Kerala

റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

യു.കെയില്‍ നിന്ന് അബുദാബിയില്‍ എത്തിയ ശേഷം എത്തിഹാദ് എയര്‍വെയ്‌സില്‍ ഡിസംബര്‍ ആറിനാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ അ​യ​ൽ​ക്കാ​ര​നും ബ​ന്ധു​വു​മാ​യ പ്ര​തി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു.

മാ​ന്നാ​ർ ക​രാ​ഴ്മ വ​ലി​യ കു​ള​ങ്ങ​ര ശ​വംമാ​ന്തി പ​ള്ളി​ക്ക് സ​മീ​പം ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചുവ​ന്നി​രു​ന്ന ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ കി​ഴ​ക്കു ഇ​ട​യി​ലെ വീ​ട്ടി​ൽ ഹ​രി​ദാ​സിന്‍റെ ഭാ​ര്യ സ​ര​സ​മ്മ (85) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​യ​ൽ​വാ​സി​യാ​യ ഇ​ടി​യി​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്രന്‍റെ മ​ക​ൻ ര​ജീ​ഷി(40) നെ ​അ​റ​സ്റ്റുചെ​യ്ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍റുചെ​യ്തു.​ ക​ഴി​ഞ്ഞ 28-ന് ​രാ​വി​ലെ അ​വ​ർ ഒ​റ്റ​ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൃ​ത​ദേ​ഹം പോലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂർത്തിയാക്കി.

സ​ര​സ​മ്മ​യു​ടെ ര​ണ്ട് കാ​തി​ലെ​യും ക​മ്മ​ൽ പ​റി​ച്ചെ​ടു​ത്ത​താ​യി കണ്ടെത്തിയതോടെ ഇത് കൊ​ല​പാ​ത​കമാ​ണെ​ന്ന് സം​ശ​യമുയർന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി ഡോ​ഗ് സ്ക്വാ​ഡും സ​യ​ന്‍റി​ഫി​ക് വിദഗ്ധരും സ​ര​സ​മ്മ താ​മ​സി​ച്ച വീ​ട്ടി​ലും വീ​ണുകി​ട​ന്ന കി​ണ​റി​ന്‍റെ പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കൊ​ല​പാ​ത​കം ന​ട​ത്തി​യ ആ​ളി​ലേ​ക്ക്‌ എ​ത്താ​നുത​കു​ന്ന യാ​തൊ​രു സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ല​ഭി​ച്ചി​ല്ല.അ​ന്വേ​ഷ​ണത്തിന്‍റെ ഭാഗമായി 150-ഓ​ളം പേ​രെ ചോ​ദ്യം ചെ​യ്തു.

ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തോന്നിയ സംശയം വഴിത്തിരിവായി
കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​താകാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യിരുന്നു തു​ട​ക്ക​ത്തി​ൽ പോ​ലീ​സ്. ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യും ഇ​പ്ര​കാ​ര​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ പോ​ലീ​സുകാ​ർ​ക്ക് ഉ​ണ്ടാ​യ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​കമാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലെത്തിയത്. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ്ദേ​വിന്‍റെ നി​ർദേ​ശാ​നു​സ​ര​ണം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ് പി ​ആ​ർ.​ജോ​സ്, ന​ാർകോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എം.​കെ.​ ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു.​

