Kerala

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിന് ഇടയിൽ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോ​ഗം. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺ​ഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റ് വിട്ടുനല്‍കാമെന്ന നിലപാടിലാണ് സിപിഐ. കൂടുതൽ സീറ്റുകൾ വിട്ടുനല്‍കണമെന്ന് സിപിഎം അറിയിച്ചെങ്കിലും സിപിഐ അതിന് തയ്യാറായില്ല.

ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റും, പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ സിപിഐ തയ്യാറല്ല. പാലായിൽ 13 സീറ്റും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റുമാണ് കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള കോൺ​ഗ്രസിന് വേണ്ടി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചർച്ചയ്ക്കില്ലെന്നും പറഞ്ഞു.

എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു. എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസം കൂടി തുടരും.

എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന്, സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി നിലനിൽക്കെ കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്‍റെ വരവോടെ എല്‍ഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുര്‍ബലമാകുമെന്നും കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞു.

വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കഴിഞ്ഞദിവസം വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെച്ച തെരച്ചിലാണ് ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികള്‍ മുറിഞ്ഞപ്പുഴ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികള്‍ ആറ്റില്‍ ചാടിയ വിവരം പോലീസിനെ അറിയിച്ചത്.

പോലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രാവിലെ മുങ്ങല്‍ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റില്‍ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിൽ പ്രത്യേകം തയാറാക്കിയ മദ്ബഹയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. വിശുദ്ധ കുർബാനയ്ക്ക് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പാ കാർമികത്വം വഹിച്ചു.സ്ഥാനാരോഹണത്തിനു മുൻപ് മെത്രാപ്പോലീത്ത പ്രതിജ്ഞ ചൊല്ലി. തുടർന്ന് വൈദികർ സിംഹാസനത്തിലിരുത്തി ഉയർത്തി ഇദ്ദേഹം യോഗ്യൻ എന്നർത്ഥം വരുന്ന ഓക്സിയോസ് ചൊല്ലി. തിയഡോഷ്യസ് മെത്രാപ്പോലീത്ത എല്ലാവർക്കും വാഴ്‌വ് നൽകി. സ്ഥാനാരോഹണത്തിന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റo വലിയ മെത്രാപ്പോലീത്ത ആരോഗ്യ പരിമിതികൾ വകവെക്കാതെ എത്തിച്ചേർന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കുമൊപ്പം സഭ നിലകൊള്ളുമെന്ന് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു.

തേഞ്ഞിപ്പലം(മലപ്പുറം): ചേലേമ്പ്ര ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ നവദമ്പതിമാർക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടിൽ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണംതെറ്റി ബൈക്ക് മറിയുകയും ദമ്പതിമാര്‍ എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

പത്ത് ദിവസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഐ.എൻ.എല്ലിൽ ചേർന്നു. തിരുവനന്തപുരം കോർപറേഷനിൽ ഇടതു സ്ഥാനാർഥിയായി സിറാജ് മത്സരിക്കും.

പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. നിലവിൽ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷൻ ഇടതുമുന്നണി ഐ.എൻ.എല്ലിന് നൽകിയതാണ്.

നേരത്തേ കോർപറേഷനിലേക്ക് ജയിച്ചിട്ടുള്ള പൂന്തുറ സിറാജ് വഴി സീറ്റ് വിജയിക്കാമെന്ന എന്ന നിഗമനത്തിലാണ് ഐ.എൻ.എൽ പൂന്തുറ സിറാജിനെ സ്വാഗതം ചെയ്യുന്നത്.

സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരിൽ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ബാംഗ്‌ളൂരിൽ നിന്ന് സിറാജിനെ പുറത്താക്കിയെന്ന് അറിയിച്ചതായി പി.ഡി.പി.സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം.അലിയാർ പ്രസ്താവനയിൽ പറഞ്ഞു.

25 വർഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോർപ്പറേഷൻ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാർമീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാർട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു.

കാൻസർ ഇല്ലാതിരുന്നിട്ടും പരിശോധനയിലെ പിഴുവുമൂലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കീമോതെറപ്പിക്കു വിധേയയാകേണ്ടിവന്ന ആലപ്പുഴ നൂറനാട് കുടശ്ശനാട് ചിറയ്ക്ക് കിഴക്കേകര വീട്ടിൽ വി.രജനി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പാലമേൽ ഡിവിഷനിൽ ബിജെപി സ്ഥാനാർഥി. 10 ലക്ഷം നഷ്ടപരിഹാരം ഉൾപ്പെടെയുള്ള സർക്കാർ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കാത്തതിനെതിരെകൂടിയാണു തന്റെ പോരാട്ടമെന്നു രജനി പറയുന്നു.

