സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.
അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.
സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.
പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ആശുപത്രിയിലേയ്ക്കു എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം കവരുകയായിരുന്നു.
മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. എറണാകുളം പേരണ്ടൂരിൽ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്.
ഉമ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റും ലഭിത്തിരുന്നു. ഇതിന്റെ സന്തോഷം മായും മുമ്പെയാണ് മരണം ഉമയെ കവർന്നെടുത്തത്.
മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും ഉമയുടെ ഭർത്താവുമായ മനു രമേശ്. ‘ഗുലുമാൽ ദ് എസ്‌കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.
കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.
ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.
കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ അല്ല മത്സരിക്കുക എന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. മണ്ഡലത്തിലെ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ തന്നെ സ്ഥാനാർഥിയാക്കൂ എന്നും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.
മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് തവനൂരിൽ ജനവിധി തേടുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായ യുഡിഎഫിന് കിട്ടിയത് 51,115 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.
കൊച്ചി: പിസി തോമസിന്‍റെ കേരള കോൺഗ്രസും ജോസഫ് ഗ്രൂപ്പും ലയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡിഎ വിടാന്‍ പിസി തോമസ് വിഭാഗം തീരുമാനിച്ചത്. മാന്യമായ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചില്ലെന്ന് പി സി തോമസ് പറഞ്ഞു. ജോസഫ് ഗ്രൂപ്പ് തന്‍റെ പാര്‍ട്ടിയില്‍ ലയിച്ച് കേരള കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുമെന്ന് പിസി തോമസ് അറിയിച്ചു. മുവാറ്റുപുഴയിൽ ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി ടി യു കുരുവിളയും പി സി തോമസും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് ലയന തീരുമാനം.
പി സി തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും ലഭിക്കുമെന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ നേട്ടം. നിലവില്‍ കസേര ആണ് പി സി തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. സൈക്കിള്‍ ചിഹ്നം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചാല്‍ ഒരേ ചിഹ്നത്തില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ കഴിയുമെന്നും പി സി തോമസ് പറഞ്ഞു.
പുതിയ കേരള കോണ്‍ഗ്രസിന് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന സ്ഥാനം ഉണ്ടാകില്ലെന്ന് പി സി തോമസ് പറഞ്ഞു.
ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയിലാകും സ്ഥാനങ്ങള്‍. പി ജെ ജോസഫ് തന്നെയാകും ചെയര്‍മാന്‍. താന്‍ ഡെപ്യൂട്ടി ചെയര്‍മാനാകും. വൈസ് പ്രസിഡന്‍റായി മോന്‍സ് ജോസഫ് ആയിരിക്കും പാര്‍ട്ടിയിലെ മൂന്നാമന്‍. വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തിയില്‍ നടക്കുന്ന മോന്‍സ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി സി തോമസ് പങ്കെടുക്കും. ഇവിടെ വച്ച് ലയനം സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും പി സി തോമസ് പറഞ്ഞു.
ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.
നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.
വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.
സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനം കൊണ്ട് നിറഞ്ഞത് ആണ്. ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍ . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം മനസ്സുതുറന്നത്.
‘ഈയടുത്ത് മാസ്‌കും തൊപ്പിയും വെച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.
ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കൈയില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’, കുഞ്ചാക്കോ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.
എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.
ബാംബു ബോയ്‌സിലെ വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ അലി അക്ബറിനോട് തുറന്നു പറയേണ്ടി വന്നുവെന്ന് നടന്‍ സലിം കുമാര്‍. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു.
അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും കാലാവധി കഴിഞ്ഞ 2.9 ടണ്‍ ( ഏകദേശം 2630 കിലോഗ്രാം) ഭാരം വരുന്ന ബാറ്ററി ഭൂമിയിലേക്ക് വരുന്നു. ബഹിരാകാശ നിലയത്തിന്റെ നീളന്‍ റോബോട്ടിക് കൈകളാണ് ബാറ്ററികള്‍ പുറത്തേക്ക് എറിയുന്നത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 265 മൈല്‍ ഉയരത്തില്‍ വെച്ച് പുറന്തള്ളുന്ന ബാറ്ററികള്‍ ഉടന്‍ തന്നെ ഭൂമിയിലേക്കെത്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭൂമിക്ക് തൊട്ടടുത്തുള്ള അന്തരീക്ഷത്തില്‍ കറങ്ങിയതിനു ശേഷമായിരിക്കും അവ താഴേക്ക് പതിച്ച് എരിഞ്ഞില്ലാതാവുക.
രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊര്‍ജം നല്‍കുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷന്‍ നാസ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ബാറ്ററികള്‍ ഉപേക്ഷിക്കുന്ന വിവരവും പുറത്തുവരുന്നത്. കാലാവധി കഴിഞ്ഞ 48 നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികൾ മാറ്റി പകരം 24 ലിഥിയം അയണ്‍ ബാറ്ററികളാണ് സ്ഥാപിച്ചിരിക്കുന്നത്. 2016ല്‍ ആരംഭിച്ച ബാറ്ററി മാറ്റുന്ന പ്രക്രിയ നാല് വര്‍ഷത്തോളമാണ് നീണ്ടത്. 2020ലായിരുന്നു അവസാന ഘട്ട ബാറ്ററികള്‍ ഐഎസ്എസിലെത്തിച്ചത്.
ബാറ്ററികള്‍ ഇങ്ങനെ ഭൂമിയിലേക്കെറിഞ്ഞ് നശിപ്പിച്ചുകളയാനായിരുന്നില്ല നാസ നേരത്തെ തീരുമാനിച്ചിരുന്നത്. ജപ്പാന്റെ എച്ച്-II ട്രാൻസ്ഫര്‍ വെഹിക്കിൾ (എച്ച്ടിവി) വാഹനത്തില്‍ ഭൂമിയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 2018ലെ സോയുസ് വിക്ഷേപണം പരാജയപ്പെട്ടത് നാസയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അറ്റകുറ്റ പണികള്‍ക്കും മറ്റുമായുള്ള ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തങ്ങള്‍ വീണ്ടും പുനക്രമീകരിക്കേണ്ടി വന്നു. ഇതോടെ ബാറ്ററികള്‍ ബഹിരാകാശ നിലയത്തില്‍ നിന്നു താഴേക്കിടാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.
ഭാരം അടിസ്ഥാനപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തേക്കിടുന്ന ഏറ്റവും വലിയ വസ്തുവാണ് 2,630 കിലോഗ്രാം ഭാരമുള്ള ഈ ബാറ്ററികള്‍. 2007ല്‍ അമോണിയ സര്‍വീസിങ് സിസ്റ്റം ടാങ്ക് ഐഎസ്എസില്‍ നിന്നും പുറത്തേക്കിട്ടിരുന്നു. നേരത്തെ ബഹിരാകാശ നിലയം പുറന്തള്ളിയ ഏറ്റവും ഭാരമേറിയ വസ്തുവും ഇതാണ്.