Kerala

അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.

സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.

ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി.

മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.

തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.

അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.

ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

ഐഎം വിജയന്റെ വാക്കുകള്‍;

‘ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്‌ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍.

ഞാന്‍ അര്‍ജന്റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്റീന ആരാധകനായത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്ടപ്പെടുന്നവര്‍ക്കും തീരാനഷ്ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.

ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്’

അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് രക്ഷകനായി തെരുവുനായ. നാട്ടുകാര്‍ ഓമനിച്ച് വിളിക്കുന്ന കുട്ടന്‍ എന്ന തെരുവുനായയാണ് വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)ക്ക് പുതുജീവന്‍ നല്‍കിയത്. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം.

ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ ബൈക്ക് മറിഞ്ഞ് ജോണ്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടന്‍ എന്ന തെരുവുനായ കുളത്തിന് സമീപം നിന്ന് കുരയ്ക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതുവഴി വന്ന അയല്‍വാസി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു.

മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പുപറയിപ്പിച്ചു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി.

പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ലീഗ് പ്രവര്‍ത്തകന്‍ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറഞ്ഞത്.

‘അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ’ എന്നാണ് ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കി. മനുഷ്യരെ മനുഷ്യരായി കാണൂവെന്നും, പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖന്‍ എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും നാട്ടുകാര്‍ ഇയാളോട് ചോദിച്ചു.

അതേസമയം, മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിച്ചതിന് സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പല ലോകരാജ്യങ്ങളെപ്പോലെ യുകെയും നീങ്ങുന്നത് സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് എന്ന് സാമ്പത്തിക വിദഗ്ധർ. ക്രിപ്റ്റോ കറൻസികളും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ലോകമെങ്ങും വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ ദിവസേന നടത്തുന്ന ക്രയവിക്രയങ്ങളിൽ പരമ്പരാഗത പണത്തിന്  പകരം വിനിമയത്തിനായും , സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സേവനങ്ങൾ നൽകാൻ പരമ്പരാഗത ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. ബാങ്കുകളെ ജനങ്ങൾക്ക് അനിവാര്യവും പ്രസക്തവുമാക്കേണ്ട ചുമതല ഇംഗ്ലണ്ടിന്റെ സെൻട്രൽ ബാങ്ക് ചെയ്യേണ്ട കാര്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞങ്ങളുടെ ജോലി ബാങ്ക് ബിസിനസ്സ് മോഡലുകളെ സംരക്ഷിക്കുകയല്ല , ബാങ്കുകൾ സ്വയം ക്രമീകരിക്കേണ്ടതുണ്ടെന്നും കൻലിഫ് പറഞ്ഞു. ബാങ്ക് ബിസിനസ്സ് മോഡലുകൾ മാറുകയാണെങ്കിൽ, അതിന്റെ സാമ്പത്തിക, മാക്രോ-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ ബാങ്കിംഗ് ബിസിനസുകൾ പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉത്തരവാദിത്തമല്ലെന്ന് കൻലിഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസികൾ ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിലും , കുറഞ്ഞ ചിലവിലും , സുതാര്യമായി സേവനം നൽകുന്നു . ഇത് ഉപയോക്താക്കളെ കൂടുതൽ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് അടുപ്പിക്കുന്നു. ഇത് പരമ്പരാഗത സ്വകാര്യ – വാണിജ്യ ബാങ്കുകൾക്ക് വൻ വെല്ലുവിളിയാണ്  ഉയർത്തുന്നത്. ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കുന്ന ചൈനയുടെ നീക്കം ഡിജിറ്റൽ കറൻസികൾ പരീക്ഷിക്കുന്ന മൽസരത്തിൽ ചൈനയെ മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് ചെയിനും ക്രിപ്റ്റോ കറൻസികളും നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും പരമ്പരാഗത ബാങ്കിംഗ് മേഖലയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനെ മുൻനിർത്തിയാണ് ബാങ്കുകളുടെ പരമ്പരാഗത ശൈലികളെ സംരക്ഷിക്കുന്നത് തങ്ങളുടെ കർത്തവ്യമല്ലെന്ന് ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെയും , ബ്ലോക്ക് ചെയിനിന്റെയും , ഡിജിറ്റൽ കറൻസിയുടെയും  മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് ബാങ്കുകൾ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ പിന്തുണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെ പിന്തുണച്ചുകൊണ്ട് , പരമ്പരാഗത ബാങ്കുകളുടെ ശൈലികളെ  സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ല എന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണറിന്റെ പ്രസ്ഥാവന യുകെയും ഉടൻ തന്നെ സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ഇന്നലെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഡ്രൈവർ ആയി 9 വർഷം ജോലി ചെയ്ത മലയാളിയുടെ കുറിപ്പ് വൈറൽ. കേരളത്തിലെ അർജൻ്റീന ആരാധകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ അർജൻ്റീന ഫാൻസ് കേരള എന്ന ഗ്രൂപ്പിൽ സുലൈമാൻ അയ്യയ എന്ന യുവാവ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത്. തന്റെ എല്ലാ ജീവിത സാഫല്യത്തിനും കാരണം ഡീഗോ ആണെന്നാണ് അദ്ദേഹം പറയുന്നത്.

സുലൈമാൻ്റെ കുറിപ്പ്:

ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്, ഡീഗോ തിരികെ നടന്നു..!!!!

2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എൻ്റെ ഡീഗോയുമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എൻ്റെ ഡീഗോ, എന്നെ ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്രം തന്നു. പിന്നീട് അങ്ങോട്ട് 9 വർഷം, ഞങ്ങളുടെ ജീവിതം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു. സ്വന്തം പേര് പോലും വിളിക്കാതെ സ്നേഹത്തോടെ ‘സുലൈ’ എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീഗോയാണ് എൻ്റെ ഇന്നത്തെ എല്ലാ ജീവിത സാഫല്യ ത്തിനും കാരണക്കാരൻ. 2018 ജൂൺ 5 ന് ദുബായിൽ നിന്ന് താൽക്കാലമായി വിടപറയുമ്പോൾ ദുബായ്ഏ യർപ്പോർട്ടിലെ വിഐപി ലോഞ്ചിൽ നിന്നും തന്ന അവസാന സ്നോഹ ചുംബനം മറക്കാനാകാത്ത ഓർമ്മയായി ഞാൻ സൂക്ഷിക്കുന്നു. ഒക്ടോബറിലെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ അവസാനാ വാക്ക് മറക്കാതെ ഓർമ്മകളിൽ, ‘സുലൈ ഐ മിസ് യൂ.’

ഇനി ആ ശബ്ദം ഇല്ല. ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ. എൻ്റെയും കുടുബത്തിൻ്റെയും കണ്ണീരിൽ കുതിർന്ന പ്രണാമം…

പു​തു​ക്കോ​ട് പാ​ട്ടോ​ല​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

അ​പ്പ​ക്കാ​ട് യാ​ക്കൂ​ബി​ന്‍റെ മ​ക​ൻ അ​ജ്മ (21) ലി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. പു​തു​ക്കോ​ട് ചെ​റു​കാ​ഞ്ഞി​ര​ക്കോ​ട് ര​തീ​ഷ് (39), കു​ന്ന്തെ​രു​വ് അ​ബ്ദു​ൾ റ​ഹ്മാ​ൻ (19), അ​പ്പ​ക്കാ​ട് അ​ൻ​ഷാ​ദ് (20), അ​പ്പ​ക്കാ​ട് ഷാ​ഹു​ൽ ഹ​മീ​ദ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 16 കാ​ര​നും പ്ര​തി​യാ​ണ്. കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻ പ്ര​തി​ക​ൾ ഒ​രു​ക്കി​യ വൈ​ദ്യു​തി കെ​ണി​യി​ൽ​പ്പെ​ട്ടാ​ണ് അ​ജ്മ​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടു കൂ​ടി പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ വൈ​ദ്യു​തി​ക്കെ​ണി​യൊ​രു​ക്കി​യ സ്ഥ​ല​ത്ത് പോ​യി നോ​ക്കി​യ​പ്പോ​ൾ അ​ജ്മ​ൽ മ​രി​ച്ച് കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

തു​ട​ർ​ന്ന് ഒ​ന്നാം പ്ര​തി ര​തീ​ഷി​ന്‍റെ പെ​ട്ടി ഓ​ട്ടോ​യി​ൽ മൃ​ത​ദേ​ഹം ക​യ​റ്റി ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ട്ടോ​ല​യി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലു​ള്ള ചാ​ലി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കാ​ൻ മൃ​ത​ദേ​ഹ​ത്തി​ൽ ഇ​ല​ക്ട്രി​ക് വ​യ​ർ കെ​ട്ടു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​റ്റം തെ​ളി​ഞ്ഞ​ത്.

അ​ജ്മ​ലി​ന്‍റെ ചെ​രു​പ്പ് ഷോ​ക്കേ​റ്റ് കി​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും കി​ട്ടി​യ​തും അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​തി​രി​വാ​യി. മ​ര​ണ​ത്തി​ൽ ദു​രു​ഹ​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഫിം​ഗ​ർ​പ്രി​ന്‍റും ഡോ​ഗ് സ്ക്വാ​ഡും സ​യ​ന്‍റി​ഫി​ക് വി​ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ഷോ​ക്കേ​റ്റാ​ണ് മ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ അ​ന്വേ​ഷ​ണം പ്ര​തി​ക​ളി​ലേ​ക്കെ​ത്തി. മ​രി​ച്ച അ​ജ്മ​ൽ രാ​ത്രി അ​സ​മ​യ​ത്ത് വീ​ടി​നു ദൂ​രെ​യു​ള്ള സ്ഥ​ല​ത്ത് എ​ന്തി​ന് പോ​യി എ​ന്ന​ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​ത്തി​യേ​ഴ് കേ​സു​ക​ളു​ണ്ട്.

തൃ​ശൂ​ർ ചി​യ്യാ​രം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ കു​റ​ച്ച് കാ​ല​മാ​യി പു​തു​ക്കോ​ട്ടെ ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം. പ്ര​തി​ക​ളു​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഷോ​ക്ക് വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ക​ന്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു. 16 കാ​ര​നെ ജു​വൈ​ന​ൽ ജ​സ്റ്റി​സ് മു​ന്പാ​കെ​യും ഹാ​ജ​രാ​ക്കി.

കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, അ​ന​ധി​കൃ​ത​മാ​യി പൊ​തു ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി കെ. ​എം ദേ​വ​സ്യ, വ​ട​ക്ക​ഞ്ചേ​രി ഇ​ൻ​സ്പെ​ക​്ടർ ബി. ​സ​ന്തോ​ഷ്, സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​ജീ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, എ​എ​സ്ഐ കെ. ​എ​ൻ നീ​ര​ജ്ബാ​ബു,

സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​ആ​ർ രാം​ദാ​സ്, എം. ​ബാ​ബു, ടി.​എ​സ് അ​ബ്ദു​ൾ ഷെ​രീ​ഫ്, എ​സ്. സ​ജി​ത്ത്, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ് ഐ ​എ​സ.് ജ​ലീ​ൽ, എ​എ​സ്ഐ ടി. ​ആ​ർ സു​നി​ൽ കു​മാ​ർ, റ​ഹീം മു​ത്തു,

ആ​ർ.​കെ കൃ​ഷ്ണ​ദാ​സ്, യു. ​സൂ​ര​ജ്ബാ​ബു, കെ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ. ​ദി​ലീ​പ്, ആ​ർ. രാ​ജീ​ദ്, എ​സ്. ഷ​മീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ച് തകര്‍ന്നിരിക്കുകയാണ് . ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായിയാണ് മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത്.

മറഡോണയുടെ വലിയ ആരാധകനായ ബോബി ചെമ്മണ്ണൂര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണ്. 10 വര്‍ഷത്തിലേറെയായുള്ള സൗഹൃദമാണ് മറഡോണയുമായുള്ളത്. മറഡോണയുമായുള്ള നല്ല കുറേ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ലോകത്ത് നുണ പറയാന്‍ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂര്‍ ഓര്‍ക്കുന്നു.

