Kerala

വാ​വ സു​രേ​ഷി​നു പാ​ന്പു​ക​ടി​യേ​റ്റ​തു മു​ത​ൽ അ​ദ്ദേ​ഹ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ള്ള വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ക​യാ​ണ്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണെ​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങാ​മെ​ന്നും മ​റ്റു​മു​ള്ള വാ​ർ​ത്ത​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്.  എ​ന്നാ​ൽ വൈകുന്നേരം മൂന്നിന് ലഭിച്ച ഏ​റ്റ​വും പു​തി​യ വി​വ​രമ​നു​സ​രി​ച്ച് അ​ദ്ദേ​ഹം ആ​രോ​ഗ്യ​വാ​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ണ്ട്. മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു​വി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലു​ള്ള​ത്. വി​ഷ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ടി​യ​തി​നാ​ൽ നാ​ലു പ്രാ​വ​ശ്യ​മാ​ണ് വി​ഷം നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ആ​ന്‍റി സ്നേ​ക്ക് വെ​നം ന​ൽ​കി​യ​ത്. ഇ​തോ​ടൊ​പ്പം അ​വ​ശ്യ മ​രു​ന്നു​ക​ളും പ്ലാ​സ്മ​യും ന​ൽ​കി. വി​ഷം വൃ​ക്ക​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നും ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ന്പു​ക​ടി​യേ​റ്റ് വാ​വ സു​രേ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ വ​ല​തുകൈ​യി​ൽ നീ​രും വി​ഷ​ബാ​ധ​യേ​റ്റ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു. ര​ക്ത​പ​രി​ശോ​ധ​ന​യി​ലും വി​ഷ​ബാ​ധ​യേ​റ്റ​തി​ന്‍റെ വ്യ​തി​യാ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വാ​വ സു​രേ​ഷി​നെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് വി​ഷ​ബാ​ധ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ആ​ന്‍റി സ്നേ​ക്ക് വെ​നം ന​ൽ​കി നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു. പാ​ന്പു​ക​ടി​യാ​യ​തി​നാ​ൽ അ​തീ​വ ശ്ര​ദ്ധ ആ​വ​ശ്യ​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് ചി​കി​ത്സ ഏ​കോ​പി​പ്പി​ച്ച​ത്. മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി​കു​മാ​ർ കു​റു​പ്പ്, മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​അ​രു​ണ, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ അ​സോ. പ്ര​ഫ​സ​ർ ഡോ. ​അ​നി​ൽ സ​ത്യ​ദാ​സ്, ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം അ​ഡീ. പ്ര​ഫ​സ​ർ ഡോ. ​ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ലു​ള്ള​ത്.  ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ വാ​വ സു​രേ​ഷി​നെ പ്ര​ത്യേ​ക മു​റി​യി​ലേ​ക്ക് മാ​റ്റും. ഈ ​മു​റി​യു​ടെ വാ​ട​ക​യും മ​റ്റു ചെ​ല​വു​ക​ളും ചി​കി​ത്സാ ചെ​ല​വു​മെ​ല്ലാം ആ​രോ​ഗ്യ​വ​കു​പ്പ് സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ വാ​വ സു​രേ​ഷി​നെ അ​ൽ​പം മു​ൻ​പ് ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു.

വാ​വ സു​രേ​ഷി​ന് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​തു സം​ബ​ന്ധി​ച്ചു വാ​വ സു​രേ​ഷ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ്മ​ദി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.  ആ​ശു​പ​ത്രി​യി​ലെ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു​വി​ലാ​ണ് വാ​വ​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്. വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ത്യേ​ക മു​റി​യി​ലേ​ക്ക് മാ​റ്റും. ഈ ​മു​റി​യു​ടെ വാ​ട​ക സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഉ​ട​ൻ സു​ഖം പ്രാ​പി​ച്ച് തി​രി​ച്ചു​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്‍പി. ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് – സബ്‍ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികളുൾപ്പടെ ചിലരാണ് ഇവിടെ കുട്ടികൾ തുടർച്ചയായി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

2010-ലാണ് റഫീഖ് – സബ്‍ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.

മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ മരിച്ച ആൺകുഞ്ഞിനെ തിരൂർ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്. ബന്ധുക്കളിൽ ചിലരും അയൽവാസികളും മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനാൽ, കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്‍മോർട്ടം നടത്തുമെന്നും മലപ്പുറം എസ്‍പി അബ്ദുൾ കരീം വ്യക്തമാക്കി.

മരിച്ച കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സംശയമുയർന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.

കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്‍പി ആവശ്യപ്പെട്ടു.

അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. ”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്‍മോ‍ർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്‍മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്‍മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”, അവർ പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി സ്ഥാപക ചീഫ് എഡിറ്ററുമായ എം എസ് മണി അന്തരിച്ചു. 79 വയസ്സായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവും പൊതുപ്രവര്‍ത്തകനും കേരള കൗമുദി സ്ഥാപകനുമായ സി വി കുഞ്ഞുരാമന്റെ കൊച്ചുമകനും പത്രാധിപര്‍ കെ സുകുമാരന്റെ മകനുമാണ്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കുമാരപുരത്തുള്ള കലാകൗമുദി ഗാര്‍ഡന്‍സിലാണ് അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു.

കേരളകൗമുദിക്ക് വേണ്ടി ഡല്‍ഹിയിലടക്കം റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയില്‍ നിന്ന് കലാകൗമുദി ദിനപ്പത്രവും തുടങ്ങി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍സൊസൈറ്റി (ഐഎന്‍എസ്) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗമായും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. കസ്തൂരിയാണ് ഭാര്യ, വത്സാമണി, സുകുമാരൻ എന്നിവർ മക്കൾ. അദ്ദേഹത്തിൻ്റെ സംസ്കാരം പിന്നീട് നടക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നു ക​​​ന​​​ത്ത ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​മെ​​​ന്നു കേന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ൽ പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​യു​​ണ്ടാകാ​​​മെ​​​ന്നാ ണു മുന്നറിയിപ്പ്. കൂ​​​ടി​​​യ താ​​​പ​​​നി​​​ല ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വ​​രെ ഡി​​​ഗ്രി സെ​​​ൽ​​​ഷ​​സ് കൂ​​​ടി 38 ഡി​​​ഗ്രി​​​ക്കു മു​​​ക​​​ളി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:

താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *

-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട്‌ ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.

-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*

*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*

പുറപ്പെടുവിച്ച സമയം: 1 pm 17-02-2020

കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. കുട്ടിയുടെ അച്ഛനും, അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് തയ്യില്‍ കടപ്പുറത്തെ ശരണ്യ, പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തില്‍ നിന്ന് ലഭിച്ചത്. അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അച്ചന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരേയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. നിലവില്‍, ഈ മൊഴി അന്വേഷണസംഘം വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചിരിക്കുന്നതും. ശരണ്യയും, പ്രണവും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

അനധികൃത ഫ്ലക്സുകള്‍ക്കെതിരെ നടപടി. ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഫ്ലെക്സുകള്‍ മാറ്റണമെന്ന റോഡ് സുരക്ഷാ അതോറിറ്റിയും ഉത്തരവിറക്കി. നിര്‍ദേശങ്ങള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്.യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതും, ഫുട്ട്പാത്തുകൾ കൈയടക്കിയുള്ള ഫ്ലക്സുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഭര്‍ത്താവിന്റെ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ നഴ്‌സും ചാലാട് സ്വദേശിനിയുമായ രാഖിയുടെ മരണ വാർത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ. രണ്ടാഴ്ച മുമ്പാണ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊള്ളലേൽപ്പിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഖി മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടില്‍ വച്ച് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റു ചെയ്തിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രാഖിആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ രാഖി ആശുപത്രിയില്‍ നിന്നും മൊഴി നല്‍കിയത് ഇതിനു കടകവിരുദ്ധമായാണ്. ഭര്‍ത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്. അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആർ എസ് എസ് പ്രവർത്തകനായ ഭർത്താവ് സന്ദീപ് ഒളിവിലാണ്. സംഭവം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭർത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയിൽ ഉണ്ട്. എന്നാൽ നാലു ദിവസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മരണമൊഴി നൽകുന്നതിന് തയ്യാറായത്. ഒരു നഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കമ്ബം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചു. മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു അമ്മ മൊഴി നല്‍കി.

യുവാവിന്‍റെ അമ്മയും സഹോദരനും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവര്‍ തമിഴ്നാട് സ്വേദേശികളാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള കനാലില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ഇവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം അവശിഷ്ടങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിത്. തുടര്‍ന്ന് ഇവര്‍ ഇവിടുന്നു മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. രാവിലെ പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്.

ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കമ്ബത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. 25 നും 30 നും ഇടയില്‍ പ്രായമുള്ള മൃതദേഹമാണ് ഇതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേരളത്തിന്റെ അതിര്‍ത്തി മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

സമീപത്തുള്ള കനാലില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ഇവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം അവശിഷ്ടങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിത്. തുടര്‍ന്ന് ഇവര്‍ ഇവിടുന്നു മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു.

കണ്ണൂര്‍ തയ്യിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ കുഞ്ഞിനെ കൊന്നതെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

കുട്ടിക്ക് ഒന്നരവയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ കൊന്നതിനുശേഷം കടല്‍ഭിത്തിയില്‍ തള്ളി. അച്ഛനൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ രാവിലെ കാണാനില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ കുഞ്ഞിന്‍രെ മൃതദേഹം കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved