Latest News

ക്യാമറമാനയായ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ സി ഐ എ എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് കാർത്തിക മുരളീധരൻ. തന്റെ ആദ്യ സിനിമ തന്നെ ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച താരം പിന്നീട് മമ്മൂക്ക നായകനായ അങ്കിൾ എന്ന സിനിമയിലും വേഷമിട്ടിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനുണ്ടായ ശരീരഭാര പ്രയാസങ്ങളും പരിഹാസങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ കാര്യം താരം പങ്കുവെച്ചത്.

തന്റെ സ്കൂൾ പഠനകാലത്ത് ശരീരഭാരം മൂലം താൻ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സിനിമയിൽ കടന്നപ്പോൾ വലിയ തോതിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂറെ കാലമായി ഞാൻ എന്റെ ശരീരവുമായി യുദ്ധത്തിലാണ്. എനിക്ക് എന്നെ തന്നെ അംഗീകരിക്കാൻ സാധിച്ചില്ല.

ഇത് തുടർന്നപ്പോൾ ഭക്ഷണം ക്രമിക്കരിക്കാനും മറ്റ് വ്യായാമങ്ങൾ ചെയുവാൻ ആരംഭിച്ചു. എന്നാൽ ഇതിൽ നിന്നും താക്കമായ ഫലം ലഭിച്ചില്ല.അതുകൊണ്ട് ഞാൻ എന്റെ ശരീരം വെറുക്കുകയും ഇത്തരം കാര്യങ്ങൾ ചെയുവാൻ മടി കാണിക്കുകയും ചെയ്തു. വളരെയധികം വിഷമം ആ സമയത്ത് ഞാൻ അനുഭവിച്ചിരുന്നു.

പിന്നീട് ശരീരം ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഞാൻ യോഗ ക്ലാസ്സിൽ ചേർന്നു. ഭക്ഷണം കഴിക്കുന്ന രീതി, വ്യായാമങ്ങൾ തുടങ്ങി എന്റെ ജീവിത രീതി മാറ്റി. ഇതിനു ശേഷം ഞാൻ ഉദ്ദേശിച്ചത് പോലെ ശരീരത്തിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി എന്ന രീതിലായിരുന്നു താരം ഈ കാര്യം ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കിരിക്കുന്നത്.

പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) ആണ് കുഴഞ്ഞു വീണു മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുകയായിരുന്നു സുനുൽകുമാർ. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.

ട്രേഡ് യൂണിയൻ സംഘടനകൾ തിങ്കളാഴ്ചത്തെ റേഷൻ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ല. ആവശ്യങ്ങൾ സർക്കാർ ഉടൻ പരിഗണിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ സമരത്തിനില്ലെന്ന് അറിയിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് മഹാമാരിയും, കാലാവസ്ഥ പ്രതികൂലമായതിനാലും ജനങ്ങൾക്ക് റേഷൻ വിതരണം തടസമുണ്ടാകും എന്നതിനാലും ജീവനക്കാരുടെ പ്രയാസം കണക്കിലെടുത്തു സർക്കാർ നൽകിയ ഉറപ്പിന് മേലും സമരത്തിൽ നിന്നും പിന്മാറിയതെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ, സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രൻ പിള്ളയും കെആർഇഎഫ് സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു എന്നിവർ സംയുക്ത പ്രതാവനയിൽ പറഞ്ഞു. റേഷൻ ജീവനക്കാരുടെ ന്യായമായ സമര പ്രഖ്യാപനത്തിന് എക്കാലവും ഒപ്പം ഉണ്ടാകുമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു..

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.

മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

രണ്ടു തരം കോവിഡ് വാക്സിനുകൾ ആണല്ലോ ഇപ്പോൾ പ്രതിരോധ കുത്തി വെയ്പ്പിനുള്ളത്. മൂന്നു തരത്തിലുമുള്ള ട്രയൽ കഴിഞ്ഞ കോവിഷിൽഡ് ആണ് ഒന്ന്. ഇതൊരു വെക്ടർ വാക്സിൻ ആണ്. ചിമ്പാൻസിയിൽ നിന്നും വേർതിരിച്ചെടുത്ത വൈറസിനെ ഉപയോഗിച്ച് പ്രതിരോധത്തെ ഉണ്ടാക്കുന്ന രീതി ആണ് അവലംബിച്ചിട്ടുള്ളത്. വൈറസിനെ നിവീര്യമാക്കി ഉപയോഗിച്ച് പ്രതിരോധം നേടുന്ന രീതി ആണ് കോവക്സിൻ സ്വീകരിച്ചിട്ടുള്ളത്.

