Kerala

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ വൈകിയാണെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടികളുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്തും. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ചെറിയ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ അനങ്ങാപ്പാറ നയം പരക്കെ വിമർശനം വിളിച്ചുവരുത്തിയിരുന്നു. എന്തായാലും യുകെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് വളരെയധികം ആശ്വാസം പകരുന്നതാണ് നേരിട്ടുള്ള സർവീസിൽ കേരളത്തെകൂടി ഉൾപ്പെടുത്തിയത്.

ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനസർവ്വീസ് നടത്താൻ യുകെ മലയാളികൾക്കായി പൊരുതിയത് യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും, സമീക്ഷ യുകെ നേതൃത്വവും, രാഹുൽ ഗാന്ധിയും, ജോസ്. കെ. മാണി എം. പിയുമാണ്. മനോജ് കുമാർ പിള്ളയുടെ ബിജെപി നേതൃത്വവുമായുള്ള ബന്ധങ്ങളും അടുപ്പവും തുണയായി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസുമായി നിരവധി മലയാളികളാണ് തങ്ങളുടെ പരാതിയും ആവലാതിയുമായി ബന്ധപ്പെട്ടത്.

ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനാണ് യുകെയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകേണ്ട മലയാളികളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. എന്തായാലും എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മലയാളികളെയും കൊണ്ട് കേരളത്തിലേക്ക് പറക്കുന്നത് യുകെയിൽ കുടുങ്ങിക്കിടക്കുന്ന സ്റ്റുഡന്റ് വിസക്കാർ, ടൂറിസ്റ്റ് വിസയിലും, സന്ദർശക വിസയിലും യുകെയിൽ എത്തിയവർ തുടങ്ങി നിരവധി പേർക്ക് ഗുണകരമാണ്.

 

 

 

 

ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹാന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹാനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹാന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹാന പോസ്റ്റിൽ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹാന ​ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നൽകിയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡിവൈഎസ്പി.നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി.

ഭര്‍ത്താവിനെ കുടുക്കാന്‍ ലക്ഷ്യമിട്ട കൊലപാതകത്തില്‍ ചോദ്യം ചെയ്ത പോലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി.

പോലീസ് ശബ്ദമുയര്‍ത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ വെച്ച കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.

8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നത് വഴിത്തിരിവായി. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

അതേസമയം, ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍.

കൊലപാതകം നടത്തിയതിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.

പത്തനംതിട്ടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കൊടുമണ്‍ ചക്കിമുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കത്തിക്കരിഞ്ഞതു കൊണ്ട് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആരെങ്കിലും കൊന്നിട്ടതാണോ, സ്വയം തീ കൊളുത്തിയതാണോ എന്നും വ്യക്തമല്ല.

കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു ആണ് മരിച്ചത്. 54 വയസായിരുന്നു. ജാബിർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയ്ക്കിടെയാണ് മരണം. തിരുവല്ല പാറക്കമണ്ണിൽ കുടുംബാംഗമായ ഇവർ ഫെബ്രുവരി അവസാനമാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ഇതോടെ കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. ബാറുകളില്‍ നിന്ന് മദ്യം പാഴ്സല്‍ നല്‍കാനും നടപടി. മദ്യത്തിന് വിലകൂട്ടാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വില്‍പ്പന നികുതി പത്തു മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കും. ബവറിജസ് ഒൗട്ട്്ലെറ്റുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം നിലവില്‍വരും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാനും അനുവാദം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു

മദ്യത്തിന് വില കൂട്ടുന്നതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പനനികുതിയിലാണ് വര്‍ധന വരുത്തുക. നാനൂറു രൂപയില്‍താഴെ അടിസ്ഥാന വിലയുള്ള മദ്യത്തിന് പത്തുശതമാനവും 400ന് മുകളിലുള്ളതിന് 35 ശതമാനവും നികുതി കൂടും.ഇതോടെ വിലകൂടിയ മദ്യത്തിന്‍റെ നികുതി 221 ല്‍ നിന്ന് 247 ളും വിലകുറഞ്ഞ മദ്യത്തിന്‍റേത് 202 ല്‍ നിന്ന് 212ഉു ശതമാനമായി. മദ്യക്കമ്പനികളില്‍ നിന്ന് ബവറിജസ് കോര്‍പ്പറേഷന്‍ൃ മദ്യം വാങ്ങുന്ന വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടി , അതിന് മേലാണ് വില്‍പ്പന നികുതി ചുമത്തുന്നത്. ബിയറിനും വൈനിനും വിദേശനിര്‍മിത വിദേശ മദ്യത്തിനും പത്ത് ശതമാനം നികുതി വര്‍ധിപ്പിക്കും. ഇത് നടപ്പാക്കാനായി ഒാര്‍ഡിനന്‍സ് കൊണ്ടുവരും.

നെടുങ്കണ്ടം മാ​വ​ടിയിൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ക​ഴി​ഞ്ഞ​വ​ര്‍​ഷം കാ​ണാ​താ​യ പള്ളപ്പറമ്പിൽ സുരേഷിന്റേതെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീ​സ് സ​ര്‍​ജ​ൻ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തും സുരേഷിന്റെ വീട്ടിലുമെത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സംഭവം കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു.

മാവടിക്കു സമീപം അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം

പരിശോധന നടത്തി.സ്ഥലത്ത് നിന്നും ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളില്‍ കയറ്റി കത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന മരത്തിന്റെ ചുവട് ഭാഗം, എന്നിവ പരിശോധിച്ചു.

പൊലീസ് സര്‍ജന്‍ ജെയിംസ് കുട്ടിയാണ് സ്ഥലം പരിശോധിച്ചത്. മാവടിയില്‍ നിന്നും കാണാതായ ആളുടെ വീട്ടിലും പൊലീസ് സംഘം സര്‍ജനെ എത്തിച്ച് പരിശോധന നടത്തി. കാണാതായ സുരേഷിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. ഇയാളുടെ പല്ലുകളുടെ അകലം, പല്ലിന്റ ഘടന വ്യത്യാസം, ഉയരം എന്നിവ ബന്ധുക്കളില്‍ നിന്നും ശേഖരിച്ചു. അസ്ഥികൂടത്തില്‍ നിന്നും ഒരു വെപ്പ് പല്ല് പൊലീസിനു ലഭിച്ചിരുന്നു.

ഈ പല്ല് കഴിഞ്ഞ വര്‍ഷം ഇയാള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ദന്താശുപത്രിയില്‍ നിന്നും വെച്ചതാണെന്നു ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ദന്താശുപത്രിയില്‍ മാറ്റി സ്ഥാപിച്ച പല്ലിന്റെ ചികിത്സ രേഖകള്‍ പൊലീസ് സര്‍ജന്‍ പരിശോധിച്ച് വരികയാണ്. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കൾ.

40 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ സാമ്പി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന്റെ പ്രത്യേകത, മൃതദേഹം അഴുകിയ സമയം, മൃതദേഹം മറ്റെവിടുന്നെങ്കിലും കൊണ്ടുവന്ന് സ്ഥലത്ത് ഇട്ടതാണോ എന്നീ കാര്യങ്ങളാണ് പൊലീസ് സര്‍ജന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.

എന്നാൽ അസ്ഥികൂടം നാട്ടുകാരനായ സുരേഷിന്റെയാണോയെന്നു പൊലീസ് വ്യക്തമാക്കണമെന്ന് ബന്ധുക്കൾ. സുരേഷിന്റെ തിരോധാനത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ഭാര്യ ആരോപിച്ചു. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മാ​വ​ടി നാ​ല്‍​പ​തേ​ക്ക​റി​ല്‍നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. 2019സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ്ഇ​യാ​ളെകാ​ണാ​താ​യ​ത്. നാ​ലി​ന് ബ​ന്ധു​ക്ക​ള്‍ നെ​ടു​ങ്ക​ണ്ടം പൊലീ​സ്സ്റ്റേ​ഷ​നി​ല്‍പ​രാ​തിന​ല്‍​കി.എ​ന്നാ​ല്‍ അന്വേ​ഷ​ണ​ത്തി​ല്‍ കാര്യമായ പുരോ​ഗതി ഉണ്ടായി​ല്ല. മൂ​ന്നി​നു രാ​വി​ലെസാ​ധാ​ര​ണ രീ​തി​യി​ല്‍സുരേഷ് പു​റ​ത്തേ​ക്കുപോ​യി​രു​ന്നു. തിരിച്ചുവന്ന് വീട്ടിലെ പണികളിൽ ഭാര്യയെ സഹായിച്ചു. ഉച്ചയ്ക്ക് രണ്ടുവ​രെ ഇ​യാ​ളെ ക​ണ്ട​വ​രു​ണ്ട്. ഇ​തി​ന്ശേ​ഷ​മാ​ണ്ഫോ​ണ്‍ഓ​ഫാ​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍പ​റ​യു​ന്നു.പിറ്റേന്ന്തന്നെ ഇ​ക്കാ​ര്യ​ങ്ങ​ള്‍കാ​ണി​ച്ച്‌ നെ​ടു​ങ്ക​ണ്ടം പൊലീ​സി​നും പിന്നീട്ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്കും പ​രാ​തിന​ല്‍​കി​യി​രു​ന്നു.

