Kerala

തിരുവനന്തപുരം: അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

അഖിലിന്‍റെ സഹോദരൻ രാഹുൽ കീഴടങ്ങിയെന്ന് മണിയൻ പറഞ്ഞെങ്കിലും പൊലീസ് ഇത് നിഷേധിച്ചിരുന്നു. കേസിൽ അഖിലിന്‍റെ ബന്ധുക്കൾ ഉൾപ്പെടെയുളളവർ സംശയത്തിന്‍റെ നിഴലിലാണ്. സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം നിയമാനുസൃതമായേ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

അഖിലിന്‍റെ വീട്ടുവളപ്പിൽ നിന്നും രാഖിയുടെ മൃതദേഹം കണ്ടെത്തിയിട്ട് മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിനെ കണ്ടെത്താൻ പൊലീസ് സംഘം ദില്ലിയിലേക്ക് തിരിച്ചിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയെ തേടി ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളി യുവതി കോഴിക്കോട്. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിയാണ് അമ്മയെ തേടുന്നത്. ‘അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം’ കാരണം അമ്മ കാരണം എനിക്കു നന്‍മ മാത്രമേ ഉണ്ടായിട്ടുള്ളു’ നവ്യ പറയുന്നു.

1984 മാര്‍ച്ച്‌ 31ന് കോഴിക്കോട്ടെ ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച്‌ അമ്മയായ സോഫിയയെന്ന 19 കാരി മടങ്ങി. വയനാട്ടിലെ അനാഥമന്ദിരത്തിലാണ് രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. ഇറ്റാലിയന്‍ ദമ്ബതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.
അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. തന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണെന്നും നവ്യ പറയുന്നു.

ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.

ദൊറിഗാട്ടി ദമ്ബതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച്‌ അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും അമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തിലാണ്. എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.

‘അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച്‌ അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.’ രണ്ടായാലും [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഒരു സന്ദേശമെത്തുന്നതും കാത്തിരിക്കുകയാണ് നവ്യ.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്. മുക്കം കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറുൾപ്പെടെ മുഴുവനാളുകളെയും മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിലുണ്ടായിരുന്ന ലോറിയിലിടിച്ച് മറിയുകയായിരുന്നു.

സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ വേഗത കൂടിയതാണ് നിയന്ത്രണം തെറ്റാനുള്ള കാരണം. പിൻചക്രങ്ങളുടെ തേയ്മാനം അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറൊഴികെ ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കറുത്ത ചരടിൽ താലികെട്ടി വിവാഹം കഴിഞ്ഞ ഇവർ ഭാര്യഭർത്താക്കന്മാരെപോലെ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി.

മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് കുഴിയെടുത്തതും ഉപ്പ് ശേഖരിച്ചതും. എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാൻഡ്‌ വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി.

കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

∙ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം

രാഖിമോളെ അഖില്‍ ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ച് താലികെട്ടി. ഇയാള്‍ക്ക് പിന്നീട് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞു. രാഖി തടസം നിന്നു. പലതരത്തില്‍ അഖിലിനെ ഭീഷണിപ്പെടുത്തി. ഇതില്‍ അഖിലിനും സഹോദരനും സുഹൃത്തായ ആദര്‍ശിനും പകയുണ്ടായിരുന്നു. മെയ് മാസം അവസാനം അഖില്‍ പട്ടാളത്തില്‍നിന്ന് അവധിക്കുവന്നു. ബന്ധം ഉപേക്ഷിക്കാന്‍ തയാറാകാത്ത രാഖിമോളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വീട്ടില്‍വച്ച് 3 പേരും പലദിവസം ഗൂഢാലോചന നടത്തി. ഇതിനുശേഷം വീടിന്റെ വടക്കു കിഴക്ക് ഭാഗത്ത് കുഴിയെടുത്തു. ശവശരീരം കുഴിച്ചിട്ടാല്‍ ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ശേഖരിച്ചു.

