കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല എഫ്‌സിസി മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്ന് ആയിരുന്നു സിസ്റ്റര്‍ ലൂസി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് ശേഷം തനിക്ക് അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യല്‍ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നേരെ വികാരിയുടെ ആക്രമണവും ഉണ്ടായെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലിനെ ചോദ്യം ചെയ്തിരിക്കുകയാണ്. സിസി ടിവി ഫൂട്ടേജ് ഇടവകക്കാരെ കാണിക്കാന് വിസമ്മതിക്കുന്ന അച്ചനെതിരെയാണെല്ലോ പരാതി ഉള്ളതെന്ന് ഒരു യുവാവ് പറയുമ്പോള്‍ അത് ഇങ്ങേരല്ലേ പറയുന്നത് എന്നായിരുന്നു വികാരിയുടെ മറു ചോദ്യം. മാത്രമല്ല ഭൂരിപക്ഷത്തിന് പരാതിയില്ലെന്നും വികാരി പറയുന്നു. ഭൂരിപക്ഷ അഭിപ്രായം നോക്കി നടപടി ഉണ്ടാകേണ്ട ഒന്നാണോ ഈ പരാതി എന്നാണ് പലരും ചോദിക്കുന്നത്. എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ തന്നെ ആര് പറയുന്നതാണ് സത്യം എന്നത് എല്ലാവർക്കും ബോധ്യമാവുമെന്ന് ഉള്ളപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ അത് മറച്ച് വയ്ക്കുന്നത് സി. ലൂസിയുടെ ആരോപണത്തിൽ കഴമ്പുള്ളതിനാലാണ് എന്നും ഇടവകയിലെ യുവജനങ്ങൾ ആരോപിച്ചു.
തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെടുകയും പരാതിയുള്ളവര്‍ സ്റ്റേഷനില്‍ എത്തി കൊടുക്കണമെന്നും അല്ലാതെ ഇങ്ങനെ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ വികാരി പള്ളിയില്‍ ഇരുന്ന് ഇനി എന്തൊക്കെ കാണിക്കുമെന്നും അതിനൊക്കെ ആര് ഉത്തരവാദിത്വം പറയുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അന്നേ ദിവസം സംഭവിച്ച സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്ത് വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന് എന്തിനാണ് വികാരി ഭയക്കുന്നതെന്നും സിസിടിവി ഇടവകക്കാരില്‍ നിന്നും പിരിച്ച പണത്തില്‍ സ്ഥാപിച്ചതല്ലേ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.
വീഡിയോ താഴെ .
https://www.facebook.com/advborispaul/posts/10219295134743950
ഉത്ര കൊലക്കേസില്‍ തന്റെ അമ്മയ്ക്കും സഹോദരിയ്ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കി സൂരജിന്റെ വെളിപ്പെടുത്തല്‍. ഉത്രയെ ആദ്യം കടിച്ച അണലിയെ
പാമ്പുപിടുത്തക്കാരന്‍ സുരേഷ് വീട്ടിലെത്തിയാണ് കൈമാറിയത്. അമ്മയും സഹോദരിയും സാക്ഷിയാണെന്നാണ് സൂരജ് പോലീസിനോട് സമ്മതിച്ചത്.
ഇതോടെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
വീട്ടില്‍ കണ്ടത് ചേരയാണെന്നും അതിനെ താന്‍ കൊണ്ടിട്ടതല്ലെന്നുമായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി. ഏറെ ശ്രമപ്പെട്ട് സൂരജ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കി വിറകുപുരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനുശേഷമാണ് പാമ്പിനെ സ്റ്റെയര്‍കേസില്‍ കൊണ്ടിട്ടത്. ഉത്രയോട് മുകളിലുള്ള ഫോണ്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചു. ഉടന്‍ തന്നെ പാമ്പിനെ സൂരജ് പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ഈ പാമ്പിനെ ഉപയോഗിച്ചുതന്നെയാണ് മാര്‍ച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചത്.
