Kerala

തൃക്കാക്കര എൽ.ഡി.എഫ് .റാലിയിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ ഡോ.എസ്.എസ്. ലാലിന്റെ പരിഹാസത്തിൽ പൊതിഞ്ഞ ഒളിയമ്പ്.

‘അടുത്ത വീട്ടിലെ ആര്‍ത്തിപ്പണ്ടാരം കാരണവര്‍ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയാളുടെ വീര്‍ത്ത കഴുത്തില്‍ അണിയിക്കുന്നത് ചുവപ്പ് ഷാള്‍. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര.’ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്,

വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകണമെന്ന് മെഹ്നാസിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയത്. റിഫയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിലവില്‍ മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

നേരത്തെ മെഹ്നാസിന്റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസര്‍ഗോഡേയ്ക്ക് പോയിരുന്നു. എന്നാല്‍ മെഹ്നാസിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.

മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

അടുത്തകാലത്ത് ഒടിടിയിൽ റിലീസ് െചയ്ത മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ മോഹൻലാലിന്റെയും മീനയുടെയും പഴയ ചിത്രങ്ങളുണ്ടായിരുന്നു. അവ ‘വർണപ്പകിട്ട്’ എന്ന സിനിമയിലെ സ്റ്റില്ലുകളായിരുന്നു. 1997 മുതൽ 2022 വരെ കാൽ നൂറ്റാണ്ടായി താരജോടികളായി മോഹൻലാലും മീനയും തുടരുന്നു. ആ സുവർണജോടികൾക്കു തുടക്കമിട്ട ‘വർണപ്പകിട്ട്’ എന്ന ഐ.വി.ശശി ചിത്രം റ‍ിലീസ് ചെയ്തിട്ട് ഏപ്രിൽ നാലിന് കാൽനൂറ്റാണ്ട് തികയും. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിനു പിന്നിലെ ചില അറിയാക്കഥകളും.

നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേലിന്റെ സഹോദരി പുത്രൻ അനിൽ സക്കറിയയുടെ ഓർമ്മക്കുറിപ്പുകൾ.

കുവൈത്ത് ഓയിൽ കമ്പനിയിലെ കോൺട്രാക്ട് ഡിവിഷനിൽ മെക്കാനിക്കൽ പ്ലാനർ ആണ് അനിൽ സക്കറിയ

 അനിൽ സക്കറിയ : നിർമാതാവ് ജോക്കുട്ടൻ പാലക്കുന്നേൽ എന്റെ അമ്മാവനായിരുന്നു. സിനിമയുടെ എല്ലാക്കാര്യങ്ങളിലും അദ്ദേഹത്തിന്റെ സഹായിയായിരുന്നു ഞാൻ. വർഷങ്ങൾക്കു മുൻപ്, ‘കൺഗ്രാചുലേഷൻസ് മിസ് അനിത മേനോൻ’ എന്ന സിനിമയെടുത്ത് സാമ്പത്തികമായി നഷ്ടത്തിലായ ജോക്കുട്ടൻ കുറെക്കാലത്തിനു ശേഷം ബിസിനസിലൂടെ കരകയറിയ ശേഷമാണ് വീണ്ടും സിനിമ നിർമാതാവാകാനുള്ള ആഗ്രഹം മനസ്സിലുദിച്ചത്. കഥയുടെ ഒരു ആശയം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

സുഹൃത്തായ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനനോടു ജോക്കുട്ടൻ കഥ പറഞ്ഞു. സംവിധായകൻ നിസാറുമായി പ്രാരംഭ ചർച്ച നടത്തി. സുരേഷ് ഗോപിയും മീനയും പ്രധാന കഥാപാത്രങ്ങളായി സിനിമയുടെ ചർച്ച മുന്നോട്ടുപോയി. സിംഗപ്പൂരിലായിരുന്നു ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ജോക്കുട്ടന്റെ ബിസിനസ്. പിന്നീട് സംവിധായകരായ ജോണി ആന്റണി, ലാൽജോസ് തുടങ്ങിയവരും ചങ്ങനാശേരി ബ്രീസ് ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന ചർച്ചകളിൽ ഒപ്പമുണ്ടായിരുന്നു. പക്ഷേ, ചർച്ച മുന്നോട്ടു പോയപ്പോഴേക്കും നിസാർ എന്തോ കാരണം കൊണ്ട് സിനിമയിൽ നിന്നു പിന്മാറി. പ്രോജക്ട് അനിശ്ചിതത്വത്തിലായി. അപ്പോഴേക്കും സിനിമയുടെ വൺലൈൻ പൂർത്തിയായിരുന്നു.

ബാബു ജനാർദ്ദനൻ : ഞാനും ഐ.വി.ശശിയുമായി ‘അനുഭൂതി’ എന്ന സിനിമയുടെ ചർച്ച നടക്കുന്ന കാലത്താണ് ജോക്കുട്ടൻ എന്നോടു കഥ പറഞ്ഞത്. ജോക്കുട്ടൻ, അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂരില്‍ ബിസിനസ് ചെയ്യുന്ന ഒരു ശ്രീലങ്കക്കാരൻ ഒരു കോൾ ഗേളിനെ വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്നു മാഫിയകൾ എത്തി. അവർ ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. ചർച്ച തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലേയില്ല!

ജോക്കുട്ടന്‍ പറഞ്ഞ കഥയ്ക്ക് കേരളവുമായി ബന്ധവും പശ്ച‍ാത്തലവും വേണമെന്നു ‍ഞങ്ങൾ തീരുമാനിച്ചു. തെമ്മാടിപ്പറമ്പും മറ്റു നാടകീയ മുഹൂർത്തങ്ങളുമെല്ലാം സിനിമയ്ക്കു വേണ്ടി ഞങ്ങൾ സൃഷ്ടിച്ചതാണ്. അതിൽ ചിലതെല്ലാം എന്റെ നാട്ടിൽ നടന്ന ചില സംഭവങ്ങളിൽ നിന്നു സ്വീകരിച്ചതാണ്. ജോക്കുട്ടന്റെ വ്യക്തിപരമായ ഒന്നു രണ്ട് അനുഭവങ്ങൾ കൂടി അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം സിനിമയിൽ ചേർത്തിട്ടുണ്ട്. ബാക്കിയെല്ലാം സാങ്കൽപ്പികമായിരുന്നു.

ബാബു ജനാർദ്ദനൻ : ഐ.വി.ശശി സാർ കുറച്ചുകാലം സിനിമയിൽ നിന്നു വിട്ടു നിന്ന്, തമിഴിൽ ഒരു സീരിയൽ സംവിധാനം ചെയ്തിരുന്നു. അക്കാലത്താണ് ഒരു നടൻ എന്നെ ശശി സാറുമായി പരിചയപ്പെടുത്തിയത്. ഐ.വി.ശശി സംസാരിച്ചതനുസരിച്ച് ഞാൻ ഒരു കഥ തയാറാക്കി. പക്ഷേ, ചർച്ച മുന്നോട്ടുപോയില്ല. പിന്നീട്, ‘അനുഭൂതി’ എന്ന സിനിമയുടെ ഒരുക്കങ്ങൾ നടക്കുന്നു. അതു മോഹൻലാലിനെ വച്ച് ചെയ്യാൻ ആലോചിച്ചെങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ ആരാധകപ്രീതിക്ക് അനുസരിച്ചുള്ള വലുപ്പം കഥയ്ക്കുണ്ടായിരുന്നില്ല.

അപ്പോഴാണ്, വർണപ്പകിട്ടിന്റെ കഥ പൂർത്തിയാകുകയും ആദ്യത്തെ സംവിധായകൻ പിന്മാറുകയും ചെയ്തത്. ഐ.വി.ശശി സാറുമായി ബന്ധപ്പെടാമെന്ന് ഞാൻ നിർദേശിച്ചു. ഞാൻ ശശി സാറിനെ ബന്ധപ്പെട്ടു. ‘നിർമാതാവിനെക്കുറിച്ച് നീ ആലോചിക്കണ്ട, സബ്ജക്ടും കൊണ്ട് വാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കഥ ജോക്കുട്ടന്റേതാണ്. ജോക്കുട്ടനില്ലാതെ സിനിമ നടക്കില്ല. എത്ര ചെലവായാലും സിനിമയെടുക്കാൻ ജോക്കുട്ടൻ തയാറാണ്’ എന്നു പറഞ്ഞപ്പോൾ ശശി സാർ വഴങ്ങി. ആദ്യത്തെ സംവിധായകനുവേണ്ടി തയാറക്കിയ തിരക്കഥ ഞാൻ വായിച്ചു.

