Latest News

കോതമംഗലത്ത് ഡെന്റൽ കോളജ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രഖിൽ ബാഡ്മിന്റൻ (ഷട്ടിൽ) കളിക്കാരനായിരുന്നു. ജില്ലാ ബാഡ്മിന്റൻ അസോസിയേഷന്റെ ഔദ്യോഗിക കളിക്കാരൻ ആയിരുന്നില്ലെങ്കിലും പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാഡ്മിന്റൻ കളിയുമായി ബന്ധപ്പെട്ട ആളുകളുമായുള്ള സൗഹൃദമായിരുന്നു രഖിലിന് പ്രധാനമായും ഉണ്ടായിരുന്നതെന്നു സുഹൃത്തുക്കൾ പറയുന്നു. മറ്റു സാമൂഹിക ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അടുത്ത കൂട്ടുകാർക്ക് ഇടയിൽ പോലും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. പള്ളിയാംമൂല, കക്കാട്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രഖിൽ കളിക്കുമായിരുന്നു. അവിടെയെല്ലാം കൂട്ടുകാരുണ്ടെങ്കിലും അവരോടൊന്നും കളിയിൽ കവിഞ്ഞുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രഖിലിന്റെ പ്രണയമോ പ്രണയ നൈരാശ്യമോ ഒന്നും സുഹൃത്തുക്കൾ അറിയിഞ്ഞിരുന്നില്ല. കൊലപാതകവും ആത്മഹത്യയും പരിചയക്കാർ ഞെട്ടലോടെയാണ് കേട്ടത്

കഴിഞ്ഞ 8 മാസമായി കളിക്കളത്തിലൊന്നും രഖിൽ ഉണ്ടായിരുന്നില്ല. രഖിലിന് ഒരു പെൺ‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്നതു മാത്രമേ കൂട്ടുകാർക്കും അറിയുമായിരുന്നുള്ളൂ. ആ ബന്ധം തകർന്നതോ പക രൂപപ്പെട്ടതോ ഒന്നും സുഹൃത്തുക്കൾക്ക് അറിയുമായിരുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി പിരിയുന്ന സ്വഭാവവും രഖിലിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. കാറിലാണ് മുണ്ടയാട് കളിക്കാൻ പോയിക്കൊണ്ടിരുന്നത്. ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണെന്ന വിവരമേ സുഹൃത്തുക്കൾക്ക് ഉള്ളൂ. കണ്ണൂരിൽ ഒരു സുഹൃത്തുമായി ചേർന്നാണ് ഇന്റീരിയർ ജോലി ചെയ്തിരുന്നത്.

തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി അന്വേഷണസംഘം. രഖിലിന്റെ സുഹ‍ൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മാനസയുടെ സഹപാഠികളായ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തും.

ബീഹാറും, കര്‍ണാടകയുമടക്കം അടുത്തിടെ രഖില്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍നിന്ന് തോക്ക് സംഘടിപ്പിച്ചോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജൂലെ പന്ത്രണ്ടിനാണ് രഖിലും രണ്ട് സുഹൃത്തുക്കളും ബീഹാറിലെത്തിയത്. എട്ടു ദിവസം അവിടെ തങ്ങിയശേഷമായിരുന്നു മടക്കം. ഇതിനിടെ റഖില്‍ തോക്ക് സംഘടിപ്പിച്ചോയെന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണസംഘം കണ്ണൂരില്‍നിന്ന് കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്.

ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് കള്ളത്തോക്ക് വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇതിനിടെ മാനസയുടെ നീക്കങ്ങളറിയാന്‍ കോതമംഗലത്തെ സഹപാഠികളുമായി രഖില്‍ സൗഹൃദം സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്കേറ്റ വെടിയാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കുന്നതോടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

കോതമംഗലത്ത് കൊല്ലപ്പെട്ട ദന്ത ഡോക്ടർ മാനസയുടെ സംസ്കാരം ഇന്ന്. നാറാത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ഒമ്പതു മണിയോടെ പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. രഖിലിന്റെയും സംസ്കാരം ഇന്ന് കണ്ണൂരില്‍ നടക്കും. ശോകമൂകമായി ഇരുവീടുകളും.

മാനസയുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്ന് എത്തും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അടക്കം ഉള്ളവരാണ് എത്തുന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുന്നത്. അതെ സമയം ആത്മഹത്യാ ചെയ്‌ത കേസിലെ പ്രതി രാഖിലിന്റെ (Rakhil) മൃതദേഹവും ഇന്ന് തന്നെ സംസ്കരിക്കും. പിണറായിയിൽ പൊതുശ്മശാനത്തിലാണ് സംസ്ക്കരിക്കുന്നത്.

ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് രാഖിൽ വാങ്ങിയത് ബീഹാറിൽ നിന്നാണെന്ന് സൂചന. കൊലപാതകത്തിന് മുൻപ് രാഖിൽ സഞ്ചരിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഈ മാസം 21 ന് രാഖിൽ സുഹൃത്തുക്കളുമായി ബീഹാറിൽ പോകുകയും നിരവധിയിടങ്ങളിൽ എട്ട് ദിവസത്തോളം താമസിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

രാഖിൽ ശല്യപ്പെടുത്തുന്നതായി മാനസ നൽകിയ പരാതിയെ തുടർന്ന് ജൂലൈ ഏഴാം തീയ്യതി രാഖിലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രാഖിലും സുഹൃത്തുക്കളും ബീഹാറിലേക്ക് പോയത്. ഇന്റർനെറ്റിൽ നിന്നും ബീഹാറിൽ തോക്ക് ലഭിക്കുമെന്ന് രാഖിൽ മനസിലാക്കിയിരിക്കണമെന്നും പോലീസ് പറയുന്നു.

അതേസമയം നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണ് മാനസയെ രാഖിൽ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു മാസത്തോളമായി മാനസയെ രാഖിൽ നിരീക്ഷിക്കുകയായിരുന്നു. മാനസ താമസിക്കുന്നതിന്റെ അടുത്ത് തന്നെയായി രാഖിൽ ഒരുമാസം മുറിയെടുത്ത് താമസിച്ചാണ് നിരീക്ഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.

മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി രാഖിലിന്റെ സുഹൃത്ത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാല് തവണയോളം രാഖിൽ മാനസയോട് സംസാരിച്ചിരുന്നതായും സൗഹൃദം മുന്നോട്ട് കൊണ്ട് പോകാൻ ആവശ്യപ്പെട്ടെതായും രാഖിലിന്റെ സുഹൃത്ത് ആദിത്യൻ പറയുന്നു. രാഖിലിന്റെ ആവിശ്യം മാനസ ഒരിക്കൽ പോലും അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് രാഖിലിന് മാനസയോട് വൈരാഗ്യം തോന്നിയതെന്നും സുഹൃത്ത് ആദിത്യൻ പറഞ്ഞു.

അതേസമയം അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, മാനസയുടെ അവഗണന രാഖിലിനെ അസ്വസ്ഥനാക്കിയിരുന്നതായും. അതുകൊണ്ട് രാഖിലിന്റെ വീട്ടുകാരോട് അവന് കൗൺസിലിംഗ് നൽകണമെന്ന് അറിയിച്ചിരുന്നെന്നും ആദിത്യൻ പറഞ്ഞു. രാഖിലിന്റെ കമ്പനി പാർട്ണറാണ് ആദിത്യൻ. ഇന്റീരിയറിന് ആവിശ്യമായ സാധനങ്ങൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ട് വരുന്നത്. ബാംഗ്ലൂരിൽ പഠിച്ചതിനാൽ രാഖിലിന് അവിടെ ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും എന്നാൽ തോക്ക് എവിടുന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും ആദിത്യൻ പറഞ്ഞു.

