Latest News

എടത്വ: ‘രക്ഷക’നായ അഭിഭാഷകനോട് നന്ദി പറയാൻ ഡോ.ജോൺസൺ വി. ഇടിക്കുള എത്തി.അഭിഭാഷകൻ്റെ അവസരോചിതമായ ഇടപെടൽ മൂലം സാമൂഹ്യ പ്രവർത്തകൻ്റെ ജീവൻ രക്ഷിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.മുൻ എം.എൽഎ ഉമ്മൻ മാത്യംവിൻ്റെ മകനും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ.ഉമ്മൻ എം മാത്യുവിനെ കണ്ട് നന്ദി അറിയിക്കാൻ ജീവകാരുണ്യ പ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള എത്തിയത് വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ 31ന് തിരുവല്ല അമ്പലപ്പുഴ റോഡിൽ ഇവർ കാറിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിൽ ഇരുന്ന ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് ശാരിരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ഗുരുതര നിലയിൽ ആകുകയും ചെയ്തു .പെട്ടെന്ന് അഡ്വ.ഉമ്മൻ എം മാത്യു ഡോ.ജോൺസൺ വി. ഇടിക്കുളയെ തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്കി.ഇസിജി ഉൾപ്പെടെ എടുത്തപ്പോഴേക്കും തളർന്നുവീണ
ഡോ.ജോൺസൺ വി. ഇടിക്കുളയെ ഉടനെ തന്നെ ഹൃദോഗ വിദഗ്ദ്ധനെ കാണിക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആംബുലൻസ് ബുക്ക് ചെയ്തതിന് ശേഷം കാത്തു നില്ക്കാതെ പരമാവധി സ്പീഡിൽ തിരുവല്ല ഭാഗത്തേക്ക് അഡ്വ.ഉമ്മൻ എം മാത്യു കാർ ഓടിക്കുകയും വഴിമദ്ധ്യേ എടത്വയിൽ നിന്നും എൻ.ജെ.സജീവ് ആബുലൻസ് എത്തിച്ച് മരിയാപുരം ജംഗ്ഷനിൽ വെച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷക്കാരുടെയും സഹായത്തോടെ കാറിൽ നിന്നും ആബുലൻസിൽ കയറ്റി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആണ് കൂടിക്കാഴ്ച നടന്നത്.ദൈവത്തിൻ്റെ കരുതലിനും പരിപാലനത്തിനും സഹപ്രവർത്തകരുടെ സ്നേഹത്തിനും ഡോ.ജോൺസൺ വി.ഇടിക്കുളയും കുടുംബവും നന്ദി അറിയിച്ചു. ലോക രാഷ്ട്രങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഐഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 35 അംബാസിഡർമാരിൽ ഒരാളാണ് ഡോ.ജോൺസൺ വി.ഇടിക്കുള.

കോട്ടയം ആർപ്പൂക്കര വില്ലൂന്നി ടിജി സിറിയക് വിരുത്തിപറമ്പിലിൻ്റെ ഭാര്യയും സബാസാലം വാറാ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ ആശാ റ്റി ജേക്കബ് (വയസ്സ് 42) നിര്യാതയായി. അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിൽ ആയിരുന്നു.  മക്കൾ: ജോയൽ ജേക്കബ് റ്റിജി, ജ്യൂവൽ ട്രീസാ റ്റിജി ( യുണൈറ്റഡ് ഇൻ്റർനാഷണൽ സ്കൂൾ കുവൈറ്റ് വിദ്യാർത്ഥികൾ) മൃതസംസ്ക്കാരം ഇടവക ദേവാലയമായ വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. പരേത മുണ്ടക്കയം പ്രത്താനം തഴക്കൽ കുടുംബാഗമാണ്.എസ്. എം. സി. എ. അബ്ബാസിയ സെൻറ് മറിയം ത്രേസ്യ കുടുംബയൂണിറ്റ് അംഗമായ ആശയുടെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി

യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സോഷ്യൽ കെയർ മേഖലയ്ക്കും ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ ദേശീയ തലത്തിൽ ഒരു പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതിയും ഏർപ്പെടുത്തും. കോവിഡ് മഹാമാറ്റി മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സോഷ്യൽ കെയർ വ്യാപിപ്പിക്കുന്നതിനും ഒരു വർഷം 12 ബില്യൺ പൗണ്ട് സമാഹരിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.

നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന ടോറി തെരഞ്ഞെടുപ്പ് പ്രകടന പത്രിക ലംഘിച്ചുവെന്ന ആരോപണം അംഗീകരിച്ച പ്രധാനമന്ത്രി ആഗോള മഹാമാരി പ്രതീക്ഷകൾ തകർത്തുതായും ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രഖ്യാപനങ്ങൾ “സ്റ്റിക്കിംഗ് പ്ലാസ്റ്റർ” ആണെന്നായിരുന്നു ലേബർ നേതാവ് സർ കെയർ സ്റ്റാർമറുടെ പരിഹാസം. നിലവിൽ വകയിരുത്തിയിരിക്കുന്ന പണം ഒട്ടും പര്യാപ്തമല്ലെന്നും നിലവിലെ പ്രശ്നങ്ങൾ തുടരുമെന്നും എൻഎച്ച്എസ് നേതാക്കളും മുന്നറിയിപ്പ് നൽകി.

