Latest News

രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തിന്റെ മരണദിനത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. അന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു നിര്‍മ്മാതാവ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത് എന്നാണ് പറയുന്നത്. തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് കണ്ടെന്നും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആന്റോ ജോസഫിന്റെ കുറിപ്പ്:

ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി പൂര്‍ണിമക്ക് മുപ്പത് വയസ്സ്. തൊണ്ണൂറ്റി ഒന്നിലെ ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും എന്നില്‍ നിന്നും മാഞ്ഞിട്ടില്ല. അന്ന് ഞാന്‍ കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് അതിരമ്പുഴ മണ്ഡലം സെക്രട്ടറിയുമാണ്.

ഞങ്ങളുടെ ആരാദ്ധ്യനായ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തുരഞ്ഞെടുപ്പ് പ്രവര്‍ത്തനതിനായി ഇന്നത്തെ ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഹരിദാസിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ പതിമൂന്നു പേര് അടൂര്‍ മണ്ഡലത്തിലാണ്. എനിക്ക് ചുമതലയുള്ള വാര്‍ഡില്‍ നടന്ന കുടുംബസംഗമത്തിനു ശേഷം ഞാനും സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാത്രി വൈകി അദ്ദേഹത്തിന്റെ അംബാസഡര്‍ കാറില്‍ അടൂര്‍ ടൗണിലേക് വരുന്ന വഴി നേരം വൈകിയതിനാല്‍ ഭക്ഷണം കഴിക്കാനായി ഒരു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റിന്റെ വീട്ടില്‍ കയറി.

അവിടെ കഞ്ഞി കുടിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു എന്ന് മനോരമയില്‍ സബ് എഡിറ്ററായ അദ്ദേഹത്തിന്റെ മകന്‍ ഫോണില്‍ അറിയിക്കുന്നത്. ഞങ്ങളെല്ലാം അന്ന്സ്തപ്രജ്ഞരായിപ്പോയി. ശ്രീ തിരുവഞ്ചൂര്‍ ആകെ തകര്‍ന്ന് മുന്നില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു.

ഏറെ സമയം വേണ്ടി വന്നു ഞങ്ങള്‍ക്ക് സമചിത്തത വീണ്ടെടുക്കാന്‍. പിന്നീട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജേട്ടനും എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമായ എംകെകെ നായരുമുള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഞങ്ങള്‍ ടൗണില്‍ ഒത്തുചേര്‍ന്നു.

ആരും സ്വസ്ഥമായ മാനസികാവസ്ഥയിലായിരുന്നില്ലെങ്കിലും പിറ്റേദിവസം നടത്തേണ്ട ഉപവാസത്തെക്കുറിച്ചും മറ്റും ആലോചിച്ച് പുലര്‍ച്ചയോടെ പിരിഞ്ഞു . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ രാത്രിയില്‍ ആ വാര്‍ത്ത സൃഷ്ടിച്ച ആഘാതം ഇന്നും നിലനില്‍ക്കുന്നത് അന്നത്തെ യുവജനങ്ങള്‍ക്കിടയില്‍ രാജീവ് ഗാന്ധി ചെലുത്തിയിരുന്ന സ്വാധീനം കാരണമാണ്.

നൈ​ജീ​രി​യ​ൻ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ​ട​ക്ക​ൻ സം​സ്ഥാ​ന​മാ​യ ക​ഡു​ന​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി പ​റ​ഞ്ഞു.

ക​ഡു​ന വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സൈ​നി​ക മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സൈ​നി​ക മേ​ധാ​വി​ക്കൊ​പ്പം മ​റ്റു ചി​ല സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നൈ​ജീ​രി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്ന് ഏ​ഴു പേ​ർ മ​രി​ച്ചി​ട്ട് മൂ​ന്നു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് അ​ടു​ത്ത അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ജ്യം നേ​രി​ടു​ന്ന സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​മ്മു​ടെ സൈ​ന്യം ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യേ​റ്റ മാ​ര​ക​മാ​യ പ്ര​ഹ​രം ആ​ണി​തെ​ന്ന് ബു​ഹാ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വി​ശേ​ഷി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ത​നാ​കു​ന്ന​ത്. ബോ​ക്കോ​ഹ​റാം അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളും ക​ലാ​പ​കാ​രി​ക​ളും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ക​ഴി​യാ​ത്ത നൈ​ജീ​രി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നി​ടെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ത്ത​ഹി​രു​വി​നെ ബു​ഹാ​രി നി​യ​മി​ക്കു​ന്ന​ത്.