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ചെ​ങ്ങ​ന്നൂ​ർ ഡിവൈഎസ്പിയും ​അ​ന്വേ​ഷ​ണ സം​ഘ​വും സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലും മ​ര​ണ​പ്പെ​ട്ടു കി​ട​ന്ന കി​ണ​റി​ന്‍റെ പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി.​ സ​ര​സ​മ്മ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന വീ​ടി​ന്‍റെ ഉ​ൾ​ഭാ​ഗ​വും പ​രി​സ​ര​വും നി​രീ​ക്ഷി​ച്ച​തി​ൽനി​ന്നും ഭൂ​മി ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ​നു​സ​രി​ച്ച് ഈ ​കൊ​ല​പാ​ത​കം പു​റ​മെ നി​ന്നു​ള്ള ഒ​രാ​ള​ല്ല ചെ​യ്ത​തെ​ന്നും പ്ര​ദേ​ശ വാ​സി​ക​ളി​ൽ ആ​രോ ആ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തു​ക​യുംചെയ്തു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ പ​ല ടീ​മു​ക​ളാ​യി തി​രി​ച്ചു. സ​ര​സ​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ, പ്ര​ദേ​ശ​ത്ത് ല​ഭ്യ​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, ജൂ​വ​ല​റി​ക​ൾ, സ്വ​ർ​ണ പ​ണ​യ സ്ഥാ​പ​ന​ങ്ങ​ൾ, പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ളാ​യ കു​റ്റ കൃ​ത്യ​ങ്ങ​ൾ, ചെ​യ്ത​വ​ർ, സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്തു പ്ര​തി​ക​ളാ​യ​വ​ർ, സ​ര​സ​മ്മ​യു​മാ​യി അ​ടു​പ്പമു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ അ​ല്ലാ​ത്ത പൊ​തു ജ​ന​ങ്ങ​ൾ അ​ങ്ങ​നെ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

സം​ശ​യമു​ള്ള പ​ല​രെ​യും ചോ​ദ്യം ചെ​യ്യു​ക​യും മ​റ്റു രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ന്നു. 150-ഓ​ളം പേ​രെ ഇ​ത്ത​ര​ത്തി​ൽ ചോ​ദ്യംചെ​യ്തു.​വെ​ൺ​മ​ണി എ​സ് എ​ച് ഒ ​ജി.​ര​മേ​ഷ്, മാ​ന്നാ​ർ എ​സ് ഐ ​ഹ​രോ​ൾ​ഡ് ജോ​ർ​ജ് , ഗ്രേ​ഡ് എ​സ് ഐ ​മാ​രാ​യ ശ്രീ​കു​മാ​ർ, ഇ​ല്യാ​സ് , ബി​ജു, സ​ന്തോ​ഷ്, സിപിഒ‌​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, അ​നീ​ഷ് , ഒ. ​ഹാ​ഷിം, അ​രു​ൺ ഭാ​സ്ക​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും അന്വേഷ​ണ സം​ഘത്തിലു​ണ്ടാ​യി​രു​ന്നു.

സ​ര​സ​മ്മ​യുടെ ബ​ന്ധു​വും അ​ടു​ത്തു​ള്ള താ​മ​സ​ക്കാ​ര​നുമാ​യ ര​ജീ​ഷ് എ​ന്ന ആ​ളെപ​റ്റി​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ചെ​റി​യ സം​ശ​യമുണ്ടാ​യി​രു​ന്നു​. നാ​ട്ടു​കാ​ർ ഏ​റെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച മ​റ്റൊ​രാ​ളെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പോലീസ് ​അ​ന്വേ​ഷ​ണം.

ചെ​ന്നി​ത്ത​ല ക​ല്ലു​മ്മൂ​ടു​ള്ള കൊ​ച്ചുതെ​ക്കേ​തി​ൽ ജൂ​വ​ല​റിയി​ൽ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഈ ​ജൂ​വ​ല​റി​യി​ൽ ക​മ്മ​ൽ വി​ൽ​ക്കു​വാ​ൻ ര​ണ്ടു പേ​ർ ചെന്നതായി വിവരം ലഭിച്ചു. ഒ​രാ​ൾ പു​റ​ത്തുനി​ൽക്കുകയും മ​റ്റെ ആ​ൾ അ​ക​ത്ത് ക​യ​റി ക​മ്മ​ൽ വി​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കുകയായിരുന്നെെന്നും ജൂ​വ​ല​റി ഉ​ട​മ പ​റഞ്ഞു.

