ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലേറെ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നതിനാൽ നിലവിൽ ബുക്ക് ചെയ്തവർക്ക് ക്രമത്തിൽ ഡെലിവറി ചെയ്തു കഴിയുന്നതു വരെ എംജി ഹെക്ടറിന്റെ ബുക്കിംഗുകൾ ഇന്ത്യയിൽ നിർത്തിവെക്കുകയായിരുന്നു കമ്പനി ചെയ്തത്.
നിലവിൽ ഇന്ത്യയിൽ എംജി ഹെക്ടർ കാറുകൾ ഇന്ത്യയിൽ ഒരാൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്തവർക്ക് ഡെലിവറി എളുപ്പത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ എംജി ഡീലർഷിപ്പിൽ ഒരു ദിവസം 30 ഹെക്ടറുകൾ ഡെലിവറി ചെയ്തത് റെക്കോർഡ് തന്നെയായിരുന്നു. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ പല ഡീലർഷിപ്പിലും ഉള്ളത്.
എംജി ഹെക്ടറിന് നല്ല ജനപ്രീതി കൈവന്നതോടെ കാർ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബുക്കിംഗ് ഓപ്പൺ ആകുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഈ അവസരത്തിൽ നിലവിൽ കാർ ബുക്ക് ചെയ്തു വാങ്ങിയവർ അത് കൂടുതൽ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ്.
എംജി ഹെക്ടർ ഡെലിവറി ലഭിച്ച ഒരു ഉടമ, താൻ വാങ്ങിയ പുതിയ കാർ OLX ൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 23 ലക്ഷം രൂപ വിലയിട്ടാണ് കാറുടമ OLX ൽ വിൽക്കുവാൻ വെച്ചിരിക്കുന്നത്. അതായത് പരസ്യത്തോടൊപ്പം ഉടമസ്ഥൻ കാറിൻറെ ചിത്രവും മറ്റു വിവരങ്ങളും കൊടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത, വെള്ള നിറത്തിലുള്ള, ഡീസൽ വേരിയന്റ് കാർ വെറും 100 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്തായാലും 23 ലക്ഷത്തിനു കാർ വാങ്ങുവാൻ ആളുകൾ അന്വേഷണങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണു ഉടമ പറയുന്നത്.
95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.
എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്.
നിലവിലെ ഉൽപ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉൽപ്പാദിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും എംജി ഹെക്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ കാത്തിരിക്കുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ. പക്ഷേ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുവാൻ നിങ്ങൾക്ക് അവസരമുണ്ട്. വിളിക്കൂ – 6238810678.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. ‘ജയ് ശ്രീറാം’ വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ അന്യഗ്രഹങ്ങളിലേക്ക് പോകണമെന്ന് ബി.ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനുമുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും ഭീഷണി. ‘ജയ് ശ്രീറാം’ വിളി വര്‍ഗീയവാദികള്‍ യുദ്ധകാഹളമായി ഉപയോഗിക്കുന്നുവെന്ന് അടൂര്‍ അടക്കമുള്ള പ്രമുഖര്‍ മോദിക്കെഴുതിയ കത്തില്‍ ആരോപിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-
ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ. സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ? മൗനവൃതത്തിലായിരുന്നൊ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ പരമപുഛത്തോടെ.
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു.
എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.
‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.
സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.
അവകാശികൾ ഇല്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്തെ ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ കെട്ടി കിടക്കുന്നത്. കോടികൾ നിക്ഷേപിച്ചശേഷം മരണപെട്ടവരുടേയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടേയും പണം ഈ കൂട്ടത്തിൽ പെടും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണം ഏഴു വർഷം വരെ ബാങ്ക് സൂക്ഷിക്കും . പിന്നീട് ഈ പണം സർക്കാരിലേയ്ക്ക് കണ്ടു കെട്ടുകയാണ് ചെയ്യുക . ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം RBI പുറത്തുവിട്ടപ്പോഴാണ് തിരുവല്ല ഒന്നാം -ാംസ്ഥാനത്ത് എത്തിയത് .