എന്നാൽ, അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ ഭാ​ര്യഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ്കോ​ര്‍​പ​സ്ഹ​ര്‍​ജി ഫ​യ​ല്‍ചെ​യ്തു. ഇ​തോ​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍കേ​സ്ന​ല്‍​കി​യ​തി​നെ​തി​രെ ഇ​യാ​ളു​ടെഭാര്യ സുനിതയോ​ട് ക​യ​ര്‍​ത്തു സംസാരിച്ചു. നാലുദിവസങ്ങൾക്ക്ശേഷം സിവിൽ ഡ്രസിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിച്ചു കൊണ്ട്പോയി. തുടർന്ന് ഈപേപ്പറുകൾ ഉപയോഗിച്ച് ബന്ധു​ക്ക​ള്‍​ക്ക് പ​രാ​തി​യി​ല്ലെ​ന്നരീ​തി​യി​ൽ ഹൈ​ക്കോ​ട​തി​യി​ല്‍ പൊലീ​സ്റി​പ്പോ​ര്‍​ട്ട്ന​ല്‍​കി​യെന്നും സുനിത പറഞ്ഞു.

​ഹൈ​ക്കോ​ട​തിയിലെ കേ​സ്പൊലീ​സ് റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന്ഇ​ല്ലാ​താ​യ​തോ​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. ഇതിനിടയിൽ സുരേഷിനെ മൂന്നാറിലും പൂപ്പാറയിലും നെടുങ്കണ്ടത്തുവെച്ചും കണ്ടതായി വിവരം ഉണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. താന്നിമൂട്ടിൽവെച്ച്കാണാതായഅന്നുംപിറ്റേന്നും കണ്ടതായി രണ്ടുപേർ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് പൊലീസ്കാര്യമായ അന്വേഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്.

സുരേഷ് മേൽനോട്ടം വഹിച്ചിരുന്ന ഒരുഓണച്ചിട്ടിയുമായ് ബന്ധപ്പെട്ട്ഇയാളെകാണാതായതിന് ശേഷം ചിലപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇ​തി​നി​ടെ​യാ​ണ് കഴിഞ്ഞയാഴ്ച ഗൃ​ഹ​നാ​ഥ​ന്‍റേ​തെ​ന്നു സംശ​യി​ക്കു​ന്ന അ​സ്ഥി​കൂ​ടം മാ​വ​ടി നാ​ല്‍​പ​തേ​ക്ക​റി​ല്‍നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് കേ​സി​ല്‍ നിഷ്പക്ഷമായ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്ബ​ന്ധു​ക്ക​ള്‍വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്.

 

ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസ ലോകത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലംങ്കോട് സ്വദേശിയായ വിജയകുമാര്‍. പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന വിജയകുമാര്‍ കരളലിയിക്കുന്ന കാഴ്ചയായിരിക്കുകയാണ്.

കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്ന് നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ്. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം പ്രവാസലോകത്തിന്റെ കണ്ണീരാണ്.

പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. 17നെങ്കിലും വിജയകുമാറിനു നാട്ടിലെത്തിയേ തീരു…പ്രിയപ്പെട്ടവള്‍ക്ക് അന്ത്യചുംബനം നല്‍കി യാത്രയാക്കാന്‍. ദുബായിലുള്ള വിജയകുമാറിന്റെ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മൂഴുവന്‍ പ്രാര്‍ഥനയിലാണ്.

മേയ് ഒമ്പതിനാണ് വിജയകുമാറിന്റെ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വിജയകുമാറിന് നാട്ടിലെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ശരിയാവാത്തതിനാല്‍ മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ. വിജയകുമാറിനെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ മെയ് 17ന് ദുബായ്-കൊച്ചി വിമാനത്തില്‍ വരാനുള്ള രേഖകള്‍ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

18 വര്‍ഷമായി വിവാഹിതരായ വിജയകുമാര്‍ – ഗീത ദമ്പതികള്‍ക്ക് മക്കളില്ല. ഗള്‍ഫില്‍ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന ഗീത രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.

സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി.

ഇക്കാര്യം ആവശ്യപ്പെട്ട് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാമെന്ന ആനുകൂല്യം തനിക്ക് ലഭ്യമാക്കണമെന്നാണ് ജോളിയുടെ ആവശ്യം. എന്നാൽ, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തി.

ഏഴ് വർഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാർക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളിൽ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദം.

നേരത്തെ, വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജോളി അപേക്ഷ നൽകിയിരിക്കുന്നത്.

മുന്‍ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.

യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

RECENT POSTS
Copyright © . All rights reserved