Kerala

വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.

വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയായിരുന്നു അപകടം. മാര്‍ച്ച് 14ന് വിവാഹിതരായ ഇവര്‍, വിവാഹ ഫോട്ടോഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടിപുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു.

വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.

ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.

ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ.എന്‍.നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം െേകസടുത്തു.

 

കു​ഞ്ഞി​ന്‍റെ പേ​രി​ട​ൽ ച​ട​ങ്ങി​നി​ട​യി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ആ​ചാ​ര പ്ര​കാ​രം കു​ട്ടി​യു​ടെ പേ​രി​ടാ​നാ​യി അ​ച്ഛ​ന്‍ മ​ടി​യി​ലി​രു​ത്തി ചെ​വി​യി​ൽ വി​ളി​ക്കു​ന്നു. എ​ന്നാ​ൽ അ​ച്ഛ​ൻ അ​ലം​കൃ​ത എ​ന്ന പേ​രാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മ്മ ദേ​ഷ്യ​പ്പെ​ട്ട് ന​യാ​മി​ക എ​ന്ന ഉ​ച്ച​ത്തി​ൽ കു​ഞ്ഞി​ന്‍റെ ചെ​വി​യി​ൽ വി​ളി​ക്കു​ക​യും കു​ഞ്ഞി​നെ വ​ലി​ച്ച് എ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

രം​ഗം വ​ഷ​ളാ​കു​ക​യും ര​ണ്ട് വീ​ട്ടു​കാ​രും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ത​ർ​ക്കി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പ​ല​രും കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ട വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​കാ​മു​കി​യു​ടെ പേ​രാ​യി​രി​ക്കു​മോ ഭ​ർ​ത്താ​വ് ഇ​ട്ട​തെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്.

ഉത്രാടം തിരുനാളിന്റെ ആത്മമിത്രമായ കാന്‍ 42 ബെന്‍സ് കാര്‍ ഇനി
എംഎ യൂസഫലിക്ക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹമനുസരിച്ചാണ് കാര്‍ യൂസഫലിക്ക് ഉടന്‍ സമ്മാനിക്കാന്‍ രാജകുടുംബത്തിന്റെ തീരുമാനം. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ഉത്രാടം തിരുനാള്‍ ഈ തീരുമാനമെടുത്തത്.

അപൂര്‍വ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് കാന്‍ 42 എന്ന ബെന്‍സ് കാറിന്. 1950ല്‍ 12000 രൂപയ്ക്കാണ് രാജകുടുംബം ബെന്‍സ് സ്വന്തമാക്കിയത്. പട്ടം കൊട്ടാരത്തിലാണ് കാര്‍ സൂക്ഷിച്ചിട്ടുള്ളത്. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN– 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് തന്നെയായിരുന്നു.

ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ‘മൈല്‍ എ മിനുട്ട്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.

കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.

എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.

യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.

സി​നി​മ-​നാ​ട​ക കൈ​ന​ക​രി ത​ങ്ക​രാ​ജ് (71) അ​ന്ത​രി​ച്ചു. കൊ​ല്ലം കേ​ര​ള​പു​രം വേ​ലം കോ​ണ​ത്ത് സ്വ​ദേ​ശി​യാ​ണ്. 10,000 വേ​ദി​ക​ളി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ തി​ള​ങ്ങി​യ നാ​ട​ക​ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ത​ങ്ക​രാ​ജ്.

ലൂ​സി​ഫ​ർ, ഈ​മൗ​യൗ, ഹോം ​എ​ന്നീ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന​വേ​ഷം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്രേം​ന​സീ​റി​നൊ​പ്പ​വും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച നാ​ട​ക ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ര​ണ്ട് ത​വ​ണ നേ​ടി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ കൃ​ഷ്ണ​ന്‍​കു​ട്ടി ഭാ​ഗ​വ​ത​രാ​ണ് പി​താ​വ്.

കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.

ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ ( 3 മാസം).

ഗൾഫിലുള്ള പ്രമുഖ നടി ശ്രമിച്ചു, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം; ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്.

കേസിലെ സാക്ഷികളായ സിനിമാരംഗത്തെ പലരേയും സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. നടി ഭാവനയും തന്റെ മകൻ ഇസഹാക്കുമൊത്തുള്ള ചിത്രമാണ് കുഞ്ചോക്കോ പങ്കുവെച്ചിരിക്കുന്നത്.

ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് ചിത്രത്തിൽ. ഭാവന ചേച്ചിയുടെ സ്‌നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

‘എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്‌നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ’- കുഞ്ചാക്കോ ഇൻസ്റ്റയിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടവന്ത്ര മനയത്ര തൈപ്പോടത്ത് എം . വി .ജോർജ് (കുഞ്ഞുകുഞ്ഞ് ) (75 ) നിര്യാതനായി . 4 -04 – 2022 കാലത്ത് 10 മണിക്ക് കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം . ഭാര്യ : ആനിയമ്മ കൊല്ലമലയിൽ , കുറുപ്പന്തറ , മക്കൾ ജിൻസി ജോർജ് , ആൻസി , അമ്പുജ . മരുമകൻ :ഷിജു പാറടി , ഇരട്ടയാർ .

എം . വി .ജോർജിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടുമണിയോടുകൂടി എംസി റോഡിൽ ചങ്ങനാശേരി എസ് ബി കോളേജ് സമീപം നടന്ന വാഹനാപകടം,കോട്ടയത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മുമ്പിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്തു കയറുമ്പോൾ ഇടിച്ചു വീഴ്ത്തി.സംഭവം നടക്കുമ്പോൾ വാഴപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ സുനിൽകുമാറും, സുഹൃത്തും സിപിഎം വടക്കേക്കര നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അനീഷും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ബൈക്ക് യാത്രക്കാരനെ ഇടിച്ച കാർ നിർത്താതെ പോവുകയും. പരുക്കേറ്റ യുവാവിനെ
പല വണ്ടികൾക്കും കൈ കാണിച്ചിട്ടും നിർത്താതെ പോകുകയും ചെയ്തു. അതുവഴി വന്ന ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ സംഭവം കണ്ടു വാഹനം നിർത്തുകയും, ഔദ്യോഗിക വാഹനത്തിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആക്സിഡൻറ് പരിക്കേറ്റ യുവാവിനെ ചങ്ങനാശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിന് നേത്രത്വം നൽകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.എംഎൽഎയുടെ സമയോചിതമായ ഇടപെടലും പ്രവർത്തിയും ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചു.

ബിജോ തോമസ് അടവിച്ചിറ
RECENT POSTS
Copyright © . All rights reserved