ഇതനു​സ​രി​ച്ച് ഈ ​ക​ട​യി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് ക​മ്മ​ൽ വി​ൽ​ക്കാനെത്തി​യവരെ തി​രി​ച്ച​റി​ഞ്ഞു . ഇ​തി​ന് മു​മ്പ് മാ​ന്നാ​ർ ടൗ​ണി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലും ക​മ്മ​ൽ വി​ൽ​ക്കാ​ൻ ശ്ര​മം നടന്നിരുന്നു. ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് വ​ന്നു ചോ​ദ്യം ചെ​യ്തു​

സ​ര​സ​മ്മ​യു​ടെ ബ​ന്ധു​വാ​യ ര​ജീ​ഷ് സു​ഹൃ​ത്താ​യ ജ​യ​രാ​ജ​നെകൊ​ണ്ട് ത​ന്‍റെ അ​മ്മ​യു​ടെ ക​മ്മ​ലാണെന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കുകയും അ​ത് വി​റ്റുത​രാ​ൻ ആ​വ​ശ്യ​പ്പെ​ടുകയായിരുന്നെന്നും മ​റ്റു കാ​ര്യ​ങ്ങ​ളൊ​ന്നും തനിക്കറിയില്ലെന്നും പോലീസിനോടു സമ്മതിച്ചു.

ഇതേതുടർന്ന് ര​ജീ​ഷി​നെ നി​ര​ന്ത​ര​മാ​യി ചോ​ദ്യം ചെ​യ്ത​തോടെയാണ് ര​ജീ​ഷ് കു​റ്റം സ​മ്മ​തി​ച്ചത്. വി​വാ​ഹി​ത​നാ​യ ര​ജീ​ഷ് അ​മ്മ​യോ​ടൊ​പ്പം ഇ​ട​യി​ലെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​ണ്.​ ഭാ​ര്യ വിശാഖപട്ടണത്ത് ന​ഴ്സാ​ണ്.

കൊ​ല്ല​പ്പെ​ട്ട സ​ര​സ​മ്മ​യു​ടെ പ​ക്ക​ൽ അ​ധി​കം പ​ണ​വും സ്വ​ർ​ണ​വും ഉ​ണ്ട​ന്ന് രജീഷ് കരുതി. ഇ​ത് എ​ങ്ങ​നെ​യും കൈ​ക്ക​ലാ​ക്കണെന്ന് വി​ചാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് രാ​ത്രി​യി​ൽ ഇ​വ​ർ മു​ന്നി​ൽ പെ​ട്ട​ത്. ​ക​ഴി​ഞ്ഞ ദീ​പാ​വ​ലി ദി​വ​സം പ​ട​ക്കം പൊ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ട സ​ര​സ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​കാ​രു​മാ​യി പ്ര​തി വാ​ക്കു​ത​ർ​ക്കം ന​ട​ത്തിയി​രു​ന്നു.

28-ന് ​പു​ല​ർ​ച്ചെ ഒ​ന്നി​ന് സ​ര​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ടിന്‍റെ പു​റ​കു​വ​ശ​ത്തെത്തി. എ​ന്നാ​ൽ താ​ൻ ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ക്കാ​തെവ​ന്ന​തി​നാ​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് ഇ​ട​വ​ഴി​യി​ലൂ​ടെ പോ​കാ​ൻ തുടങ്ങിയപ്പോൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ സ​ര​സ​മ്മ ര​ജീ​ഷി​നെകണ്ട് ബ​ഹ​ളമു​ണ്ടാ​ക്കി.

അ​വ​രു​ടെ ശ​ബ്ദം കേ​ട്ട് മ​റ്റു​ള്ള​വ​ർ ഇ​റ​ങ്ങി വ​രാ​തി​രി​ക്കാ​ൻ വാ​യ് പൊ​ത്തി പി​ടി​ച്ച​തി​നേതു​ട​ർ​ന്ന് സ​ര​സ​മ്മ ബോ​ധരഹിതയായി. തുടർന്ന് കൈ​ലി​യു​ടെ ഒ​രു ഭാ​ഗം കീ​റി ക​ഴു​ത്തി​ൽ മു​റു​ക്കി മ​ര​ണം ഉ​റ​പ്പി​ക്കുകയും കാ​തി​ലു​ണ്ടാ​യി​രു​ന്ന ക​മ്മ​ൽ വ​ലി​ച്ചൂ​രി എ​ടു​ക്കു​ക​യും ചെ​യ്തു.​

ഇ​വ​ർ സ്ഥി​ര​മാ​യി ധ​രി​ച്ചി​രു​ന്ന മാ​ല​യും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ണ് കൊ​ല​പാ​ത​കം ചെ​യ്ത​തെ​ങ്കി​ലും മാ​ല ആസ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്നി​ല്ല. മൃതദേഹം കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തിട്ടശേഷമാണ് ഇ​യാ​ൾ അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്.​തു​ട​ർ​ന്ന് ര​ജീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​യാ​ൾ താ​മ​സി​ച്ചുവ​ന്നി​രു​ന്ന ഇ​ട​യി​ലെ വീ​ട്ടി​ലെ ര​ജീ​ഷി​നന്‍റെ കി​ട​പ്പു​മു​റി​യി​ൽ ഒ​ളി​പ്പി​ച്ചുവെ​ച്ചി​രു​ന്ന സ​ര​സ​മ്മ​യു​ടെ ക​മ്മ​ലും ക​ഴു​ത്ത് വ​ലി​ച്ചു മു​റു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൈ​ലിയു​ടെ ഭാ​ഗ​വും ക​ണ്ടെ​ടു​ത്തു.

രാ​വി​ലെ പ​തി​വുപോ​ലെ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ ഭാ​ര്യ ചാ​യ​യു​മാ​യി എ​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം പു​റംലോ​കം അ​റി​യു​ന്ന​ത്.​ വീ​ട്ടി​നു​ള്ളി​ൽ കാ​ണാ​ഞ്ഞ​തി​നെതു​ട​ർ​ന്ന്‌ അ​യ​ൽ​ക്കാ​രാ​യ ബ​ന്ധു​ക്ക​ളു​മാ​യി ന​ട​ത്തി​യ അന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

​പ്ര​തി​യും സ്ഥ​ല​ത്തെ​ത്തി പോ​ലീ​സി​നെ അ​റി​യി​ക്കു​വാ​നും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​വാ​നും എ​ല്ലാം നേ​തൃ​ത്വം ന​ൽ​കി.​പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​താ​യിപോ​ലും തോ​ന്നാ​ത്ത രീ​തി​യി​ൽ പ​ഴു​ത​ട​ച്ച് അ​ന്വേ​ഷി​ച്ച​തി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ജ​യി​ല​റ​യ്ക്കു​ള്ളി​ലാ​യ​ത്.

ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ആവേശവും ഒക്കെയാണ് ഇപ്പോള്‍ ആസ്വദിക്കുന്നതെന്ന് നടന്‍ ബാബുരാജ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് മത്സരത്തെ കുറിച്ചാണ് ബാബുരാജ് പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയാണ് ഈ തവണത്തെ തിരഞ്ഞെടുപ്പെന്നും താരം പറയുന്നു.

അമ്മയില്‍ ഇലക്ഷന്‍ ഇല്ലെന്നായിരുന്നു പരാതി. ജനാപധിപത്യ രീതിയില്‍ ഇലക്ഷന്‍ വരട്ടെ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന പരാതിയില്‍ സ്ത്രീകള്‍ക്കായി സംവരണം വേണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മഞ്ജു വാര്യരോടും മംമ്ത മോഹന്‍ദാസിനോടും സംസാരിച്ചു.

അങ്ങനെയാണ് ശ്വേതയിലേക്കും ആശാ ശരത്തിലേക്കും എത്തുന്നത്. മധു സാര്‍ മുതല്‍ ഇങ്ങോട്ടുള്ള പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ്. അത്തരത്തില്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട എന്ന തീരുമാനമുണ്ടായി.

അതു കൊണ്ടായിരിക്കണം മുകേഷും ജഗദീഷും പിന്മാറിയത്. ശ്വേതയോ മണിയന്‍പിള്ള രാജുവോ ആശാ ശരത്തോ ആരു വന്നാലും അവസാനം അവര്‍ ചിരിച്ച് കളിച്ച് നടക്കുന്ന ആള്‍ക്കാരാണ്. പിന്നെ ഇലക്ഷന്റെ വീറും വാശിയും ഉണ്ടാകും എന്നാണ് ബാബുരാജ്  പ്രതികരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊച്ചി : കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുകെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം എത്തിഹാദ് എയർവെയ് സിൽ ഡിസംബർ ആറിനാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാം ദിവസം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റീവായതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.

രോഗിയുമായി സമ്പർക്കംപുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 26 മുതൽ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്ക് കാറ്റഗറിയിൽപ്പെടുത്തി ക്വാറൻ്റൈൻ ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധിതൻ പൂർണ ആരോഗ്യവാനാണെന്നും മന്ത്രി വ്യക്തമാക്കി.

പോ​ത്ത​ൻ​കോ​ട് യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഒ​രാ​ളും പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ മൂ​ന്ന് പേ​രു​മാ​ണ് നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

ക​സ്റ്റി​ഡി​യി​ലാ​യ​വ​ർ ന​ൽ​കി​യ മൊ​ഴി​പ്ര​കാ​രം കൊ​ല​പാ​ത​ക​ത്തി​ന് മു​ൻ​പ് പ്ര​തി​ക​ൾ ട്ര​യ​ൽ ന​ട​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മം​ഗ​ല​പു​രം മ​ങ്ങോ​ട്ട് പാ​ല​ത്തി​ൽ വ​ച്ച് ബോം​ബ് എ​റി​ഞ്ഞാ​ണ് ട്ര​യ​ൽ ന​ട​ത്തി​യ​ത്. പി​ന്നാ​ലെ സം​ഘം സു​ധീ​ഷി​നെ ആ​ക്ര​മി​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു.

ഗു​ണ്ടാ​നേ​താ​വ് രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സു​ധീ​ഷി​നെ അ​ക്ര​മി സം​ഘം തെ​ര​ഞ്ഞു​പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ ക​ണ്ട് പാ​ണ​ൻ​വി​ള സ​ജീ​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ച സു​ധീ​ഷി​നെ വാ​തി​ൽ​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യാ​ണ് സം​ഘം വെ​ട്ടി​യ​ത്. കൈ​കാ​ലു​ക​ൾ വെ​ട്ടി​മാ​റ്റി​യ ശേ​ഷം കാ​ൽ അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​തി​ർ സം​ഘ​ത്തി​ലെ ഗു​ണ്ട​ക​ൾ സു​ധീ​ഷി​ന്‍റെ താ​വ​ളം മ​ന​സി​ലാ​ക്കി ആ​ക്ര​മി​ക്കാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. സു​ധീ​ഷ് ഒ​ളി​വി​ലാ​യി​രു​ന്ന കേ​സി​ൽ സ​ഹോ​ദ​ര​ൻ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിടന്ന ശ്രീ ബാലാജി കോഫി ഹൗസ് വീണ്ടും തുറന്നു. വിജയന്‍ ചേട്ടന്റെ ഓര്‍മകളുടെ തണലില്‍ ഭാര്യ മോഹനയും കടയിലുണ്ട്. മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്.

വിജയന്‍ ചേട്ടന്റെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനയ്ക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, ‘അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.’

വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന്‍ ബാക്കി വെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം. ‘അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.’ മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി.

മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര്‍ മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടെയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

നവംബര്‍ 19ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.

ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്.

കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചായക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന്‍ ഭാര്യയ്ക്കൊപ്പം 26 രാജ്യങ്ങള്‍ ചുറ്റിക്കണ്ടത്.

കടയില്‍ ചേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ വരുമായിരുന്നു. അവരോടു കഥകള്‍ പറയാന്‍ ഇനി അദ്ദേഹമില്ലെന്ന സങ്കടമാണുള്ളതെന്നും മോഹന പറയുന്നു.

പ്രശസ്ത ഭരതനാട്യം നർത്തകൻ സാക്കിർ ഹുസൈനെ തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥർ കോവിലിൽനിന്ന് പുറത്താക്കിയതായി പരാതി. മതം പറഞ്ഞ് ആക്ഷേപിച്ചാണ് ഒരു സംഘമാളുകൾ ചേർന്ന് പുറത്താക്കിയത്. ഇദ്ദേഹത്തെ ദേഹോപദ്രവമേൽപിച്ചതായും ആരോപണമുണ്ട്. മർദ്ദനമേറ്റ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, സംഭവം വിവാദമായതോടെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘപരിവാർ പ്രവർത്തകനായ രംഗരാജൻ നരസിമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം സാക്കിർ ഹുസൈനെ ക്ഷേത്രത്തിൽ വെച്ച് കഴുത്തിനു പിടിച്ച് തള്ളി മർദിച്ചത്. വധഭീഷണി മുഴക്കുകയും ചെയ്തു.

പ്രമുഖ ക്ഷേത്രങ്ങൾ പതിവായി സന്ദർശിക്കുന്ന സാക്കിർ ഹുസൈന് തമിഴ്‌നാട്ടിലെ പ്രമുഖരായ നർത്തകരിൽ ഒരാളാണ്. തമിഴ്‌നാട് സർക്കാറിന്റെ ‘കലൈമാമനി’ പുരസ്‌കാര വും ഇദ്ദേഹം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് മതത്തിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്നതെന്നും കടുത്ത മാനസികാഘാതത്തിലാണെന്നും സാക്കിർ ഹുസൈൻ പറഞ്ഞു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞാണ് തന്നെ പുറത്താക്കിയത്. പ്രളയസമയത്തും കോവിഡ് കാലത്തും ക്ഷേത്രത്തിലടക്കം സേവന പ്രവർത്തനം നടത്തിയിരുന്നു.

എന്നാൽ, സംഭവത്തിൽ ക്ഷേത്രഭരണാധികാരികൾക്ക് ബന്ധമില്ലെന്നും ക്ഷേത്രജീവനക്കാർ ആരും സാക്കിർ ഹുസൈനെ തടഞ്ഞിട്ടില്ലെന്നും ശ്രീരംഗം ക്ഷേത്രം ജോ. കമീഷണർ മാരിമുത്തു അറിയിച്ചു.

ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ലച്ചുവിനെ വീട്ടിലെ അംഗമായി എല്ലാവരും സ്വീകരിച്ചു. അതാണ് അടുത്തിടെ ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ മലയാളികളും കരഞ്ഞത്.

അച്ഛനെ കുഞ്ഞുനാളിലെ നഷ്ടപ്പെട്ട ജൂഹിയ്ക്ക് അമ്മയെ കൂടി നഷ്ടമായിരിക്കുകയാണ്.
അതിന്റെ വേദനയില്‍ നിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. വേദന മറികടക്കാന്‍, ഉപ്പും മുളകും ടീമിനൊപ്പം എരിവും പുളിയും ഷോയിലൂടെ ജൂഹി വീണ്ടും ആരാധകര്‍ക്ക് മുന്നിലെത്തുകയാണ്. അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് ജൂഹി.

പപ്പ കൂടെ ഇല്ലാത്ത വിഷമം അമ്മ ഞങ്ങളെ അറിയിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങളും പപ്പയുടെ ബിസിനസും തുടങ്ങി എന്റെ ഷൂട്ടിങ്ങിന്റെ ഡേറ്റ് വരെ നോക്കിയിരുന്നത് അമ്മയാണ്. ഞാനും അമ്മയും കൂട്ടുകാരെ പോലെ ആയിരുന്നു. എടോ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് കൊണ്ടിരുന്നത്. വഴക്കിടുമ്പോള്‍ താന്‍ പോടോ ആരാ ഭരിക്കാന്‍ എന്നൊക്കെ ചോദിച്ച് അമ്മ വരും. അപ്പോള്‍ ഞാനും വിട്ട് കൊടുക്കില്ല. ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് മനസിലാകുന്നുണ്ട്.

