നിവേദ്യത്തിലെ സത്യഭാമയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന താരമാണ് ഭാമ.
തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്.
അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ ആദ്യമായി നടി പുറത്തുവിട്ടത്.
പിന്നാലെ താന്‍ ഗര്‍ഭകാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാമ പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് വ്യക്തമാക്കുകയാണ് താരം.
ഗര്‍ഭകാലം ആസ്വദിക്കണം, എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ തന്റെ ആ കാലം ആസ്വദിക്കാന്‍ പറ്റിയ ആയിരുന്നില്ലെന്ന് ഭാമ പറയുന്നു. കുഞ്ഞു ജനിച്ചതിന് ശേഷം കുഞ്ഞിന്റെ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ ഈ സമയത്ത് ഒരു അമ്മയുടെ മാനസിക ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്ന് ആരും പറഞ്ഞു തരാറില്ല. അമ്മയുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.
തുടക്കത്തില്‍ മൂന്നുനാലു മാസം ഒട്ടും ഉറക്കം ഉണ്ടായിരുന്നില്ല. പകല്‍ സമയത്ത് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, രാത്രി ആണെങ്കില്‍ അവള്‍ ഉറങ്ങത്തുമില്ല. ഇതോടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു പെട്ടെന്ന് കരച്ചില്‍ വരുന്നു പൊട്ടിത്തെറിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ടോട് കൂടിയാണ് പിടിച്ചു നിന്നത്.
ലോക്ഡൗണ്‍ കഴിഞ്ഞു പുറത്തിറങ്ങിയതോടെ പഴയ ജീവിതം തിരിച്ചുകിട്ടിയത്. പിന്നെ നീന്തലും മെഡിറ്റേഷനും എല്ലാം തുടങ്ങി. ഇന്ന് തനിക്ക് കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു, ഭാമ പറയുന്നു.
അമ്മയായാല്‍ പൂര്‍ണമായി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടെന്നും നടി പറയുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നടി. താന്‍ പാടിയ പാട്ടുകള്‍ ചിത്രീകരിക്കണം എന്ന് ആഗ്രഹമുണ്ട്, അതുപോലെ യാത്രകള്‍ ചെയ്യണം, ഇതൊക്കെ തന്റെ യൂട്യൂബിലൂടെ തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ എത്തിക്കുമെന്ന് നടി പറഞ്ഞു.
2020 ജനുവരി 30നായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു.
ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.
എന്നാൽ ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ യോഗം ചേര്‍ന്നതെന്ന് ബൈജു പറയുന്നു. എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ചാനലില്‍ വന്ന് പരസ്യമായി ബൈജു കൊട്ടാരക്കര പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനും ഇക്കാര്യം അറിയാം. മലയാള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എത്രകാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിച്ചു. ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസിലായല്ലോ. മൊഴി മാറ്റിയ സിദ്ധീഖ്, ഇടവേള ബാബു, മറ്റ് രണ്ട് നടിമാര്‍ എന്നിവര്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നതെന്നും ബൈജു പറയുന്നു.
അതേസമയം,നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും.ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറയുന്ന അന്വേഷണ സംഘം, ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ കടക്കുകയാണ്. ഐജി എബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാനാണ് തീരുമാനം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. എസ് പി മോഹനചന്ദ്രന്‍ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്.
അതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിനെ പശ്ചാത്തലത്തില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം. ഈ അന്വേഷണത്തിന് പൂര്‍ണ്ണ ചുമതല നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍.
തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്‍ശന്‍, സന്ധ്യ, സോജന്‍ എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. എഫ്‌ഐആറിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.. ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുളള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി.
കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്‍,സുദര്‍ശന്‍, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുളള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്.
അതിനിടെ, കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ക്ക് ബലം പകര്‍ന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.
നടി, അവതാരിക,ഹാസ്യതാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിട്ടുള്ള താരമാണ് സുബി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ സുബി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം..ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്ന കുറിപ്പൊടെ പങ്കുവച്ച ഒരു പ്രേമലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രസകരമായ സുബിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണിക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.
എന്റെ ഉണ്ണിയേട്ടന് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാപ്പേരുകള്‍ ചേര്‍ത്താണ് കത്ത് എഴുതിയിട്ടുള്ളത്. 1993 ബോംബെ മാര്‍ച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റര്‍പീസ്. അക്കാര്യത്തില്‍ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോള്‍ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്.
നമ്മുടെ കല്യാണം നടന്നാല്‍ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കില്‍ ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിന് വേണ്ടി 21 ബേക്കര്‍ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാന്‍ കുത്തിയിരിക്കും.
ചേട്ടന്‍ വന്നാല്‍ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോള് ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാന്‍ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായന്‍സ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി എന്നാണ് കത്തില്‍ സുബി പറഞ്ഞിരിക്കുന്നത്.
അതേസമയം സംഭവം എന്താണെന്ന് ആരാധകര്‍ക്ക് കത്തിയിട്ടില്ല. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനാണോ ഇതെന്നുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. രസകരമായ കമന്റുകളും എത്തുന്നുണ്ട്.
തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നു നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.
രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു
മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.
യുവ നടിയുടെ ആത്മഹത്യശ്രമത്തിന് പിന്നിൽ ദിലീപിനെതിരെ ഉയർന്ന പുതിയ വെളിപ്പെടുത്തലിന് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. മനോരമ ഓൺലൈനാണ് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ സാക്ഷി കൂടിയായ യുവനടിയുടെ ആത്മഹത്യ ശ്രമത്തിന് ബന്ധമില്ലെന്നും പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചനയെന്നും റിപ്പോർട്ട് .
നടി ആക്രമണ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പിന്നാലെയാണ് കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. നേരത്തെ കേസിലെ വെളിപ്പെടുത്തലാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ക്രൈംബ്രാഞ്ച് വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.
നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേർന്നത്. ഇതിൽ നടൻ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കർ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗർ എന്നിവരും ഉൾപ്പെടുന്നുണ്ട്. കേസിൽ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാൽ കോടതിയിൽ ഇവർ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തർക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.കേസിൽ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിട്ടുണ്ട്. കാവ്യ മാധവന്റെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലിൽ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടൽ രജിസ്റ്ററിന്റെ പകർപ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന്റെ ശബ്ദരേഖയും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി ലക്ഷ്യയിലെത്തി ഒരു കവർ കൊടുക്കുന്നത് താൻ കണ്ടിരുന്നതായാണ് സാഗർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ ഇയാൾ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാൽ സാഗറിനുനേൽ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉൾപ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു.
ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍ ഒരു ട്രാന്‍സ് വുമണ്‍. ഒറ്റപ്പാലം സ്വദേശി അനീറ കബീർ ആണ് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. രണ്ടു ബിരുദാനന്തര ബിരുദവും എംഎഡും സെറ്റുമായി പതിനാല് സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടും ട്രാന്സ് വുമണായതിന്‍റെ പേരില്‍ തഴഞ്ഞെന്നും അഭിമുഖ പരീക്ഷയില്‍ പോലും ലിംഗത്തിന്‍റെ അടിസ്ഥാനത്തില്‍ പരിഹസിച്ചെന്നും ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ പറഞ്ഞു.
ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അനീറയെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടിരുന്നു. അനീറയുടെ സഹോദരൻ ദിവസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി അനീറയുടെ ചുമതലയായി. ഇതോടെയാണ് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങിയത്. ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയിലെത്തിയതോടെയാണ് അനീറയുടെ ദുരിത കഥ പുറം ലോകമറിഞ്ഞത്.
മതിയായ യോഗ്യതയുണ്ടായിട്ടും തനിക്ക് ജോലിയില്‍ വിവേചനം നേരിട്ടെന്നും, സ്ത്രീവേഷം കെട്ടിയ പുരുഷന്‍ എന്തോ വച്ചുകെട്ടിവന്നു എന്ന് സമൂഹം പരിഹസിക്കുകയാണെന്നും അനീറ പറയുന്നു. തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് തൊഴുതു പറയുകയാണെന്ന് ട്രാന്‍സ് വുമണ്‍ അനീറ പറയുന്നു. അനീറയുടെ ദുരിതം അറിഞ്ഞ വിദ്യാഭ്യാ മന്ത്രി വി ശിവന്‍കുട്ടി വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു.
അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചതായും മന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സംവിധായകനായ ബാലചന്ദ്ര കുമാർ നടത്തിയിരിക്കുന്നത്. ഇതോടെ കേസിന്റെ ഗതിയാകെ മാറി മറിഞ്ഞിരിക്കുകയാണ്. മാത്രമല്ല ഈ സാഹചര്യത്തില്‍ ദിലീപുമായി ബന്ധപ്പെട്ട് മറ്റ് ചില വാര്‍ത്തകളും പുറത്തെത്തുന്നുണ്ട്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ആദ്യ ഭർത്താവിന്റെ വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. കാവ്യയും ദിലീപും തമ്മിൽ ഇരുവരുടെയും വിവാഹത്തിന് മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നു എന്നും അതിന്റെ പേരിൽ ഭീഷണികൾ നേരിട്ടിരുന്നു എന്നുമാണ് കാവ്യയുടെ ആദ്യ ഭർത്താവായ നിഷാൽ ചന്ദ്ര പറഞ്ഞിരിക്കുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം കുവൈറ്റിലെത്തിയ നിഷാല്‍ ചന്ദ്ര ആദ്യം ശ്രദ്ധിച്ചത് കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ്. രാപ്പകലില്ലാതെ ദിലീപുമായി കാവ്യ സംസാരിച്ചിരുന്നു.
ഒടുവില്‍ സഹിക്കെട്ട് നിഷാല്‍ ദിലീപിനോട് പറഞ്ഞു തന്റെ കുടുംബത്തെ തനിക്ക് തിരിച്ചു തരിക, തന്റെ ഭാര്യയെ പറഞ്ഞ മനസിലാക്കി തിരിച്ചു തരണമെന്ന് ദിലീപിനോട് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ദിലീപിന്റെ മറുപടി. അവള്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. പിന്നെ നിന്റെ കയ്യില്‍ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം. ഞാനൊന്ന് കൈ ഞൊടിച്ചാല്‍ അവള്‍ തിരികെ വരും. നീ ഒന്നുമല്ലാതായി മാറും. ഈ കാര്യം പുറത്തെങ്ങാനും പറഞ്ഞാല്‍ പിന്നെ നീ ജീവിച്ചിരിക്കില്ല. കുവൈറ്റിലല്ല.., എവിടെപ്പോയി ഒളിച്ചാലും നിന്നെ അവിടെ വന്ന് കൊന്നിരിക്കും എന്നാണ് ദിലീപ് നിഷാല്‍ ചന്ദ്രയോട് പറഞ്ഞതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിലീപ് ലയണ്‍സ് എന്ന പേരില്‍ ഒരു ഗുണ്ടാ സംഘം ദിലീപിന് ഉണ്ടെന്ന് ബാലചന്ദ്ര കുമാറും വെളിപ്പെടുത്തിയിരുന്നു. അതേസമയം, കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കാവ്യയും ദിലീപും തമ്മിൽ രഹസ്യ ബന്ധമുള്ള വിവരം ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജുവിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആ ബന്ധം പിരിയാൻ ഇടയായത്. ആ വൈരാഗ്യമാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ഉണ്ടായിരുന്നത്. അതിന്റെ പേരിൽ ദിലീപ് ഗൂഢാലോചന നടത്തുകയായിരുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. എന്തായാലും സത്യം എത്ര ഒളിച്ചു വച്ചാലും ഒരിക്കൽ അതെല്ലാം മറനീക്കി പുറത്തെത്തും.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ദിലീപിനെതിരെ പുറത്തുവരുമ്പോള്‍ ദിലീപിനെ ഇപ്പോഴും ന്യായീകരിച്ച് പലരും രംഗത്തെത്തുന്നു. ദിലീപ് ഫാന്‍സ് മാത്രമല്ല ഈ കൂട്ടത്തില്‍ ഉള്ളത്. ഇവിടെ ഇരയാക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. ഈ നാട്ടില്‍ ഇരയ്ക്കല്ലേ നീതി എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടയിലാണ് നടിയുടെ ബന്ധുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ദിലീപിനെ ന്യായീകരിക്കുന്ന തൊഴിലാളികളോടാണ് നടിയുടെ ബന്ധു രാജേഷ് ബി മേനോന്റെ മറുപടി. അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലാണ് സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുകയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും പറഞ്ഞു കൊണ്ടാണ് രാജേഷ് ബി മേനോന്റെ പ്രതികരണം എത്തിയത്.
തങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും രാജേഷ് നന്ദിയും അറിയിക്കുന്നുണ്ട്. രാജേഷ് പറയുന്നതിങ്ങനെ.. ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നില്‍ക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങള്‍ കേള്‍ക്കേണ്ടതായ പലതും നിങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരില്‍ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബര്‍ ബുള്ളിയിങ്ന് ഇരകളായിത്തീര്‍ന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. അവര്‍ ചെയ്യുന്ന രീതിയില്‍ തന്നെ നിങ്ങള്‍ക്കും പ്രതികരിച്ചു കൂടെ എന്ന് ചോദിക്കുന്ന പലരോടും ഞങ്ങള്‍ പറഞ്ഞത് ഒന്നേയുള്ളൂ, അതു പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ സംസ്‌കാരം ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് മാത്രം.
അവര്‍ പ്രതികരിക്കുന്നതുപോലെ ഞങ്ങള്‍ പ്രതികരിക്കാത്തതുകൊണ്ടു മാത്രമാണ് ഇത്ര ചങ്കൂറ്റത്തോടെ എനിക്കീ കുറിപ്പെഴുതാന്‍ സാധിക്കുന്നതെന്നും രാജേഷ് പറയുന്നു.നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. പറയുവാനുള്ളത് ചങ്കൂറ്റത്തോടെ സ്വന്തം വ്യക്തിത്വത്തോട് തുറന്നു പറയുന്നവരോട് എന്നും ബഹുമാനമേയുള്ളൂ, മറിച്ച് സ്വന്തം മനസ്സാക്ഷി പണയം വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ പോലും കപട മുഖം മൂടി ധരിച്ച് നിങ്ങളുടെ ജോലിയുടെ ഭാഗമായോ കിട്ടുന്ന പ്രതിഫലത്തിന് കൂറ് കാണിക്കുന്നതിന് വേണ്ടിയോ പ്രതികരിക്കുന്ന കേവലം പ്രതികരണ, ന്യായീകരികരണ തൊഴിലാളികള്‍ മാത്രമാണ്, നിങ്ങളെങ്കില്‍ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ആഘാതം നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങള്‍ക്ക് താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ ഇനിയും തുടരാം എന്നാണെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദുരിതപൂര്‍ണ്ണമാകാന്‍ പോകുകയാണ് . ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങള്‍ ഒന്ന് പിറകിലേക്ക് നോക്കുക നാല് വര്‍ഷങ്ങളായി നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങള്‍ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങള്‍ക്കെതിരായും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പലരുടേയും ജീവിതം നിമിഷങ്ങള്‍ക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവില്‍ അവര്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലര്‍ക്കും പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്.
ചന്ദനം ചാരിയാല്‍ ചന്ദനമേ മണക്കൂ, മറിച്ചാണെങ്കില്‍ … ഞാന്‍ ഉറപ്പിച്ചു പറയാം. ഈ പറഞ്ഞതിന്റെ പേരില്‍ എനിക്ക് നേരെ ഒരു സൈബര്‍ ആക്രമണത്തിനാണ് നിങ്ങള്‍ തയ്യാറാകുന്നത് എങ്കില്‍ അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കൊണ്ടാണ് ഞാന്‍ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇനി മറ്റൊരുകാര്യം പറയുവാനുള്ളത്, അനേകം തന്ത മാര്‍ക്ക് പിറന്നതില്‍ അഭിമാനിക്കുന്ന ചില മുന്‍ ജനപ്രതിനിധികള്‍ അവരുടെ മനസ്സിലെ വൈകൃതങ്ങള്‍ ആവേശത്തോടെ മാധ്യമങ്ങളിലൂടെ പറയുമ്പോള്‍ പ്രതികരിക്കാത്തത് നിങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്.
കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ സ്വന്തം വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലമെന്നവണ്ണം കൈകളിലൂടെ ഊര്‍ന്ന് പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന പകപ്പ് ഒരു മനുഷ്യന്റെ , ചില മൃഗങ്ങളുടെയും മാനസികാവസ്ഥ തകരാറിലാക്കിയേക്കാം. പക്ഷേ അതുവരെ സ്നേഹിച്ചു വളര്‍ത്തിയ വളര്‍ത്തുനായ്ക്ക് പേ പിടിച്ചാല്‍ അതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെട്ട് ആ നായയെ തല്ലിക്കൊല്ലുവാന്‍ വരെ മടിക്കില്ല . അത് കണ്ട് നില്‍ക്കുവാന്‍ മാത്രമേ അതിന്റെ ഉടമസ്ഥര്‍ക്ക് പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ സ്നേഹിക്കുന്നത് തെരുവുനായയേയോ വേട്ടപ്പട്ടിയേയോ ആകട്ടെ അതിനെ അതിന്റെ ഇഷ്ടപ്രകാരം അലഞ്ഞുതിരിയാന്‍ അനുവദിച്ചാല്‍ അതിന്റെ അനന്തരഫലവും ഇതേ മാനസികാവസ്ഥയോടെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായി വരും.
വൃദ്ധരായ വ്യക്തികളില്‍ ചിലര്‍ക്കെങ്കിലും മാനസികനിലയില്‍ തകരാറ് സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. അന്നേരം അവരെ വീട്ടില്‍ തന്നെയിരുത്തി അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ടവര്‍ ചെയ്യാറുള്ളത്. മറിച്ച് പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നതെങ്കില്‍ എനിക്ക് മറ്റൊന്നും പറയാനില്ല . കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാല്‍ മതിയെന്ന് ചിന്തിക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്തവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിനെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കില്‍ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാല്‍ താക്കീത് നല്‍കുന്നു. എന്നെന്നും അവള്‍ക്കൊപ്പമാണെന്നും രാജേഷ് ബി മേനോന്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പൊലീസ്.കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. കേസില്‍ തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും ലഭിച്ചു.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.