അന്ന് ഉത്ര കൊല്ലപ്പെടുമെന്നാണ് സൂരജ് പ്രതീക്ഷിച്ചത്. എന്നാല്‍ ചികിത്സയിലൂടെ ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് രണ്ടാമത് മൂര്‍ഖന്‍ പാമ്പിനെ സുരേഷില്‍ നിന്ന് സൂരജ് വാങ്ങിയത്. കൊല്ലം-പത്തനംതിട്ട അതിര്‍ത്തിപ്രദേശമായ ഏനാത്തുവെച്ചാണ് മൂര്‍ഖനെ സൂരജ് കൈപ്പറ്റിയത്.
ഇതിന് പിന്നാലെ മെയ് ആറിന് രാത്രി അഞ്ചല്‍ ഏറത്തുള്ള വീട്ടില്‍വെച്ച് സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തി. ഈ സംഭവം വലിയ വാര്‍ത്തയായതോടെ സുരേഷിനെ സമീപിച്ച് പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്ന് സൂരജ് ആവശ്യപ്പെട്ടു. ഈ വിവരങ്ങളെല്ലാം സഹോദരിയോട് പറഞ്ഞിരുന്നതായാണ് സൂരജ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം.
കൂടാതെ, സൂരജിനെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതും നിയമവിദഗ്ധരുടെ സഹായം ലഭ്യമാക്കിയതും സഹോദരിയാണെന്ന് വ്യക്തമായിട്ടുണ്ട്. സഹോദരിയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലാണ് സൂരജ് ആദ്യം ഒളിവില്‍ പോയത്. ഫോണ്‍ രേഖകളില്‍നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ സഹോദരിയുടെ സുഹൃത്തിനെയും അവിടേക്ക് കൊണ്ടുപോയ സൂരജിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ സഹോദരി ഉള്‍പ്പടെ കൂടുതല്‍ പേരെ പ്രതികളായി ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിയുടെ പെണ്‍കുഞ്ഞിന്റെ സാമ്പിള്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. യുവതി ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് കുഞ്ഞ്.
ജില്ലയില്‍ 6 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളില്‍ കൂടുതലായി കോവിഡ് ബാധിതര്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ല അതീവജാഗ്രത പുലര്‍ത്തുകയാണ്.
അധ്യാപികയെ വീട്ടമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. നങ്ങ്യാര്‍കുളങ്ങര ടി കെ .എം .എം.കോളേജിന് സമീപം കളത്തില്‍ ബിജു കുമാറിന്റെ ഭാര്യ പ്രേമ ഗോവിന്ദിനെയാണ് (40) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് പ്രേമ. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രേമയുടെ മൃതദേഹം കണ്ടത്. വീട്ടിലെ അടുക്കളക്ക് സമീപത്തായായിരുന്നു മൃതദേഹം. സമീപം മണ്ണണ്ണ ഒഴിച്ചിരുന്ന കന്നാസ് കണ്ടെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. മേല്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
വെള്ളിയാഴ്ച രാത്രി പ്രേമ അത്താഴം കഴിച്ച് കിടന്നതാണെന്ന് ഭര്‍തൃമാതാവ് സൗദാമിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പ്രേമയെ വിളിച്ചപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് കിണറിന് സമീപം യുവതിയുടെ മൃതദേഹം കത്തിക്കരഞ്ഞ നിലയില്‍ കാണുകയായിരുന്നുവെന്നും സൗദാമിനി പറഞ്ഞു.
കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലോകത്തിന് മറ്റൊരു മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. മൈക്കിള്‍ ഗ്രിഗര്‍ രംഗത്ത്.
ഇനി ലോകത്ത് വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി.
വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കൊറോണ വൈറസിനേക്കാള്‍ മാരകമായ മഹാമാരിയാവും കോഴിഫാമുകളിലൂടെ പടരുകയെന്നാണ് ഹൌ ടു സര്‍വൈവ് എ പാന്‍ഡമിക് എന്ന പുസ്തകത്തില്‍ ഡോ മൈക്കള്‍ ഗ്രിഗര്‍ അവകാശപ്പെടുന്നത്.
മനുഷ്യര്‍ കൂടുതലായി മാംസാഹാരം ഭക്ഷണമാക്കുന്നതിനാല്‍ വൈറസ് വളരെ വേഗം പിടിപെടും. പിന്നീട് ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുമെന്നും ഗ്രിഗര്‍ പറയുന്നു.
എന്നാല്‍ വൈറസ് ബാധ മൂലം കോഴികളെ കൊന്നൊടുക്കിയതുകൊണ്ട് കാര്യമില്ല. അതുവഴി വൈറസിനെ നശിപ്പിക്കാന്‍ കഴിയില്ല. 20-ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാരകമായ ഒരു വൈറസിന്റെ പരിവര്‍ത്തനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.
അതിനാല്‍ മനുഷ്യര്‍ സസ്യാഹാരം കൂടുതലായി പിന്തുടരണമെന്നും വലിയൊരു മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കൊറോണ വൈറസെന്നും ഗ്രിഗര്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കി.
നേരം എന്ന ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. യുവ താരം നിവിൻ പോളി ആയിരുന്നു അതിലെ നായക വേഷം ചെയ്തത്. അതിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രം പ്രേമം ആയിരുന്നു. നിവിൻ പോളി തന്നെ നായക വേഷം ചെയ്ത ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി. തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ആ ചിത്രം തമിഴ്‌നാട്ടിൽ 250 ദിവസത്തിലധികം പ്രദർശിപ്പിച്ചു പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
245 ദിവസത്തോളം മദ്രാസ് സഫയർ തീയേറ്ററിൽ പ്രദർശിപ്പിച്ച മമ്മൂട്ടിയുടെ ഒരു സി ബി ഐ ഡയറികുറിപ്പിന്റെ റെക്കോർഡ് ആണ് പ്രേമം തകർത്തത്. അതുപോലെ ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ അഞ്ചു ഹിറ്റുകളിൽ പുലി മുരുകൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി, ദൃശ്യം എന്നിവക്ക് പുറകിൽ സ്ഥാനമുള്ള ചിത്രവുമാണ് പ്രേമം. പ്രശസ്ത സംവിധായകനായ അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്തു അഞ്ചു വർഷം തികയുമ്പോൾ അൽഫോൻസ് പുത്രൻ പറയുന്നത് ഇതിൽ ആദ്യം നായകനായി തീരുമാനിച്ചത് നിവിൻ പോളിയെ അല്ല എന്നാണ്.
താനും ഇതിന്റെ നിർമ്മാതാവായ അൻവർ റഷീദും ഇതിലെ കേന്ദ്ര കഥാപാത്രമായി മനസ്സിൽ കണ്ടത് യുവ താരം ദുൽഖർ സൽമാനെ ആണെന്നും എന്നാൽ നിവിൻ പോളിയോടുള്ള വ്യക്തിപരമായ അടുപ്പം വെച്ചാണ് പിന്നീട് ആ ചിത്രം നിവിനെ വെച്ച് ചെയ്തത് എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്. പ്രേമത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു ഫിലിം കംപാനിയന് വേണ്ടി അൽഫോൻസ് പുത്രനുമായി ഭരദ്വാജ് രംഗൻ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. അതോടൊപ്പം താനിപ്പോൾ തന്റെ പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അൽഫോൻസ് പുത്രൻ കൂട്ടിച്ചേർത്തു.
അവസാന ആഗ്രഹവും ബാക്കി വച്ചു പ്രവാസി മലയാളി കൊവിഡിന് കീഴടങ്ങി.
വീഡിയോ കോളില്‍ ഭാര്യയുമായി സംസാരിക്കണമെന്നും കുഞ്ഞിനെ കാണണമെന്ന മോഹവും ബാക്കിയാക്കി പി സി സനീഷ് യാത്രയായി. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി നഴ്‌സിനോട് വീഡിയോ കോള്‍ ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഫോണുമായി നഴ്‌സ് സനീഷിന്റെ അടുത്ത് എത്തി. അപ്പോഴേക്കും സനീഷിനെ മരണം കീഴടക്കിയിരുന്നു. മുഹമ്മദ് അല്‍ റാഷിദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
രക്തം കട്ടിയാകുന്നതിനു സഹായിക്കുന്ന രക്താണു (പ്ലേറ്റ്‌ലറ്റ്) കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. മജ്ജ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. ഇതിനിടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും സനീഷിന് രക്തം ദാനം നല്‍കിയിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഷുമൈസി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുജിഷയാണ് ഭാര്യ. മൂന്നുവയസുളള വിഹാന്‍ വ്യാസ് മകനാണ്. പിതാവ്: രാജന്‍, മാതാവ്: സരോജിനി, ജമ്മുവില്‍ സൈനിക സേവനം ചെയ്യുന്ന സജീഷ് സഹോദരനാണ്. പിതൃസഹോദരന്റെ മകന്‍ രമേശന്‍ റിയാദിലുണ്ട്. അതേ സമയം ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 26 ആയി.ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 138 ആയി ഉയർന്നു. ഇവരിൽ എൺപതിലേറെ പേരും യു.എ.ഇയിലാണ് മരിച്ചത്.
