മലിനജലം ഒഴിക്കിവിടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ കുത്തി കൊലപ്പെടുത്തി അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. വീടിന് മുന്നിലൂടെ മലിന ജലം ഒഴുക്കുന്നത് ചോദ്യം ചെയ്ത ഉളിയക്കോവിൽ സ്വദേശി അഭിരാമിയെയാണ് അയൽവാസി ഉമേഷ് ബാബു കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലത്താണ് നാടിനെ നടുക്കിയസംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ കൃത്യം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ പ്രതിയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ അമ്മ ലീനയ്ക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.
ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുളള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിൽ കൂടി ഒഴുക്കുന്നുവെന്നതിനെ ചൊല്ലി നേരത്തേയും തർക്കമുണ്ടായിരുന്നു എന്നാണ് സൂച. ഇക്കാര്യത്തിലെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിഷയത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നേരത്തെ കേസ് എടുക്കുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി ഇന്നലെ വീണ്ടും വാക്കേറ്റമുണ്ടായി. ശേഷം രാത്രി വൈകി കത്തിയുമായി എത്തിയ ഉമേഷ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തുകയായിരുന്നു. കുത്തേറ്റ അഭിരാമി തത്ക്ഷണം മരിച്ചു. നാൽപത്തിരണ്ടുകാരനായ ഉമേഷ്, ഭാര്യ പ്രസന്ന, മകൾ സൗമ്യ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാളി യുവാവ് കാനഡയില് മരിച്ചു. കൊണ്ടോട്ടി ഒഴുരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്ത്തൊടിക ത്വല്ഹത്ത് മഹമൂദ് ആണു കാനഡയില് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. മസ്തിഷ്ക്കാഘാതത്തെ തുടര്ന്നായിരുന്നു മരണം.
രണ്ടര വര്ഷമായി കനഡയില് താമസിക്കുകയാണ് ത്വല്ഹത്ത്. ഹാലി ഫാക്സ് പ്രവിശ്യയിലാണ് ജോലി ചെയ്യുന്നത്. മസ്തിഷ്ക്കാഘാതത്തെ തുടര്ന്നായിരുന്നു മരണം സംഭവിച്ചത്. ത്വല്ഹത്തിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതനായ തലാപ്പില്ത്തൊടിക അബൂബക്കര് ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്, സഫീറ (ടീച്ചര്, ജി എം എല് പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല് അന്സാരി (ജിദ്ദ) എന്നിവര് സഹോദരങ്ങളാണ്.
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടമായ കരിപ്പൂർ വിമാനാപകടത്തിൽ 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണ് ഇത്. വിവിധ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മയാണ് എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക നൽകേണ്ടത്.
ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും, ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് 660 കോടി രൂപ നൽകുക. 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.
പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇൻഷൂറൻസ് കമ്പനിയാണ് വിമാനത്തിന്റെ പ്രാഥമിക ഇൻഷൂറർ. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയ്ക്ക് മൂന്നര കോടി ന്യൂ ഇന്ത്യാ ഇൻഷൂറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം നൽകും.
ഈ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിനീങ്ങി താഴേക്ക് പതിച്ച് അപകടം ഉണ്ടായത്. 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില് ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്ശനം.
എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്ത്തി സമൂഹത്തിന് നല്കുക എന്ന് കോടതി ചോദിച്ചു. നിയമവ്യവസ്ഥയില് വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞു. ഒരാളെ വീട്ടില്ക്കയറി പെരുമാറുകയും സാധനങ്ങള് എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.
മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര് പ്രത്യാഘാതങ്ങള് അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. എന്നാല് തന്റെ പ്രവര്ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല് എന്നിവര് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വിജയ് പി നായര് കോടതിയെ സമീപിച്ചത്.
തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നായിരുന്നു വിജയ് പി നായരുടെ ആവശ്യം. തന്റെ അനുമതിയില്ലാതെ മുറിയില് കയറി സാധനങ്ങള് എടുത്തു കൊണ്ടു പോയതായും അടിച്ചതായും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തതായും വിജയ് പി നായര് പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കും കൂട്ടര്ക്കും മുന്കൂര്ജാമ്യം നല്കരുതെന്നും വിജയ് പി.നായര് ആവശ്യപ്പെട്ടു. മുന്കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന് എതിര്ത്തു. തെളിവു നശിപ്പിക്കാതിരിക്കാന് പൊലീസില് കൊടുക്കാനാണ് ലാപ്ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില് എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില് കൂടുതല് അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. കേസില് വാദം പൂര്ത്തിയാക്കി വിധി പറയാന് മാറ്റി വച്ചിരിക്കുകയാണ്.
ക്ഷേത്ര തടാകത്തിലെ മുതല ക്ഷേത്ര നടയില് എത്തിയതു ഭക്തര്ക്കു കൗതുകക്കാഴ്ചയായി. കാസര്ക്കോട് കുമ്പളയിലെ അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തടാകത്തിലെ ബബിയ എന്ന മുതലയാണ് പുലര്ച്ചെ ക്ഷേത്ര നടയില് എത്തിയത്.
തടാകത്തിലെ ഗുഹയില് കഴിയുന്ന ബബിയ ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത് കൗതുകക്കാഴ്ചയാവുകയായിരുന്നു. മേല്ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില് കിടക്കുന്നത് കണ്ടത്. സാധാരണ രാത്രിയില് മുതല ക്ഷേത്രത്തിന് സമീപത്തേക്ക് കരയിലേക്ക് എത്താറുണ്ടെങ്കിലും പുലര്ച്ചെ മേല്ശാന്തി എത്തുംമുമ്പേ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.
ഭക്തര് ക്ഷേത്യത്തിലെ ഭഗവാനായി സങ്കല്പ്പിക്കപ്പെടുന്ന ബബിയ ക്ഷേത്ര നടയ്ക്കു മുന്നില് എത്തിയതോടെ മേല്ശാന്തി പ്രാര്ഥനയും പൂജയും നടത്തി. എന്നാല് ആനപ്പടിക്കപ്പുറത്തേക്ക് മുതല വന്നിട്ടില്ലെന്നാണ് ക്ഷേത്ര അധികൃതര് പറയുന്നത്.
ബബിയ നടയില് കിടക്കുന്ന ദൃശ്യം കീഴ്ശാന്തി മൊബൈലില് പകരത്തിയ സമൂഹ മാധ്യമത്തില് പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര് പങ്കുവെച്ചു. ബബിയയ്ക്ക് ഇപ്പോള് 75 ഓളം പ്രായമായെന്നാണ് കണക്ക്. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.
സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന് വെടിവച്ചിട്ടും ബബിയക്ക് ഒന്നും സംഭച്ചില്ലെന്നുമാണ് ഐതിഹ്യം.
ബബിയ ക്ഷേത്രനടയില് കിടക്കുന്ന ചിത്രങ്ങള് അപൂര്വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര് പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്ശാന്തി നല്കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.
ഒരുകാലത്തു മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സുചിത്ര. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള താരം അഭിനയ ലോകത്തിൽ എത്തുന്നത് ബാലതാരം ആയിട്ട് ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ അശോകന്റെ കാമുകിയുടെ വേഷത്തിൽ സുചിത്ര അഭിനയിക്കാൻ എത്തുമ്പോൾ താരത്തിന്റെ വയസ്സ് വെറും 14 മാത്രം ആയിരുന്നു.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സഹോദരി വേഷങ്ങളും അതോടൊപ്പം സിദ്ധിഖിന്റെയും ജഗദീഷിന്റേയും എല്ലാം സ്ഥിരം നായികയും ആയിരുന്നു സുചിത്ര. നടൻ ശങ്കറിന്റെയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും റഹ്മാൻ സത്യരാജ് എന്നിവരെ ഒക്കെ നായിക ആയിട്ട് താരം തിളങ്ങിയിട്ടുണ്ട്. 1990 മുതൽ 2002 വരെ തിരക്കേറിയ നായികയായി മാറിയ സുചിത്ര എന്ന അപ്രതീക്ഷിതമായി ആയിരുന്നു അഭിനയ ലോകത്തു നിന്നും പുറത്തേക്കു പോകുന്നത്.
