നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനേയും കുടുംബത്തേയും കവര്‍ ചിത്രമാക്കിയുള്ള വനിത മാഗസിന്‍ വിവാദമായപ്പോള്‍ ആ ചിത്രത്തില്‍ തനിക്ക് ഒരു കുഞ്ഞിനെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയണമെന്നും പറഞ്ഞുകൊണ്ടുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാതെ പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന സാന്ദ്രയുടെ നിലപാടായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഒരിക്കലും താന്‍ വേട്ടക്കാരനൊപ്പമല്ലെന്നും സാന്ദ്ര പറയുന്നു.
‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.
ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?
ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊലുസിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല.
അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്‌ക്കൊപ്പം തന്നെയാണ്,’ സാന്ദ്ര തോമസ് പറഞ്ഞു.
വനിത വിവാദത്തിലുള്ള സാന്ദ്ര തോമസിന്റെ ആദ്യ പോസ്റ്റ്..
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.
സാഗര്‍ ഫിലിപ്പച്ചായനെ( ദിലീപിന്റെ അഭിഭാഷകന്‍) കാണാന്‍ പോയോ എന്ന് ദിലീപ് ചോദിക്കുന്നതും നമ്മുടെ സ്വിഫ്റ്റില്‍ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ് മാറ്റിയെടുത്തു എന്ന് അനൂപ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിനെ സ്വാധീനിച്ചതെന്ന കാര്യം നേരത്തെ പൊലീസിന് മനസിലായിരുന്നെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ തെളിവുകളോ പൊലീസിന് ലഭിച്ചിരുന്നില്ല. സാക്ഷിമൊഴികളും ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍ മുറിയെടുത്തതായുള്ള രജിസ്റ്ററും അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്ര കുമാറിന്റെ മൊഴിയുമാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ വഴിത്തിരിവായത്.
മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. ചിലർ നിരന്തരം ആക്ഷേപിച്ചപ്പോൾ തിരികെ പറഞ്ഞു പോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്.ഡി.പി.ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ. ഈരാറ്റുപേട്ടയിലെ മുസ്‌ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോൽവിക്ക് കാരണമെന്നും പി.സി ജോർജ് കോഴിക്കോട്ട് പറഞ്ഞു.
കെ റെയിൽ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യൻമാരെ വിളിച്ചു ചർച്ച നടത്തുകയാണ്. സമ്പന്നൻമാർ മാത്രമാണ് പിണറായിക്ക് മാന്യൻമാർ. ഇരകളോട് സംസാരിക്കാൻ പിണറായി തയാറാവുന്നില്ല. ആക്രി കച്ചവടത്തിനാണ് കെ റെയിൽ നടത്തുന്നത്. 15000 കോടിയുടെ അഴിമതിയാണ് സിൽവർ ലൈൻ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ടി വില നൽകിയാൽ പിണറായിയുടെ സ്ഥലം തനിക്ക് നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു.
ജപ്പാനിൽ നിന്ന് ആക്രി ട്രെയിൻ കൊണ്ടുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു, ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ മുസ്‍ലിംകൾക്കെതിരെ അവാസ്തവപരമായ കാര്യങ്ങൾ പി.സി ജോർജ് വ്യാപകമായി പ്രചരിപ്പിച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഹലാൽ ഭക്ഷണ വിവാദകാലത്തും ദുരാരോപണങ്ങളുമായി പി.സി ജോർജ് രംഗത്തെത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽനിന്ന് പി.സി ജോർജ് മത്സരിച്ച് തോറ്റിരുന്നു.
ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളികളുടെ ജനപ്രിയ സംവിധായകരിൽ ഒരാളാണ് ലാൽജോസ്. മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സവീധായകനായി അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 1998മുതൽ ഇന്ന് വരെ ലാൽ ജോസ് സംവീധാനം ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളി കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.
ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു ചിത്രമാണ് പട്ടാളം. തിയറ്ററിൽ വൻ പരാജയമായിരുന്നു ചിത്രം ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ കോമാളിയായി ചിത്രീകരിക്കാൻ നോക്കി എന്ന് ആരോപിച്ച് ഒട്ടനവധി മമ്മൂട്ടി ആരാധകരും അന്ന് രംഗത്ത് വന്നിരുന്നു. അത്തരത്തിൽ തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് ലാൽജോസ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിലായിരിന്നു ലാൽജോസിന്റെ വെളിപ്പെടുത്തൽ.
