Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യ യാ​സ് ക​ര​തൊ​ട്ടു. രാ​വി​ലെ പ​ത്തി​നും 11നും ​ഇ​ട​യി​ൽ ഒ​ഡി​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലാ​ണ് യാ​സ് പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ യാ​സ് പൂ​ർ​ണ​മാ​യും ക​ര​യി​ലേ​ക്ക് ക​ട​ക്കും.

പ​ശ്ചി​മ​ബം​ഗാ​ൾ. ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റാ​ണ് വീ​ശു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ര​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 130 മു​ത​ൽ 140 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും യാ​സി​ന്‍റെ വേ​ഗം. ബം​ഗാ​ളി​ലെ ഹൂ​ഗ്ലി ജി​ല്ല​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ര​ണ്ടു പേ​ര്‍ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​റി​യി​ച്ചു.

മൂ​ന്നു മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ള്‍ 11.5 ലക്ഷം പേ​രെ​യും ഒ​ഡി​ഷ ആറു​ല​ക്ഷം പേ​രെ​യു​മാ​ണ് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​മാ​റ്റി​യ​ത്. കോ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ക്കു​ക​യും ചെ​യ്തു.

തിരുവനന്തപുരം: മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് എല്ലാമാസവും പതിനായിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടാകരുത് എന്നും നിര്‍ദേശം നല്‍കി. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരും. അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍റെ ഓക്സിജന്‍ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.

ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍ രോഗിയെ അപകടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്സിമീറ്ററുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തും. മുഖ്യമന്ത്രി അറിയിച്ചു.

കോ​വി​ഡ് ബാധിച്ച് മ​രി​ച്ച ഹി​ന്ദു​മ​ത വി​ശ്വാ​സി​ക്ക് സം​സ്‌​കാ​ര​ത്തി​നു​ള്ള സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫോ​റോ​നാ പ​ള്ളി മാ​തൃ​ക​യാ​യി. കോ​യി​ല്‍​മു​ക്ക് പു​ത്ത​ന്‍​പു​ര​യി​ല്‍ ശ്രീ​നി​വാ​സ​ന്‍റെ (86) മൃ​ത​ദേ​ഹ​മാ​ണ് ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം വീട്ടുവളപ്പിൽ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ഞ്ഞ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു മ​ണ്ണാ​ത്തു​രു​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യെ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ക​യും ഉ​ട​നെ ത​ന്നെ കൈ​ക്കാ​ര​ന്‍​മാ​രും പാ​രി​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് മൃ​ത​സം​സ്‌​ക്കാ​രം പ​ള്ളി​യി​ല്‍ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്ത് ന​ല്‍​കു​ക​യായിരുന്നു.

സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രാ​യ വി​പി​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ​ഫി​ന്‍, ബി​ബി​ന്‍ മാ​ത്യു, ജി​ജോ ഫി​ലി​പ്പ് എ​ന്നി​വ​രാണ് പി​പിഇ കി​റ്റ് അ​ണി​ഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി, കൈ​ക്കാ​ര​ന്‍ കെ.​എം. മാ​ത്യൂ ത​ക​ഴി​യി​ല്‍, ബി​ല്‍​ബി മാ​ത്യൂ ക​ണ്ട​ത്തി​ല്‍, സാ​ജു മാ​ത്യൂ കൊ​ച്ചു​പു​ര​ക്ക​ല്‍, സാ​ബു ഏ​റാ​ട്ട്, മ​ണി​യ​പ്പ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ന്‍, ദി​ലീ​പ്, റ്റി​ന്‍റു എ​ന്നി​വ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സം​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ദ​ക്ഷി​ണേ​ന്ത്യ​​യി​ലെ പ്ര​ശ​സ്ത തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ്ജ് ഫൊ​റോ​നാ​പ​ള്ളി ഇ​ത്ത​വ​ണ തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച് മാ​തൃ​ക കാ​ട്ടി​യി​രു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 212 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു തി​രു​നാ​ള്‍ ഉ​പേ​ക്ഷി​ച്ച​ത്.

അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ചൊവ്വാഴ്ചയാ​യിരു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു​പേ​രു​ടേ​യും ജ​ന​ന​ദി​വ​സം ഒ​രേ ദി​വ​സ​മാ​യ​തി​നാ​ലാ​ണ് ഈ ​അ​ത്യ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​യ​ത്.

ചെ​റു​പു​ഴ പാ​ടി​യോ​ട്ടു​ചാ​ല്‍ പ​ട്ടു​വ​ത്തെ പു​തി​യ​ട​വ​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​റി​നും മ​ണി​യ​റ വീ​ട്ടി​ല്‍ അ​ജി​ത​യ്ക്കും ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ജ​ന്മ​ദി​ന​ത്തി​ലെ അ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​ത്. മേ​യ് 25 ആ​യ ഇ​ന്ന​ലെ ആ​യി​രു​ന്നു ഇ​വ​രു​ടെ നാ​ലു​പേ​രു​ടേ​യും ജ​ന്മ​ദി​നം.

അ​നീ​ഷി​ന്‍റേ​യും ഭാ​ര്യ​അ​ജി​ത​യു​ടെ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ല്‍ ദ​മ്പ​തി​ക​ള്‍ ഒ​ന്നി​ച്ചാ​യി​രു​ന്നു ആ​ദ്യം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ല്‍ ആ​ദ്യ​ക​ണ്മ​ണി​യാ​യി എ​ത്തി​യ ആ​രാ​ധ്യ​യു​ടെ ജ​ന്മ​ദി​ന​വും ഇ​തേ ദി​വ​സം ത​ന്നെ​യാ​യി. പി​ന്നീ​ട് മൂ​ന്നു​പേ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ഒ​ന്നി​ച്ചാ​യി​രു​ന്നു.

2019 മേ​യ് 25 ന് ​ത​ന്നെ​യി​രു​ന്നു അ​ജി​ത സ്റ്റാ​ഫ് ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ര്‍ സ​ബാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​യ ആ​ഗ്‌​നെ​യു​ടെ ജ​ന​നം.

ഇ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യ​ത്. ഇ​ന്ന​ലെ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മൊ​ത്ത് കേ​ക്കു​മു​റി​ച്ചാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ത്യ​പൂ​ര്‍​വ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

1981 മേ​യ് 25നാ​യി​രു​ന്നു അ​നീ​ഷ് കു​മാ​റി​ന്‍റെ ജ​ന​നം.1987 മേ​യ് 25ന് ​അ​ജി​ത​യു​ടേ​യും. 2011 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 2012 മേ​യ് 25നാ​യി​രു​ന്നു മൂ​ത്ത​മ​ക​ള്‍ ആ​രാ​ധ്യ​യു​ടെ ജ​ന​നം. കു​റെ​നാ​ള്‍ വി​ദേ​ശ​ത്താ​യി​രു​ന്ന അ​നീ​ഷ്‌​കു​മാ​ര്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ കൃ​ഷി​ജോ​ലി​ക​ളും ഫാ​മു​മാ​യി ക​ഴി​യു​ക​യാ​ണ്.

സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.

ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.

യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.

 

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാർ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറിൽ തലയിടിച്ച് നിലത്തുവീണു തൽക്ഷണം മരിച്ചു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തെലങ്കാനയിലെ തലപൂർ ജില്ലയിലെ ജന്നാരം മണ്ഡൽ പ്രദേശത്താണ് സംഭവം.

 

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു.

ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ്റ് ചെയ്ത ഉണ്ണിയെ തിരുവനന്തപുരത്തെത്തിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർ പൊലീസ് കസ്റ്റഡിയില്‍. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദീപിൽ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖിനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. വെറും ഹായ് എന്നുമാത്രമാണ് ഷെഫീഖ്, അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ നിയമപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തിയായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീന ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എ എം ആരിഫ് എം.പി, ബിനോയി വിശ്വം എംപി എളമരം കരീം എംപി എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്, സണ്ണി വെയ്‌ൻ, ആന്‍റണി വര്‍ഗീസ്, സലീം കുമാർ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണെന്നും പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നും പൃഥ്വിരാജ് ചൂണ്ടികാട്ടിയിരുന്നു. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്.

മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ നിയമിക്കപ്പെട്ടത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുല്‍ പട്ടേൽ.

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ജോൺ ഡിറ്റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം.