പുതുതായി വയ്ക്കുന്ന വീട് കാണിക്കാനെന്ന പേരില്‍ രാഖിമോളെ 21ന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍നിന്നും സുഹൃത്തിന്റെ കാറില്‍ അഖില്‍ വീട്ടിലെത്തിച്ചു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കാറിനടുത്തേക്ക് വന്നു. രാഹുല്‍ രാഖിമോളിരുന്ന സീറ്റിനു പിന്നിലെ സീറ്റിലേക്ക് കയറി. പിന്‍സീറ്റില്‍ ഇരുന്നു രാഖിമോളുടെ കഴുത്തു ഞെരിച്ചു. രാഖിമോളുടെ ശബ്ദം കേള്‍ക്കാതിരിക്കാന്‍ അഖില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു ഇരപ്പിച്ചു. രാഖിമോള്‍ ബോധരഹിതയായി. പിന്നീട് അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി പിന്നിലെ സീറ്റിലെത്തി കൈയിലുണ്ടായിരുന്ന കയര്‍ കൊണ്ട് രാഖിയുടെ കഴുത്തില്‍ കുരുക്കുണ്ടാക്കി. സഹോദരനായ രാഹുലും അഖിലും ചേര്‍ന്ന് കയര്‍ വലിച്ചു മുറുക്കി രാഖിമോളെ കൊന്നു. പിന്നീട് മൂവരും ചേര്‍ന്ന് രാഖിയുടെ ശരീരത്തിലെ വസ്ത്രങ്ങള്‍ മാറ്റി നേരത്തെ തയാറാക്കിയ കുഴിയിലിട്ടു ഉപ്പിട്ട് മൂടി. മുകളില്‍ കമുകിന്റെ തൈ വച്ചു. രാഖിയുടെ വസ്ത്രങ്ങള്‍ തീവച്ച് നശിപ്പിച്ചു.

രാഖിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് എടുത്ത പൂവാര്‍ പൊലീസ് രാഖിയുടേയും കാമുകനായ അഖിലിന്റെയും ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചു. 21ന് വൈകിട്ട് ഓഫ് ആയ രാഖിമോളുടെ മൊബൈലില്‍നിന്ന് 24ാം തീയതി കോളുകളും മെസേജുകളും അയച്ചതായി മനസിലായി. ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് രാഖിമോളുടെ ഫോണ്‍ അല്ലെന്നു വ്യക്തമായി.

കാട്ടാക്കടയിലുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് 24ാം തീയതി രാഹുലും ആദര്‍ശുമാണ് ഫോണ്‍ വാങ്ങിയത്. തെളിവു നശിപ്പിക്കാനും അന്വേഷണമുണ്ടായാല്‍ രക്ഷപ്പെടാനുമാണ് വേറെ ഫോണില്‍നിന്ന് രാഖിയുടെ സിം ഉപയോഗിച്ച് വീട്ടിലേക്ക് സന്ദേശമയച്ചത്. അഖില്‍ 27ന് അവധി കഴിഞ്ഞു മടങ്ങിയതായി പൊലീസിന്റെ അന്വേഷണത്തില്‍ മനസിലായി. സഹോദരന്‍ രാഹുല്‍ സ്ഥലം വിട്ടിരുന്നു. കൂട്ടുകാരന്‍ ആദര്‍ശ് ഓപ്പറേഷനു വിധേയനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ആദര്‍ശ് എല്ലാം തുറന്നു പറഞ്ഞു. അഖിലും രാഖിമോളും 6 വര്‍ഷമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ അഖിലിനു താല്‍പര്യമില്ലെന്നും ആദര്‍ശിനോടും സഹോദരനോടും അഖില്‍ പറഞ്ഞിരുന്നു. അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം വാട്സ്ആപ്പിലൂടെ അറിഞ്ഞ രാഖിമോള്‍ ആ വിവാഹം മുടക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നു രാഖിയെ സ്നേഹപൂര്‍വം അഖില്‍ കാറില്‍ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആരുണി. ഒരു വര്‍ഷം മുന്‍പാണ് ആരുണിയുടെ അച്ഛന്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപാണ് പൊന്നുമോളെയും വിധി തട്ടിയെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനിയും തലവേദനയുമായാണ് രോഗം പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അസുഖം കൂടിയതോടെ ആരുണിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു മരണം.

രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ്‌ കുറുപ്പ്.അതുകൊണ്ടുതന്നെ ആരുണിയുടെ മരണം സൈബർ ലോകത്ത് കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

തൃശൂർ∙ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ (88) അന്തരിച്ചു. എഴുത്തച്ഛന്‍, ആശാന്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട കാവ്യജീവിതത്തിൽ ‘കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ’ എന്നീ കവിതാ സമാഹാരങ്ങളും ‘ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാൾ’ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു.

1930 ഡിസംബർ 27നു തൃശൂർ തലപ്പിള്ളി താലൂക്കിലെ ആറ്റൂരെന്ന ഗ്രാമത്തിൽ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരിയുടെയും ആലുക്കൽ മഠത്തിൽ അമ്മിണി അമ്മയുടെയും മകനായാണു കവിയുടെ ജനനം. 1956ൽ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയത് ആറ്റൂരിന്റെ ജീവിതം മാറ്റിമറിച്ചു. വായനയിലേക്കും എഴുത്തിലേക്കും അഭിരുചി തിരിയുകയും ഒഎൻവി അടക്കമുള്ള കവികളുമായി ചങ്ങാത്തത്തിലാകുകയും ചെയ്‌തപ്പോൾ കവിത തന്നെ ജീവിതം എന്നു തിരിച്ചറിഞ്ഞു.

പഠനകാലത്തെ ജീവിതവും കമ്യൂണിസ്‌റ്റ് അനുഭാവവും കാവ്യചോദനകളെ ഇളക്കിമറിച്ചപ്പോൾ പേനത്തുമ്പിലൂടെ പുറത്തുവന്നത് സാഹിത്യസദ്യയായിരുന്നില്ല. വിഷമോ മരുന്നോ പുരട്ടിയ കലാപചിന്തകളായിരുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപന ജീവിതം തുടങ്ങുന്ന കാലത്ത് ഇംഗ്ലിഷ് സാഹിത്യം ആധുനികവാദത്തിൽ തിളച്ചുമറിയുകയായിരുന്നു. വിപുലമായ വായന നൽകിയ പ്രചോദനം ആറ്റൂരിനു മലയാള കവിതയിലും ആധുനികത കൊണ്ടുവരാൻ കാരണമായി.

മദ്രാസിൽ നിന്നു തലശേരി ബ്രണ്ണൻ കോളജിലേക്കു ജോലി മാറിയെത്തുന്ന കാലത്താണു മഹാകവി പി. കുഞ്ഞിരാമൻ നായരുമായി കണ്ടുമുട്ടുന്നത്. അസാധാരണ കവിയെന്നു മാത്രം വിശേഷിപ്പിക്കാവുന്ന പിയുമായുള്ള ചങ്ങാത്തം മേഘരൂപനെന്ന പ്രശസ്‌ത സൃഷ്‌ടിക്കു കാരണമായി. പി മാത്രമല്ല, ജോസഫ് മുണ്ടശേരി, മഹാകവി ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുമായും ഉണ്ടായിരുന്നു സൗഹൃദം. 1986ൽ അധ്യാപനവൃത്തിക്കു വിരാമമിട്ട് തൃശൂർ നഗരത്തിൽ സഹധർമിണി ശ്രീദേവിക്കൊപ്പം സ്‌ഥിരതാമസമാക്കി.

വത്തിക്കാൻ സിറ്റി: 2020 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ ലബനനിൽ വച്ച് നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യ സംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ
തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്‌തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗൺസിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.

ലബനനിൽ വച്ച് നടത്തുന്ന ഈ അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ കുർഹ് കോഹിന്റെ ന്വേതൃത്വത്തിൽ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയിൽനിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള 6 ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരീക്ഷകരടക്കം 30 പേര് പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാദർ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങൾക്കിടയിലും
പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദർ ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്. 2001 – ൽ ഈശോസഭയിൽ പ്രവേശിച്ച ഫാദർ ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്‌ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ
പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന ഫാദർ ജിജി, നിലവിൽ സിറോ-മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടൺ സിറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കൺസൾട്ടറും കാർഡിനൽ ന്യൂമാൻ സീറോ മലബാർ കാത്തലിക് മിഷൻ ഓക്സ്ഫോർഡ്ഷയറിന്റെ കോർഡിനേറ്ററുമാണ്.

സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നും 2017 ഓഗസ്റ്റ് 19 – ന് വൈദികപട്ടം സ്വീകരിച്ച ഫാദർ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി. റ്റി ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദർ റ്റെജി പുതുവീട്ടിൽക്കളത്തിൻറെ സഹോദരനുമാണ്.

തൃ​ശൂ​ർ: നാ​ല​ര വ​യ​സു​കാ​ര​ൻ എ​ച്ച്ഐ​വി പോ​സി​റ്റീ​വെ​ന്നു രേ​ഖ​പ്പെ​ടു​ത്തി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബ്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ റി​പ്പോ​ർ​ട്ട് തെ​റ്റെ​ന്നു തെ​ളി​ഞ്ഞു. ലാ​ബി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം ത്വ​ക്ക് രോ​ഗ​ത്തെ​തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് കോ​ഴി​ക്കു​ള​ങ്ങ​ര​യി​ലെ ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ലെ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ നാ​ല​ര വ​യ​സു​കാ​ര​ന്‍റെ ആ​ർ​ബി​എ​സ്, എ​ച്ച്ഐ​വി എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ക്ലി​നി​ക്കി​നു സ​മീ​പ​ത്തെ മ​ഹാ​ല​ക്ഷ്മി ലാ​ബി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ലാ​ബ് എ​ച്ച്ഐ​വി രോ​ഗ​ബാ​ധ​യു​ടെ നേ​രി​യ സൂ​ച​ന​ക​ളു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണു ന​ൽ​കി​യ​ത്. ലാ​ബ് റി​പ്പോ​ർ​ട്ട് ക​ണ്ട ഡോ​ക്ട​റും ഇ​ക്കാ​ര്യം കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളോ​ടു വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നു കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നാ​ഷ​ണ​ൽ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലും കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വീ​ണ്ട ും പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട ിട​ത്തും എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ മ​ഹാ​ല​ക്ഷ്മി ലാ​ബി​ലെ​ത്തി ലാ​ബ് ഉ​ട​മ​യോ​ടു മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചും പ​റ​ഞ്ഞു. എ​ന്നാ​ൽ ലാ​ബ് ഉ​ട​മ കു​ട്ടി​ക്ക് എ​ച്ച്ഐ​വി പോ​സി​റ്റീ​വ് ത​ന്നെ​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ തെ​റ്റൊ​ന്നു​മി​ല്ല എ​ന്നു​മു​ള്ള നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്.

തെ​റ്റാ​യ റി​പ്പോ​ർ​ട്ടു മൂ​ലം ത​ങ്ങ​ൾ മാ​ന​സി​ക​മാ​യി ത​ക​ർ​ന്നെ​ന്നും മ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ ലാ​ബി​ന്‍റെ ഉ​ട​മ​യാ​യ ഡോ​ക്ട​ർ “​നി​ങ്ങ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്താ​ൽ എ​നി​ക്കൊ​ന്നു​മി​ല്ല’ എ​ന്നാ​ണ് കു​ട്ടി​യു​ടെ പി​താ​വി​നോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് ലാ​ബി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്കു പ​രാ​തി കു​ട്ടി​യു​ടെ പി​താ​വ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ചാ​വ​ക്കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ലാ​ബി​നെ​തി​രെ കേ​സെ​ടു​ക്കാ​തെ ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം പോ​ലീ​സ് ന​ട​ത്തി​യ​തെ​ന്നും പി​താ​വ് ആ​രോ​പി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കൊച്ചി: വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം.മണി. അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മന്ത്രി ബിജെപി വക്താവ് ഗോപാലകൃഷ്ണനെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര എന്ന് മലോകര്‍ക്കറിയാം എന്ന് എം.എം.മണി പഞ്ഞു.

അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏർ‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയിൽ ‍ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തമെന്ന് എം.എം.മണി ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അടൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിന്തുണച്ചു. അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘപരിവാര്‍ ഭീഷണി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിയോജനാഭിപ്രായമുള്ളവരെ നാട്ടില്‍ നിന്ന് പുറത്താക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങള്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമേയില്ല. കേരളത്തിന്റെ യശസ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോള്‍ അതിനെ സാംസ്കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ടെന്നും പ്രതിഷേധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനും, മതവിദ്വേഷത്തിനും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഇതില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഒപ്പ് വെച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

ജയ് ശ്രീറം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അടൂരിന്റെ വീടിന്റെ മുമ്പിലും ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കുന്നുണ്ട്. ‘കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,. ഇൻഡ്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിലാണ്. പ്രായത്തിന്റെ അവശതയിൽ നൂറ്റി ഏഴാം വയസ്സിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിൽ കഴിയുന്ന ഈ നാടുവാഴിയുടെ സ്ഥിതി പരിതാപകരമാണ്.ഭൂ സ്വത്തും അധികാരങ്ങളും കൈ വിട്ടു പോകുന്ന ഒരു നാടുവാഴിയുടെ അവസ്ഥ പരമ ദയനീയമാകുമെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതവും ഇപ്പോഴുള്ള ചിത്രങ്ങളും. രാജഭരണത്തിന്റെയും നാടുവാഴി വ്യവസ്ഥിതിയുടെയും ഭൂതകാലത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം സംഭവിച്ചപ്പോൾ സ്‌മൃതിയുടെ അടരുകളിലേക്കുപതിച്ച നാടുവാഴി ജീവിതങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ തിരിച്ചറിവു കൂയാവുകയാണ് വാസുദേവൻ നമ്പൂതിരിയുടെ ജീവിതം.

കണ്ണടയ്ക്കുന്നതിനു മുൻപ് അർഹമായ എന്തെങ്കിലും അവകാശങ്ങൾ മാന്യമായ പരിഗണനയെങ്കിലും തന്നെ തേടി വരുമോ എന്നാണ് ഉറ്റവരോട് അദ്ദേഹം ഇപ്പോൾ അന്വേഷിക്കുന്നത്. സമ്പത്തിന്റെയും അധികാരത്തിന്റെയും നടുവിൽ ജനിച്ച്‌ സർവ്വ സൗഭാഗ്യങ്ങളും ഒന്നൊഴിയാതെ നഷ്ടപ്പെടുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ജീവിതം ജീവിച്ചു തീർത്തത്. ഇപ്പോൾ ഇളയ മകൻ ഗണപതി നമ്പൂതിരിയുടെ പരിചരണയിലാണ് ജീവിതം. കേരളത്തിലെ പുകഴ്പെറ്റ നമ്പൂതിരി ഇല്ലങ്ങളിൽ ഒരു ഇല്ലം ആയിരുന്നു നാഗഞ്ചേരി മന. പതിനെട്ട് ദേശങ്ങളുടെ അധികാരവും 9 ക്ഷേത്രങ്ങളുടെ ഊരാണ്മ യും ഉണ്ടായിരുന്ന നാടുവാഴി മഴ കൂടിയായിരുന്നു നാഗഞ്ചേരി മന.

ദേവസ്വം ബോർഡിനെ നാഗഞ്ചേരി മന വിട്ടുകൊടുത്ത ഇരിങ്ങോൾ കാവ് ക്ഷേത്രത്തിന്റെ സമീപമാണ് നാഗഞ്ചേരി മന സ്ഥിതി ചെയ്തിരുന്നത്. 800 കിലോയ്ക്ക് മുകളിൽ ഉള്ള സ്വർണ്ണ ശേഖരണമാണ് ഒരുകാലത്ത് മനയിൽ ഉണ്ടായിരുന്നത്. തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്ന ശേഖരവും ഒരുകാലത്ത് മണി ഒരുകാലത്ത് മനയ് ക്ക് സ്വന്തമായിരുന്നു.കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്. 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുമ്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നമ്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെൺമക്കളെ വേളി കഴിപ്പിച്ചു വിട്ടത്.

ഇങ്ങനെയെല്ലാം വിറ്റുവിറ്റാണ് അല്ലപ്ര യിലെ മൂന്ന് സെന്റിലേക്കും ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്കും വാസുദേവൻ നമ്പൂതിരി ഒതുങ്ങി പോയത്. സ്ഥിതിചെയ്യുന്ന ഇരിങ്ങോൾക്കാവുമായി ബന്ധപ്പെട്ടാവും പുതുതലമുറ നാഗഞ്ചേരി മനയെക്കുറിച്ച് കേട്ടിരിക്കുക.

നാഗഞ്ചേരി മന ദേവസ്വം ബോർഡിന് കൈമാറിയത് സൗജന്യമായിട്ടാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ കേരളത്തിൽ 37000 ഏക്കർ ഭൂമിയുടെ അധിപന്മാരായിരുന്നു നാഗഞ്ചേരി മന. പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയുമായിരുന്നു വാസുദേവൻ നമ്പൂതിരി. ഭൂപരിഷ്കരണ നിയമം വന്നശേഷമാണ് സ്ഥിതി മാറിയത്. നാഗഞ്ചേരി മന യും വാസുദേവൻ നമ്പൂതിരിയുമെല്ലാം മറ്റെല്ലാ നാടുവാഴികളെ പോലെ അവഗണനയുടെയും ദാരിദ്ര്യത്തെയും കയങ്ങളിലേക്ക് പതിക്കുകയും ചെയ്തു.എന്നാൽ ഭൂനിയമം വന്നതിനുശേഷം ഭൂമിയെല്ലാം കുടിയാന്മാർക്കായതോടെ പാട്ടം വരവ് നിന്നു.ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്ക് വഴിയില്ലാത്ത അവസ്ഥയുമായി. മനയുടെ കൈവശം ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അന്യാധീനപ്പെടുകയും ചെയ്തു. എല്ലാം കൈമോശം വന്നപ്പോൾ ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറുകയും ചെയ്തു.

തിരുവിതാംകൂറിന്റെ ഹജൂർ കച്ചേരിയായിരുന്ന പഴയ സെക്രട്ടറിയേറ്റ് കെട്ടിടം കനകക്കുന്ന് കൊട്ടാരം, റിസർബാങ്ക് തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭൂമി ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന ആയിരത്തോളം ഏക്കർ ഭൂമി നാഗഞ്ചേരി മനയുടെയാണെന്നാണ് കേൾവി. റവന്യൂ രേഖകൾ ഇതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂർ രാജ ഭരണ സംവിധാനത്തിലെ ഏറ്റവും ഉന്നത സഭകളിലൊന്നായ എട്ടര യോഗത്തിലെ വഴുതക്കാട് പോറ്റിയുടെ സ്ഥാനവും നാഗഞ്ചേരി നമ്പൂതിരി ഉണ്ടായിരുന്നു. ഇപ്പോൾ വാസുദേവൻ നമ്പൂതിരി പെരുമ്പാവൂർ അല്ലപ്രയിലെ തന്റെ മൂന്നര സെൻറിലെ തകർന്ന വീട്ടിൽ നിശ്ചയത്തിനായി കഴിയുകയാണ്. സർക്കാർ സഹായം എത്തുമെന്ന് ഒരു ചെറിയ പ്രതീക്ഷ പോലും വാസുദേവൻ നമ്പൂതിരിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇപ്പോഴില്ല.

RECENT POSTS
Copyright © . All rights reserved