ബോ​ക്കോ​ഹാ​മും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം നൈ​ജീ​രി​യ​യി​ൽ ക​ലാ​പം സൃ​ഷ്ടി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളെ ഭ​യ​ന്ന് ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ർ ആ​ഭ്യ​ന്ത​ര പ​ലാ​യ​നം ന​ട​ത്തി. 30,000ലേ​റെ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​കെ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം സ്പെ​യി​ൻ എ​ടു​ത്തു​ക​ള​യു​ന്നു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പി​സി​ആ​ർ പ​രി​ശോ​ധ​ന കൂ​ടാ​തെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഉ​ത്ത​ര​വ് നി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

അ​തേ​സ​മ​യം, യു​കെ​യി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ ര​ണ്ടാ​ഴ്ച ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് ജ​ർ​മ​നി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​നം മൂ​ല​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ജ​ർ​മ​ൻ പൊ​തു​ജ​നാ​രോ​ഗ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​ഞ്ഞു. ഇം​ഗ്ല​ണ്ടി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കേ​സു​ക​ൾ​ക്കും കാ​ര​ണം ഇ​ന്ത്യ​ൻ വ​ക​ഭേ​ദം ആ​ണ്. രോ​ഗ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നും ജ​ർ​മ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ർ​മ​നി, സ്പെ​യി​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​റ്റ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​നി​വാ​ര്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് യു​കെ സ​ർ​ക്കാ​ർ ഇ​പ്പോ​ഴും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ പിടിമുറുക്കവെ, അടുത്ത മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ കുറഞ്ഞാലും മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പെന്നും അദ്ദേഹം അറിയിച്ചു. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്.

ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍;

രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ എകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്തായിരിക്കുന്നു. ആശ്വസിക്കാവുന്ന ഒരു സ്ഥിതിയില്‍ നമ്മളെത്തിയിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേതും.

കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 28,869 കേസുകളും 548 മരണങ്ങളുമാണ്. മഹാരാഷ്ട്രയില്‍ 29,911 കേസുകളും 738 മരണങ്ങളും തമിഴ്നാനാട്ടില്‍ 35,579 കേസുകളും 397 മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയുള്ള സ്ഥിതി ഉണ്ടാവാതിരിക്കാനാണ് നമ്മള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. രോഗവ്യാപനത്തിന്റെ വേഗത കുറച്ചുനിര്‍ത്താന്‍ സാധിക്കുന്നതിനാലാണ് മരണസംഖ്യ കുറയുന്നത്. അതുകൊണ്ട് മറ്റു സ്ഥലങ്ങളില്‍ രോഗം പെട്ടെന്നുതന്നെ കുത്തനെ കൂടുകയും തുടര്‍ന്നു കുറയുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ആ പ്രക്രിയ സാവകാശമാണ് സംഭവിക്കുന്നത്.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് രണ്ട് മുതല്‍ ആറ് ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല. അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ അന്തരിച്ചു. 40വയസായിരുന്നു. തലച്ചോറിനുണ്ടായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 2006 ലെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ നടത്തും.

കെഎസ് യു വിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സുധീര്‍ കെഎസ് യു വിന്റെ സംസ്ഥാന സെക്രട്ടറിയും നിലവില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏറ്റവും ശക്തനായ സംഘാടകനും രാഷ്ട്രീയ സമരങ്ങളുടെ മുന്നണി പോരളിയുമായിരുന്നു സുധീര്‍. വിയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയിലായിരുന്നു എന്നും ശാസ്താംകോട്ട സുധീറിന്റെ സ്ഥാനം. പിന്തുടര്‍ന്ന് എത്തുന്ന മരണത്തിലേക്കാണ് ഏറ്റുവാങ്ങിയ പോലീസ് മര്‍ദ്ദനങ്ങള്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസവും സുധീറിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് മരണമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല കുറിച്ചു.

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് വളരെ വലിയ രീതിയിലാണ് വ്യാപനം നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തൻമൂലം നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുകയും, പലർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലുമാണ് ഉള്ളത്.

