Kerala

യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മര്‍ദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

പേരാവൂരിൽ യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂരിൽ കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പൊള്ളലേറ്റ് വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.മൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. രണ്ട് വയസുള്ള ദേവാംഗ് മകനാണ്. സംഭവവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്ഥലത്തെത്തി.

കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഫറ ഷിബ്ല. കഥാപാത്രത്തിനായി ഷിബ്ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച് 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വാര്‍ത്തയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫറ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഷിബ്ല പങ്ക് വെച്ച മിറര്‍ സെല്‍ഫി വൈറലായിരുന്നു. ചിത്രത്തിനൊപ്പം ഫറ കുറിച്ചത് മിററുമായി ഞാന്‍ പ്രണയത്തിലാണെന്നാണ്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയും അതിനൊപ്പം നൽകിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്.

എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല. നിങ്ങളുടെ ഉപഭോഗവസ്തുവല്ല. എന്റെ ശരീരം അനുഭവങ്ങളുടെ ഒരു ശേഖരമാണ്. എനിക്ക് മാത്രം അറിയാവുന്ന യുദ്ധങ്ങൾ നേരിട്ട ഒരു ആയുധം. സ്നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ലൈബ്രറി. നിങ്ങളുടെ കണ്ണുകൾക്ക് അത് സഹിച്ചതെല്ലാം നിർവചിക്കാനാവില്ല. എന്റെ ശരീരത്തിന് വിലയിടരുത്.. അത് എന്നിലെ വ്യക്തിക്ക് നൽകുക.

 

 

View this post on Instagram

 

A post shared by Fara Shibla (@shiblafara)

കോട്ടയം പുതുപ്പള്ളിയില്‍ ഉറക്കത്തില്‍ വെട്ടേറ്റു മരിച്ച മാത്യു എബ്രഹാം എന്ന സിജി(49)യുടെ ജീവിതം ആരുടെയും കരളലിയിക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ സജീവമായിരുന്നു സിജി. അങ്ങനെ സന്നദ്ധ സേവനത്തിനിടയില്‍ അനാഥാലയത്തില്‍ കണ്ടെത്തിയ റോസന്നയെയാണ് സിജി ജീവിത സഖിയാക്കിയത്.

എന്നാല്‍, അവളെ താലി ചാര്‍ത്തിയ നിമിഷം മുതല്‍ സങ്കടങ്ങളും പ്രശ്‌നങ്ങളുമായിരുന്നു സിജിയെ വിടാതെ പിന്തുടര്‍ന്നിരുന്നത്. ഒടുവില്‍ കരുണയോടെ ആരുടെ കരം പിടിച്ചോ അവൾ തന്നെ അവന്‍റെ ജീവനും കവര്‍ന്നെടുത്തു.

ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് പുതുപ്പള്ളി പയ്യപ്പാടി പെരുങ്കാവ് പടനിലം സിജി കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കവേ അമ്മ അച്ഛന്‍റെ തലയ്ക്കു വെട്ടുന്നതു കണ്ടതായി ആറു വയസുകാരനായ മകന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം പുലര്‍ച്ചെ അഞ്ചു വരെ വീട്ടില്‍ തങ്ങിയ റോസന്ന പിന്നീട് മകനെയുമായി വീടു വിട്ടു പോവുകയായിരുന്നു. വൈകുന്നേരത്തോടെ മണര്‍കാട് പള്ളിയുടെ ഗ്രൗണ്ടില്‍നിന്നുമാണ് റോസന്നയെയും മകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്നു റോസന്ന. ഇവരെ അടുത്ത ദിവസം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കു കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്.

ഒന്‍പതു വര്‍ഷം മുമ്പായിരുന്നു സിജി റോസന്നയെ ജീവിത സഖിയാക്കിയത്. എട്ടാം വയസില്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍നിന്നു കോട്ടയത്ത് എത്തിയ റോസന്ന ആര്‍പ്പൂക്കര സാന്ത്വനം അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

28ാം വയസുവരെ പല വീടുകളിലും ജോലി ചെയ്തിരുന്നു. 32-ാം വയസിലാണ് സിജിയുമായുള്ള വിവാഹം നടന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്ന സിജി സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ കണ്ടു റോസന്നയെ വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നതും.

വിവാഹ ശേഷം പയ്യപ്പാടിയിലെ വീട്ടില്‍ താമസം തുടങ്ങി. എന്നാല്‍, അതോടെ പ്രശ്‌നങ്ങളും ആരംഭിക്കുകയായിരുന്നു. റോസന്ന മാനസികമായ ചില അസ്വസ്ഥതതകള്‍ പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം രൂക്ഷമായ സംശയരോഗവും ഇവരെ അലട്ടിയിരുന്നു.

ഇക്കാര്യം സിജി ബന്ധുക്കളോടും പറഞ്ഞിരുന്നു. സിജിയുടെ ബന്ധുക്കളായ സ്ത്രീകളോ അയല്‍ക്കാരോ വീടുകളിലേക്ക് എത്തുന്നതു റോസന്നയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും പലപ്പോഴും കലഹിച്ചിരുന്നു. ഇടയ്ക്കു പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ പിങ്ക പോലീസ് എത്തിയതാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്.

ഇടക്കാലത്ത് മാനസിക അസ്വസ്ഥതകള്‍ കൂടിയതോടെ റോസന്നയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ അവിടെനിന്നു മടങ്ങുകയായിരുന്നു. അടുത്ത ദിവസം തിരുവനന്തപുരത്തു ചികിത്സയ്ക്കു കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് അവള്‍ ഭര്‍ത്താവിന്‍റെ ജീവിതം തന്നെ കവര്‍ന്നെടുത്തത്.

നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന യുവാവ് നേരിട്ട ദുരന്തത്തില്‍ നടുങ്ങി നില്‍ക്കുകയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും. സിജി കഴിഞ്ഞ ദിവസം ജേഷ്ഠ സഹോദരി കൊച്ചുമോളെ വിളിച്ചു വീട്ടിലുണ്ടാക്കിയ ബിരിയാണിയുടെ പങ്ക് കൊടുത്തയച്ചിരുന്നു. പിറ്റേന്നു ചോരയില്‍ കുളിച്ച അനുജന്‍റെ ശരീരം കാണേണ്ട ദൗര്‍ഭാഗ്യവും ഇവര്‍ക്കുണ്ടായി.

രാവിലെ എട്ടരയായിട്ടും സിജിയെയും ഭാര്യയെയും മകനെയും വീടിനു പുറത്തേക്കു കാണാതിരുന്നതോടെയാണ് കൊച്ചുമോള്‍ തിരക്കി ചെന്നത്. വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടതോടെ അകത്തേക്കു കയറിച്ചെന്നു ലൈറ്റ് ഓണ്‍ ചെയ്തു.

ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു മുന്നില്‍, വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സിജി. നിലവിളിച്ചുകൊണ്ടു ശരീരത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. കൊച്ചുമോളുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.

മാനസിക അസ്വസ്ഥത കൂടുന്പോൾ വീടുവിട്ടുപോകുന്ന പതിവ് റോസന്നയ്ക്ക് ഉണ്ടായിരുന്നു. ഇന്നലെ പുലർച്ചെ 5.30ന് മകനെയും കൂട്ടി യുവതി വീടിനു പുറത്തേക്കു പോകുന്നതു ചിലർ കണ്ടിരുന്നു. ഇവരെ കാണാതായതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് അവസാനമായി സിഗ്നൽ കാണിച്ചിരുന്നത്.

ഇവർ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ടാകുമോയെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മണർകാട് പള്ളി ഗ്രൗണ്ടിൽ സംശയാസ്പദമായ രീതിയിൽ അമ്മയെയും മകനെയും കണ്ടതോടെ പള്ളി അധികാരികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ ഇവർ ജീപ്പിൽ കയറാൻ തയാറായില്ല. തുടർന്ന് ആംബുലൻസ് വരുത്തിയാണ് ഇവരെ കൊണ്ടുപോയത്. പോലീസിന്‍റെ ചോദ്യങ്ങളോടു പ്രതികരിക്കാനും ഇവർ തയാറായിട്ടില്ല.