2002 ൽ തന്നെ താരം വിവാഹം കഴിക്കുകയും ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ കഴിഞ്ഞാൽ കുറഞ്ഞ മുതൽ മുടക്കിൽ എത്തുന്ന മുകേഷ് സിദ്ദിഖ് ജഗദീഷ് ചിത്രങ്ങളിലെ സ്ഥിരം നായിക ആയിരുന്നു സുചിത്ര. ആദ്യ കാലങ്ങളിൽ മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് ഒപ്പം നല്ല വേഷങ്ങൾ ലഭിച്ചു എങ്കിൽ കൂടിയും പിന്നീട് സഹോദരി വേഷങ്ങൾ ആയി മാറുക ആയിരുന്നു.
അക്കാലത്തെ ട്രെൻഡ് ആയിരുന്ന രണ്ടാംനിരക്കാരുടെ തട്ടുപൊളിപ്പൻ തമാശപടങ്ങളിലെ നായിരയായി മാറിയ സുചിത്രയ്ക്ക് പിന്നീട് ആ ട്രെൻഡ് മാറിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. പീന്നീട് മലയാളത്തിലെ നായികമാർ സ്ഥിരം വിവാഹ ശേഷം ചെയ്യുന്നത് പോലെ സൂചിത്രയും വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. അമേരിക്കയിൽ ഒരു സോഫിറ്റ് വെയർ മേഖലയിൽ ജോലി ചെയ്യുന്ന സുചിത്ര ഭർത്താവ് മുരളിക്കും മകൾ നേഹക്കൊപ്പം 18 വർഷമായി അവിടെയാണ് താമസം.
കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താൻ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു. ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.
അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ. അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ സുചിത്ര താമസിക്കുന്നത്. അമേരിക്കയിലാണെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിർത്തുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തു എത്താറും ഉണ്ട്.
യെമന് സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ നാലുമലയാളികൾക്ക് വധശിക്ഷ. ഖത്തർ ക്രിമനൽ കോടതിയുടേതാണ് വിധി. കേസിൽ 27 മലയാളികളെയാണ് പ്രതിചേർത്തിരുന്നത്. കണ്ണൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരും. മറ്റുപ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും കോടതി വിധിച്ചു. ചിലരെ വെറുതേവിട്ടു.
കണ്ണൂർ സ്വദേശികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടെയെന്ന വ്യാജ വാര്ത്ത നല്കിയ ഓണ്ലൈന് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ശോഭാ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെ ശോഭാ ഇക്കാര്യം പങ്കുവെച്ചത്. തൃശ്ശൂര് സിറ്റി പൊലീസ് കമ്മീഷണര്ക്കാണ് ശോഭാ സുരേന്ദ്രന് പരാതി നല്കിയിരിക്കുന്നത്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓണ്ലൈന് മാധ്യമത്തില് കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാര്ത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബിജെപി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാര്ത്ത നല്കിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന് പറയുന്നു.
അതില് പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില് അര്ത്ഥമൊന്നുമില്ലെന്നും ശോഭാ സുരേന്ദ്രന് മറുപടി നല്കുന്നു. സൈബര് നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്ക്ക് എതിരെയാണെന്നും ശോഭാ സുരേന്ദ്രന് പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണ രൂപം;
വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില് ആയുധമായി മാറിയ പിതൃശൂന്യ ഓണ്ലൈന് മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര് സിറ്റി പൊലീസ് കമ്മീഷണര്ക്കു പരാതി നല്കി. വിലാസമോ ഫോണ് നമ്പറോ സ്വന്തം വിവരങ്ങള് വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്ലൈന് മാധ്യമമാണ് ഇന്നു രാവിലെ മുതല് എനിക്കെതിരേ യാഥാര്ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില് ചില നീചമനസ്സുകള് ഏറ്റെടുത്തിട്ടുമുണ്ട്.
വാര്ത്ത പ്രസിദ്ധീകരിച്ചവര്ക്കും അത് പ്രചരിപ്പിക്കുന്നവര്ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്കിയിരിക്കുന്നത്. സൈബര് നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്ഘകാലത്തെ പൊതുപ്രവര്ത്തനത്തിലൂടെ സമൂഹത്തില് നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന് ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്ത്തയാണ് ഇത്. അതില് പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്.
പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില് അര്ത്ഥമൊന്നുമില്ല.ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന് ഇവിടെത്തന്നെയുണ്ട്.
സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്ന വിദ്വേഷ പ്രസംഗം നടത്തി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടർമാർ ഒരു സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് ആലോചിക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. പിഎസ്സിയിലെ നിയമന പ്രശ്നങ്ങളിലും ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പിസി ജോർജ്ജിന്റെ ജനങ്ങളെ വിഘടിപ്പിക്കുന്ന പ്രസംഗം.
ഒരു മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കുറേയേറെ തസ്തികകൾ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസിലർ പദവി തീരുമാനിക്കുന്ന സമയത്ത് ബി ഇക്ബാലിന്റെ പേരാണ് ഇടതുപക്ഷ പാർട്ടികൾ ഉന്നയിച്ചതെന്നും ഒടുവിൽ താൻ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാൻസിലറാക്കിയതെന്നും പിസി ജോർജ്ജ് അവകാശപ്പെട്ടു.
‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്ന് പറഞ്ഞാൽ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേർന്ന് തുടങ്ങിയതാണ്.’പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇഎസ്, ഐഎഫ്എസ് കോഴ്സുകൾ എടുത്തുനോക്കണം. അഖിലേന്ത്യാ സർവീസുകൾ എടുത്തു പരിശോധിക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചർച്ച ചെയ്യേണ്ട കാര്യമാണ് ജോർജ്ജ് ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളർന്നെന്നും അതേ കുറിച്ചും ആലോചിക്കണം. പാകിസ്താനിൽ ഭരണകൂടം എല്ലാ കിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും മോസ്ക്കുകളാക്കി മാറ്റി. എല്ലാവരെയും മുസ്ലീങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ ഒരു മുസ്ലിം ദേവാലയവും തകർക്കപ്പെട്ടില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.
പാകിസ്താനിൽ ക്രൈസ്തവ ദേവാലയങ്ങൾ മുഴുവൻ ചുട്ടുകരിച്ചെന്ന് മാത്രമല്ല, സ്വത്തുക്കൾ മുഴുവൻ ഇസ്ലാമിന്റേതാക്കി മാറ്റി, മുസ്ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങൾ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകർത്തു. പക്ഷേ ആ ക്ഷേത്രത്തിൽ പോകാൻ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്ലീംകളാക്കിയെന്നും- പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.
പോക്സോ കേസിൽ പോലീസ് പിടികൂടിയ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി നബിദിനാഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത സംഭവം വിവാദമാകുന്നു. ചൂനാട് മർകസുൽ ഖാദരിയ്യയുടെ പ്രിൻസിപ്പാൾ കൂടിയായി ഖാസിമി നിലവിൽ ജാമ്യത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഖാസിമിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.അതേസമയം, പരിശുദ്ധമായ ചടങ്ങിൽ ഒരു പീഡനക്കേസ് പ്രതിയായ ആളെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.
പേപ്പാറ വനത്തോട് ചേർന്ന ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വെച്ച് 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമാമിനെ തൊഴിലുറപ്പ് സ്ത്രീകൾ പിടികൂടിയതും പിന്നീട് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തതും. തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് പിന്നീട് ഇമാം ഖാസിമിയെ പിടികൂടിയത്.
കേസിൽ പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.