150 കോടി രൂപയുമായി ഗോവയിൽ പനാജി 2 -ാം സ്ഥാനത്ത് നിൽക്കുമ്പോൾ 3 -ാം സ്ഥാനത്ത് കോട്ടയവും , 4 -ാംസ്ഥാനത്ത് ചിറ്റൂരുമാണ് . കോട്ടയത്ത് 111 കോടിക്കും ചിറ്റൂരിൽ 98 കോടി രൂപയ്ക്കും അവകാശികൾ ഇല്ല . ആദ്യ പത്തു സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റു സ്ഥലങ്ങളായ കൊയിലാണ്ടിയും , തൃശൂരും ഉണ്ട് . 77 കോടി രൂപയാണ് കൊയിലാണ്ടിയിൽനിന്ന് അവകാശികൾ ഇല്ലാതെ സർക്കാരിലേയ്ക്ക് വരുന്നത് .
കേരളത്തിന്റെ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയിൽ ആണ് ഏറ്റവും അധികം പ്രവാസികൾ താമസിക്കുന്നത് . അവകാശികൾ ഇല്ലാത്ത നിക്ഷേപത്തിൽ 95 % NRI നിക്ഷേപമാണ് . ഇന്ത്യയിൽ ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക് . ഇന്റർനാഷണൽ ബാങ്കു മുതൽ ചെറുതും വലുതുമായ 50 -തിൽ അധികം ബാങ്കുകളും 500 ബ്രാഞ്ചുകളുമാണ് തിരുവല്ലതാലൂക്കിൽ മാത്രം ഉള്ളത് . . 2 മെഡിക്കൽ കോളേജുകളും ,എല്ലാ പ്രമുഖ ബ്രാൻഡുകളുടെ കടകളും ഇവിടെ ഉണ്ട് . അവകാശികൾ ഇല്ലാത്ത നിരവധി സ്ഥലങ്ങൾ തിരുവല്ലയിൽ ഉണ്ട് . അവകാശികൾ ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ ബാങ്ക് ലോക്കറുകൾ കൂടി പരിശോധിച്ചാൽ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപവും കാണും എന്നാണ് റിസർവ് ബാങ്ക് അധികൃതർ കരുതുന്നത് .
പുതുമഴയിൽ ഊത്ത പിടിത്തവുമായി ഇറങ്ങുന്നവർ ജാഗ്രതൈ. നിയമ പ്രകാരമുള്ള രീതിയില്ലാതെ ഊത്ത പിടിക്കുന്നവർ കുടുങ്ങും. കഴിഞ്ഞ ആഴ്ച കട്ടച്ചിറയിൽ തോട്ടിൽ കൂടൊരുക്കിയിട്ട് ഊത്ത പിടിത്തവുമായി ഇറങ്ങിയവർ ഫിഷറീസ് വകുപ്പിന്റെ പിടിയിലായിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ ജൂലൈ മാസങ്ങൾ. മുട്ടയിടുന്നതിനായാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി കയറി വരുന്നത്.
വയർ നിറയെ മുട്ടകളുള്ളതിനാൽ ഈ സമയത്ത് മത്സ്യങ്ങൾക്കു രക്ഷപ്പെടാനാകില്ല. വ്യാപകമായി ഇവയുടെ വേട്ടയാടൽ മഴക്കാലത്ത് നടക്കുന്നുണ്ട്. ശുദ്ധ ജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതിനാലാണ് ഈ സമയത്തെ മീൻ പിടുത്തം നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചു മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും വരെ ലഭിക്കാം. ഫിഷറീസ്, റവന്യു, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു ഈ വിഷയത്തിൽ നടപടി സ്വീകരിക്കാവുന്നതാണ്.
മീനച്ചിലാർ–മീനന്തറയാർ –കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ കട്ടച്ചിറതോട് സംരക്ഷണ സമിതിയുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കാണക്കാരി–കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ മത്സ്യബന്ധനത്തിനായി അനധികൃതമായി സ്ഥാപിച്ച പെരുംകൂടുകളും വലകളും പിടിച്ചെടുത്തിരുന്നു. മരങ്ങാട്, മേക്കാട്, കട്ടച്ചിറ, കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തോട്ടിലെ മുട്ടുകളും, തടയിണകളും, വിരികളും, തൂണുകളും നീക്കവും ചെയ്തു.
യു കെ യിലെ ഏഷ്യൻ റെസ്റ്റോറന്റ്കളുടെ തകർച്ചയെ സംബന്ധിച്ചു മനസിലാക്കാൻ സൗത്ത് ഹാളിലുള്ള ആഷസ് റെസ്റ്റോറന്റിൽ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ് മേയർ ആൻഡി സ്ട്രീറ്റിനു മലയാളികളുടെ പാചകകലയിലെ മികവ് പകര്‍ന്നു നല്‍കാന്‍ അവസരം ലഭിച്ചത് പട്ടാമ്പി സ്വദേശി സുനില്‍ മേനോനാണ്. ഹോട്ടലിലെ പാചക വിദഗ്ദ്ധന്റെ ഡ്രസ്സ് ധരിച്ച് മേയര്‍ അടുക്കളയില്‍ എത്തി സുനിലിനോടൊപ്പം കോറിയാണ്ടര്‍ ചിക്കന്‍ ഉണ്ടാക്കി കഴിച്ചാണ് മേയർ മടങ്ങിയത്.അടുക്കളയില്‍ ചൂടത്തു ജോലി ചെയ്യുന്ന ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് അദ്ദേഹം മനസ്സിലാക്കി. ക്രമാതീതമായി യു കെ യിലെ ഇന്ത്യന്‍ റെസ്റ്റോറന്റ്കള്‍ അടഞ്ഞുപോകുന്നതിന്റെ കാരണം ഷെഫ് മാര്‍ക്ക് വിസ നൽകാത്തതുകൊണ്ടാണെന്ന് സുനില്‍ അദ്ദേഹത്തെ ബോധിപ്പിച്ചപ്പോള്‍ ആ വിഷയം സര്‍ക്കാരിന്റെ മുന്‍പില്‍ എത്തിക്കാമെന്നു മേയര്‍ വാക്ക് നൽകുകയും ചെയ്‌തു.
ഹോട്ടല്‍ വൃവസായ രംഗത്തെ ഈ തകര്‍ച്ച സാമ്പത്തിക മേഖലയെയും ബാധിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. മേയറുടെ സന്ദര്‍ശനം ബി ബി സി വാര്‍ത്തയാക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം താഴേക്ക് കുതിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സാേങ്കതിക സർവകലാശാല (കെ.ടി.യു) ആദ്യബാച്ച് ബി.ടെക് കോഴ്സ് ഫലത്തിൽ രണ്ടു കോളജുകൾക്ക് സമ്പൂർണ പരാജയം.
കൊല്ലം ജില്ലയിെല പിനാക്കിൾ, ഹിന്ദുസ്ഥാൻ എന്നീ കോളേജുുകളാണ് വിജയത്തിൽ ‘സംപൂജ്യ’രായവർ. ഗുണനിലവാരത്തിലെ പിറകോട്ടടി വ്യക്തമാക്കുന്നതാണ് ഫലം. സർവകലാശാലയിൽ ആദ്യ ബാച്ചിലുണ്ടായ 144 ൽ 112 കോളജുകളിലും (78 ശതമാനം കോളജുകൾ) വിജയം 40 ശതമാനത്തിന് താഴെയാണ്. ഇതിൽ മൂന്ന് സർക്കാർ, 13 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. ഇൗ വർഷം 56 കോളജുകളിലെ 108 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും അലോട്ട്മെൻറ് നേടിയില്ലെന്ന കണക്കുകൾക്ക് പിന്നാലെയാണ് ഗുണനിലവാരതകർച്ച കണക്കുകളും പുറത്തുവരുന്നത്.
‘സംപൂജ്യ’രായ കോളേജുകളിൽ വളരെ കുറവ് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഒാേരാ സെമസ്റ്ററുകളിലും പരാജയപ്പെട്ട് ഒടുവിലെ പരീക്ഷ എത്തിയപ്പോൾ എണ്ണം തീരെ കുറയുകയായിരുന്നു. 10 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ഇതിൽ ചില കോളജുകൾ അടച്ചുപൂട്ടുകയോ പ്രവേശനം നിർത്തിവെക്കുകയോ ചെയ്തവയാണ്. 10നും 20നും ഇടയിൽ വിജയശതമാനമുള്ള കോളജുകൾ 32. ഇതിൽ ഒരു സർക്കാർ എൻജിനീയറിങ് കോളജും ഉണ്ട്. വയനാട് ഗവ. എൻജിനീയറിങ് കോളജ് (19.18 ശതമാനം). 20നും 30നും ഇടയിൽ ശതമാനം വിജയമുള്ള കോളജുകൾ 37 ആണ്.
ഇതിൽ ഒരു സർക്കാർ കോളജും (ഗവ. എൻജി. കോളജ് ഇടുക്കി) നാല് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. 30നും 40നും ഇടയിൽ വിജയമുള്ള കോളജുകൾ 33 ആണ്. ഇതിൽ ഒരു സർക്കാർ കോളജും (കോഴിക്കോട് ഗവ. എൻജി. കോളജ് ) ഒമ്പത് സർക്കാർ നിയന്ത്രിത കോളജുകളും ഉൾപ്പെടുന്നു. 32 കോളജുകൾക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്. ഇതിൽ 19 എണ്ണം 50 ശതമാനത്തിന് മുകളിലാണ്. 60 ശതമാനത്തിന് മുകളിൽ വിജയം ഏഴ് കോളജുകളിൽ മാത്രമാണ്.
അഞ്ച് വർഷം മുമ്പ് 20 ശതമാനത്തിൽതാഴെ രണ്ട്; ഇന്ന് 42
2014ൽ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 20 ശതമാനത്തിൽ താഴെ വിജയമുള്ള എൻജിനീയറിങ് കോളജുകളുടെ എണ്ണം രണ്ടായിരുന്നു. ഇൗ വർഷം 10 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകളുടെ എണ്ണം പത്താണ്. 20 ശതമാനത്തിൽ താഴെ വിജയമുള്ളത് 42 ആയി വർധിക്കുകയാണ് ചെയ്തത്. അന്ന് വിവിധ സർവകലാശാലകൾക്ക് കീഴിലായിരുന്ന എൻജിനീയറിങ് കോളജുകളെ പിന്നീട് സാേങ്കതികസർവകലാശാല രൂപവത്കരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.
അടച്ചുപൂട്ടാൻ കോടതി പറഞ്ഞു; നടപടിയില്ലാതെ േപായി
സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ മോശം നിലവാരത്തിൽ ഏഴ് വർഷം മുമ്പ് ഹൈകോടതി ഇടെപട്ടിരുന്നു. 40 ശതമാനത്തിന് താഴെ വിജയമുള്ള കോളജുകൾ പൂട്ടണമെന്നായിരുന്നു നിരീക്ഷണം. ഗുണനിലവാരപ്രശ്നം പഠിക്കാൻ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് ഇലക്േട്രാണിക്സ് പ്രഫസറായ ഡോ. എൻ. വിജയകുമാർ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചു. കോളജുകളിലെ മോശം പഠനനിലവാരമുൾപ്പെടെ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 125 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തും അവസരമുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് 26 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.
കുറഞ്ഞ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയം. പ്രഫഷനൽ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
പ്രായം: 2019 ഒാഗസ്റ്റ് ഒന്നിന് 53 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
ശമ്പളം: 95000-128000 രൂപ.
അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് 500 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.
ഡിഡിയുടെ മറുപുറത്ത്് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും, മൊബൈൽ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം.
വിശദവിവരങ്ങൾക്ക്: www.airindia.in
പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാര്‍ണിഷ് അടക്കമുള്ള രാസ വസ്തുക്കളും ചേര്‍ത്ത് കൃത്രിമ തെന്നൂടാക്കുന്ന സംഘം കൊച്ചി ആലുവയിൽ പിടിയിൽ. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച സ്ത്രീകളടക്കമുള്ള നാടോടി സംഘത്തെയാണ് വ്യാജ തേൻ നിർമ്മാണത്തിനിടെ പൊലീസ് പിടികൂടിയത്.ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും.നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും.പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
അതേസമയം യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.
ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.
പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.