ഏപ്രിൽ ഒന്നിന് യു.എ.ഇയിലാണ് കൊവിഡ് ബാധിച്ചുള്ള ആദ്യ മലയാളി മരണം. തൃശൂർ മൂന്നുപീടിക സ്വദേശി പരീതാണ് അന്ന് മരിച്ചത്. തുടർന്ന് രണ്ട് മാസം തികയാൻ മൂന്ന് ദിവസം കൂടി ബാക്കി നിൽക്കെ, ഗൾഫിൽ കോവിഡ് മൂലമുള്ള മലയാളി മരണം 138 ൽ എത്തി നിൽക്കുകയാണ്. 85 ഓളം മലയാളികള്‍ മരിച്ചത് യു.എ.ഇയിലാണ്. സഊദിയിലും കുവൈത്തിലുമായി 47 മരണങ്ങൾ. ഒമാനിൽ രണ്ടും ഖത്തറിൽ ഒന്നുമാണ് മലയാളി മരണ സംഖ്യ. ബഹ്റൈൻ മാത്രമാണ് ഗൾഫിൽ കൊവിഡ് മൂലം മലയാളി മരിക്കാത്ത രാജ്യം.
തക്ക സമയത്ത് മെച്ചപ്പെട്ട ചികിൽസയും പരിചരണവും ലഭ്യമാക്കുന്നതിൽ സംഭവിക്കുന്ന അപാകത ഉൾപ്പെടെ പലതും മരണ കാരണമായി വിലയിരുത്തപ്പെടുന്നു. മരിച്ചവരിൽ രണ്ട് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടും. ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക അവലംബം കൂടിയാണ് നഷ്ടമായത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഇനിയും ഉണ്ടായിട്ടില്ല
അമ്മയെ മകൻ വെട്ടിക്കൊന്നു. തൃക്കൊടിത്താനം അമര കന്യാക്കോണിൽ (വാക്കയിൽ) കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിതിൻ ബാബുവിനെ (27) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി പത്തരയോടെ ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്
ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമ്പോള്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അന്ന് താനതിനെതിരെ പ്രതികരിച്ചുവെന്നും എന്നിട്ടും താന്‍ ഭര്‍ത്താവിനൊപ്പം പതിനഞ്ച് വര്‍ഷം ജീവിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് മുപ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു 30 കൊല്ലം മുന്‍പ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.
മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ സ്വന്തം ജേഷ്ടനോടുളള പകയില്‍ എന്നെ വേശ്യ എന്ന് വിളിച്ചു. അത് കേട്ട് യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം നിന്നുവെന്നും തനിക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി.. എന്താണിത് നിങ്ങള്‍ എല്ലാവരും മിണ്ടാതെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി ‘ഓ അവന്‍ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന്റെ കടമയാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
അങ്ങനെ ഞാന്‍ കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ രക്ഷിക്കാന്‍ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാന്‍ തന്നെയാണ് എന്റെ സംരക്ഷക,ഞാന്‍ തന്നെയാണ് എന്റെ ശക്തി, ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി ആ വാക്ക് പറ, അവന്‍ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു. പിന്നെ എന്റെ നിയന്ത്രണം വിട്ടു. ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കയ്യിലെടുത്ത് തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്‍കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സാമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കണ്ടു. ‘സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍’ എന്നായിരുന്നു വിഷയം..
കൗരവ സഭയില്‍ വെച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോള്‍ അഞ്ച് പുരുഷന്മാര്‍(ഭര്‍ത്താക്കന്മാര്‍) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും(സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ എന്നവള്‍ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ല. ഭഗവാന്‍ വന്ന് അവളെ രക്ഷിക്കുന്നു..
ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോള്‍ ആരെ വിളിച്ചു കരയും? ഏത് ഭഗവാന്‍ വരും? അവള്‍ക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ… ഇത് കേട്ടപ്പോള്‍ എന്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു 30 കൊല്ലം മുന്‍പ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.. ഭര്‍ത്താവിന്റെ അനുജന്‍ (ഒരു തികഞ്ഞ മദ്യപാനി)
സ്വന്തം ജേഷ്ടനോടുളള പകയില്‍ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാര്‍ത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭര്‍ത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം..
എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി.. എന്താണിത് നിങ്ങള്‍ എല്ലാവരും മിണ്ടാതെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി ‘ഓ അവന്‍ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു.. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന്റെ കടമയാണ്..
അങ്ങനെ ഞാനിപ്പൊ കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്നെ രക്ഷിക്കാന്‍ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാന്‍ തന്നെയാണ് എന്റെ സംരക്ഷക,ഞാന്‍ തന്നെയാണ് എന്റെ ശക്തി.. ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി പറ ആ വാക്ക്.. അവന്‍ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു..പിന്നെ എന്റെ നിയന്ത്രണം വിട്ടു… ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കയ്യിലെടുത്തതേ എനിക്ക് ഓര്‍മ്മയുളളു..
തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാന്‍ തുടങ്ങി..പറയടാ പറയടാ എന്ന് ഞാന്‍ അലറുന്നുണ്ട്…ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷെ അവനെ ജീവച്ഛവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുളളു.ഇനി ഒരു പെണ്ണിനെയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാന്‍ അകത്തേക്ക് കയറിപ്പോയത്..
പിറകേ വന്ന ഭര്‍ത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങള്‍ക്ക് ഇത്ര ദേഷ്യം പാടില്ല. പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി.. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വര്‍ഷം..
ഇത് ഞാന്‍ മാത്രമല്ല ഈ സമൂഹത്തില്‍ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വിത്യസ്ത രീതികളില്‍… അപൂര്‍വ്വം ചിലര്‍ക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ.. അത് തിരിച്ചറിയാത്തിടത്തോളം അവള്‍ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും. അമ്മമാര്‍ പെണ്‍മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാന്‍..
ആണ്‍മക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണര്‍ത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളര്‍ത്തണം..
കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പോലീസിനു മൊഴിനല്‍കി.യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്നാണ് വാവ സുരേഷ് മൊഴി നല്‍കിയത്. മൂര്‍ഖന്‍ പാമ്പിനെ ദേഹത്തെക്ക് കുടഞ്ഞ് ഇട്ടാലും. അവ സാധാരണ ഗതിയില്‍ കടിക്കുകയില്ല. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാമെന്നും വാവാ സുരേഷ് പറഞ്ഞു.
ദേഹത്തു വീഴുന്ന പാമ്പ് ആദ്യം എവിടേക്കെങ്കിലും ഒളിക്കാനേ ശ്രമിക്കൂ. പാമ്പിന് അത്ര വേദനയെടുത്താല്‍ മാത്രമേ ദേഹത്തു വീഴുന്ന സമയത്ത് കടിക്കൂ. 99 ശതമാനം പാമ്പുകളും കടിക്കില്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. കൊലപാതകത്തില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് പോലീസ് പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തത്.
ഉത്രയ്ക്ക് ഒരു കടി ഏറ്റിരിക്കുന്നത് കയ്യിലാണ്, മറ്റൊന്ന് നെറ്റിയിലും. നെറ്റിയില്‍ സാധാരഗതിയില്‍ പാമ്പ് കൊത്താറില്ല. മരിക്കാന്‍ വേണ്ടി മനഃപൂര്‍വം നെറ്റിയില്‍ കടിപ്പിച്ചതാണ് എന്നും വാവാ സുരേഷ് പറഞ്ഞു. മൂര്‍ഖനോ അണലിയോ കടിച്ചാല്‍ സ്വബോധമുള്ള വ്യക്തിക്ക് നന്നായി വേദനിക്കും. മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം എന്നും വാവ സുരേഷ് പോലീസിനോട് പറഞ്ഞു.