‘ഇതിൽ നല്ല സിനിമയുണ്ട്. ചില ഭാഗങ്ങൾ മാറ്റണം’– എന്ന് ശശി സാർ നിർദേശിച്ചു. ആദ്യത്തെ സംവിധായകനും നായകനും വേണ്ടി ഞങ്ങൾ ചേർത്തിരുന്ന ചില ആക്‌ഷൻ രംഗങ്ങളെല്ലാം ഒഴിവാക്കി ഞങ്ങൾ തിരക്കഥ മാറ്റിയെഴുതി. മദ്രാസിലെ ആബാദ് പ്ലാസ എന്ന ഹോട്ടലിലിരുന്നായിരുന്നു എഴുത്ത്.∙ മോഹൻലാൽ കഥയിലേക്ക്

ബാബു ജനാർദ്ദൻ : ‘വർണപ്പകിട്ടി’ന്റെ തിരക്കഥ പൂർത്തിയാകുന്നതുവരെ ലാൽ സാറിനെ ബന്ധപ്പെട്ടിട്ടില്ല. അക്കാലത്ത് അദ്ദേഹം പുതിയ എഴുത്തുകാരുടെയോ സംവിധായകരുടെയോ സിനിമകൾക്ക് അധികം അവസരം നൽകുന്നുണ്ടായിരുന്നില്ല. ഐ.വി.ശശി എന്ന സംവിധായകൻ ഒപ്പമുണ്ടായിരുന്നതു കൊണ്ടാണ് ആ സിനിമ യാഥാർഥ്യമായത്. ശശി സാർ ലാൽ സാറിനെ ബന്ധപ്പെട്ടു. ലാൽ സാർ സമ്മതം മൂളിയതോടെ സിനിമയുടെ ആദ്യ കടമ്പ ഞങ്ങൾ പിന്നിട്ടു.

അനിൽ സക്കറിയ : പ്രൊഡക്‌ഷൻ കൺട്രോളർ സച്ചിദാനന്ദൻ ആണ് ഐ.വി.ശശിയുമൊത്ത് സിനിമ ചെയ്യാൻ വലിയ സഹായം ചെയ്തത്. ശശി സാറിന് കഥ ഇഷ്ടമായതോടെ സിനിമ മുന്നോട്ടു പോകുമെന്നുറപ്പായി. ആദ്യം പ്ലാൻ ചെയ്ത ചെറിയ ബജറ്റിൽ നിന്ന് അതു വലിയ സിനിമയായി മാറി. ഐ.വി.ശശി മോഹൻലാലിനെ വിളിച്ച് കഥ പറഞ്ഞപ്പോൾ തന്നെ കഥയുമായി മുന്നോട്ടു പോകാനുള്ള പച്ചക്കൊടി കിട്ടി. കഥ കേൾക്കണ്ടേ? എന്നു ചോദിച്ചപ്പോൾ ‘ശശിയേട്ടൻ ചെറിയ സംഭവുമായി എന്റെയടുക്കൽ വരില്ലെന്നറിയാം’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തിരക്കഥ പൂർത്തിയായ ശേഷം മോഹൻലാലിനെ നേരിട്ടു കണ്ടു. എത്രയുംവേഗം ഷൂട്ടിങ് തുടങ്ങാമെന്ന് അദ്ദേഹം സമ്മതിച്ചു.

പാട്ടൊരുക്കാൻ വിദ്യാസാഗറിനെ ഏൽപ്പിച്ചു. ചെന്നൈ എഗ്മൂറിൽ എം.ജി.ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വന്ദന അപാർട്മെന്റ്സിലിരുന്നാണ് പാട്ടുകൾ തയാറാക്കിയത്. ‘മാണിക്യക്കല്ലാൽ…’, ‘ഓക്കേല ഓക്കേല..’, ‘ദൂരെ മാമരക്കൊമ്പിൽ…’ തുടങ്ങിയ പാട്ടുകളെല്ലാം ജനപ്രിയമായി.