പഴയ നാടൻ തോക്കുപയോഗിച്ചാണ് മാനസയ്ക്ക് നേരെ രാഖിൽ നിറയൊഴിച്ചത്. ഏഴ് പ്രാവിശ്യം നിറയൊഴിക്കാൻ പറ്റുന്ന തോക്കുപയോഗിച്ച് മാനസയെ രണ്ട് തവണ രാഖിൽ നിറയൊഴിച്ചു. തലയിലും നെഞ്ചിലുമായാണ് നിറയൊഴിച്ചത്. തലയിലേറ്റ ബുള്ളറ്റ് മറുവശത്ത് കൂടി പുറത്തെത്തി. മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് രാഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം മറ്റൊരു പ്രണയം തകർന്നതിനു ശേഷമാണ് രാഖിൽ മാനസയെ പരിചയപെട്ടതെന്ന് രാഖിലിന്റെ സഹോദരൻ പറഞ്ഞു. തോക്കിനെ കുറിച്ച് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അറിയാത്തതിനാൽ സംഭവത്തിന് മുൻപ് രാഹുൽ നടത്തിയ യാത്രകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയും സാധിക കാണിക്കാറില്ല. മോശം കമന്റുകള്‍ക്കും മറ്റും താരം മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയെ കുറിച്ചും എന്തുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധിക.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ,

പാപ്പന്‍, ആറാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതിരുന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചില്ല. അവിടെം ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി അവിടെയുള്ള എല്ലാവരുടെയും ശൈലി വേറെയാണ്. എല്ലാവരും കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

സ്റ്റാര്‍ മാജിക്കിലെ ചില തമാശകള്‍ ആരോചകമാണെന്ന് തോന്നുമ്പോള്‍ താന്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. അല്ലാത്തപ്പോള്‍ മിണ്ടാതെയിരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്.

അവിടെയുള്ള നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് തന്റെ പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല. ഷോയില്‍ കാണുന്ന ചാട്ടയടി അഭിനയം അല്ല. ഒരിക്കല്‍ തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലപോലെ കിട്ടിയിട്ടുണ്ട്. അന്ന് അടി കിട്ടിയത് കാലിന്റെ ലിഗ്മെന്റിനായിരുന്നു. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നതെന്നും താരം പറയുന്നു.

എസ് ഐയുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഭാര്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡിജിപി ഓഫീസില്‍ എസ് ഐ റാങ്കില്‍ ജോലി ചെയ്യുന്ന ബാസ്റ്റിന്‍ ജോണ്‍സന്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ സൂസന്‍ തോമസാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തലസ്ഥാനത്ത് മ്യൂസിയത്തിന് സമീപത്തായാണ് 32കാരി സൂസന്‍ തോമസ് താമസിക്കുന്നത്. ബാസ്റ്റിന്‍ ജോണ്‍സന് എതിരെ പരാതിയുമായി ഏറെ കാലമായി സൂസന്‍ പലയിടങ്ങളില്‍ കയറിയിറങ്ങുകയാണ്.

എന്നാല്‍ ഭര്‍ത്താവിന്റെ ഉന്നത സ്വാധീനം മൂലം ഒരിടത്ത് നിന്നും സൂസനു നീതി ലഭിച്ചില്ല. ലൈംഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഭര്‍ത്താവ് തന്നെ ഉപയോഗിച്ചിരുന്നത് എന്ന് പരാതിയില്‍ പറയുന്നു. ക്രൂരമായ പീഡനവും പ്രകൃതി വിരുദ്ധ ലൈംഗീകതയുമായിരുന്നു ചെയ്ത് വന്നത്.

സൂസനെ 115 പവന്‍ സ്ത്രീധനം നല്കിയായിരുന്നു എസ് ഐ കൂടിയായ ബാസ്റ്റിന്‍ ജോണ്‍സനു വിവാഹം ചെയ്ത് നല്കിയത്. എന്നാല്‍ ഭര്‍ത്താവ് കൂടുതല്‍ സ്ത്രീ ധനത്തിനും ഭൂമിക്കുമായി വഴക്ക് കൂടാന്‍ തുടങ്ങി. പണം വാങ്ങി കൊണ്ട് വരാനും ഭൂമി വാങ്ങാന്‍ പറഞ്ഞ് നിരന്തിരം ഉപദ്രവിക്കുമായിരുന്നുവെന്ന് സൂസന്‍ പരാതിയില്‍ പറയുന്നു.

എന്നാല്‍ കുറച്ച് കാലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാല്‍ ഇതിനിടെ കഴിഞ്ഞ ദിവസം ബാസ്റ്റിന്‍ എത്തി കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട് സൂസന്‍ തോമസ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ഇരുവരേയും മ്യൂസിയം പോലീസില്‍ വിളിപ്പിച്ചു എങ്കിലും ബാസ്റ്റിന്‍ സ്റ്റേഷനില്‍ വച്ചും സൂസന് നേരെ തട്ടി കയറി.

ഒടുവില്‍ മ്യൂസിയം പോലീസ് പരാതിക്കാരിക്ക് മുന്നില്‍ കൈമലര്‍ത്തുകയും കോടതിയില്‍ സ്വകാര്യ അന്യായം കൊടുക്കൂ എന്നും പോലീസിനു ഒന്നും ചെയ്യാന്‍ ആവില്ലെന്നും പറഞ്ഞയച്ചു. മാത്രമല്ല ഭാര്യ മറ്റുള്ളവരുടെ കൂടെ പോകുന്ന ആളാണെന്ന് ബാസ്റ്റിന്‍ പറഞ്ഞ് പരത്തി. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരത സഹിക്കാന്‍ വയ്യാതെ ആയതോടെ സൂസന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

സൂസന്‍ തോമസിന്റെ ആത്മഹത്യാ കുറിപ്പ്

ഇ ഫോട്ടോയില്‍ കാണുന്നത് എന്റെ husband ആണ് phq tvm si ആണ് കഴിഞ്ഞ 10വര്‍ഷം എന്നെ ദ്രോഹിക്കാന്‍ കഴിയുന്നതിന്റെ maximum ദ്രോഹിച്ചു. ശാരീരികമായും മനസികമായും, എനിക്ക് അമ്മ ഇല്ല, അച്ഛന്‍ എന്റെ കല്ല്യാണം കഴിപ്പിച്ചു കഴിഞ്ഞു വേറെ കല്യാണം കഴിച്ച് അവരുടെ കാര്യം നോക്കി ജീവിക്കുന്നു. എനിക്കു ആരും ഇല്ല എന്നത് ആണ് എന്റെ husband ധൈര്യം.

ഇവിടെ ജീവിക്കാന്‍ പറ്റില്ല എന്ന് മനസിലായി , ജീവിച്ചേ പറ്റു എന്റെ മക്കള്‍ക്കു വേണ്ടി , അതുകൊണ്ട് എന്റെ മക്കളെയും കൊണ്ട് ഇവിടെ നിന്ന് ഇറങ്ങി എന്റെ കൊട്ടിയത് വീട്ടില്‍ പോയി. എനിക്ക് ഒരു സഹോദരന്‍ ഉണ്ട്. എന്റെ husband പറയുന്നത് മാത്രമേ കേള്‍ക്കു. ഒരുമിച്ചാണ് കള്ള് കുടിയും പ്രശനങ്ങളും ആണ്, എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. husband കൂടെ പോകാന്‍ നിര്‍ബന്ധിക്കുകയും അടിക്കുകയും ഒക്കെ ചെയ്തു. ആരും കൂടെ ഉണ്ടാവില്ല എന്ന് എനിക്ക് മനസിലായപ്പോള്‍ എന്റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ എനിക്കു ഇങ്ങനെ ഒരു അവസ്ഥ വരില്ല ആയിരുന്നു.