2019 ഫെബ്രുവരിയിലാണ് ഇല്ലാത്ത കാൻസർ രോഗത്തിന് രജനിയെ ചികിത്സിച്ചത്. ഇതേ തുടർന്നു തനിക്കുണ്ടായ ദുരിത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 3 ലക്ഷം രൂപമാത്രമാണു നൽകിയതെന്നു രജനി പറഞ്ഞു.

മേയറായിരുന്ന സൗമിനി ജെയിനെ പുറത്തുനിര്‍ത്തി കൊച്ചി കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക. നാൽപത്തിയെട്ട് പുതുമുഖങ്ങളെയാണ് കോൺഗ്രസ് മൽസരത്തിനിറക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ മുത്തലിബും ഇടം പിടിച്ചില്ല.

കോൺഗ്രസ് മൽസരിക്കുന്ന 64 സീറ്റുകളിൽ 63 എണ്ണത്തിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പതിനൊന്ന് യുവാക്കളെയും പട്ടികയിൽ ഉൾപ്പെടുത്തി. ആറു സീറ്റിൽ മുസ്ലിം ലീഗും , മൂന്നിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒരു സീറ്റിൽ ആർ.എസ്.പിയും മൽസരിക്കും. മുൻ കൗൺസിലർമാരായിരുന്ന പതിനഞ്ചുപേർ മൽസര രംഗത്തുണ്ട്. ജിസിഡിഎ ചെയർമാനായിരുന്ന എൻ. വേണുഗോപാൽ, ദീപ്തി മേരി വർഗീസ്, കെ.ആർ. പ്രേംകുമാർ, പി.ഡി. മാർട്ടിൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പട്ടിക. മൽസരിക്കാനില്ലായെന്ന് പറഞ്ഞതിനാൽ മുൻ മേയർ സൗമിനി ജെയിനെ ഒഴിവാക്കിയെന്നാണ് വിശദീകരണം.

സീറ്റ് വിഷയത്തിൽ വിവാദങ്ങൾക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ ദിവസം സൗമിനി ജെയിനും സ്വീകരിച്ചത്. മേയർ സ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾമൂലം സീറ്റ് നൽകുന്നത് പരിഗണനയിൽ ഇല്ലെന്ന് സൂചനയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിലേയ്ക്ക് മൽസരിക്കുന്ന 18 കോൺഗ്രസ് സ്ഥാനാർഥികളുടെ പേരും പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളുടെ കാര്യത്തിൽ അടുത്ത ദിവസം പ്രഖ്യാപനമുണ്ടാകും.

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ് (44) മരിച്ചത്.

ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നവോദയ പ്രവർത്തകനാണ്.

ഡൽഹി പബ്ലിക് സ്‌കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്‌സൽ, ഷിജ, നിഷ.

രഹന ഫാത്തിമയുടെ പൊളിറ്റിക്‌സിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ലെന്ന് തുറന്നുപറഞ്ഞ് ദിയ സന. പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും പക്ഷെ അപ്പോഴൊക്കെ അവര്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന് പ്രാധാന്യം കൊടുത്തുവെന്നും ദിയ സന പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

രഹന ഫാത്തിമയും മനോജും തമ്മിലുള്ള പ്രശ്‌നം രഹനക് പ്രശ്‌നമില്ലെങ്കില്‍ നമുക്ക് പണ്ടെ പ്രശ്‌നമില്ല.. രാവ് പകലുകള്‍ക്കുള്ളില്‍ തീരുന്നതാണെങ്കില്‍ സന്തോഷം.. ഇവിടെ എന്റെ പ്രശ്‌നം നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന വിഷയങ്ങള്‍ അല്ല.. ഇതുമൂലം രഹന എന്നോട് പറഞ്ഞ കാര്യങ്ങളാണ്.. രഹന പറയുംപോലെ രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന ഓഡിയോ എന്റെ കയ്യിലില്ല.. രഹാനയുടെ പ്രശ്‌നങ്ങള്‍ വിഷമിച്ചു പറയുന്ന ഓഡിയോ ഉണ്ട്.. രഹന പറഞ്ഞാല്‍ അതും പുറത്തുവിടാം.. രഹനയുടെ സ്വകാര്യജീവിതം എങ്ങനെ ആകണമെന്ന് അവര്‍ തീരുമാനിക്കുമ്പോഴും ഒരു സ്ത്രീ എന്നനിലയില്‍ രഹന അനുഭവിക്കുന്ന പീഡനങ്ങളെ ഞാന്‍ നോക്കികണ്ടതാണ് എന്റെ തെറ്റ് എന്റെ മാത്രം തെറ്റ്..