ബാബു ജനാർദ്ദനൻ : ഞങ്ങൾ എറണാകുളത്ത് തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ, ശശി സാർ പറയുന്നുണ്ടായിരുന്നു, സിനിമയ്ക്ക് നല്ല കളർഫുളായ ഒരു പേരു വേണമെന്ന്. അക്കാലത്താണ് ‘രംഗീല’ എന്ന സിനിമ സൂപ്പർഹിറ്റായി ഓട‍ുന്നത്. ഞാനും ശശിസാറും കൂടി തീയറ്ററിൽ പോയി സിനിമ കണ്ടു. ‘ഇതുപോലൊരു പേരു വേണം നമ്മുടെ സിനിമയ്ക്കും–’ ശശി സാർ പറഞ്ഞു. രംഗീല എന്ന ഹിന്ദി വാക്കിന്റെ അർഥം എനിക്കറിയില്ലായിരുന്നു. ഞാൻ ശശി സാറിനോട് ആ വാക്കിന്റെ അർഥം ചോദിച്ചു. ‘രംഗീല എന്നു പറഞ്ഞാൽ വർണപ്പകിട്ടുള്ളത്, നിറമുള്ളത് എന്നൊക്കെയാണ് അർഥം’ – ശശി സാർ പറഞ്ഞു.‘അപ്പോൾപ്പിന്നെ, വർണപ്പകിട്ട് എന്നു തന്നെ പേരിട്ടാലോ?’ ആ നിമിഷം സിനിമയ്ക്കു പേരായി.

ബാബു ജനാർദ്ദൻ : സിനിമയുടെ ചിത്രീകരണം തുടങ്ങി. സഹസംവ‍ിധായകൻ എം.പത്മകുമാറാണ്. ഞങ്ങൾ ചെന്നൈയിലിരുന്ന് എഴുതുന്നു. നിർമാതാവ് ജോക്കുട്ടന് സിംഗപ്പൂരിലുള്ള ബന്ധങ്ങൾ ഉപയോഗിച്ച് അവിടെ ചിത്രീകരിക്കാമെന്നു തീരുമാനിച്ചു. എനിക്കും പത്മകുമാറിനും അന്ന് പാസ്പോർട്ടില്ല. ഞാൻ അക്കാലത്ത് സ്കൂൾ അധ്യാപകനണ്. അതുകൊണ്ട് പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിൽ ഡിപിഐയിൽ നിന്ന് നിരാക്ഷേപ സർട്ടിഫിക്കറ്റ് വാങ്ങണം. അതുകൊണ്ട് എന്റെ പാസ്പോർട്ട് പെട്ടെന്നു നടക്കില്ല. പത്മകുമാറിനും പാസ്പോർട്ട് കിട്ടിയില്ല. അസോഷ്യേറ്റ് ഡയറക്ടർ വേണം.

പിൽക്കാലത്ത് സംവിധായകനായ ബ്ലെസി അന്നേ എന്റെ സുഹൃത്താണ്. പത്മരാജൻ ഉൾപ്പെടെയുള്ളവരുടെ അസോഷ്യേറ്റ് ആയിരുന്ന ബ്ലെസിയുടെ കാര്യം ഞാൻ ശശി സാറിനോടു പറഞ്ഞു. അങ്ങനെ ബ്ലെസി അപ്രതീക്ഷിതമായി പ്രോജക്ടിന്റെ ഭാഗമായി. അദ്ദേഹം സിംഗപ്പൂരിൽ പോയി. ആദ്യ ഷെഡ്യൂളിൽ ബ്ലെസിയായിരുന്നു അസോഷ്യേറ്റ് ഡയറക്ടർ. രണ്ടാം ഷെഡ്യൂളിന്റെ സമയമായപ്പോൾ ബ്ലെസിക്ക് ഒരു അപകടത്തിൽ പരുക്കേറ്റു. ചികിത്സയും വിശ്രമവുമായി മാറി നിൽക്കേണ്ടി വന്നതോടെ ഷാജൂൺ കാര്യാൽ ആണ് രണ്ടാം ഷെഡ്യൂളിൽ സഹസംവിധായകനായത്.

ബാബു ജനാർദ്ദനൻ : കോട്ടയത്തായിരുന്നു രണ്ടാം ഷെഡ്യൂൾ. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറ‍ി. ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി.

പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാല്‍ ഒഴിവാക്കേണ്ടി വന്നു. മോഹൻലാലിന് ഇരുവർ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാൽ പെട്ടെന്നു സിനിമ പൂർത്തിയാക്കാനുള്ള സമ്മർദ്ദവും കൂടിവന്നു. അപ്പോഴാണ്, ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാൻ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.

‘ഞാൻ വരുന്നില്ല. നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ’ എന്ന് ശശി സാർ നിർദേശിച്ചു. ഞങ്ങൾ ദിവ്യ ഉണ്ണിയുടെ വീട്ടിൽ പോയി. അക്കാലത്ത് ദിവ്യ ഉണ്ണി വിനയന്റെ സിനിമയായ ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളൂ. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ഞങ്ങൾ ‘മാണിക്യ കല്ലാൽ എന്ന പാട്ട് കേൾപ്പിച്ചു– ഇതു മോഹൻലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവിൽ ഒരുതരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു.

ദിവ്യ ഉണ്ണി വർണപ്പകിട്ടിൽ അഭിനയിക്കാനെത്തുന്നതിന് ഒരാഴ്ച മുൻപ് എറണാകുളത്തുള്ള ഒരു പരിപാടിക്കു വച്ച് മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെന്നും താൻ ശുപാർശ ചെയ്തിട്ടാണ് ലാലിനൊപ്പം ദിവ്യയ്ക്കു ചിത്രമെടുക്കാൻ കഴിഞ്ഞതെന്നും ജോണി സാഗരിക എന്നോടു പറഞ്ഞിട്ടുണ്ട്. ആ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആവേശമായിരുന്നു ദിവ്യയ്ക്ക്. ആ സിനിമയ്ക്കു ശേഷം ദിവ്യ സൂപ്പർ ഹീറോയിനായി മാറുന്നതാണ് കണ്ടത്.

അനിൽ സക്കറിയ : സിനിമയുടെ ആദ്യ ഷെഡ്യൂൾ 1996 സെപ്റ്റംബറിൽ സിംഗപ്പൂരിൽ തുടങ്ങി. രണ്ടു പാട്ടുകളും മറ്റു രംഗങ്ങളും ചിത്രീകരിച്ച ശേഷം ഡിസംബർ ഒന്നിന് കോട്ടയം ഷെഡ്യൂൾ തുടങ്ങി. പക്ഷേ, അതിനിടയിൽ വിതരണക്കാർ പിണങ്ങി. അവർ പണം മുൻകൂർ നൽകാൻ തയാറായില്ല. പ്രോജക്ട് നിന്നുപോകുമെന്ന ഘട്ടമായി. അപ്പോഴേക്കും മോഹൻലാൽ ഇടപെട്ടു. അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയുടെയും സുരേഷ് ബാലാജിയുടെയും മേൽനോട്ടത്തിൽ അക്കാലത്ത് പ്രണാമം പിക്ചേഴ്സ് എന്ന പേരിൽ വിതരണ കമ്പനിയുണ്ടായിരുന്നു. അവർ വിതരണ ചുമതല ഏറ്റെടുത്തതോടെ സിനിമ വീണ്ടും മുന്നോട്ടു പോയി.

ബാബു ജനാർദ്ദനൻ : സിംഗപ്പൂരിൽ വർണപ്പകിട്ടിന്റെ ചിത്രീകരണം നടക്കുന്ന കാലത്താണ് മോഹൻലാലിന്റെ ‘പ്രിൻസ്’ സിനിമ റിലീസ് ചെയ്തത്. ആ സിനിമയിൽ ലാലിന്റെ ശബ്ദം മാറിയെന്നു പറഞ്ഞു വലിയ ബഹളമുണ്ടായി. പടം വലിയ പരാജയമായി. അതുവരെയുണ്ടായിരുന്ന ലാലിന്റെ ശബ്ദമായിരുന്നില്ല അതിനു ശേഷം.

തന്റെ തന്നെ ശബ്ദം ആണെന്ന് ഒടുവിൽ മോഹൻലാലിന് പരസ്യമായി പറയേണ്ടി വന്നു. അതോടെയാണെന്നു തോന്നുന്നു, വർണപ്പകിട്ടിന്റെ വിതരണക്കാർ പെട്ടെന്നു മാറി. അങ്ങനെ ലാലിന്റെ കമ്പനി വിതരണം ഏറ്റെടുക്കുകയായിരുന്നു.