സഹോദരനെ പേടിച്ചു ഞാന്‍ എന്റെ മക്കളെയും കൊണ്ട് തിരിച്ചു tvm വന്നു. എന്റെ ഒരു ഫ്രണ്ടും അവളുടെ husband ആണ് എന്റെ കൂടെ നില്കുന്നത്. അവരെയും 2 പേരും കൂടെ ചേര്‍ന്ന് ഒരുപാട് ഭീഷണിപെടുത്തി. അവളുടെ husband നെയും എന്നെയും വെച്ച് മോശമായി, എനിക്ക് അറിയാവുന്ന എല്ലാരേയും വിളിച്ചു എന്നെ പറ്റി അനാവശ്യം പറഞ്ഞു. എന്റെ ഫോണ്‍ പിടിച്ചു മേടിച്ച് കൊണ്ട് പോയി, cyber cell കൊണ്ട് പോയി ഒക്കെ ചെക്ക് ചെയുമായിരുന്നു.

എന്റെ മക്കളെ എന്റെ കൈയില്‍ നിന്നും നാളെ കൊണ്ട് വരാം എന്ന് പറഞ്ഞു കൊണ്ട് പോയി 5ദിവസം. ഇന്നലെ ഞാന്‍ മക്കളെ കാണാന്‍ അവരുടെ വീട്ടില്‍ പോയി. നാട്ടുകാര്‍ എല്ലാരും വന്നു അവിടത്തെ councillor ഒക്കെ വന്നു അതിന് ശേഷം ആണ് എനിക്ക് ഒന്ന് കാണിച്ചു തന്നത്.

പരാതി കൊടുത്തു. ഇപ്പോഴും സ്റ്റേഷനില്‍ പോയിട്ട് ആണ് വന്നത് ഞാന്‍. എല്ലായിടത്തും husband si ആയത് കൊണ്ട് എനിക്ക് ഒരിടത്തും അര്‍ഹിക്കുന്ന നീതി കിട്ടുന്നില്ല. എനിക്ക് ചെറിയൊരു കേക്കിന്റ ബിസ്നസ് ഉണ്ടായിരുന്നു. അത് കൊണ്ട് ആണ് ഞാനും എന്റെ മക്കളും ജീവിച്ചിരുന്നത്. എനിക്ക് 100പവന് മുകളില്‍ ഗോള്‍ഡ് തന്ന് ആണ് കല്ല്യാണം നടത്തിയത്. എല്ലാം husband കൊണ്ട് പോയി. എനിക്ക് ഇത് ഒന്നും വേണ്ട ആയിരുന്നു, എന്റെ മക്കളെ മാത്രം മതിയായിരുന്നു.

എനിക്ക് ആരുമില്ലേ എന്റെ സഹോദരനും husband ഉം ജയിച്ചു, ആരുമില്ലാത്ത ഞാന്‍ തോറ്റു ജീവിക്കണം എന്ന് തോന്നിയത് എന്റെ മക്കള്‍ക്ക് വേണ്ടി ആണ്. അവരെ എനിക്ക് തരില്ല, നിയമം അധികാരം ഉള്ളവരുടെ കൂടെ ആണ് ഇവിടെ പെണ്ണിന് ഒരിക്കലും സുരക്ഷ ഇല്ല. എല്ലാം വെറുതെ ആണ് എല്ലാം അവരുടെ കൈയില്‍ ആണ് .

ഇ ഗതി ഒരു പെണ്ണിനും വരരുത് , എന്നോട് കാണിച്ചത് പോലെ ഒരു husband ഉം സഹോദരനും ഒരു പെണ്ണിനോടും കാണിക്കരുത്. ഞാന്‍ പോകുന്നു ഇനി ആരുടെയും ഇടയില്‍ ഞാന്‍ ഇല്ല എന്റെ മക്കളെ നോക്കണം, എന്റെ മക്കള്‍ ഇല്ലാതെ ഞാന്‍ ജീവിക്കില്ല … എന്റെ മരണത്തിന് കാരണക്കാര്‍ എന്റെ സഹോദരനും എന്റെ husband ഉം ആണ്..