ബാങ്കിൽ നിന്നും വായ്പ എടുത്തവർ നിരവധി പേരാണുള്ളത്. ലോൺ എടുത്തവർക്കായി പുതിയ ഒരു ആശ്വാസ വാർത്തയുമായി ആർബിഐ. 25 കോടി രൂപ വരെ ലോൺ എടുത്തിട്ടഉള്ള വ്യക്തിയോ, സംരഭമോ ആകട്ടെ. അവർക്ക് രണ്ട് വർഷം വരെ ലോൺ പുനഃക്രമീകരിക്കാൻ ഉള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്തെ പോലെ മൊറട്ടോറിയം എന്ന രീതിയിൽ അല്ല, പുനഃക്രമീകരിക്കാൻ സാധിക്കുമെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപ്പത്തിയാറ് ലക്ഷം കടന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.91 ലക്ഷമായി ഉയർന്നു. നിലവിൽ മുപ്പത് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളൂ. ഇതുവരെ രണ്ട് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യു എസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6,01,611 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

പ്രവാസികള്‍ക്ക് ജീവിത കാലം മുഴുവന്‍ സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ രജിസ്‍ട്രേഷന്‍ തുടങ്ങി. സംസ്ഥാനത്തെ കോവിഡ് വിവരങ്ങള്‍ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് പ്രവാസികളില്‍ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വര്‍ദ്ധിപ്പിച്ചു. കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്.

നിക്ഷേപ സുരക്ഷയോടെയൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിത പങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയും പങ്കു വെച്ചു. പ്രവാസി ഡിവിഡന്റ് പദ്ധതി എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ആഗോള ക്രൈസ്തവര്‍ പന്തക്കുസ്താ തിരുന്നാള്‍ ഞായറാഴ്ച്ച ആചരിക്കും.
തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിക്കുന്നത്. മെയ് പതിമൂന്നിനാരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നാളെ, ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടക്കും. ഒമ്പതാം ദിവസമായ നാളെ വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. വിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കും.

സമാപന ദിവസമായ മെയ് ഇരുപത്തിമൂന്ന് ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. വൈകിട്ട് 5.30ന് ജപമാല ആരംഭിക്കും. 6 മണിക്ക് ദിവ്യബലിയും വചന സന്ദേശവും തുടര്‍ന്ന് അഭിഷേകാരാധനയും നടക്കും. സമാപനാശീര്‍വാദത്തോടെ തിരുന്നാള്‍ സമാപിക്കും.
ധ്യാനത്തിലും ആരാധനയിലും ദിവ്യബലിയിലും പങ്കുചേര്‍ന്ന് പരിശുദ്ധാരൂപിയുടെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസ സമൂഹത്തെ ഒന്നായി സ്വാഗതം ചെയ്യുന്നതായി രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ അറിയ്ച്ചു.

ധ്യാനത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍..

13/05/21 to 22/05/21
7.00pm 7.30pm Rosary
7.30pm 9.00pm Word of God & Adoration

13/05/21 Rev Fr Thomas Arathil MST
14/05/21 Rev Fr Tomy Edattu
15/05/21 Rev Dr Antony Parankimalil VC
16/05/21 Rev Fr Joe Moolecherry VC
17/05/21 Rev Fr Jose Anthiyamkulam MCBS
18/05/21 Rev Fr Joseph Edattu VC
19/05/21 MGR Antony Chundelikkatt
20/05/21 Rev Sr Ann Maria SH
21/05/21 Rev Sr Ann Maria SH
22/05/21 Rev Fr Binoj Mulavarickal

23/05/21 Sunday
5.30pm 6.00pm Rosary
6.00pm 7.30pm Holy Mass
7.30pm 9.00pm Word of God & Adoration
MAR Joseph Srampickal

Zoom ID: 912 2544 1279
Passcode : 1947

തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമരന്‍ നായര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ആലപ്പുഴ ചെട്ടിക്കുളങ്ങരയില്‍ കോയിക്കത്തറയില്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരുവിഭാഗം അംഗങ്ങളാണ്് സുകുമരന്‍ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

കോലം കത്തിച്ച പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം മുഴക്കി. സമുദായ നേതൃത്വത്തിലിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ഏകാധിപതിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം സമുദായത്തിന് എതിരായി അല്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സിപിഎമ്മിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശമാണ് കോയിക്കത്തറ മേഖല.

RECENT POSTS
Copyright © . All rights reserved