Latest News

കൊ​ല​ക്കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ ഹർജി കോ​ട​തി ത​ള്ളി. ഡ​ല്‍​ഹി​യി​ലെ രോ​ഹി​ണി കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ​ക്ഷാ​പാ​ത​പ​ര​മാ​യാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​തെ​ന്നും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മ​മു​ണ്ടെ​ന്നും സു​ശീ​ല്‍ കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, സു​ശീ​ല്‍ കു​മാ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡ​ല്‍​ഹി പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പ്രോ​സി​ക്യ​ഷ​ന്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാമ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

മു​ന്‍ ദേ​ശീ​യ ജൂ​നി​യ​ര്‍ ഗു​സ്തി ചാ​മ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് സു​ശീ​ര്‍ കു​മാ​റി​നെ അ​ന്വേ​ഷി​ക്കു​ന്ന​ത്. മേ​യ് നാ​ലി​ന് മ​ര്‍​ദ​ന​മേ​റ്റ സാ​ഗ​ര്‍ അ​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. സു​ശീ​ല്‍ കു​മാ​ര്‍ ഒ​ളി​വി​ലാ​ണ്.

മലയാളത്തിലെ മികച്ച അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് വായടപ്പിക്കുന്ന ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. ‘നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ’ എന്നായിരുന്നു ഇയാൾ പരസ്യമായി കുറിച്ചത്. എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.

സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!!’ എന്നാണ് അശ്വതി കുറിച്ചത്.

ഭൂമിയിലേയ്ക്ക് ഒരുമിച്ച് പിറന്നുവീണ ഇരട്ടസഹോദരങ്ങള്‍ ലോകത്തോട് വിടപറഞ്ഞതും ഒരുമിച്ച്. അതും സമാനമായി കൊവിഡ് ബാധിച്ച് മുക്തി നേടിയതിന് പിന്നാലെ. കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍ മരണപ്പെട്ടത്. മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് ഇവരുടെ ജനനം. മരിച്ചതാകട്ടെ ഒരു ദിവസത്തിന്റെ വ്യത്യാസത്തിലും.

ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറി, റാല്‍ഫ്രഡ് ജോര്‍ജ്ജ് ഗ്രിഗറി എന്നിവരാണ് കൊവിഡ് ബാധയെതുടര്‍ന്നുണ്ടായി ആരോഗ്യ പ്രതിസന്ധി മൂലം മരിച്ചത്. ഏപ്രില്‍ 24നാണ് ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരുടെ മൂത്ത സഹോദരന് കൊവിഡ് ബാധിച്ചിരുന്നു. മെയ് 1ന് സഹോദരങ്ങള്‍ ആനന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മെയ് 10 നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

മീററ്റിലെ സെന്റ് തോമസ് സ്‌കൂള്‍ അധ്യാപകരാണ് ഇവരുടെ മാതാപിതാക്കള്‍. മെയ് 13 ന് രാത്രി 11 മണിക്കാണ് ഇരട്ടകളിലൊന്നായ ജോഫ്രഡ് മരിച്ചതായി ഇവര്‍ക്ക് സന്ദേശമെത്തി. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ട് എന്ന് ജോഫ്രഡ് ഇവരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മെയ് 14 ന് റാല്‍ഫ്രഡും മരണത്തിന് കീഴടങ്ങുകയായിരുന്നു. മീററ്റിലെ വീട്ടിലിരുന്നായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നെങ്കിലും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഇരുപത്തിനാല് വയസായിരുന്നു ഇവര്‍ക്ക്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ഹൈദരാബാദില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.

 മെട്രിസ്‌ ഫിലിപ്പ്

ഇസ്രയേൽ- പാലസ്‌തീൻ ഷെൽ ആക്രമണം, നടക്കുമ്പോൾ, ഭയവും, നൊമ്പരവും, അനുഭവിക്കുന്ന, ലക്ഷക്കണക്കിന് മലയാളി സഹോദരി- സഹോദരൻമാർ അവിടെ ജോലി ചെയ്യുന്നു. തങ്ങളുടെ സ്വന്തം നാട് വിട്ട്, മറ്റൊരു രാജ്യത്ത് ഒറ്റപ്പെട്ടുള്ള ഈ നേഴ്സ്മാരുടെ ജീവിതം കൂടി നമുക്കോർക്കാം. അവരുടെ ആകുലത എത്ര വലുതായിരിക്കും. അവരെ നമുക്കു കൂടെ ചേർത്തു നിർത്തി സപ്പോർട്ട് ചെയ്യാം. കൊറോണയോടൊപ്പം യുദ്ധവും കൂടി വരുമ്പോൾ ആ രാജ്യമെങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ. ആ മാലാഖമാരെ കൂടെ ചേർത്തുപിടിച്ചുകൊണ്ട്, ഈ കുറിപ്പ് തുടങ്ങുന്നു.

കൊറോണ എന്ന മഹാമാരിയാൽ ലോകം ആകുലപ്പെടുമ്പോൾ, അതിലേറെ, നൊമ്പരവും, സങ്കടവും, മനഃപ്രയാസവും, അനുഭവിക്കുന്ന, ഒരു കൂട്ടം പ്രവാസികൾ ഉണ്ട്. സ്വന്തം ഗ്രാമം വിട്ട്, ഒറ്റയ്ക്ക് പ്രവാസി ജീവിതം നയിക്കുന്നവർ.

ഈ കുറിപ്പ് വായിക്കുന്നവരോ, നിങ്ങളുടെ കുടുംബത്തിൽ, ഗ്രാമത്തിൽ, ഉള്ളവരോ, ഈ പറഞ്ഞ തരത്തിൽപ്പെട്ടവർ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്. അവർ ചിലപ്പോൾ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ വരെ ആയേക്കാം. അവർക്കായി, ഇത് ഷെയർ ചെയ്യാം.

മാതാപിതാക്കളെയും, ഭാര്യ/ഭർത്താവ്, മക്കളെയും, പിറന്ന നാടിനേയും വിട്ട്, അകലെയുള്ള സ്ഥലമോ, വിദേശത്തോ ജോലി തേടി പോകുന്നവരെ, പ്രവാസികൾ എന്ന പേരിൽ അറിയപ്പെടുന്നു. പ്രവാസികൾ പല തരത്തിൽ ഉള്ളവർ ഉണ്ട്. വിദേശ രാജ്യങ്ങളിൽ പഠനത്തിന് പോകുന്നവർ മുതൽ ജോലി തേടി പോകുന്നവർ ഉൾപ്പടെയുള്ള വിവിധ പ്രായത്തിൽ പെടുന്നവർ അതിൽ ഉൾപ്പെടുന്നു.

1950-60 കാലങ്ങളിൽ പേർഷ്യയ്ക്കു പോകുവാ എന്നായിരുന്നു പറയാറ്‌. ബോംബെ, ഡൽഹി എന്നീ സ്ഥലങ്ങളിൽ നിന്നും ആയിരുന്നു, അവർ പോയിരുന്നത്. കൂടുതലും മധ്യവയസ്കർ. പിന്നീട് നഴ്സിങ് പ്രൊഫെഷൻെറ ഭാഗമായി ഒട്ടേറെ യുവതികൾ ഗൾഫ് രാജ്യങ്ങളിലേക്ക് പോയി. അമേരിക്ക,യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ സിംഗപ്പൂർ, ഏഷ്യ / ആഫ്രിക്ക എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഒട്ടേറെ ഉണ്ടായി. ആ രാജ്യങ്ങളിൽ പോയവർ, കുടുംബമായി ഇപ്പോൾ അവിടെ താമസിച്ചു വരുന്നു.

എന്നാൽ ഗൾഫ് നാടുകളിൽ, കുടുംബമായി താമസിക്കുന്നവരേക്കാൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ ആണ് കൂടുതലായുള്ളത്. നഴ്സിംഗ്, ഹോം കെയർ, അങ്ങനെയുള്ള ജോലി തേടി ഒട്ടേറെ യുവതികൾ, ഇറ്റലി, ഇസ്രയേൽ, കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക്, കേരളത്തിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്നു. അവരെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി രാപകൽ ജോലി ചെയ്യുന്നു. അവരുടെ മനസിലുള്ള ചിന്ത, എപ്പോഴും നാട്ടിലുള്ള കുടുംബത്തെ ഓർത്തായിരിക്കും.

കോവിഡ് എന്ന മഹാമാരി, നാട്ടിലും മറുനാട്ടിലും, തിരമാല പോലെ ഉയരുകയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ചിന്തകൾ തന്റെ ജീവിതത്തേക്കാളും, നാട്ടിലുള്ള മാതാപിതാക്കൾ, കുടുംബം, മക്കൾ എന്നിവർക്ക്, ഈ രോഗം പിടിപെടുമോ, അവർക്കാരാണ് സഹായത്തിനുള്ളത് എന്ന ചിന്തയാണ്.

ഇവർക്കു നാട്ടിലേക്ക് തിരിച്ചു പോകണം എന്നുള്ള ആഗ്രഹം, ഉണ്ട്, എന്നാലും, നാട്ടിൽ ഉള്ളവരുടെ, മുന്നോട്ടുള്ള ജീവിതം കൂടുതൽ സേഫ് ആക്കണം എന്നുള്ള ചിന്ത കൊണ്ട് അവിടെ തന്നെ തുടരുന്നു. കുറച്ചുനാൾ കൂടി കഴിഞ്ഞു പോയാൽ മതി എന്നുള്ള തീരുമാനത്തിൽ അവസാനം എത്തിചേരും.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രവാസികൾ, അവരുടെ കുട്ടികളെ, വർഷങ്ങൾ, കഴിഞ്ഞായിരിക്കും കാണുവാൻ സാധിക്കുന്നത്. മക്കളെ വിഡിയോകൾ വഴി കണ്ട് അവരുടെ വളർച്ച കാണുന്നു. എന്നാൽ, മക്കൾ, തന്റെ സ്വന്തം അപ്പൻ/അമ്മ എന്നിവരെ, വളരെ നാളുകൾക്കു ശേഷം കണ്ടാൽ തന്നെ, ഇവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു വരവേൽപ്പ് നൽകണം എന്നില്ല. അത് കാണുമ്പോൾ, താൻ ഇത്രയും വർഷം എന്തിനാണ്, ഒറ്റയ്ക്ക് ഒരു രാജ്യത്തു ജീവിച്ചത് എന്ന് ഓർത്തു കരയും.

ഗൾഫിൽ 30 വർഷങ്ങൾ പ്രവാസി ജീവിതം നയിച്ച് കൊറോണകാലത്ത് നാട്ടിൽ തിരിച്ചെത്തിയ ഒരു വ്യക്തിയെ സ്വന്തം വീട്ടിൽ പോലും കയറ്റാതെ ആട്ടി ഓടിച്ചതായുള്ള വാർത്ത കേരളം ചർച്ച ചെയ്തിരുന്നു. ഒന്നും സ്വന്തമായി കരുതി വെക്കാതെ, ജീവിതം കുടുംബത്തിനായി മാറ്റിവെക്കുന്നവർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആടുജീവിതം നയിക്കുന്നവരും പ്രവാസി ലോകത്തിൽ ഉണ്ട് എന്ന് ഓർമ്മിക്കുക. ഈ അവസരത്തിൽ ഒറ്റയ്ക്ക് പ്രവാസ ജീവിതം നയിക്കുന്നവർക്ക് ഒരു ഹായ് നൽകുന്നു. അടിച്ചു പൊളിച്ചു ജീവിക്കു, നിങ്ങളും. നാളെ പ്രവാസി ലോകത്ത് നിന്ന് ഒരു ശവമായി ചെന്നാൽ പോലും ഒരു അനുശോചനം പറയുവാൻ പോലും ആരും ഉണ്ടാകില്ല. അതിനാൽ നിങ്ങൾക്കു ലഭിക്കുന്ന ഇടവേളകൾ, കൂട്ടുകാരോടൊത്ത് സന്തോഷിക്കു. നിങ്ങൾക്കു നിങ്ങൾ മാത്രമേ കൂടേ ഉണ്ടാകൂ. സർവ്വേശ്വരൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാകും. ആശംസകൾ.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തതായി സൂചന. എല്ലാവരും പുതുമുഖങ്ങളാകട്ടെയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.

കെ.കെ.ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.

സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.

മഹാരാഷ്ട്രയില്‍ ടൗട്ടേ ചുഴലിക്കാറ്റില്‍ കടലില്‍ മുങ്ങിയ ഒഎന്‍ജിസി ബാര്‍ജുകളില്‍ നിന്ന് 146 പേരെ നാവികസേന രക്ഷപ്പെടുത്തി. 127 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം തുടരുന്നതായി നാവികസേന അറിയിച്ചു.
അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.

പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.

നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യടേമില്‍‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമെന്ന് സൂചന. വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷിന്‍റെ സഹോദരിയായ ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും കോടിയേരിയെയും കണ്ടിരുന്നു.

എന്നാൽ മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം രാഷ്ട്രീയമെന്ന് നിയുക്ത എംഎൽഎ കെ.ബി.ഗണേഷ്കുമാര്‍. സഹോദരി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിനാലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഗണേഷ് പറഞ്ഞു.

 

ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പ്രിയദർശന്റെ വാക്കുകൾ

“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.

സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്‍റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന്‍ ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.

സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.

മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സായിക്ക് സാധിച്ചിട്ടുണ്ട്. മലയാളഭാഷ അതിർത്തികടന്ന് തെന്നിന്ത്യയിലും മുൻനിര നടിമാരിൽ ഒരാൾ ആയിരിക്കുകയാണ് താരമിന്ന്. ഇതിനിടെ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ താരം അഭിനയിക്കുകയുണ്ടായി.

കൃത്യമായ ഇടവേളകളിൽ മലയാള ചിത്രങ്ങളിലും നായികയായി താരം എത്തുന്നുണ്ട്. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖറിന് നായികയായി സായി എത്തിയിരുന്നു. അതിരൻ എന്ന ചിത്രത്തിൽ ഫഹദ് നായികയായും മികച്ച പ്രകടനം കാഴ്ചവെച്ചു സായി. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയിൽ നിന്നുമാണ്. സെറ്റിൽ താരം വളരെ കടുത്ത നിബന്ധനകൾ വെക്കുന്നു എന്നാണ് അത്. സഹ താരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു തെളിവ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ താരത്തിന് പെരുമാറ്റം കാരണം നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നാഗ ശൗര്യ എന്ന താരവും സായിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

വളരെ മോശമായിട്ടാണ് സെറ്റിൽ നടിയുടെ പെരുമാറ്റം. തെലുഗു സെറ്റിലെ എല്ലാവരെകാൾ വലുത് എന്ന ഭാവം ഉണ്ട് എന്ന് നാഗശൗര്യ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു താരത്തിൻ്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ട് യോഗ്യ തന്നെയാണ് എന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാൽ ചിയ്യാൻ വിക്രമാണ്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രംമിൻ്റെ പുതിയ ചിത്രമായ സ്കെച്ചിൽ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത്. കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളിൽ നടി പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ കാരണം വ്യക്തമല്ല.

Copyright © . All rights reserved