‘പണ്ടുമുതല്‍ക്കേ മറഡോണയുടെ ഒരു ആരാധകനായിരുന്നു ഞാന്‍. മറഡോണ കേരളത്തില്‍ വന്നതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി. ഞാന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ഒരു ദിവസത്തോളം ഒപ്പമുണ്ടായിരുന്നു.

അന്ന് എനിക്ക് മനസിലായ ഒരു കാര്യമുണ്ട്. ലോകത്തില്‍ നുണ പറയാത്ത ഒരാളുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയാണ്. സത്യസന്ധനാണ്. പെട്ടെന്ന് ദേഷ്യപ്പെടും. എന്നാല്‍ കുറച്ച് കഴിഞ്ഞ് വന്ന് കെട്ടിപ്പിടിക്കും. കുട്ടികളുടെ സ്വഭാവമാണ്. ഞാന്‍ എപ്പോഴും ഉപയോഗിക്കുന്ന ‘ഗുഡ് ലക്ക്’ എന്ന അടയാളം മറഡോണ പഠിപ്പിച്ചതാണ്. അതിനൊപ്പം ‘ഫ്രം മൈ ഹാര്‍ട്ട്’ എന്ന് ഞാന്‍ കൂട്ടിചേര്‍ത്തു.’- ബോബി പറയുന്നു.

കേരളത്തിലെത്തിയ മറഡോണ മലയാളികളുടെ സ്‌നേഹവും ആതിഥേയത്വവുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു. അസുഖമെല്ലാം ഭേദമായി കേരളത്തിലേക്ക് വീണ്ടും വരണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഡീഗോ മറ്റൊരു ലോകത്തേക്ക് മടങ്ങിയത്.

ഫുട്ബാള്‍ ലോകത്ത് മറഡോണയെ പോലെ മറ്റൊരാള്‍ ഇല്ല. അദ്ദേഹത്തിന്റെ കളിമിടുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഞ്ചോ ആറോ എതിര്‍കളിക്കാര്‍ മുമ്പിലുണ്ടായാല്‍ പോലും പന്തുമായി കുതിച്ച് അദ്ദേഹം ഗോളിലെത്തും. അസാമാന്യ വേഗതയും ശൈലിയുമാണ് മറഡോണയുടേത്. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല എന്ന് ബോബി പറയുന്നു.

അദ്ദേഹത്തെ കുറിച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. ഒരു ദിവസം ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മറഡോണ ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. 1994ലെ ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയാതെ പോയതിനെ കുറിച്ചും ഫുട്ബാള്‍ ലോകത്തെ ലോബികളെ കുറിച്ചുമായിരുന്നു പറഞ്ഞത്.

‘ബോബീ, അതൊരു ചതിയായിരുന്നു. കാല്‍നഖത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഞാന്‍ അന്ന് ചികിത്സ തേടിയിരുന്നു. എനിക്ക് അന്ന് മരുന്ന് തന്നയാള്‍ അതിനൊപ്പം നിരോധിച്ച മരുന്ന് കൂടി കലര്‍ത്തിയാണ് നല്‍കിയത്. ഞാന്‍ നിഷ്‌കളങ്കനാണ്’ എന്ന് പറഞ്ഞ് കരഞ്ഞു.

അദ്ദേഹത്തിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. മരുന്ന് നല്‍കിയ ആളുടെ പേര് പറഞ്ഞുവെങ്കിലും വിവാദം വേണ്ടെന്ന് കരുതി ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. അത് ഫുട്ബാള്‍ ലോബിയുടെ ചതിയായിരുന്നു. അന്ന് അദ്ദേഹം കൊച്ചുകുഞ്ഞിനെ പോലെ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പരിഭാഷകന്‍ പോലും അന്ന് കരഞ്ഞു. ലോകം ഈ രഹസ്യം അറിയില്ലെന്നും ബോബ് കൂട്ടിച്ചേര്‍ത്തു

RECENT POSTS
Copyright © . All rights reserved