വാക്സിൻ എടുത്ത ശേഷം അരമണിക്കൂർ വിശ്രമിക്കുക. വാക്സിനേഷൻ കഴിഞ്ഞ് രണ്ടാഴ്ച മറ്റു വാക്സിനേഷനുകൾ ഒന്നും എടുക്കാൻ പാടില്ല. ആദ്യ വാക്സിനേഷൻ എടുത്ത് ഇരുപത്തിയെട്ടാം ദിവസം അടുത്ത ഡോസ് അതേ വാക്സിൻ തന്ന എടുക്കേണ്ടതാണ്. പ്രത്യേകം ഓർക്കുക ആദ്യം എടുത്ത വാക്സിൻ തന്നെ എന്ന് ഉറപ്പാക്കുക. രണ്ടാമത്തെ വാക്സിൻ എടുത്ത് മൂന്നാഴ്ച്ചയോടെ പ്രതിരോധമാകും.

അലർജി ഉള്ളവർ എടുക്കേണ്ടതില്ല. ഇവിടെ ചില മത്സ്യം, മാംസം ഭക്ഷ്യവസ്തുക്കൾ മൂലമുള്ള ചൊറിച്ചിൽ ചുവന്നു തടിപ്പ് പോലുള്ളത് അല്ല, ചില ഔഷധങ്ങൾ മൂലം ഉള്ള അലർജിയാണ് ഉദ്ദേശിച്ചത്. പതിനെട്ടു വയസിൽ താഴെ ഉള്ളവർ , മുലയൂട്ടുന്നവർ എന്നിവർ വാക്സിൻ എടുക്കേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ രണ്ടു മാസത്തിനു ശേഷം എടുത്താൽ മതിയാകും.
അത്യാസന്ന നിലയിൽ ഉള്ളവർ രക്തസമ്മർദ്ദം കൂടുതൽ ഉള്ളവർ ചില ഔഷധങ്ങൾ കഴിക്കുന്നവർ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർ തങ്ങളുടെ ഡോക്ടർമാരുടെ നിർദേശങ്ങൾ സ്വീകരിക്കുക.

പ്രമേഹം, രക്തസമ്മർദം, തൈറോയിഡ്, അമിതവണ്ണം, വൃക്ക രോഗം എന്നിങ്ങനെ ഉള്ളവർ വാക്സിനെടുക്കണോ എന്ന സംശയം നിലനിൽക്കുന്നു. ഇവർക്കും എടുക്കാവുന്ന വാക്സിൻ ആണ് നൽകിവരുന്നത്.

വാക്സിൻ എടുത്തവർക്ക്, കുത്തിയ ഭാഗത്തു വേദന, നേരിയ പനി എന്നിവ ഉണ്ടാകാം. ആവശ്യം എങ്കിൽ പനിക്ക് നിർദേശിക്കുന്ന ഗുളിക കഴിക്കാം. വേദനയുള്ള ഭാഗത്ത്‌ തുണി നനച്ചിടുന്നത് വേദന കുറയാനിടയാക്കും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ വിനയന്‍ ചിത്രമായ സത്യത്തിലും അഭിനയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.

അഞ്ചോ ആറോ വയസുള്ളപ്പോഴാണ് തന്റെ ചിത്രങ്ങളില്‍ തരുണി അഭിനയിക്കുന്നത്. പിന്നീട് മുബൈയില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോഴൊക്കെ തരുണി തന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമെല്ലാം ആ കുട്ടിയ്ക്കുണ്ടായിരുന്നു. തരുണിയുടെ ഓര്‍മ്മകളില്‍ വിനയന്‍ പറയുന്നു…

അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരു അത്ഭുത ശിശു, തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍

ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ വാത്സല്യം നിറച്ച പൊന്നോമന മരിച്ചിട്ട്് ഒൻപതു വര്‍ഷം തികയുന്നു.

ഈശ്വരന് കണ്ണി ചോരയില്ലേ

നേപ്പാളിലുണ്ടായ വിമാനപകടത്തില്‍പ്പെട്ടാണ് തരുണി മരിക്കുന്നത്. ഈശ്വരനെ ഏറെ നാള്‍ ഭജിച്ചതുക്കൊണ്ട് മാത്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്ന അമ്മ. അവള്‍ക്ക് 14 വയസ് തികയുന്ന ദിവസം ഈശ്വരനെ കാണാന്‍ പോയപ്പോഴായിരുന്നു മരണം അവരെ കൂട്ടികൊണ്ട് പോയത്. ഈശ്വരന് കണ്ണില്‍ ചോരയില്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.

മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസില്‍ സൂക്ഷിക്കുകെയും സ്മരിക്കുകെയും ചെയ്യുന്ന തരുണി, അതുല്യമായ അഭിനയശേഷി കൈവരിച്ച അത്ഭുത ശിശുവായിരുന്നു

രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം.

കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണയായി.

 

ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.  സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല.

ഏഴ് വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ, ക്രിസ്മസിനോടടുത്ത് മകൻ അഡോണിന്റെ ആദ്യകുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികദേഹം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇസ്രയേൽ കോൺസൽ ജനറൽ ജോനാദൻ സഡ്ക അന്തിമോപചാരമർപ്പിക്കാനെത്തി.

വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൂന്ന് മണിക്ക് ഭൗതികദേഹം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച്‌ രണ്ട് മാസം കഴിയുമ്പോളാണ് രാജകുടുംബത്തിനെതിരെ ഹാരിയുടെ അടുത്ത ആക്രമണം. ഹാരിയുടെ, ഓപ്ര വിന്‍ഫ്രീയ്ക്കൊപ്പമുള്ള ആപ്പിള്‍ ടെ വി + മെന്റല്‍ ഹെല്‍ത്ത് എന്ന സീരീസിന്റെ പ്രമോഷന്‍നടത്തുന്ന പരിപാടിയിലായിരുന്നു ഈ പൊട്ടിത്തെറി. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളര്‍ത്തിയതിന്റെ ദുരനുഭവങ്ങള്‍ ഏറ്റാണ് തന്റെ പിതാവായ ചാള്‍സ് രാജകുമാരന്‍ വളര്‍ന്നതെന്നും പിന്നീട് താന്‍ അനുഭവിച്ചതൊക്കെ മക്കളോടും അദ്ദേഹം ചെയ്തുവെന്നും ഹാരി പറഞ്ഞു.

അമേരിക്കന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണ രീതിയുമായാണ് ഹാരി 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പോഡ്കാസ്റ്റില്‍ വന്നത്. താന്‍ ആരേയും കുറ്റപ്പെടുത്തുകയോ ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടുകയോ അല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഹാരി പക്ഷെ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ തന്റെ വേദനയും ദുരനുഭവങ്ങളും പങ്കുവയ്ക്കുക മാത്രമാണെന്നും പറഞ്ഞു.

താന്‍ എന്തായാലും ആ രീതികള്‍ ഉപേക്ഷിക്കുകയാണെന്നും, ഒരിക്കലും തന്റെ മക്കളെ ആ വിധത്തിലാവില്ല വളര്‍ത്തുകയെന്നും ഹാരി പറഞ്ഞു.

ആഡംബരങ്ങള്‍ ധാരാളമുള്ള ഒരു ലോകത്ത് കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു രാജകുടുംബത്തിലെ ജീവിതം എന്ന് ഹാരി വ്യക്തമാക്കി. ഫ്രോസന്‍ സ്റ്റാര്‍ ക്രിസ്റ്റീന്‍ ബെല്ലിന്റെ ഭര്‍ത്താ ഡാക്സും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. തന്റെ പുകവലിയോടും മദ്യത്തോടുമുള്ള അമിതാസക്തി എടുത്തുപറഞ്ഞ അദ്ദേഹത്തോട് തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെ കുറിച്ചും ഹാരി ചോദിച്ചു. രാജകൊട്ടാരത്തിലെ അടച്ചിട്ട കൂടില്‍ നിന്നും പുറത്തുചാടണമെന്നുള്ളത് തന്റെ യൗവ്വനാരംഭത്തില്‍ തന്നെ തോന്നിയ കാര്യമാണെന്നും ഹാരി കൂട്ടത്തില്‍ പറഞ്ഞു. തന്റെ അമ്മയോട് അവര്‍ ചെയ്തത് തന്റെ ഭാര്യയോടും ചെയ്യുമെന്ന ചിന്ത ശക്തമായപ്പൊഴാണ് അവസാനം വീടുവിട്ടിറങ്ങിയതെന്നും ഹാരി സൂചിപ്പിച്ചു.

ഇപ്പോള്‍, ലോസ് ഏഞ്ചലസില്‍ ജീവിക്കുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാമെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണതെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഇപ്പോഴാണ് അനുഭവിക്കുവാന്‍ ആരംഭിച്ചതെന്നും ഹാരി പറഞ്ഞു. രാജകൊട്ടാരത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തന്റെ ഭാര്യ താനുമായി പങ്കുവച്ചെന്ന് സൂചിപ്പിച്ച ഹാരി, നല്ലൊരു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ രാജകുമാരി ആകേണ്ടതില്ലെന്നും പറഞ്ഞു.

മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു.  ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.എസ് ഐ അടക്കം മൂന്നു പോലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.

Copyright © . All rights reserved