പട്ടാളം എന്ന സിനിമ ഇറങ്ങിയത്തിന് ശേഷം മമ്മൂട്ടി ഫാൻസിന്റെ ഒരംഗം തന്റെ വീട്ടിലേക്ക് വിളിക്കുകയും കൈ വെട്ടുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നാണ് ലാൽ ജോസ് പറയുന്നത്. മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
“ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ ആദ്യം ഇറക്കിയ പോസ്റ്റർ മമ്മൂട്ടി ഒരു വലയിൽ തലകീഴായി കിടക്കുന്ന ചിത്രമുള്ളതാണ്. പട്ടാളം എന്നൊരു പേരും ആ പോസ്റ്റർ കൊണ്ടൊക്കെ ഞാൻ ഉദ്ദേശിച്ചത് ഒരു തമാശ സിനിമ എന്ന മൂഡിലാണ് പക്ഷെ ആളുകൾ ഇതിനെ കണ്ടിരുന്നത് നായർസാബ് പോലെയുള്ള മമ്മൂട്ടിയുടെ മുൻ പട്ടാള സിനിമകൾ പോലെയാണ് ” ലാൽ ജോസ് പറഞ്ഞു.
” മമ്മൂട്ടിയെ പോലെ ഒരാളെക്കൊണ്ടു ഞാൻ ഇതൊക്കെ ചെയ്യിച്ചത് പ്രേക്ഷകർക്ക് ഒരു ഷോക്ക് ആയിരുന്നു. സിനിമ ഇറങ്ങി കഴിഞ്ഞ് മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ചാവക്കാട് ഉള്ള ഒരാൾ എന്റെ വീട്ടിലേക്ക് വിളിച്ചു എന്റെ നാലു വയസ്സുള്ള മോളാണ് ഫോൺ എടുത്തത്. അവർ അവളോട് പറഞ്ഞത് നിന്റെ അച്ഛന്റെ കൈ ഞങ്ങൾ വെട്ടും എന്നാണ്. മമ്മൂട്ടിയെപോലെയുള്ള മഹാനടനെ കോമാളി ആക്കി എന്നതാണ് പുള്ളിയുടെ പ്രശ്നം.അതിൽ പിന്നെ മോൾ എന്നെ വീടിന്റെ പുറത്തേക്ക് വിടില്ല. അത്രമാത്രം തിരിച്ചടി കിട്ടിയ സിനിമയായിരുന്നു പട്ടാളം.” ലാൽ ജോസ് കൂട്ടിച്ചേർത്തു.
തനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമക്കുന്നതെന്ന് നടന്‍ ദിലീപ്. കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പോലീസിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അപേക്ഷയില്‍ ദിലീപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കിയതിനാണ് ദിലീപടക്കം ആറുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കേസിലെ ഉദ്യോഗസ്ഥരുടെ സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മറക്കുന്നതിനാണ് പുതിയ കേസ് തനിക്കെതിരെ കെട്ടിച്ചമക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാംപ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്, മൂന്നാംപ്രതി സുരാജ്, നാലാംപ്രതി അപ്പു, അഞ്ചാംപ്രതി ബാബു ചെങ്ങമനാട്, ആറാംപ്രതി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് പുതിയ കേസിലെ പ്രതികള്‍.
ആശുപത്രിയിലെ ഡ്യൂട്ടിയ്ക്കിടയിലാണ് പൊന്നുമോന്റെ ദാരുണ വിയോഗവാര്‍ത്ത കലയെ തേടിയെത്തിയത്. തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മാതാവ് കല. വിവരമറിഞ്ഞ് കലയെ ഇവിടത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് തൃച്ചംബരം പാല്‍ക്കുളങ്ങരയിലെ വീട്ടിലെത്തിച്ചത്.
നെഞ്ചുപൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് ചുറ്റിനുമുള്ളവര്‍. ഒന്നുമില്ല അമ്മേ എന്നു പറഞ്ഞ് ധീരജിന്റെ അനിയന്‍ അദ്വൈത് അമ്മയെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.
പാല്‍കുളങ്ങരയില്‍ ഏറെക്കാലമായി വാടകവീട്ടിലായിരുന്നു താമസം. അടുത്ത കാലത്താണ് പുതിയ വീട് വച്ച് ഇങ്ങോട്ടേക്ക് താമസം മാറ്റിയത്. ഇതിനു പിന്നാലെയാണ് ധീരജിന്റെ ദാരുണമായ മരണം.
സജീവരാഷ്ട്രീയ പ്രവര്‍ത്തകരുടെ കുടുംബമല്ല ധീരജിന്റേത്. എല്‍ഐസി ഏജന്റാണ് അച്ഛന്‍ രാജേന്ദ്രന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. സ്വതന്ത്ര നിലപാടുകാരനാണ് ഇദ്ദേഹം. അമ്മ കുവ്വോട് ആയുര്‍വേദ ആശുപത്രിയില്‍ നഴ്സാണ്. ഇവിടെ ഇടതുപക്ഷ നഴ്സിങ് അസോസിയേഷനില്‍ അംഗമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. അനിയനും രാഷ്ട്രീയപ്രവര്‍ത്തനമൊന്നുമില്ല.
