മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ വിനയന്‍ ചിത്രമായ സത്യത്തിലും അഭിനയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
അഞ്ചോ ആറോ വയസുള്ളപ്പോഴാണ് തന്റെ ചിത്രങ്ങളില്‍ തരുണി അഭിനയിക്കുന്നത്. പിന്നീട് മുബൈയില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോഴൊക്കെ തരുണി തന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമെല്ലാം ആ കുട്ടിയ്ക്കുണ്ടായിരുന്നു. തരുണിയുടെ ഓര്‍മ്മകളില്‍ വിനയന്‍ പറയുന്നു…
അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരു അത്ഭുത ശിശു, തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍
ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ വാത്സല്യം നിറച്ച പൊന്നോമന മരിച്ചിട്ട്് ഒൻപതു വര്‍ഷം തികയുന്നു.
ഈശ്വരന് കണ്ണി ചോരയില്ലേ
നേപ്പാളിലുണ്ടായ വിമാനപകടത്തില്‍പ്പെട്ടാണ് തരുണി മരിക്കുന്നത്. ഈശ്വരനെ ഏറെ നാള്‍ ഭജിച്ചതുക്കൊണ്ട് മാത്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്ന അമ്മ. അവള്‍ക്ക് 14 വയസ് തികയുന്ന ദിവസം ഈശ്വരനെ കാണാന്‍ പോയപ്പോഴായിരുന്നു മരണം അവരെ കൂട്ടികൊണ്ട് പോയത്. ഈശ്വരന് കണ്ണില്‍ ചോരയില്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.
മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസില്‍ സൂക്ഷിക്കുകെയും സ്മരിക്കുകെയും ചെയ്യുന്ന തരുണി, അതുല്യമായ അഭിനയശേഷി കൈവരിച്ച അത്ഭുത ശിശുവായിരുന്നു
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയില്‍ നാലുപേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാർ , ജനാധിപത്യ കേരള കോണ്‍ഗ്രസിൽ ആന്‍റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍, കോണ്‍ഗ്രസ് (എസ്) രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിസ്ഥാനം പങ്കിടണം.
കേരള കോണ്‍ഗ്രസിന് ചീഫ് വിപ്പ് പദവി നൽകിയില്ലെങ്കിൽ, മുന്നണിക്ക് പുറത്തുനിൽക്കുന്ന കോവൂർ കുഞ്ഞുമോനാകും സാധ്യത. അതേസമയം, രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. എല്‍.ജെ.ഡിക്കു മന്ത്രിസ്ഥാനമില്ല. അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തിലാകും. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിപദത്തിൽ സിപിഎമ്മിൽ ഏകദേശ ധാരണയായി.
ഇസ്രയേലിൽ ഹമാസിന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. സൗമ്യയുടെ മൃതദേഹം സംസ്‌കരിച്ചു. കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ സംസ്‌കാരം. ഇസ്രയേൽ കോൺസൽ ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. പേരു പോലെ സൗമ്യയായ പ്രിയപ്പെട്ടവളുടെ വേർപ്പാട് ഈ നാടിന് സഹിക്കാനാകുന്നില്ല.
ഏഴ് വർഷമായി ഇസ്രയേലിൽ ജോലിചെയ്യുന്ന സൗമ്യ, ക്രിസ്മസിനോടടുത്ത് മകൻ അഡോണിന്റെ ആദ്യകുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു. സമ്മാനങ്ങളുമായെത്തേണ്ട അമ്മ എത്തിയത്ത് ഒമ്പതുവയസുകാരന് തീരാ നൊമ്പരമായാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികദേഹം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഇസ്രയേൽ കോൺസൽ ജനറൽ ജോനാദൻ സഡ്ക അന്തിമോപചാരമർപ്പിക്കാനെത്തി.
വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൂന്ന് മണിക്ക് ഭൗതികദേഹം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച് രണ്ട് മാസം കഴിയുമ്പോളാണ് രാജകുടുംബത്തിനെതിരെ ഹാരിയുടെ അടുത്ത ആക്രമണം. ഹാരിയുടെ, ഓപ്ര വിന്‍ഫ്രീയ്ക്കൊപ്പമുള്ള ആപ്പിള്‍ ടെ വി + മെന്റല്‍ ഹെല്‍ത്ത് എന്ന സീരീസിന്റെ പ്രമോഷന്‍നടത്തുന്ന പരിപാടിയിലായിരുന്നു ഈ പൊട്ടിത്തെറി. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളര്‍ത്തിയതിന്റെ ദുരനുഭവങ്ങള്‍ ഏറ്റാണ് തന്റെ പിതാവായ ചാള്‍സ് രാജകുമാരന്‍ വളര്‍ന്നതെന്നും പിന്നീട് താന്‍ അനുഭവിച്ചതൊക്കെ മക്കളോടും അദ്ദേഹം ചെയ്തുവെന്നും ഹാരി പറഞ്ഞു.
അമേരിക്കന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണ രീതിയുമായാണ് ഹാരി 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പോഡ്കാസ്റ്റില്‍ വന്നത്. താന്‍ ആരേയും കുറ്റപ്പെടുത്തുകയോ ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടുകയോ അല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഹാരി പക്ഷെ കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ തന്റെ വേദനയും ദുരനുഭവങ്ങളും പങ്കുവയ്ക്കുക മാത്രമാണെന്നും പറഞ്ഞു.
താന്‍ എന്തായാലും ആ രീതികള്‍ ഉപേക്ഷിക്കുകയാണെന്നും, ഒരിക്കലും തന്റെ മക്കളെ ആ വിധത്തിലാവില്ല വളര്‍ത്തുകയെന്നും ഹാരി പറഞ്ഞു.
ആഡംബരങ്ങള്‍ ധാരാളമുള്ള ഒരു ലോകത്ത് കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു രാജകുടുംബത്തിലെ ജീവിതം എന്ന് ഹാരി വ്യക്തമാക്കി. ഫ്രോസന്‍ സ്റ്റാര്‍ ക്രിസ്റ്റീന്‍ ബെല്ലിന്റെ ഭര്‍ത്താ ഡാക്സും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. തന്റെ പുകവലിയോടും മദ്യത്തോടുമുള്ള അമിതാസക്തി എടുത്തുപറഞ്ഞ അദ്ദേഹത്തോട് തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെ കുറിച്ചും ഹാരി ചോദിച്ചു. രാജകൊട്ടാരത്തിലെ അടച്ചിട്ട കൂടില്‍ നിന്നും പുറത്തുചാടണമെന്നുള്ളത് തന്റെ യൗവ്വനാരംഭത്തില്‍ തന്നെ തോന്നിയ കാര്യമാണെന്നും ഹാരി കൂട്ടത്തില്‍ പറഞ്ഞു. തന്റെ അമ്മയോട് അവര്‍ ചെയ്തത് തന്റെ ഭാര്യയോടും ചെയ്യുമെന്ന ചിന്ത ശക്തമായപ്പൊഴാണ് അവസാനം വീടുവിട്ടിറങ്ങിയതെന്നും ഹാരി സൂചിപ്പിച്ചു.
ഇപ്പോള്‍, ലോസ് ഏഞ്ചലസില്‍ ജീവിക്കുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിക്കാമെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണതെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഇപ്പോഴാണ് അനുഭവിക്കുവാന്‍ ആരംഭിച്ചതെന്നും ഹാരി പറഞ്ഞു. രാജകൊട്ടാരത്തില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തന്റെ ഭാര്യ താനുമായി പങ്കുവച്ചെന്ന് സൂചിപ്പിച്ച ഹാരി, നല്ലൊരു ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ രാജകുമാരി ആകേണ്ടതില്ലെന്നും പറഞ്ഞു.
മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.എസ് ഐ അടക്കം മൂന്നു പോലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ ജോനാഥൻ സഡ്ക. സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ആദരാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഇസ്രയേൽ ജനത അവരെ മാലാഖയായി കാണുന്നു. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും ജോനാഥൻ സഡ്ക പറഞ്ഞു. സൗമ്യയുടെ മകന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം നൽകി.
സൗമ്യയുടെ സംസ്‌കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും.
സൗമ്യ ഹോം നഴ്സായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ ചൊവ്വാഴ്ച റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കവേയാണ് റോക്കറ്റ് പതിച്ച് സൗമ്യ കൊല്ലപ്പെട്ടത്. 2017ലാണ് അവസാനമായി നാട്ടിൽ വന്നത്.
കോവിഡ് വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പോസ്റ്റർ പ്രചരിപ്പിച്ചതിന് 15 പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റർ പ്രചരിപ്പിച്ച് പ്രതിഷേധം. ഇതിന് പിന്നാലെ പ്രതികരണവുമായി നടൻ പ്രകാശ് രാജും രംഗത്തെത്തിയിരിക്കുകയാണ്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ഇതിനിടെ, സംഭവം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പോസ്റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. 500 രൂപയ്ക്ക് വേണ്ടിയാണ് പോസ്റ്റർ പതിച്ചതെന്നും ഇതിന് പിന്നിൽ വേറെ ആളുകളാണെന്നും അറസ്റ്റിലായ ഒരാൾ പറഞ്ഞതായാണ് വിവരം.
പാലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൽ തങ്ങളെ പിന്തുണച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്വിറ്ററിലൂടെയാണ് നെതന്യാഹുവിന്റെ നന്ദി പ്രകാശനം. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. ഇതിൽ ഇന്ത്യൻ പതാക ഉൾപ്പെടുത്തിയിട്ടില്ല. ഇതേതുടർന്ന് ട്വിറ്ററിൽ ട്രോൾമഴ തീർക്കുകയാണ് ചിലർ.
നെതന്യാഹുവിന്റെ ട്വീറ്റിന് താഴെ ഇന്ത്യാ സ്റ്റാന്റ് വിത്ത് യൂ എന്ന് ചില സംഘപരിവാർ അനുകൂലികൾ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെയാണ് മറ്റൊരു കൂട്ടർ ട്രോളുന്നത്. ഞങ്ങളെ മറന്നോ, ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്നും ചിലർ കമന്റ് ചെയ്തിരുന്നു.
പാലസ്തീൻ ആക്രമണത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യയിലെ സംഘപരിവാർ അനുകൂലസംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. ഇതോടെയാണ് നന്ദി പറയാൻ മടിച്ച നെതന്യാഹുവിന്റെ ട്വീറ്റിൽ ഓർമ്മപ്പെടുത്തലുമായി ചിലരെത്തിയത്.
നേരത്തെ ഗാസയിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തെ വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ മലയാളി സ്ത്രീ ഉൾപ്പെടെ മൂന്നുപേരാണ് ഇസ്രായേലിൽ കൊല്ലപ്പെട്ടത്.
പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തെ ഭയന്ന് പതിനായിരത്തോളം പാലസ്തീനികൾക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ടുണ്ടായിരുന്നു. കിഴക്കൻ ഗാസയിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് പാലസ്തീനികൾ അഭയം തേടിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ 39 കുട്ടികളടക്കം 140 പാലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🇺🇸🇦🇱🇦🇺🇦🇹🇧🇦🇧🇷🇧🇬🇨🇦🇨🇴🇨🇾🇨🇿🇬🇪🇩🇪🇬🇹🇭🇳🇭🇺🇮🇹🇱🇹🇲🇩🇳🇱🇲🇰🇵🇾🇸🇮🇺🇦🇺🇾
Thank you for resolutely standing with 🇮🇱 and supporting our right to self defense against terrorist attacks.— Benjamin Netanyahu (@netanyahu) May 15, 2021
നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലെ ചിത്രം ഉള്‍ക്കൊള്ളിച്ച ട്രോള്‍ പേജില്‍ വന്ന മീമിന് ആണ് ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുന്നത്.
”ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ, നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍, ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍” എന്നാണ് ചങ്ക്‌സ് സിനിമയെ അവഹേളിച്ചു കെണ്ടുള്ള ട്രോള്‍.
May be a meme of 4 people, beard and text that says “ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വില കളയാതെ CINEMA MIXER CINEMA MIXER CINEMA MIXER CM CINEMA MIXER നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്‌താൽ ഭാവിയിൽ മലയാളസിനിമയിൽ നല്ലൊരു സ്ഥാനമുണ്ടാക്കാൻ കഴിവുള്ള നടൻ”
ഒമര്‍ ലുലുവിന്റെ മറുപടി കമന്റ്:
ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുന്നു ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.
റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
ഇടുക്കി മലങ്കര, കല്ലാർകുട്ടി, പഴശ്ശി, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്പിൽവേ ഷട്ടറുകളും തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത്.
ചാലക്കുടി, മീനച്ചിലാർ ,പെരിയാർ നദികളിലും ജലനിരപ്പുയർന്നു. ഇതിനിടെ ടൗട്ട ചുഴലിക്കാറ്റ് ഗോവൻ തീരത്തേക്ക് അടുക്കുന്നു. ഗോവൻ തീരത്ത് നിന്ന് 170 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻ്റ സ്ഥാനം.