രഹനയുടെ പൊളിറ്റിക്‌സിനോട് എനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴില്ല.. പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ ഞാന്‍ മനസിലാക്കി എന്നാണ് വിശ്വസിച്ചിരുന്നത്.. എനിക്ക് കേസ് വന്നപ്പോള്‍ അനേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ 14/10/ അവര്‍ ഒരു പോസ്റ്റിട്ടു.. അവരോട് അസൂയയുള്ള ആളുകളാണ് അവരെ പറ്റി ജയിലില്‍ കിടന്ന സമയത്ത് കുലുസിത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതെന്നൊക്കെയാണ് പറയുന്നത്.. ഞാന്‍ അവരെ പറ്റി പലരോടും സംസാരിച്ചു.. അതൊക്കെ രഹന പറഞ്ഞ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലും എന്റെ കണ്ണു കൊണ്ട് കണ്ട ചില വിഷയങ്ങളെ അവരോടുണ്ടായിരുന്ന സൗഹൃദം കൊണ്ടും അവരെ രക്ഷിക്കണമെന്ന ഉദ്ദേശം കൊണ്ടുമായിരുന്നു..

അവരുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ഒരാളില്‍ നിന്നും 10000 രൂപ വാങ്ങി അവര്‍ക്ക് കൊടുത്തില്ല എന്ന ആരോപണവും ഈ സമയത്ത് അവര്‍ ഉന്നയിച്ചു.. ആ കാശ് കൊടുത്തയളിനറിയാം അതവരുടെ പാര്‍ട്ണര്‍ ആയ മനോജിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും… നേരില്‍ കൊണ്ട് കൊടുത്തതാണെന്ന് ഉള്ളത് കൊണ്ട് തെളിവുണ്ടാവില്ല എന്ന് മനസിലാക്കി ആ വിഷയം മാനിപുലറ്റ് ചെയ്ത് വച്ചിരിക്കുകയാണ്.. പൈസ കൊടുത്ത വ്യക്തി പറയുന്ന തെളിവ് എന്റെ കയ്യില്‍ ഉണ്ട്.. ആവശ്യക്കാരായ സുഹൃത്തുക്കള്‍ പേഴ്‌സണല്‍ വിളിച്ചാല്‍ അതൊക്കെ ബോധ്യപ്പെടുത്താം…

ഒരു കേസില്‍ ഞാന്‍ ജാമ്യത്തിന് നടക്കുന്നതിനാല്‍ വ്യക്തിവിരോധം തീര്‍ക്കാനും വിഷയമാക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോഴും എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്ന പോസ്റ്റ് ഇട്ടിരുന്നു..

ഇവരുടെ ലൈഫില്‍ വല്ലതും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കറിയാവുന്ന രഹന അങ്ങനെയാണ് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.. എന്നോട് മാത്രമല്ല പല സുഹൃത്തുക്കളോടും..

രഹനയോട് സംസാരിക്കാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്.. അവര്പറയുന്നത് അവരുടെ പാര്‍ട്ണര്‍ ഉണ്ടെങ്കിലേ എന്നോട് സംസാരിക്കുള്ളൂ എന്ന്.. എന്നിട്ട് ആ പോസ്റ്റില്‍ അവര്‍ തന്നെ പറഞ്ഞു അവരുടെ നാവ് മുറിച്ചിട്ടില്ല അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയുമെന്നും.. സത്യത്തില്‍ ലോജിക് മനസിലാകുന്നില്ല.. വ്യക്തിവിരോധം തീര്‍ക്കുന്നില്ല എന്ന് പറയുകയും കേസില്‍ പെട്ട സ്ത്രീകള്‍ക് വേണ്ടി സമരം ചെയ്യാനും മുന്നിലുണ്ടായിരുന്നു രഹന..