ധീരജ് പ്ലസ്ടു കഴിഞ്ഞ ശേഷമാണ് എന്‍ജിനീയറിങ് പഠനത്തിനായി ഇടുക്കിയിലേക്ക് പോകുന്നത്. പ്ലസ്ടു പഠനം വരെ നാട്ടില്‍ എസ്എഫ്ഐ അടക്കമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ധീരജിന് ബന്ധമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും സിപിഎം പ്രാദേശിക നേതൃത്വവും പറയുന്നത്.
എന്‍ജിനീയറിങ് കോളേജില്‍ എത്തിയ ശേഷമാണ് എസ്എഫ്ഐയുമായി അടുക്കുന്നതും പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമാകുന്നതും. പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാത്ഥിയായിരുന്നു ധീരജ്.
പഠനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു. അച്ഛനും അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്.
അതേസമയം, ധീരജിന് വീടിനടുത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ സ്ഥലം വാങ്ങി സിപിഎം. വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുക. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഇളനീര്‍ ഇടാനായി തെങ്ങില്‍ കയറിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വീട്ടുകാരുടെ കണ്‍മുന്‍പില്‍വെച്ച് ദാരുണാന്ത്യം. പെരുമണ്ണ പയ്യടിമീത്തല്‍ ചിറക്കല്‍ ഫൈസല്‍ ആണ് മരിച്ചത്. 43 വയസായിരുന്നു. തെങ്ങുകയറ്റ യന്ത്രത്തില്‍ കുരുങ്ങി തലകീഴായി ഏറെ നേരം കിടന്നതാണ് ഫൈസലിന്റെ മരണത്തിന് ഇടായക്കിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയല്‍വാസിയുടെ തെങ്ങില്‍നിന്ന് ഇളനീര്‍ വലിച്ചുനല്‍കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവില്‍വെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസല്‍, അരയ്ക്ക് കെട്ടിയ കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടനടി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മീഞ്ചന്ത ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഫൈസലിനെ തെങ്ങില്‍ നിന്നിറക്കി.
ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്.ആര്‍.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീന്‍. മാതാവ്: കദീജ. ഭാര്യ: ഹബീബുന്നീസ. മക്കള്‍: ഫഹീം ആദില്‍, ഷഹീം ആദില്‍, അമീന്‍ അബ്ദുള്ള, ഹിദായത്തുള്ള. സഹോദരി: സെറീന.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതിന് വഴങ്ങാത്തവരോട് പകയുണ്ടായിരുന്നെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന്‍ തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന്‍ ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയില്ല.
ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നത് കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ് സഹോദരി ഭര്‍ത്താവ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയ മറ്റുള്ളവര്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിലെ ആന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകളാണ്. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതിയ വെളിപ്പെടുത്തലുകൾ പിന്നാലെ ഇരയാക്കപ്പെട്ട സഹപ്രവർത്തകയ്ക്കു കൂടുതൽ പിന്തുണയുമായി താരങ്ങൾ. ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിൽ പിന്തുണയുമായി മലയാള സിനിമാലോകം. ‘ധൈര്യം’ എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവച്ചത്.
പൃഥ്വിരാജനെ കൂടാതെ താരങ്ങളായ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍, ആര്യ, സ്മൃതി കിരണ്‍, സുപ്രിയ മേനോന്‍ പൃഥ്വിരാജ്, ഫെമിന ജോര്‍ജ്, മൃദുല മുരളി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവരും ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഇരയാക്കപ്പെടലിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഈ യാത്രയിൽ തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടു. എങ്കിലും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
നടിയുടെ വാക്കുകൾ:
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.
നവ വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിനി മേഘ സെബാസ്റ്റ്യനെയാണ് പുഞ്ചവയലിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇവര്‍ വിവാഹിതയായത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ മേഘയെ മണിക്കൂറുകളോളം പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ
പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘമെന്ന് എസ്എഫ്‌ഐ. തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം വളരെ ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്‌ഐ പറയുന്നു. ക്യാമ്പസിനകത്ത് യാതൊരുവിധ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ജലജ പറഞ്ഞു.
ക്യാമ്പസിന്റെ ഗേറ്റിന് പുറത്തുവച്ചാണ് ധീരജ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ പുറത്തുനിന്നെത്തിയ ആളുകളെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ ക്യാമ്പസില്‍ പൊലീസിന്റെ സാമീപ്യം ഉണ്ടായിരുന്നു. ക്യാമ്പസിനുള്ളില്‍ കാര്യങ്ങള്‍ സമാധാനപരമായിരു ന്നെന്നും സമീപകാലത്തൊന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടി ല്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഇതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമു ണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.