൂറിനുള്ളില്‍ റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും 21 അപ്രതീക്ഷിതം. കേരള കേഡര്‍ ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യത്ത് എവിടെയും ജോലിക്ക് സന്നദ്ധനാണ്. ഐടി വകുപ്പിനോടാണ് വ്യക്തിപരമായ താല്‍പ്പര്യം’-തിരുവനന്തപുരം പട്ടത്തെ ഫ്‌ലാറ്റിലിരുന്ന് ദിലീപ് പറയുന്നു.
കേരളത്തിലുണ്ടാകുന്ന പ്രളയങ്ങള്‍ക്ക് കാരണമെന്തെന്നും സര്‍വീസില്‍ കയറിയാല്‍ എങ്ങനെ നേരിടുമെന്നും അഭിമുഖത്തില്‍ ചോദ്യങ്ങളുണ്ടായെന്ന് ദിലീപ് പറഞ്ഞു. പ്രളയം ഉണ്ടായാല്‍ കലക്ടര്‍ പദവിയിലിരുന്ന് എങ്ങനെ നേരിടും എന്നായിരുന്നു. പെട്ടെന്നുള്ള നടപടിയെന്ന നിലയ്ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ക്യാംപുകളിലേക്ക് മാറ്റുമെന്നും ദിലീപ് മറുപടി നല്‍കി. ദീര്‍ഘകാല അടിസ്ഥാനത്തിലാണെങ്കില്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രളയം ഉണ്ടാകാതിരിക്കാനും നേരത്തേ അറിയാനുമായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ദിലീപ് പറഞ്ഞു. ആത്മവിശ്വാസം നിറഞ്ഞ ആ മറുപടിയ്‌ക്കൊപ്പം കേരളത്തിലേക്ക് ഒന്നാം റാങ്കും പോന്നു.
സര്‍വീസ് പരിശീലനത്തിനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നുവര്‍ഷമായി തിരുവനന്തപുരത്താണ് താമസം. റിട്ട. എസ്ഐ കെ എസ് കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എല്‍പിഎസ് ഹെഡ്മിസ്ട്രസ് ജോളിമ്മയുടെയും മകനാണ്. പിജി വിദ്യാര്‍ഥിയായ അമലു സഹോദരിയാണ്.