Kerala

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പെ​ട്ട ലോ​റി ഡ്രൈ​വ​ര്‍ മ​രി​ച്ച നി​ല​യി​ല്‍. ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​വി​ള സ്വ​ദേ​ശി ഷാ​ന​വാ​സ്(37)​ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി മാ​രാ​രി​ക്കു​ള​ത്ത് എം​സാ​ന്‍​ഡു​മാ​യെ​ത്തി​യ ലോ​റി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ത​ട​ഞ്ഞി​രു​ന്നു. ലോ​റി നി​ര്‍​ത്തി ഇ​റ​ങ്ങി​യ ഷാ​ന​വാ​സും സ​ഹാ​യി​യും ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇതി​നു പി​ന്നാ​ലെ സ​ഹാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും ഷാ​ന​വാ​സി​നെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പി​ന്നാ​ട് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ക​ളി​ത്ത​ട്ടി​ന് സ​മീ​പം ഷാ​ന​വാ​സി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഓ​ടു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കുന്നു. ആന്‍ജിയോഗ്രാം പരിശോധനയുടെ ഫലം കൂടി വന്ന ശേഷമായിരിക്കും കൂടുതല്‍ ചികിത്സ ആവശ്യമാണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ബാലതാരം മീനാക്ഷി നടന്‍ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റിന് കീഴില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് എന്നാരോപിച്ച് സര്‍ക്കാര്‍ പേജുകളില്‍ പ്രതിഷേധം. ‘ശ്യാമള എസ്’ ആരോഗ്യ വകുപ്പിലെ ഉദ്യോസ്ഥയാണെന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ക്യാംപെയ്ന്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും വകുപ്പിന്റെ പേജിലും പ്രതിഷേധക്കാര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് കമന്റുകളില്‍.

പ്രതികരണങ്ങളില്‍ ഒന്ന്

“ബഹുമാനപ്പെട്ട ടീച്ചറമ്മയോട്ബാലതാരം മീനാക്ഷി പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു ഇട്ട പോസ്റ്റിൽ ഒരു സ്ത്രീ വളരെ മോശമായ രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട്അവരുടെ പ്രൊഫൈലിൽ പറഞ്ഞത് ശരിയാണെങ്കിൽ അവർ ആരോഗ്യ വകുപ്പിൽ ആണ് ജോലി ചെയ്യുന്നത്..ഇത്രയും ദുഷിച്ച മനസ്സുള്ള ആ സ്ത്രീയെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട മന്ത്രി നടപടിയെടുക്കണംകമന്റിന്റെ സ്ക്രീൻ ഷോട്ട് ഇൻബോക്സിൽ അയച്ചിട്ടുണ്ട്”

‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശമുണ്ടായത്. നാദിര്‍ ഷാ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ സ്റ്റില്ലിനൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലതാരത്തിന്റെ പോസ്റ്റ്.

ഇതിന് താഴെയാണ് മധ്യവയസ്‌കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് അധിക്ഷേപമുണ്ടായത്. കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പഴയകാല മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങളിൽ തിരക്കഥയും സംവിധാനവും നിർവഹിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. 1983 ൽ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയിൽ ഭാഗമാവുന്നത്. ഒരു അഭിനേതാവ് എന്ന നിലയിലും ഒരുപാട് സിനിമകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചുവെച്ചിട്ടുണ്ട്. ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംസ്ഥാന സർക്കാറിന്റെ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചാണ് ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നായകൻ എന്ന ചിത്രം സെൻസർ ചെയ്തതിൽ ഒരാളായിരുന്നു താൻ എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. സംവിധായകൻ ഫാസിൽ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചു പറഞ്ഞതും ആലപ്പി അഷ്റഫ് കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നായകൻ എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇനിയൊരു ഫ്ലാഷ് ബാക്ക്. നിർമ്മാതാവ് ഹസീബിൻ്റെ വീടിൻ്റെ പാലുകാച്ച്. എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു. നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ. ശരി ഞാൻ വരാം. തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. എടാ നിന്നെ വരാൻ പറഞ്ഞതേ. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ഒന്ന്നിർത്തി. എന്നിട്ട് ആരാണി ലിജോ ജോസ്പല്ലിശ്ശേരി ?ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്. ഞാൻ പറഞ്ഞു. നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ്. നിനക്കെങ്ങിനെ അറിയാം. ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും, അതിൽ സംവിധായകൻ്റെ കഴിവുകളും ഞാൻ വിവരിച്ചു. എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത്.

അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.

അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.

ചിത്രം ബംബർ ഹിറ്റ്.

ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ. മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ.

ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

ആലപ്പി അഷറഫ്

 

ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ.​എം. മാ​ണി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വും മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ എം.​പി. ജോ​സ​ഫ്.

സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​കി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി​ക്ക് എ​ൽ​ഡി​എ​ഫി​ൽ ഭാ​വി​യി​ല്ലെ​ന്നും അ​ധി​കം വൈ​കാ​തെ ത​ന്നെ മു​ന്ന​ണി വി​ടേ​ണ്ടി വ​രു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ലാ​യി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും എം.​പി. ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ബാ​ര്‍ കോ​ഴ വി​വാ​ദ കാ​ല​ത്ത് കെ.​എം. മാ​ണി​യെ മാ​ന​സി​ക​മാ​യി വേ​ട്ട​യാ​ടി​യ പ്ര​സ്ഥാ​ന​മാ​ണ് സി​പി​എം. ഇ​ട​തു മു​ന്ന​ണി​യു​മാ​യി ഒ​ത്തു​പോ​കാ​നാ​കാ​തെ കെ.​എം മാ​ണി​പോ​ലും എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്ന് തി​രി​കെ യു​ഡി​എ​ഫി​ല്‍ എ​ത്തി എ​ന്ന​താ​ണ് ച​രി​ത്രം. ഇ​ട​തു​പ​ക്ഷ​ത്ത് കേ​ര​ളാ​കോ​ണ്‍​ഗ്ര​സി​ന് രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ‌‌‌​ട്ടി​ച്ചേ​ർ​ത്തു.

സിംഹത്തിന്റെ വേട്ടയാടൽ തൽസമയം കാണാനും അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാകാനും ഒരുകൂട്ടർ കണ്ടെത്തിയ മാർഗം വലിയ രോഷത്തിന് ഇടയാക്കുകയാണ്. ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു.

ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇത് ക്യാമറയിൽ പകർത്തി. ചിലർ ഈ സമയം ദൃശ്യങ്ങളിൽ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം. വിഡിയോ വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

 

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

അപേക്ഷ 23ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണു വിജയ് പി. നായരുടെ താമസ സ്ഥലത്തു പോയതെന്നുമാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും പറയുന്നത്.

വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു അവിടേക്ക് പോയതെന്നും അപേക്ഷയിലുണ്ട്. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. പ്രമുഖരടക്കമുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തെ സംബന്ധിച്ച ചർച്ച പൊടിപൊടിക്കുന്നതിനിടെ പൊട്ടിച്ചിരിപ്പിക്കുന്ന പരാമർശവുമായി പിസി ജോർജ്ജ് വീണ്ടും. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ചർച്ചയ്ക്കിടെ പിസി ജോർജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. ചർച്ചയ്ക്കിടെ ജോസ് കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോർജിന് എതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതിൽ കൂടുതൽ പറയും എന്നായിരുന്നു ജോർജിന്റെ പ്രതികരണം.

തുടർന്ന് ബന്ധമൊക്കെ നിങ്ങൾക്ക് വീട്ടിൽ ഇവിടെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പിസിയും പിസിയെ തിരിച്ച് ജോസും ബഹുമാനിക്കണമെന്ന് അവതാരകനായ പിജി സുരേഷ്‌കുമാർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയ, താൻ യുഡിഎഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചെന്ന് പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. ‘മുന്നണി നേതൃത്വവുമായി ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ നേരിട്ട് ചർച്ച നടത്തും’, പിസി പറഞ്ഞു.

സുതാര്യമായ നടപടികൾ വിചാരണക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്ന ആരോപണവുമായി പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച കേസിലെ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം വേണമെന്നുമാണ് ആവശ്യം. ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് പ്രത്യേക കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. 182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു.

ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.

ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. നേരത്തെ, കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

ലേക്ക്ഷോർ ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്റർ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ഷെൽമി പൗലോസ് ഡ്യൂട്ടിക്ക് പോകുന്ന വഴി ചേർത്തല ഇരമല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിനോജ് ആണ് ഷെൽമിയുടെ ഭർത്താവ്. എട്ടുവയസ്സും 5 വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. മരണപ്പെടുമ്പോൾ ഷെൽമി 5 മാസം ഗർഭിണിയായിരുന്നു.

ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറ്റില – ചേർത്തല ദേശീയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ നഴ്‌സ്‌ ആണ് ഷെൽമി

Copyright © . All rights reserved