2022 ഏപ്രിൽ മുതൽ നാഷണൽ ഇൻഷുറൻസിൽ 1.25 ശതമാനം പോയിന്റ് വർദ്ധന നിലവിൽ വരും. ഇത് 2023 മുതൽ സമ്പാദിച്ച വരുമാനത്തിന് ഒരു പ്രത്യേക നികുതിയായി മാറുകയും ചെയ്യും. കൂടാതെ ഈ വരുമാനം നാഷണൽ ഇൻഷുറൻസ് പോലെ തന്നെ കണക്കാക്കുകയും പേസ്ലിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. പ്രായമായ തൊഴിലാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എല്ലാ മുതിർന്നവർക്കും ഈ മാറ്റങ്ങൾ ബാധകമാകും.

യുകെയിലുടനീളമുള്ള നികുതി ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണത്തിന് ധനസഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് അവരുടെ സേവനങ്ങൾക്കായി 2.2 ബില്യൺ പൗണ്ട് അധികമായി ലഭിക്കും.

നികുതിയിൽ നിന്നുള്ള വരുമാനം പ്രതിവർഷം 12 ബില്യൺ പൗണ്ട് ഉയർത്താൻ ഇടയാക്കുമെന്ന് ജോൺസൺ പറഞ്ഞു. അധിക വരുമാനം കോവിഡ് സൃഷ്ടിച്ച എൻ‌എച്ച്‌എസിലെ ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ കഴിയുമെന്നും ആശുപത്രി ശേഷി വർദ്ധിപ്പിക്കുകയും ഒൻപത് ദശലക്ഷം കൂടുതൽ ഡോക്ടര്മാരുമായുള്ള കൂടിക്കാഴ്‌ചകൾക്കും സ്കാനുകൾക്കും പ്രവർത്തനങ്ങൾക്കും അവസരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവര്‍ വേഷമിട്ട തൊമ്മനും മക്കളും സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയുടെ മുഴുനീള കോമഡി കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു തൊമ്മനും മക്കളിലേത്. എന്നാല്‍ പൃഥ്വിരാജ് -ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ആയിരുന്നു സിനിമ ഒരുക്കാനിരുന്നത് എന്നാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറയുന്നത്.

തൊമ്മനും മക്കളും മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല എഴുതിയത്. പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ പൃഥ്വിരാജിന് തമിഴില്‍ ഒരു പടം അതേ ഡേറ്റില്‍ വന്നു. ആ സമയത്ത് ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ലാലേട്ടനാണ് മമ്മൂക്കയോട് കഥ പറഞ്ഞാലോ എന്ന് ചോദിക്കുന്നത്.

സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്പം ലൗ ട്രാക്കൊക്കെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു. എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്, പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. കഥ പറയാന്‍ വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഇത് ഗംഭീര റോളല്ലേ ഇത് പൃഥ്വിരാജ് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അല്ല, രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട്. മമ്മൂക്കയ്ക്ക് ചെയ്യാമോയെന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം എന്നാണ് ബെന്നി പി. നായരമ്പലം പറയുന്നത്.

അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതിഘട്ടിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇരുബോട്ടുകളിലുമായി നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

ഒരു ബോട്ട് മജുലിയിൽ നിന്ന് (ബ്രഹ്മപുത്ര നദിയിലെ ഒരു നദി ദ്വീപ്) നിമതി ഘട്ടിലേക്ക് വരികയായിരുന്നു, മറ്റൊരു ബോട്ട് എതിർദിശയിലേക്ക് പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.

കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.

രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ വെച്ച് പരാമർശം നടത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തെ ഇകഴ്ത്തി കൊണ്ടുള്ള സാബുവിന്റെ പരാമർശം.

കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് ആരോപിച്ചു. ഭരണപ്രതിപക്ഷ കക്ഷികൾ ആത്മാർത്ഥയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെലങ്കാനയിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.

കേരളത്തിൽ അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ നടന്ന് നായ. മധുരയിലെ ബിബികുളത്താണ് ഞെട്ടിക്കുന്ന കാഴ്ച നടന്നത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ആദ്യം ഈ ദൃശ്യം കണ്ടത്.

ഉടനടി പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.

അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്ന് പോലീസ് പറയുന്നു. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടത്തി വരികയാണ്.

തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികലയുടെ നൂറ് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളാണ് ഇതുവരെ കണ്ടുകെട്ടിയതിൽപ്പെടുന്നു.

ചെന്നൈയ്ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും ബംഗ്ലാവുമാണ് കണ്ടുകെട്ടിയത്. 2017ൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി.

റെയ്ഡിനിടെ ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി. നേരത്തേ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.

ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഓഗസ്റ്റ് 29ന് നായിക്കിനെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ പ്രതി 80 വയസുകാരന്റെ മകനെ അനുഗമിച്ചിരുന്നു. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് നായിക്കിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്തിനെ ചൊല്ലിയാണ് നായിക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കടയുടമയിലേക്ക് നയിക്കുകയായിരുന്നു.

Copyright © . All rights reserved