മരത്തിലൂടെയോ ജനല്‍ വഴിയോ പാമ്പ് മുറിക്കുള്ളില്‍ പ്രവേശിച്ചതാകാമെന്ന സൂരജിന്റെ വീട്ടുകാരുടെ വാദത്തെ വാവ സുരേഷ് തള്ളിക്കളയുന്നു. മരത്തിലൂടെ പാമ്പ് മുറിക്കുള്ളില്‍ കയറാന്‍ അങ്ങനെ ചാഞ്ഞ് കിടക്കുന്ന മരമൊന്നുമില്ല. കൂടാതെ ഉത്രയും സൂരജും കിടന്ന മുറി താഴത്തെ നിലയിലാണ്. ഹാള്‍ വഴി വേണം ആ മുറിയില്‍ കയറാന്‍.
മുറിയുടെ ജനലിന്റെ പുറത്തുള്ള മണലില്‍ പാമ്പ് ഇഴഞ്ഞ പാടില്ല. ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ കുഴിയാനയുടെ കുഴി മൂടപ്പെടാതെ കിടക്കുന്നത് ഇതിന്റെ തെളിവാണ്. നിറയെ കുഴിയാനക്കുഴികള്‍ വീടിന്റെ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണിലുണ്ട്. പാമ്പ് ഇഴഞ്ഞിരുന്നെങ്കില്‍ അവ നശിച്ച് പോകുമായിരുന്നു.
പിന്നെയുള്ള ഒരു സാധ്യത ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിലൂടെ കയറുന്നതാണ്. സിമന്റ് തേച്ച ഭിത്തിയിലൂടെ ഇഴഞ്ഞ് നല്ല പൊക്കമുള്ള വെന്റിലേറ്ററിലൂടെ പാമ്പിന് തനിയെ മുറിയില്‍ കടക്കാനാകില്ലെന്നും വാവ സുരേഷ് പറയുന്നു. കമ്പോ മുളയോ കൊണ്ട് വെന്റിലേറ്ററിലൂടെ ഇട്ടതാണെങ്കില്‍ ആ ഭാഗത്ത് ഉണ്ടായിരുന്ന ചിലന്തിവല നശിക്കുമായിരുന്നു. എന്നാല്‍ ഉത്രയുടെ മുറിയിലെ വെന്റിലേറ്ററിന്റെ ഭാഗത്തുള്ള പൊടിയും മാറാലയും അവിടെ തന്നെയുണ്ട്. ബോധപൂര്‍വം പാമ്പിനെ കൊണ്ടുവരാതെ ആ മുറിയില്‍ പാമ്പ് കയറില്ലെന്നും വാവ സുരേഷ് പറയുന്നു.
കൂടാതെ വീടിന്റെ മുറ്റത്തേക്ക് ഇഴഞ്ഞുവന്ന് അണലി കടിക്കുന്നത് അപൂര്‍വമാണ്. പറമ്പില്‍ വച്ചാണ് മിക്കവര്‍ക്കും അണലിയുടെ കടിയേറ്റിട്ടുള്ളത്. സാധാരണഗതിയില്‍ വലിയ അണലി കടിച്ചാല്‍ ഉടന്‍ ചികില്‍സ നല്‍കാതെ ഒരാള്‍ ഏഴു മണിക്കൂര്‍ ജീവിച്ചിരിക്കില്ല.സൂരജ് അണലിയെ വാങ്ങിയത് പാമ്പുപിടിത്തക്കാരനില്‍ നിന്നാണ്. അയാളുടെ വീഡിയോകളില്‍ പാമ്പിന്റെ വായില്‍ കമ്പി കുത്തി വിഷം പുറത്തെടുക്കുന്നതുണ്ട്. സൂരജിന് അണലിയെ കൈമാറുന്നത് രണ്ടോ മൂന്നോ ദിവസം മുന്‍പ് അയാള്‍ ചിലപ്പോള്‍ അണലിയുടെ വിഷം എടുത്തുകളഞ്ഞുകാണും. അങ്ങനെയാണെങ്കില്‍ പുതിയതായി വിഷമുണ്ടായി വരാന്‍ സമയമെടുക്കും. ആ അണലിയിലുണ്ടായിരുന്ന വിഷത്തിന്റെ അളവ് കുറവായതുകൊണ്ടാണ് ഉത്ര ഏഴുമണിക്കൂര്‍ ജീവിച്ചത് എന്നും വാവ സുരേഷ് പോലീസിനോട് പറഞ്ഞു.