ഓസ്‌ട്രേലിയയില്‍നിന്ന് അയല്‍രാജ്യമായ പപ്പുവ ന്യൂ ഗിനിയയിലേക്ക് പാരാഗ്ലൈഡറില്‍ ആദ്യമായി അന്താരാഷ്ട്ര യാത്ര നടത്താനുള്ള യുവാവിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. ടിം റൗളിന്‍സണ്‍ എന്ന യുവാവിനാണ് ലക്ഷ്യസ്ഥാനത്തിനു നാലു കിലോമീറ്റര്‍ മുന്‍പ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ഓസ്‌ട്രേലിയയിലെ കേപ് യോര്‍ക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്തു നിന്ന് ജൂലൈ 16-ന് പുലര്‍ച്ചെയാണ് ഇദ്ദേഹം പാരാഗ്ലൈഡറില്‍ പപ്പുവ ന്യൂ ഗിനിയയിലേക്കു യാത്ര തിരിച്ചത്. മൂന്ന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ യാത്ര ചെയ്ത റൗളിന്‍സണ്‍, ഓസ്ട്രേലിയയും ന്യൂ ഗിനിയയും തമ്മിലുള്ള കടലിടുക്കായ ടോറസ് കടലിടുക്കിലെ സായിബായ് ദ്വീപില്‍ ഇറങ്ങി.

പപ്പുവ ന്യൂ ഗിനിയയിലേക്കു പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അവിടെ ഇറങ്ങാനായില്ല. മൂന്ന് വര്‍ഷമായി പാരാഗ്ലൈഡിംഗ് നടത്തുന്ന റൗളിന്‍സണ്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്താലാണ് ഓസ്ട്രേലിയയില്‍നിന്നു ന്യൂ ഗിനിയയിലേക്കു സാഹസിക യാത്ര നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് ആരും പാരാഗ്ലൈഡറില്‍ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു പറന്നിട്ടില്ല. പാരാഗ്ലൈഡറില്‍ മറ്റൊരു രാജ്യത്തേക്ക് പറക്കുന്ന ആദ്യ വ്യക്തിയാകാനുള്ള അവസരമാണ് കോവിഡ് തകര്‍ത്തത്.

പപ്പുവ ന്യൂ ഗിനിയയ്ക്കു സമീപമുള്ള ഓസ്ട്രേലിയന്‍ ദ്വീപായ സായിബായിലാണ് റൗളിന്‍സണ്‍ ഇറങ്ങിയത്. അതേസമയം അപ്രതീക്ഷിതമായി ആകാശത്തുനിന്ന് ഒരാള്‍ പറന്നിറങ്ങിയത് ദ്വീപുവാസികളെ അമ്പരിപ്പിച്ചു. ഒരാള്‍ വിമാനത്തില്‍ നിന്ന് ചാടിയതാണെന്നാണ് നാട്ടുകാര്‍ കരുതിയത്. ആകാശത്ത് നിന്ന് ഒരാള്‍ പറന്നിറങ്ങിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് റൗളിന്‍സണിനെ പോലീസ് ചോദ്യം ചെയ്തു. യാത്രാരേഖകള്‍ കാണിച്ചതോടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പോലീസിനു മനസിലായതായി റൗളിന്‍സണ്‍ പറഞ്ഞു. യാത്രയ്ക്കായി ടോറസ് കടലിടുക്ക് റീജണല്‍ അതോറിറ്റിയുടെയും ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെയും അനുമതി വാങ്ങിയിരുന്നു.

വെള്ളത്തിനു മുകളിലൂടെ പാരാഗ്ലൈഡറില്‍ ആരും ഇത്രയും ദൂരം സഞ്ചരിച്ചിട്ടില്ലെന്നു റൗളിന്‍സണ്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, പപ്പുവ ന്യൂ ഗിനിയയില്‍ ഇറങ്ങാമായിരുന്നു. അതിന് രണ്ടു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. സുരക്ഷാ ജാക്കറ്റുകള്‍ അടക്കം, വെള്ളത്തില്‍ വീണ് അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സംവിധാനങ്ങളുമായാണ് റൗളിന്‍സണ്‍ യാത്ര ചെയ്ത്. 60 കിലോ ഭാരമുള്ള മോട്ടോര്‍ ശരീരത്തില്‍ ഘടിപ്പിച്ചാണ് റൗളിന്‍സണ്‍ പറന്നത്.

നോബി ജെയിംസ്

2 കിലോ ലാമ്പിന്റെ അല്ലെങ്കിൽ മട്ടന്റെ കാല്
25 ഗ്രാം പുതിനയില
25 ഗ്രാം റോസ്‌മിൽക്ക്
7 അല്ലി വെളുത്തുള്ളി
1 നാരങ്ങയുടെ നീര്
4 ടേബിൾസ്പൂൺ എണ്ണ
ഉപ്പ് ആവശ്യത്തിന്

ഇവ എല്ലാം കൂടി മിക്സിയിൽ ഒതുക്കി എടുക്കുക. കൂടുതൽ അരഞ്ഞു പോകരുത്. അപ്പോൾ നമ്മുടെ മസാല റെഡി .

ഇനി ഞാൻ വീഡിയോയിൽ കാണുന്നപോലെ റോൾ ചെയ്തു കട്ടികുറച്ചു കട്ട് ചെയ്തു അതിലേക്കു ഒതുക്കി വച്ച മസാല ഇട്ടു രണ്ടു മണിക്കൂർ വയ്ക്കുക. പിന്നീട് ബാർബിക്യു കത്തിച്ചു കനൽആയി വരുമ്പോൾ അതിൽ തിരിച്ചും മറിച്ചും ഇട്ടു വീഡിയോയിൽ കാണുന്നപോലെ ചുട്ടെടുക്കുക. കൂടെ സാലഡും ചേമ്പോ കപ്പയോ ചുട്ടതു കൂടി എടുത്താൽ വേറൊരു ലെവലാണ് .അപ്പൊ അടുത്തൊരു പാചകവുമായി കാണാം

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

മാനസയുടെ മരണവാർത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂർ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരൻമാരായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.

മാനസയുടെ അമ്മ വീട്ടുകാർ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാൽ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവൻമാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാധവന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തേക്കു പുറപ്പെട്ടു. മയ്യിൽ സിഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മാനസയുടെ വീട്ടിലെത്തി.

കോതമംഗലത്ത് പെൺകുട്ടിയെ വെടി വെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത യുവാവ് മേലൂർ സ്വദേശിയാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് മേലൂരിൽ എത്തുന്നത്. യുവാവിന്റെ പേര് പൊലീസ് അറിയിച്ചെങ്കിലും ആദ്യം ആർക്കും മനസ്സിലായില്ല. സുഹൃത്ത് ബന്ധങ്ങളൊന്നും അധികമില്ല. ഇതിനിടെ കൃത്യമായ മേൽവിലാസം ലഭിച്ച പൊലീസ് സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടു. തുടർന്നാണു പഞ്ചായത്ത് അംഗം കെ.നാരായണൻ അടക്കമുള്ള പൊതുപ്രവർത്തകരുമായി പൊലീസ് മേലൂർ വടക്ക് ബസ് സ്റ്റോപ്പ് പരിസരത്ത് എത്തിയത്.

നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ രാത്രി വരെ ആരും ഒന്നും അറിഞ്ഞില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ‌ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്. ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി.

പിന്നെ നിലവിളിയായി. രണ്ട് ദിവസം മുൻപ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ കണ്ണീരോടെ പറഞ്ഞു. രഖിൽ കണ്ണൂരിൽ ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നു. രഖിലിനു മേലൂരിൽ സുഹൃത്തുക്കളൊന്നും ഇല്ല. മേലൂരിൽ എത്തിയാൽ വീട്ടിൽ തന്നെ ഇരിക്കും. അധികം ആരോടും സംസാരിക്കില്ല.കണ്ണൂർ പള്ളിയാംമൂല സ്വദേശികളായ രഘൂത്തമന്റെ കുടുംബം ചെമ്മീൻ കൃഷി നടത്തുന്നതിനായാണ് 25 വർഷങ്ങൾക്കു മുൻപ് മേലൂരിലെത്തി വീടുവച്ചു താമസമാക്കിയത്.

രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കു മാറിയെന്നാണു നാട്ടുകാർക്കുള്ള വിവരം. ഇപ്പോൾ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണു നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രാഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

രണ്ടു ജീവനെടുത്ത വെടിയൊച്ചകളുടെ നടുക്കത്തിലാണു നെല്ലിക്കുഴി. ദുരന്ത വാർത്ത അറിഞ്ഞു നാട്ടുകാർ നെല്ലിക്കുഴിയിലെ വീട്ടിലേക്കും കോതമംഗലത്തെ ആശുപത്രിയിലേക്കും എത്തി. എന്താണു സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. കണ്ണൂർ സ്വദേശികളായ രണ്ടു പേർ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം നാട്ടിൽ പ്രചരിച്ച വാർത്ത.

വനിതാ ഡോക്ടറെ വെടിവച്ചു കൊന്നു യുവാവ് സ്വയം ജീവനൊടുക്കി എന്ന വ്യക്തമായതോടെ ഇതിനു പിന്നിലെ കാരണം അറിയാനായി തിടുക്കം. എന്നാൽ മാനസയുടെ കൂടെ ഉണ്ടായിരുന്ന യുവതികളെ പൊലീസ് എത്തിയ ഉടൻ തന്നെ നാട്ടുകാർക്കും മാധ്യമങ്ങൾക്കു മുന്നിലും എത്തിക്കാതെ മാറ്റിയിരുന്നു. ഇതോടെ കൊലപാതക കാരണം എന്താണെന്നു വ്യക്തമാകാതെ ഊഹാപോഹങ്ങളും പ്രചരിച്ചു. പൊലീസിൽ നിന്നു വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.രാത്രി വൈകിയും കൊലപാതകം നടന്ന കെട്ടിടത്തിലും രഖിൽ താമസിച്ചിരുന്ന വീട്ടിലും ആശുപത്രിയിലും ജനങ്ങൾ എത്തിക്കൊണ്ടിരുന്നു.

മകളുടെ വിയോഗം അറിയാതെ അച്ഛൻ മാധവൻ കർമനിരതനായി നിന്നതു രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവൻ. അമ്മ ടിവിയിൽ വാർത്ത കണ്ടതോടെ കരഞ്ഞു തളർന്ന് അവശയായിരുന്നു. ബന്ധുക്കൾ മാധവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുകയാണു നിലവിളികൾ.

ഡിസ്കസ് ത്രോയില്‍ ഫൈനലിന് യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനല്‍ പ്രവേശനം. ബോകിസ്ങ്ങില്‍ ലോക ഒന്നാംനമ്പര്‍താരം അമിത് പങ്കല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.

യോഗ്യത റൗണ്ടിലെ അവസാന ശ്രമത്തില്‍ 64 മീറ്റര്‍ ദൂരം കുറിച്ചാണ് കമല്‍പ്രീത് കൗറിന്റെ ഫൈനല്‍ പ്രവേശം. സീമ പൂനിയയ്ക്ക് ഫൈനല്‍ യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി പുറത്ത്. 52കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അമിത് പങ്കല്‍ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിക്കപ്പെട്ടു. കൊളംബിയന്‍ ബോക്സര്‍ മാര്‍ട്ടിനസ് 1–4 എന്ന സ്കോറിന് പങ്കലിനെ വീഴ്ത്തി.

അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ജപ്പാന്‍ ആര്‍ച്ചറോട് 4-6നാണ് തോല്‍വി. വന്ദന കതാരിയയുടെ ഹാട്രിക് കരുത്തില്‍ വനിത ഹോക്കിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 4–3ന് തകര്‍ത്തു. ഒളിംപിക്സ് ഹോക്കിയില്‍ ആദ്യമായ്ാണ് ഒരു ഇന്ത്യന്‍ വനിത ഹാട്രിക് നേടുന്നത്.

RECENT POSTS
Copyright © . All rights reserved