കട്ടപ്പന : തീപിടിച്ച ടെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കശ്മീരില്‍ മലയാളി ജവാന് ദാരുണാന്ത്യം. അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടെയാണ് മലയാളി ജവാനായ അനീഷ് ജോസഫ് ദാരുണമായി മരണപ്പെട്ടത്. തീപിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് അനീഷ്. കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്.

രാത്രിയില്‍ പെട്ടന്ന് ടെന്റിന് തീപിടിക്കുകയും ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയുമായിരുന്നുവെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

അനീഷിന്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും. അനീഷിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം അനീഷ് ജോസഫിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അടിമാലിയില്‍ സഹോദരനൊപ്പമുള്ള മാതാവിനെ ബന്ധുക്കള്‍ കൊച്ചുകാമാക്ഷിയിലേക്ക് കൊണ്ടു വരുന്നുണ്ട്.

പുതുപ്പള്ളിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി.

പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്ത് പ്രവേശിക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്.

കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. വീടുവിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ തൂങ്ങിമരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെയാണ് 21കാരിയായ കമ്പം സ്വദേശി ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടിയിരുന്നു. ഇതിനിടെയാണ് വിവാഹം നടത്തിയത്. വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.

കുളത്തിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു; മരണത്തോട് മല്ലടിച്ച അമ്മയെയും മകനെയും ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, രക്ഷകരുടെ പഴ്‌സ് അടിച്ചുമാറ്റി വഴിപോക്കരും!

കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി.

‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ

കൊലപ്പെടുത്താനുള്ള ഭുവനേശ്വരിയുടെ ശ്രമം ഇങ്ങനെ;

മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു.

ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ഡിസംബര്‍ 31ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ചിരി വിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍. നേരത്തെ പുറത്തെത്തിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. 60 വയസുള്ള വ്യക്തിയായാണ് ദിലീപ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കേശു എന്നാണ് ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. ദിലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കേശുവിന്റെ ഭാര്യ രത്‌നമ്മ ആയാണ് ഉര്‍വശി വേഷമിടുന്നത്.

തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ഇരുവരുടെയും മക്കളായി അഭിനയിക്കുന്നു.

സിദ്ദീഖ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ് തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ മനോജ് കുമാർ. ബെല്‍സ് പാള്‍സി എന്ന രോ​ഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ‌പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാ​ഗം കോടിപ്പോയെന്ന് മനോജ് പറയുന്നു.

നവംബറിലാണ് മനോജിന് അസുഖം ബാധിക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് മനോജ് പറയുന്നു. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് പറയുന്നു.

ഈ അസുഖത്തിന്റെ പേര് ബെല്‍സ് പാള്‍സി. ഇതേപറ്റി ഞാൻ അറിയുന്നത് കഴിഞ്ഞ നവംബർ 28നാണ്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.

ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വീഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എംആര്‍ഐ എടുത്തു നോക്കാൻ പറഞ്ഞു. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങെയൊക്കെ ചെയ്തത്. ബെല്‍സ് പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി.

ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിനെക്കാൾ ഭീകരമായിരുന്നു തുടക്കക്കാലത്ത്. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുൾടൈം എ സിയിൽ ജോലി ചെയ്യുന്നവർ, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങൾ ശ്രദ്ധിക്കണം. ആർക്കും വരാവുന്ന ഒരു രോ​ഗമാണ്. വന്നാലും പേടിക്കരുത്.

ഇതൊക്കെ ഈശ്വരന്‍റെ കുസൃതികള്‍ ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികളോട് നമ്മള്‍ കാണിക്കുമ്പോലെ ദൈവം എന്നോട് ഒരു കുസൃതികാണിച്ചു. വേറെ ഒന്നമുമില്ല. ഇതൊക്കെ മാറിക്കോളും.

ബാലതാരമായി സിനിമയില്‍ എത്തിയ നടി അംബിക 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ , രജനികാന്ത്,ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി.

ഇപ്പോഴിത സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.

ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല.

പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.

അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. അംബിക വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved