‘ദൃശ്യം 2’ ഓടിടിയിൽ റിലീസ് ചെയ്യാനിരിക്കെ സിനിമാസംഘടനകളിൽ നിന്നും ആരാധകരിൽ നിന്നും നേരിടുന്ന വിമർശനകൾക്കും വിവാദങ്ങൾക്കും മറുപടി പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം2’ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് ജനുവരി ഒന്നിനാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതിനെ തുടർന്ന് സിനിമാസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
തിയേറ്ററുകളിലേക്ക് വലിയ രീതിയിൽ ആളുകളെ എത്തിക്കാൻ കെൽപ്പുള്ള മോഹൻലാലിന്റെ ‘ദൃശ്യം’ പോലുള്ളൊരു ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുകവഴി തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്നും തിയേറ്റർ ഉടമകളുടെ അസോസിയേഷനായ ഫിയോക്കിന്റെ തലവനും കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ചുവടുവെപ്പ് ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നുമാണ് പ്രധാനമായും ഈ വിഷയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾ.
“നൂറുകോടി മുടക്കി നിർമ്മിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരി മൂലം തിയേറ്ററുകൾ അടയ്ക്കുന്നത്. ഒമ്പത് മാസമായി തിയേറ്ററുകൾ അടയ്ക്കുകയും വൻ മുതൽമുടക്കുള്ള ഒരു ചിത്രം നിർമ്മാണജോലികൾ പൂർത്തിയായി കയ്യിലിരിക്കുകയും ചെയ്യുന്നത് ഏറെ വിഷമകരമായ ഒരു അവസ്ഥയാണ്,” ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ മോഹൻലാലാണ് തനിക്ക് ധൈര്യം പകർന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. “നൂറു കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നത് ഉണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാവും എന്നു പോലും അറിയാതെയാണ് ഒമ്പത് മാസം കാത്തിരുന്നത്. ആദ്യം കുറച്ചുനാളുകൾ പിരിമുറുക്കം മൂലം ഞാൻ തളർന്നു പോയിരുന്നു. “ആന്റണി വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക,” മോഹൻലാൽ എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എന്നെ പിടിച്ച് നിർത്തിയത്.”
‘മരക്കാർ’ എന്ന വലിയ സ്കെയിലിലുള്ള, തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ളതിന്റെ ഭാഗമായി കൂടിയാണ് ‘ദൃശ്യം2’ ഓടിടിയ്ക്ക് വിിൽക്കുന്നതെന്നും അതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. താനെന്ന നിർമ്മാതാവിന്റെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നും താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയാന്നുമല്ല, ഒരു സാധാരണ മനുഷ്യനാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
വലിയ തുകയ്ക്കാണ് ആമസോണിന് ചിത്രം കരാർ ആയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ എന്നത്തേക്ക് റിലീസ് ആവുമെന്നതിനെ കുറിച്ചും വ്യക്തയില്ല.
കോവിഡ് കാരണമുള്ള അനിശ്ചിതത്വം തന്നെയാണ് ഒടിടി പ്രദർശനത്തിനുള്ള പ്രധാന കാരണമെന്ന് ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫും പ്രതികരിച്ചു. ” ജനുവരി 26ന് തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഡിസംബറിലാണ് ഓടിടി എന്ന ഈ തീരുമാനം എടുക്കുന്നത്. കോവിഡ് പ്രതിസന്ധി കുറയുന്നുമില്ല, ബ്രിട്ടണിലൊക്കെ വൈറസിന്റെ വകഭേദം കണ്ടെത്തുകയും ചെയ്തു. റിലീസ് ചെയ്താലും തീയറ്ററിൽ അധികം ആളുകൾ വരണമെന്നില്ല. നാലഞ്ച് ദിവസം കഴിയുമ്പോൾ പലരും ഇതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് പുറത്തിറക്കുകയും ചെയ്യും. അതിലും നല്ലത് ആമസോണിലൂടെ ഒടിടി റിലീസ് തന്നെയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.”
തിരുവനന്തപുരം- പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.
അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ
വിവാദത്തിലായി അമേരിക്കയിലെ ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡിന്റെ പ്രസ്താവന. നിരായുധരായ ഇറാഖ് പൗരൻമാരെ വെടിവെച്ച് കൊന്ന പ്രവൃത്തി ശരിയാണെന്ന ന്യായീകരണവുമായാണ് ബ്ലാക്ക് വാട്ടർ സുരക്ഷാ ഗാർഡ് ഇവാന്‍ ഷോണ്‍ ലിബേര്‍ട്ടി എത്തിയത്. കൂട്ടക്കുരുതി നടത്തിയ സംഭവത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാപ്പ് നൽകുകയും ചെയ്തിരുന്നു.
ആർക്കെങ്കിലും ജീവന്‍ നഷ്ടമായെങ്കിൽ താൻ ഖേദിക്കുന്നുവെന്നും തന്റെ പ്രവർത്തികളിൽ തനിക്ക് പൂർണമായ ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഇവാൻ പറഞ്ഞത്. അതുകൊണ്ടുതന്നെ ആ സംഭവത്തിൽ തനിക്ക് അസ്വസ്ഥതകളിലെന്നും ഇവാൻ കൂട്ടിച്ചേർത്തു. 2007ലായിരുന്നു ബ്ലാക്ക് വാട്ടർ സുരക്ഷഗാർഡുകള്‍ കൂട്ടക്കൊല നടത്തിയത്. നിരായുധരായി എത്തിയവർക്ക് നേരെ തോക്കും ഗ്രനേഡും ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു പ്രതികൾ.
നിസ്വർ സ്ക്വയർ കൂട്ടക്കൊലയെന്ന പേരിലാണ് അപകടം അറിയപ്പെടുന്നത്. കുറ്റവാളികൾക്കെതിരെ അമേരിക്കൻ ഭരണകൂടം ശിക്ഷ വിധിച്ചെങ്കിലും ട്രംപ് മാപ്പ് നൽകുകയും ഇവാന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇവാന്റെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്.
നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ സാമൂഹ്യവിരുദ്ധർ പശയൊഴിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാൽ വേർപെടുത്താനായത്. രുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.വയനാട് മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദേശനിർമ്മിത പശയാണ് ചെരിപ്പിനുള്ളിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം സന്ധ്യാനമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറെ പരിശ്രമിച്ചാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. സൂപ്പി ഹാജി കടുത്ത് പ്രമേഹരോഗി കൂടിയാണ്. അതിനാൽ തന്നെ മുറിവുണങ്ങാൻ പ്രയാസമാകും. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയിട്ടുണ്ട്.
പാണത്തൂര്‍ ബസപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ, ടോപ് ഗിയറില്‍ വാഹനമിറക്കിയതും വണ്ടിയുടെ നിയന്ത്രണം വിടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. സംഭവത്തില്‍, മോട്ടോര്‍ വാഹനവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേരാണ് മരിച്ചത്. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആള്‍ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയ സര്‍ക്കാര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സബ് കളക്ടറെയും ആര്‍ടിഒയെയും ചുമതലപ്പെടുത്തിയിരുന്നു.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രി നടത്തിയ പാര്‍ട്ടിക്കിടെ യുവതി മരിച്ച വഴിത്തിരിവ്. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരണപ്പെട്ട 19കാരി ജാന്‍വി കുര്‍കേജയുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഉറ്റസുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.
സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറുമാണ് അറസ്റ്റിലായത്. ജാന്‍വി ടെറസില്‍ നിന്ന് വീണ്ു മരിച്ചുവെന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും സ്‌റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സുഹൃത്തുക്കളിലേയ്ക്ക് എത്തിയത്.
ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പിതാവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്‌വന്‍തി ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അങ്ങോട്ടുപോയി.
ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവരെയും പ്രകോപിച്ചിച്ചത്. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. കാല്‍വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്‍വിക്കൊപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്‌സിലെത്തിയിരുന്നത്. അതേസമയം, അമിതമായി മദ്യപിച്ചിരുന്നതിനാല്‍, നടന്ന കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ഓര്‍മയില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.
നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങിയത് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നിറഞ്ഞിരുന്നു. നിരവധി പേരാണ് ചെമ്മണ്ണൂരിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. അതേസമയം, ഭൂമി കുട്ടികള്‍ നിരസിച്ചിരുന്നു. വസന്ത ബോബി ചെമ്മണ്ണൂരിനെയും കബളിപ്പിക്കുകയാണെന്ന് ആരോപണങ്ങളും ശക്തമായി.
നിയമപ്രകാരമല്ലെന്നായിരുന്നു ആരോപണം. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി വസന്ത. ഭൂമി വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്ന് വസന്ത ആവര്‍ത്തിക്കുന്നു. കോളനിക്കാര്‍ക്കുള്ള ശത്രുതയാണ് ഈ ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്ന് വസന്ത തുറന്നടിച്ചു.
വസന്തയുടെ വാക്കുകള്‍;
തര്‍ക്കമുള്ള ഭൂമിക്ക് പട്ടയമുണ്ട്. അത് സുകുമാരന്‍ നായരുടെ പേരിലാണുള്ളത്. കോളനി നിയമപ്രകാരം ഒരാള്‍ക്ക് പട്ടയം കൊടുക്കുമ്പോള്‍ യഥാര്‍ഥ പേരിലാണ് കൊടുക്കുക. എന്നാല്‍ പട്ടയം ആര്‍ക്ക് വേണണെങ്കിലും ക്രയവിക്രയം ചെയ്യാമെന്ന് വ്യവസ്ഥയുണ്ട്. അങ്ങനെയാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എനിക്ക് ലഭിച്ചത്.
‘സുകുമാരന്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു പിന്നീട് അത് സുഗന്ധി എന്ന സ്ത്രീ അത് വാങ്ങി. സുഗന്ധിയുടെ മകളുടെ കല്ല്യാണ ആവശ്യത്തിന് വേണ്ടി സുഗന്ധിക്ക് താന്‍ പണം നല്‍കി, സ്ഥലം എന്റെ പേരിലായി. കഴിഞ്ഞ 15 വര്‍ഷമായി തണ്ടപ്പേരും പോക്കുവരവും നികുതിയുമെല്ലാം എന്റെ പേരിലാണ്. എല്ലാ രേഖകളും എന്റെ പക്കലുണ്ട്. വില്ലേജ് ഓഫീസില്‍ പോയി പരിശോധിച്ചാല്‍ അറിയാം. ശരിയായ രേഖകള്‍ വെച്ചാണ് സ്ഥലം ബോബി ചെമ്മണ്ണൂരിന് വിറ്റത്. അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി. ‘
‘കോളനിയില്‍ മദ്യവും കഞ്ചാവുമെല്ലാം കൂട്ടുകച്ചവടമാണ്. ഞാന്‍ അതിനെതിരാണ്. പലതവണ പോലീസിനെ വിവരമറിയിച്ചു. ഇതിന്റെ പേരില്‍ കോളനിക്കാര്‍ക്ക് എന്നോട് ശത്രുതയാണ്. എന്നെ എങ്ങനെയെങ്കിലും ഓടിക്കണമെന്നാണ് കോളനിക്കാരുടെ ഉദ്ദേശം. അതിന് വേണ്ടി പലതരത്തില്‍ എന്നെ ദ്രോഹിച്ചു. വീടിന് കല്ലെറിയുകയും പടക്കംപൊട്ടിക്കുക വരെ ചെയ്തിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പോലീസിനെ വിവരമറിയിച്ചത്. ഡിജിപിയെ വരെ കണ്ടു. എവിടുന്നും നീതി ലഭിച്ചില്ല. ‘
‘കോളനിക്കാര്‍ എന്റെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഒമ്പതര സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. പുറമ്പോക്ക് വസ്തുവാണെന്ന് കാണിക്കാനാണ് രാജനും കോളനിക്കാരും ശ്രമിച്ചത്. ഇതിനെതിരേയാണ് തന്റെ പോരാട്ടം.
കാഞ്ഞങ്ങാട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം ആറായി. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. 5 മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ഉള്ളത്. 16 പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവ
കര്‍ണാകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസില്‍ 56 പേരുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം. അതേസമയം വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല.
ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാര്‍ അപകടം നടന്നയുടന്‍ തന്നെ ഓടിയെത്തുകയും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയും ചെയ്തു.കാസര്‍കോട് ജില്ലാ കളക്ടര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കര്‍ണാടകയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ മരണപ്പെട്ടു. ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊടുന്നനെ തകര്‍ന്ന് വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് വന്‍ ദുരന്തമുണ്ടായത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകള്‍ക്ക് മേലേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജപുരം(കാസര്‍കോട്): കാസര്‍കോട് പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസാണ് രാവിലെ 11.45 ഒാടെ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
കര്‍ണാടകയിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.