കുറച്ച് മുന്‍പ് എനിക്കൊരു ഷൂട്ടിങ് ഉണ്ടായിരുന്നു. അന്ന് കോവിഡ് പ്രോട്ടോകോള്‍ കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചിരുന്നില്ല. അന്ന് അമ്മ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. വെള്ളം കുടിക്കും, ഉറക്കം തൂങ്ങി ഇരിക്കരുത്, എന്നിങ്ങനെ പറഞ്ഞതൊക്കെ ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഇപ്പോള്‍ അമ്മയെ മിസ് ചെയ്യുമ്പോള്‍ ആ വോയിസ് എടുത്ത് ഞാന്‍ കേള്‍ക്കും.

സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയതായിരുന്നു. ഒരു ടാങ്കര്‍ ലോറി വന്നിടിച്ചു. കുറച്ച് കഴിഞ്ഞ് ഭയ്യ വിളിച്ച് എന്നോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞ് കരയുന്നു. പപ്പ മരിച്ചതിന് ശേഷം ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി എന്നെനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

ഉപ്പും മുളകിലെയും കല്ല്യാണം സീരിയലിലെ ഒരു കല്ല്യാണമാണെന്ന് പലര്‍ക്കും മനസിലായില്ല. ഹല്‍ദി, തലേദിവസത്തെ റിസപ്ഷന്‍, കല്ല്യാണം എല്ലാം കൂടി രണ്ടാഴ്ച ഉണ്ടായിരുന്നു. ഇതോടെ സീരിയലിലെ കല്ല്യാണം കണ്ടവരെല്ലാം എന്റെ യഥാര്‍ഥ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ ഫേക്ക് ന്യൂസുകളും ട്രോളുകളുമൊക്കെ വന്നു. സോഷ്യല്‍ മീഡിയ ശരിക്കും എന്നെ കെട്ടിച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാതെ എന്റെ കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.

ഭയ്യയുടെ കൂടെ പുറത്ത് പോയപ്പോള്‍ മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങി നടക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ലൈവില്‍ വന്ന് പറഞ്ഞു. ഇതിനിടയില്‍ പഠനം മുടങ്ങുമെന്ന് കൂടി ഓര്‍ത്താണ് സീരിയലില്‍ നിന്നും പിന്മാറിയത്.

ഈ പ്രതിസന്ധികളിലെല്ലാം കൂടെ നിന്നത് റോവിന്‍ ആണ്. ഞാന്‍ പിടിച്ച് നിന്നത് ആ സപ്പോര്‍ട്ട് കൊണ്ടാണ്. അമ്മയുടെ മരണശേഷം എല്ലാ ദിവസവും കാണാന്‍ വരും. സംസാരിക്കും, ആശ്വസിപ്പിക്കും. മൂന്ന് വര്‍ഷം മുന്‍പ് ഒരു കവര്‍ സോംഗിന്റെ ഷൂട്ടിന് ഇടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അമ്മയുമായിട്ടും അദ്ദേഹം നല്ല സൗഹൃദമായിരുന്നു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നും വിവാഹനിശ്ചയം കഴിഞ്ഞെന്നും വാര്‍ത്ത വന്നിട്ടുണ്ട്. ഇതൊന്നും സത്യമല്ല. വിവാഹത്തെ കുറിച്ച് ഉടനെ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഇരുപത്തിമൂന്ന് വയസേ ആയിട്ടുള്ളു. മൂന്ന് മാസം മുന്‍പുള്ള ജീവിതത്തിലൂടെ അല്ല ഇപ്പോള്‍ കടന്ന് പോകുന്നത്.

പോത്തൻകോട് കല്ലൂരിൽ അക്രമിസംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ 12 പേർ അടങ്ങുന്ന സംഘമാണ് സുധീഷിനെ വെട്ടിയത്.

അക്രമിസംഘത്തെ കണ്ട് ഭയന്നോടി ബന്ധുവീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.

ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം

മംഗലപുരം ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ വധശ്രമം അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയത് എന്ന് ആശുപത്രിയില്‍ പോകുന്ന വഴി മദ്ധ്യേ സുധീഷ് പോലീസിനോടു പറഞ്ഞു.

ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, റൂറല്‍ എസ്പി പികെ മധു എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

RECENT POSTS
Copyright © . All rights reserved