ബാബു ജനാര്‍ദ്ദനൻ : കോട്ടയത്ത് ചിത്രീകരണം തുടങ്ങിയ ശേഷം ലൊക്കേഷൻ കണ്ടെങ്കിലും ചിത്രീകരണാനുമതി കിട്ടാൻ വൈകി. പക്ഷേ, 15 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി. ശവക്കോട്ടയിലെ ചിത്രീകരണം നടക്കുമ്പോൾ ക്രെയിൻ തള്ളാൻ മോഹൻലാൽ ഒപ്പം ചേർന്നത് ഓർമിക്കുന്നു. ഇടവേളയില്ലാതെയാണ് ചിത്രീകരണം. ഭക്ഷണം പോലും കഴിക്കാതെ മോഹൻലാൽ അഭിനയിക്കുന്നതു കൊണ്ട് മറ്റ് അഭിനേതാക്കൾക്കൊന്നും പരാതിപറയാൻ പോലും കഴിഞ്ഞില്ല. മോഹൻലാലിന്റെ ശ്രമകരമായ അധ്വാനം ആ സിനിമയ്ക്കു പിന്നിലുണ്ട്.

ബാബു ജനാർദ്ദനൻ : വർണപ്പകിട്ടിൽ മോഹൻ‍ലാൽ ഉപയോഗിച്ചിരുന്നത് ഒരു പഴയ ബൈക്കാണ്. ബൈക്കുമായി ചങ്ങനാശേരിയിൽ നിന്നെത്തിയത് ജോക്കുട്ടന്റെ പരിചയക്കാരനായ ഒരു യുവാവാണ്. സിനിമയോടു ഭ്രമമുള്ളയാളാണ്. അഭിനിയിക്കാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്.് അയാൾ എന്റെ അടുക്കലെത്തി, സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞു. ഞാൻ‍ പറഞ്ഞു, ‘നിങ്ങൾ സിനിമയിൽ ഇപ്പോൾ അഭിനയിച്ചു തുടങ്ങിയാൽ വരുമാനം കിട്ടിത്തുടങ്ങാനൊക്കെ ഒത്തിരി കാലമെടുക്കും.’ ‘അപ്പോൾ എനിക്കെന്തു ചെയ്യാൻ കഴിയും?’ എന്നായി അയാളുടെ ചോദ്യം.

‘നിങ്ങൾ ഇപ്പോൾ ബൈക്ക് സംഘടിപ്പിച്ചുകൊണ്ടുവന്നതുപോലെ അത്യാവശ്യം കാര്യങ്ങളൊക്കെ ഓപ്പറേറ്റ് ചെയ്യാനും പണിയറിയാവുന്നവരെ കൂടെ നിർത്താനുമൊക്കെ കഴിയുമെങ്കിൽ കലാസംവിധായകനാകാൻ കഴിയും. നല്ല അസോഷ്യേറ്റിനെ കൂടെ നിർത്തണം. അതിനു നല്ല കോഓർഡിനേറ്ററാകണം.’ ഞാൻ പറഞ്ഞു.

കലാസംവിധായകനാകാൻ പരിശീലനത്തിന് വർണപ്പകിട്ടിന്റെ കലാസംവിധായകൻ എം.ബാവയോടൊപ്പം നിർത്താൻ സഹായിച്ചതു ഞാനാണ്. പിന്നീട് എന്റെയും ശശി സാറിന്റെയും സിനിമയായ അനുഭൂതിയ‍ിലും ബാവയോടൊപ്പം ആ യുവാവുണ്ടായിരുന്നു. കുറെ സിനിമകളിൽ സഹായിയായി നിന്ന ആ യുവാവാണ് ‘ഈ പറക്കും തളിക’യിലൂടെ സ്വതന്ത്ര കലാസംവിധായകനായി മാറിയ സാലു കെ.ജോർജ്. പിന്നീട് അദ്ദേഹം വളരെ പ്രഗൽഭനായ, തിരക്കുള്ള കലാസംവിധായകനായി മാരി.

ബാബു ജനാർദ്ദനൻ : സിനിമ പുറത്തിറങ്ങിയപ്പോൾ സൂപ്പർഹിറ്റായി. പക്ഷേ, ജോക്കുട്ടന് സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അദ്ദേഹം സിനിമയോടു വലിയ ആത്മാർഥതയുള്ള നിർമാതാവായിരുന്നു. അദ്ദേഹത്തിനു നഷ്ടമുണ്ടാകാൻ പല കാരണങ്ങളുണ്ടായിരുന്നു.

അനിൽ സക്കറിയ : 1996– 97 ൽ 2.45 കോടി രൂപ ചെലവിലാണ് ‘വർണപ്പകിട്ട്’ പൂർത്തിയാക്കി റിലീസ് ചെയ്തത്. അക്കാലത്ത് കേരളത്തിൽ ചിത്രീകരിച്ചിരുന്ന സാധാരണ മോഹൻലാൽ സിനിമകളുടെ മൂന്നിരട്ടിയോളം ചെലവായി. 1997 ഏപ്രിൽ നാലിന് സിനിമ റിലീസ് ചെയ്തു. ഏകദേശം 180 ദിവസം സിനിമ തിയറ്ററുകളിൽ ഓടി. സൂപ്പർഹിറ്റ് എന്നു തന്നെ പറയാം. പക്ഷേ, നികുതിയും വിതരണക്കാരുടെ ഷെയറും ഉൾപ്പെടെയുള്ള ചെലവുകൾ കഴിഞ്ഞ് നിർമാതാവിനു കാര്യമായ നേട്ടമുണ്ടായില്ല. ആ സിനിമ ജോക്കുട്ടനെ സാമ്പത്തികമായി തകർത്തു. ചങ്ങനാശേരിയിലെ വസ്തുക്കൾ വിൽക്കേണ്ടി വന്നു. സിബി മലയിലിന്റെ ‘പ്രണയവർണങ്ങൾ’ ഉൾപ്പെടെയുള്ള സിനിമകൾ ചെയ്യാനിരുന്ന ജോക്കുട്ടൻ ‘വർണപ്പകിട്ട്’ സമ്മാനിച്ച നഷ്ടം കാരണം പിന്നീട് സിനിമാ ബന്ധങ്ങൾ ഉപേക്ഷിച്ചു. രണ്ടു വർഷം മുൻപാണ് ജോക്കുട്ടൻ മരിച്ചത്.

അമയന്നൂർ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം.

വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപാണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പക്ഷെ കുടുംബ പ്രശ്നമാണ് സംഭവത്തിന്‌ പിന്നിൽ എന്നാണ് പൊലീസ് അനുമാനിക്കുന്നത്.

സുധീഷും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം മകനെ സുധീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കരയില്‍ ഇന്ന് നടന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

ഇതിന് മുമ്പ് കണ്ണൂരില്‍ നടന്ന സി പിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കേണ്ടതില്ല എന്നായിരുന്നു അന്നെടുത്ത തിരുമാനം.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തൃക്കാക്കരയിലെ കണ്‍വന്‍ഷനില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കുകയും, പിണറായിയെ വാനോളം പുകഴ്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തിരുമാനിച്ചത്്. കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ അദ്ദേഹത്തെ പുറത്താക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സൂചന നല്‍കിയിരുന്നു.

കേരളത്തിന്റെ ഗതാഗതരംഗത്തുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ-റെയില്‍ മാത്രമല്ല, എല്ലാ വിധത്തിലുമുള്ള അതിവേഗ യാത്രാസംവിധാനങ്ങളും വേണം. നെടുമ്പാശ്ശേരി വിമാനത്താവളം, വൈപ്പിന്‍-എറണാകുളം പാലങ്ങള്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം വന്നപ്പോള്‍ സ്വാഭാവികമായ എതിര്‍പ്പുണ്ടാകും. കൊച്ചി മെട്രോ എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. അത്തരം പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്ക് മാത്രമേ കഴിയൂ, അത് പിണറായി വിജയന് കഴിയും.

പി.ടി തോമസ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ടിക്കൊപ്പം നിരവധി തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് പി.ടിയില്ല. പി.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ അഛന്‍ മരിച്ചാല്‍ മകന്‍ അവരാണോ അധികാരത്തിലേക്ക് കടന്ന് വരേണ്ടതെന്നാണ് പി ടി ചോദിക്കാറുണ്ടായിരുന്നത്്. ഉമ തോമസിനെ ഇഷ്ടപ്പെടുന്നയാളാണ് താന്‍, എന്നാല്‍ പി ടി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കേണ്ടേ എന്നും കെ വി തോമസ് ചോദിച്ചു.

 

യുവതിയും യുവാവും ഫ്‌ളാറ്റില്‍ തീ കൊളുത്തി മരിച്ചു, ആറ് വയസുള്ള കുട്ടി രക്ഷപെട്ടു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നിയമപരമായി വിവാഹതരല്ലാത്ത ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഈ ഫ്ളാറ്റില്‍ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ ആറു വയസുകാരനായ മകനും ഇവര്‍ക്കൊപ്പമായിരുന്നു താമസം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസം വൈകീട്ടാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി.

ഉടനെതന്നെ മുറിയില്‍ തീപടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഫ്ളാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന ദിവസം കേരളത്തിൽ കോണ്‍ഗ്രസ് തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. സംസ്ഥാനത്തെ ജനാധിപത്യാനുഭവം തുടര്‍ഭരണത്തിലൂടെ സാധ്യമായി. ഇത് ജൂണ്‍ മൂന്നിനും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജോസ് കെ. മാണി. ഒരുപാട് രോഗികള്‍ എന്നെ വിശ്വസിപ്പിച്ച് അവരുടെ ഹൃദയം ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെ തൃക്കാക്കരയും എന്നില്‍ ഭദ്രമായിരിക്കുമെന്നും ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും പറഞ്ഞു.

കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതി അരുണ്‍ ആനന്ദി(36)ന് 21 വര്‍ഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ കഠിനതടവും രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തൊടുപുഴ പോക്‌സോ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ അരുണ്‍ ആനന്ദ്. പോക്‌സോ കേസില്‍ അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മര്‍ദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാള്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്.

കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുണ്‍ ആനന്ദ് ഇവരുടെ അമ്മയ്‌ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടയില്‍, മാര്‍ച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകര്‍ന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രില്‍ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.

ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്. ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്‌സോ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷന്‍ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

സ്വകാര്യ കോളേജിലെ ഹോസ്റ്റലില്‍ മലയാളി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് സൗത്ത് നന്ദനത്തില്‍ പദ്മനാഭന്റെ മകള്‍ സാന്ദ്ര (20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച ക്ലാസില്‍നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മരണത്തിനുമുന്‍പ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികള്‍ ഹോസ്റ്റലില്‍ ചെന്നപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു.

വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.

കർമഫലം എന്ന് തീർത്തുപറയാൻ കഴിയുന്ന ഒരു സംഭവം. കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അമേരിക്കൻ പൗരൻ അവളുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.

സൗത്ത് കരോലിനയിലെ എഡ്ജ്ഫീൽഡ് കൗണ്ടി പൊലീസ് ശനിയാഴ്ച ട്രെന്റൺ ടൗണിലെ തന്റെ വീടിന്റെ മുറ്റത്ത് 60 കാരനായ ജോസഫ് മക്കിന്നനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ, പുതുതായി കുഴിച്ച കുഴിയിൽ കുഴിച്ചിട്ട നിലയിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഇയാളുടെ കാമുകിയായ പട്രീഷ്യ ഡെന്റ് (65) ന്റെ മൃതദേഹമായിരുന്നു ഇത്. കൃത്യമായ പരിശോധനകൾക്കൊടുവിലാണ് ഇയാൾ കാമുകിയെ കൊന്നതാണ് എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ജോസഫ് ഡെന്റിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് വലിയ കുഴിയെടുത്ത് കുഴിച്ചുമൂടുന്നതിനിടെ ജോസഫിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

പട്രീഷ്യ ഡെന്റിന്റെ ഇരട്ട സഹോദരി പമേല ബ്രിഗ്‌സിനെ ബന്ധപ്പെട്ടതിനെത്തുടർന്ന് പൂന്തോട്ടത്തിൽ പുതുതായി നികത്തിയ കുഴി പരിശോധിക്കാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. ഡെന്റ് ജോലിക്ക് എത്താത്തതിനെ തുടർന്ന് ഒരു സഹപ്രവർത്തകൻ ബ്രിഗ്സിനെ വിളിച്ചിരുന്നു.

ആശങ്കാകുലനായ ബ്രിഗ്‌സ് 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുകയും കാണാതായ തന്റെ സഹോദരിയെക്കുറിച്ച് പൊലീസുകാരോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് മക്കിന്നന്റെ മുറ്റത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved