അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.
പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.
കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.
These images are of 5 culprits who are seen brutally torturing & violating a young girl in a viral video.
The time or place of this incident is not clear.
Anyone with information regarding this crime or the criminals may please contact us. They will be rewarded handsomely. pic.twitter.com/ZnNjtK1jr6
— Assam Police (@assampolice) May 26, 2021
ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.
പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ഇത്തവണ ഭക്തര്‍ വീടുകളിൽ നടത്തിയിരിക്കെ, കോർപറേഷൻ നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിറകെ, പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങിയ ബില്ലുകൾ കൂടി വിവാദത്തിലേക്ക്. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാനാണ് ശ്രമിച്ചത്.
50 കേസ് കുടിവെള്ളം വാങ്ങിയ വകയിൽ 5400 രൂപ, 95 കിലോ പഴം വാങ്ങിയ വകയിൽ 2660 രൂപ, ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെക്കേണ്ടി വന്നു. ബില് പാസാക്കി നൽകുന്നതിൽ യോഗത്തിൽ എതിർപ്പ് ശക്തമായതോടെ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ജമീലാ ശ്രീധരൻ നിർദേശിക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാല കോവിഡിനെ തുടർന്ന് ഭക്തര്‍ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. അതേസമയം, പൊങ്കാലക്കായി നഗരം വൃത്തിയാക്കാന്‍ എന്നപേരിൽ കോർപ്പറേഷൻ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടർ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ മുൻകൂർ അനുമതി നൽകിയത് അഴിമതിയാ ണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ ആരോപിച്ചിട്ടുണ്ട്.
വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്.രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.
ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.
യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.
42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.
വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.
ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ പോസ്റ്റുകളും ലൈവുകളും ചെയ്ത് ആത്മഹത് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്നാല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എറണാകുളത്ത് സംഭവിച്ചിരിക്കുന്നത്.പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുന്‍പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെയാണ് സംഭവം. റൂബിയുടെ ഭര്‍ത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.
സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.
അപായ സൂചന അറിയിപ്പ് നല്‍കിയില്ല, ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)യ്ക്കാണ് അധികൃതരുടെ അനാസ്ഥയില്‍ ആര്‍സിസിയില്‍ ലിഫ്റ്റു തകര്‍ന്നു വീണു പരിക്കേറ്റത്.
മെഡിക്കല്‍കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ നദീറ. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.
സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.
15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.
ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു.
ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
അര്‍ബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. ഇവരുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സന്മനസുള്ളവര്‍ ബന്ധപ്പെടുക. നസീമയുടെ ഫോണ്‍ നമ്പര്‍ : 9946896958.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.
ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.
കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മറനീക്കി പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി എന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് ചെന്നിത്തല കത്തയച്ചു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രതിഷേധം കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി. പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.
ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത്.
കോവിഡ് ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വീടുകളിൽ വാറ്റുകയാണ് കുടിയന്മാരെന്ന് എക്‌സൈസ്. മദ്യം കിട്ടക്കാനിയായതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വ്യാജവാറ്റ് സജീവമായിരിക്കുന്നെന്നാണ് വിവരം. വാറ്റുന്നതിൽ പരിചയമുള്ളവർ അടുക്കളയിൽ സുഖമായി വാറ്റുമ്പോൾ അത്ര പരിചയമില്ലാത്തവർ സോഷ്യൽമീഡിയയെ ആശ്രയിച്ചാണ് വാറ്റുന്നത്.
മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ സാനിറ്റൈസർ കുടിച്ച് മരണത്തിന് കീഴടങ്ങിയവരുടെ വാർത്തയും ഇതിനോടകം പുറത്തുവരുന്നുണ്ട്. വീടുകളിൽ അതീവരഹസ്യമായി കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു.
കോട്ടയത്ത് അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായാണ് എക്‌സൈസ് പറയുന്നത്.