അന്തരിച്ച സച്ചിയെന്ന സംവിധായകൻ സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നില്ലേ? സ്വർണ്ണം എന്ന പേരിൽ.
ആ സിനിമയുടെ കഥയൊന്നു താങ്കൾക്ക് വെളിപ്പെടുത്താമോ?
സച്ചിയുടെ മരണത്തിന് പിന്നിൽ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് ഞാൻ സംശയിക്കുന്നു.ആ സിനിമ സച്ചി മരിച്ചതോടെ ഉപേക്ഷിക്കാൻ കാരണം? സച്ചിയുടെ ഓർമ്മയ്ക്കായി സംവിധായകൻ കൂടിയായ പൃഥ്വി അത് പുറത്തിറക്കാതിരുന്നതെന്തേ?

ജിഹാദികളുടെ പച്ചപ്പണമില്ലെങ്കിൽ സിനിമയില്ല എന്ന് നിനക്കറിയാം. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും നിനക്കറിയാം. വാര്യൻകുന്നൻ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്നേഹം അലയടിക്കുന്നതും അതാണെന്ന് സാമാന്യമായി സിനിമ രംഗത്തു നിൽക്കുന്ന ആർക്കുമറിയാവുന്ന വസ്തുതയാണ്. ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര ഗവൺമെന്റിന് കഴിവുണ്ട്. ISIS ന്റെ സാന്നിദ്ധ്യം ലക്ഷദ്വീപിലുണ്ട് എന്ന് റിപ്പോർട്ട് നൽകിയത് ഫാറുഖ് ഖാനാണ്. അതനുസരിച്ച് കേന്ദ്രം ശക്തമായ നടപടിയെടുത്തു. പ്രഫുൽ പട്ടേലിനെ അവിടെ നിയമിച്ചു. അത് തുടരും .
പിന്നെ, സണ്ണി വെയ്ൻ, സലിം കുമാർ തുടങ്ങിയ കുഞ്ഞിത്തവളകളെക്കുറിച്ച് എന്ത് പറയാൻ. ?
ആര് മുഖവിലയ്‌ക്കെടുക്കാൻ ?

പിണറായി പതിവു പോലെ തന്നെ താൻ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാൾ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും പരോക്ഷമായി പ്രഖ്യാപിച്ചു. പൃഥ്വിരാജേ, പിണറായിയെപ്പോലെ ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക.എന്നിട്ട് ആണായി സത്യത്തിനൊപ്പം നിൽക്കുക.
അത്രയും ചങ്കൂറ്റം ഇല്ലെങ്കിൽ മമ്മൂട്ടിയെ പോലെ ബുദ്ധിപൂർവ്വം മുണ്ടാണ്ടിരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികളുടെ കണക്കനുസരിച്ച് 101 സീറ്റുകളിലായിരുന്നു വിജയമുറപ്പിച്ചത് എന്ന് പറയുകയുണ്ടായി. പക്ഷേ തൃപ്പൂണിത്തറയിലെയും കുണ്ടറയിലെ പരാജയം കാരണം വിജയം 99 തിൽ ഒതുങ്ങി എന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണിയുടെയും കൽപ്പറ്റയിൽ എം.​വി. ശ്രേ​യാം​സ്​​കു​മാ​റിൻെറയും പരാജയം ജില്ലാ കമ്മിറ്റികൾ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന വാദഗതിക്ക് ശക്തിയേകുന്നതാണ് അദ്ദേഹത്തിൻറെ വാക്കുകൾ . മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എം. സ്വരാജിന്റെയും പരാജയങ്ങൾ മാത്രമേ അപ്രതീക്ഷിതമായി സിപിഎം കാണുന്നുള്ളൂ എന്നത് വിലപേശൽ സാധ്യത കുറയ്‌ക്കാൻ രണ്ട് ഘടകകക്ഷി നേതാക്കളുടെ പരാജയം ആസൂത്രിതമായിരുന്നു എന്ന രീതിയിലുള്ള വാദഗതികളാണ് രാഷ്ട്രീയനിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. ജോസ് കെ മാണിയുടെയും എം.​വി. ശ്രേ​യാം​സ്​​കു​മാ​റിൻെറയും പരാജയത്തിലൂടെ ഓരോ മന്ത്രിസ്ഥാനത്തേയ്ക്കുള്ള അവകാശവാദമാണ് ഇല്ലാതായത്.

പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയിരുന്നത്. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.

Copyright © . All rights reserved