സത്യത്തില്‍ ഒരുപാട് വട്ടം ആലോചിച്ചു.. എന്താണ് ഇവര്‍ക്കെന്നോടുള്ള പ്രശ്‌നമെന്.. പിന്നീട് മനസിലായി ഒരുപക്ഷെ അവരോടുള്ള അസൂയ എന്നൊക്കെ പറഞ്ഞപോലെ വല്ല അസൂയയും ആയിരിക്കുമെന്ന്.. എന്ത് തന്നെയായാലും എനിക്ക് ഇത്തരം കപട പുരോഗമന ഇടങ്ങളില്‍ നിന്നും രക്ഷപെടാന്‍ കിട്ടിയ അവസരമായി ഇപ്പോ നടക്കുന്ന വിഷയങ്ങളെ കണ്ടാല്‍ എന്റെ ജീവിതം സ്വസ്ഥമായി എനിക്ക് നോക്കാം.. കാരണം ഞാന്‍ പലപ്പോഴും രഹന കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അവരെന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നു വിശ്വസിച്ചു അതിന്  ഇമ്പോർട്ടന്റ്  കൊടുത്തു.. അത്‌കൊണ്ട് തന്നെ എന്റെ പല പ്രോജകട്കളും മുടങ്ങി.. എന്റെ വ്യക്തിജീവിതത്തില്‍ ഇവര്‍ കാരണം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ.. ആ തിരിച്ചറിവില്‍ ഇത്തരം കപട മുഖങ്ങളോട് ഇനി ഒരു തരത്തിലും യോജിക്കില്ല എന്ന് ഇതിനോടകം എല്ലാവരോടും അറിയിക്കുകയാണ്..

സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചുള്ള പരാതികൾ ദിവസം തോറും കൂടി വരുകയാണ്. നിരവധി മുൻ നിര നായികമാരാണ് തങ്ങൾക്കുണ്ടായ മോശം ആനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് നടി ശാലു ശ്യാം. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിക്കാൻ കാസ്റ്റിംഗ് കൗച്ചിന് വിളിച്ചപ്പോൾ ആണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രത്തിൽ അവസരം വേണമെങ്കിൽ തനിക്ക് വഴങ്ങി തരണമെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നോട് ആവിശ്യപെട്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

തെലുങ് സിനിമയിലെ തന്നെ പ്രമുഖനായ ഒരു സംവിധായകൻ ആണ് തന്നോട് ഈ ആവിശ്യം ഉന്നയിച്ചതെന്നും എന്നാൽ ഇന്ന് ഞാൻ അയാളുടെ പേര് വെളിപ്പെടുത്തിയാൽ അയാൾ അത് അംഗീകരിച്ചു തരില്ല എന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്റെ ഓഫീസിൽ വെച്ചാണ് ഓഡിഷൻ നടക്കുന്നതെന്നും സാരിധരിച്ചു വേണം ഓഡിഷന് വരാണെന്നും തന്നോട് പറഞ്ഞിരുന്നു. അപ്രകാരം എത്തിയപ്പോൾ ആണ് മനസിലായത് അത് അയാളുടെ ഓഫീസിൽ ആല്ല എന്നും അയാളുടെ വീടാണെന്നും.

തുടക്കം മുതൽ തന്നെ കുറച്ച് പേടി തോന്നിയിരുന്നു. അയാൾ സംസാരിക്കാൻ തുടങ്ങി. പതിയെ പതിയെ അയാളുടെ സംസാരം മോശമാകാൻ തുടങ്ങി. വൃത്തികെട്ട രീതിയിൽ അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിയർക്കാൻ തുടങ്ങി. അയാൾ എ സി ഓൺ ചെയ്ത് തന്റെ അരികിൽ എത്തിയപ്പോഴേക്കും താൻ അവിടെ നിന്നും ഓടി രക്ഷപെട്ടന്നുമാണ് ശാലു പറഞ്ഞിരിക്കുന്നത്. എന്നാൽ മോശം രീതിയിൽ തന്നെ സമീപിച്ച സംവിധായകന്റെ പേര് താരം വെളിപ്പെടുത്തിയില്ല. ഞാൻ ഇപ്പോൾ അയാളുടെ പേര് തുറന്നു പറഞ്ഞാൽ അയാൾ അത് ഒരിക്കലും സമ്മതിച്ച് തരില്ല. വെറുതെ വിവാദം ആകുക മാത്രമേ ഉള്ളു എന്നല്ലാതെ വേറെ ഒരു ബലവും അത് കൊണ്ട് ഉണ്ടാകില്ല എന്നും താരം പറഞ്ഞു.

Copyright © . All rights reserved