Latest News

അന്നം തരുന്നവൻ ആരായാലും ദൈവമായ് കരുതുന്നവരാണ് ഓരോ ഭാരതീയനും …അങ്ങനെ ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഒരു രാജ്യം ഭരിക്കുന്നവർ തന്നെ കരണഹേതുവാകുമ്പോൾ നമ്മൾ പലതും കണ്ടില്ലന്നു നടിക്കരുത് …

സാമ്പത്തിക ശാസ്ത്രം മോടിപിടിപ്പിച്ച നമ്മൾ ആരോഗ്യ രംഗത്ത് കുതിച്ചു കയറ്റം നടത്തിയ നമ്മൾ മാർസിലും ഓർബിറ്റിലും വരെ എത്തിപിടിച്ച നമ്മൾ എത്തിപിടിക്കാത്തതും വികസനം നടത്തതുമായ ഒരേ ഒരു സബ്ജെക്ട് ഉണ്ടങ്കിൽ അത് കാർഷികവുമായി ബന്ധപ്പെട്ടതാണ് ..

എന്നിരുന്നാലും നമ്മുടെ കർഷകർ അവർ കാലാകാലങ്ങളായി നേടിയെടുത്ത അറിവുകൾ കൊണ്ട് ഇന്ത്യയെന്ന രാജ്യത്തെ 138 കോടി ജനങ്ങളെ തീറ്റിപോറ്റുന്നതും ഒരു വല്യ നേട്ടം തന്നാണ് . എന്നാൽ നമ്മുടെ വിശപ്പടക്കുന്ന ..നമ്മളെ പുഷ്ടിപ്പെടുത്താൻ കഷ്ടപ്പെടുന്ന ഒരു ജനത hardly nourished …അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കേണ്ടിവരുന്നു ..നമ്മുടെ അന്നദാതാക്കൾ ആത്മഹത്യ ചെയ്യേണ്ടി വരുന്നു …

പ്രകൃതി തന്നെ അവർക്കുനേരെ അഴിച്ചുവിടുന്ന ദുരന്തങ്ങൾക്ക് കൂടുതൽ പുകച്ചിൽ നൽകികൊണ്ട് അന്ന ദാതാവായ അവരെ ആട്ടിയോടിക്കുന്നിടത്ത് കാണപ്പെടാത്ത ദൈവത്തിനും ഗോമാതാവിനും മാത്രം പൂജ അർപ്പിച്ചാൽ അവർ പ്രസാദിക്കുമോ ?…

നമുക്ക് ജീവൻ തരുന്നവർ അവരുടെ ജീവൻ പിടിച്ചു നിൽക്കാനാവാതെ തങ്ങളുടെ തന്നെ ജീവൻ ഹോമിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഇങ്ങനെ തല ഉയർത്തി നടക്കാൻ നാണമാകില്ലേ ..

മണ്ണിനു ഫലഭൂയിഷ്ടതയേകുന്ന റിസോഴ്സസ് നമുക്ക് കൊടുക്കാനാവാതെ… കർഷകരെ ക്രൂശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ ഇനി വരുന്നൊരു ജനതയ്ക്ക് പട്ടിണി കിടന്നു മരിക്കേണ്ടിവരും …നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും നാളുകൾ വിദൂരമല്ല . അതു കൊണ്ട് നമ്മൾതന്നെ തീരുമാനിക്കുക are we going to be a part of their problem or a solution???

പലതരത്തിൽ പലപ്പോൾ ആയി‌ അടിച്ചമർക്കപെട്ട വർഗ്ഗമാണ് നമ്മുടെ കൃഷിക്കാർ. അവർക്ക് ഇനിയും പലവിധ അടിമത്തങ്ങൾ സഹിക്കാൻ കഴിയണമെന്നില്ല. അതിനാൽ ഫാർമേഴ്‌സ് ബില്ല് അവരുടെമേൽ അടിച്ചേല്പിക്കാതെ ഓരോ സ്റ്റേറ്റുകളുടെയും കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നന്നായി പഠിച്ചതിന് ശേഷം ചില ശുപാർശകൾ ( recommendations) വയ്ക്കുന്നതിന് ഓരോ സ്റ്റേറ്റിന്റേയും അധികാരികൾക്ക് മാർഗനിർദേശം നല്കാൻ കഴിയണം.

അല്ലാതെ ഇത്ര കോടി ജനങ്ങളെ അന്നമൂട്ടുന്ന കൈകളെ തന്നെ തിരിച്ചു കൊത്തുന്ന പാമ്പുകളായ് നമ്മുടെ രാജ്യതലവൻമാർ മാറുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് വളരെ ശോചനീയമാണ് . അവർക്ക് നേരെ ചീറ്റിയ ജലപീരങ്കികൾ ഒരുദിവസമെങ്കിലും അവരുടെ വരണ്ടുണങ്ങിയ പാടത്തേക്കൊരുവട്ടം ചീറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോവുന്നു …

ജോസ്‌ന സാബു സെബാസ്റ്റ്യൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് കെ. സുധാകരൻ എം.പി. രമേശ് ചെന്നിത്തലയെയും ഷാനിമോൾ ഉസ്മാനെയും തുറന്ന് വിമർ‌ശിച്ച് കൊണ്ട് സുധാകരൻ രം​ഗത്തെത്തി.

പിണറായിക്കെതിരായ പരാമർശം നടത്തിയത് പാർട്ടിക്കു വേണ്ടിയാണ്. പരാമർശം ഒഴിവാക്കേണ്ടിയിരുന്നു എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു.

തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നിൽ സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും പാർട്ടിക്കും പ്രതികരണ ശേഷിയില്ലെന്നും സുധാകരൻ കൂട്ടിചേർത്തു.

തന്നെ കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമർശം ചിലർ വിവാദമാക്കിയതെന്നും സുധാകരൻ പറഞ്ഞു.

പരാമർശത്തിൽ ജാതിവെറിയില്ലെന്ന് സുധാകരൻ ആവർത്തിച്ചു. ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാൻ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണെന്നും അദ്ദേഹം പറഞ്ഞു.

ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ എത്ര അസുഖകരമായ അവസ്ഥയിലും അർബുദത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കും എന്ന സന്ദേശം നൽകുകയാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കാൻസർ പോരാളിയായ നന്ദു മഹാദേവ.

നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

കാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!!

അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തു കൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദന പോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!

ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു..സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു.. മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..! ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്പോൾ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവർ ഒടുവിൽ ഞങ്ങൾക്കൊപ്പം നൃത്തം വെയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോൾ അഭിമാനം തോന്നി..! പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..!

ഗോവ ഞങ്ങളെ മറക്കില്ല.. ഞങ്ങൾ ഗോവയെയും..

രണ്ടു ദിവസം ഞങ്ങൾ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി..

ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ കാൻസർ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയിൽ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല.. അത്ര മാത്രം ഊർജ്ജമായിരുന്നു ഞങ്ങൾക്ക്..!

എവിടെയെങ്കിലും പോകാമെന്ന് ഞാൻ പറയുമ്പോൾ എന്നെയും കൊണ്ട് പറക്കാൻ നിൽക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ സ്വന്തം അനിയൻ അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങൾക്ക് വല്ലാത്തൊരു മുതൽക്കൂട്ടാണ്..!

എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ.. സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.. ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു.. ഇതുവരെ അനുഭവിച്ച വേദനകളെക്കാൾ പത്തിരട്ടി അധികം വേദന കടിച്ചമർത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്.. ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകൾ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്..

പക്ഷെ ഞാൻ തിരിച്ചു വരും.. എനിക്ക് മുന്നിലേക്ക് നടക്കാൻ എന്തെങ്കിലും ഒരു വഴി സർവ്വേശ്വരൻ തുറന്നു തരും.. കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നിൽ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടു വെച്ചതുപോലെ ഇത്തവണയും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാൻ ഓടി വരും..!

നാളെ ലോക കാൻസർ ദിനമാണ്.. കൃത്യ സമയത്ത് അർബുദം കണ്ടെത്താൻ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകൾ കൊണ്ടും മാത്രമാണ് ഞാൻ ഇത്രയധികം സഹനങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നത്.. MVR പോലൊരു ഹോസ്പിറ്റലിൽ ഇത്രയധികം സ്നേഹനിധികളായ ഡോക്ടർമാരുടെ അടുത്തേക്ക് ആദ്യമേ എത്താൻ സാധിച്ചിരുന്നുവെങ്കിൽ ഞാനിപ്പോൾ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ചു തുടങ്ങേണ്ട വ്യക്തിയാണ്.. ഈ കാൻസർ ദിനത്തിൽ എനിക്ക് ഈ ലോകത്തിന് നൽകാനുള്ള സന്ദേശവും ഇതാണ്.. എത്ര അസുഖകരമായ അവസ്ഥയിൽ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടു കൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ നമുക്ക് ഒരു പരിധി വരെ അർബുദത്തെ പിടിച്ചു കെട്ടാൻ സാധിക്കും.. ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക..

എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്.. അതിനിയും വേണം.. ഒപ്പം സ്നേഹവും..

ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..!

നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേൾക്കുവാനാണ് എനിക്കിഷ്ടം.. അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല.. കത്തി ജ്വലിക്കും..!

ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങൾക്ക് ഒരു പ്രത്യാശയാകട്ടെ..!

കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ പി​ന്തു​ണ​ച്ച​തി​നു പി​ന്നാ​ലെ പോ​പ് താ​രം റി​ഹാ​ന​യെ പാ​ക്കി​സ്ഥാ​ന്‍ അ​നു​കൂ​ലി​യാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ച​ര​ണം. റി​ഹാ​ന പാ​ക് പ​താ​ക പി​ടി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇ​ന്ത്യാ വി​രു​ദ്ധ​യാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് യു​വ​മോ​ര്‍​ച്ച നേ​താ​വ് അ​ഭി​ഷേ​ക് മി​ശ്ര​യാ​ണ് ഈ ​ചി​ത്രം ട്വീ​റ്റ് ചെ​യ്ത​ത്. അ​വ​സ​ര​വാ​ദി​ക​ളു​ടെ രാ​ജ്ഞി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു ട്വീ​റ്റ്. ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ റി​ഹാ​ന പാ​ക് പ​താ​ക പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​താ​ണ് ചി​ത്രം.  എ​ന്നാ​ല്‍ ഫോ​ട്ടോ​ഷോ​പ്പി​ലൂ​ടെ എ​ഡി​റ്റ് ചെ​യ്ത് നി​ര്‍​മി​ച്ച വ്യാ​ജ ചി​ത്ര​മാ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ റി​വേ​ഴ്‌​സ് ഇ​മേ​ജ് സെ​ര്‍​ച്ചിം​ഗി​ലൂ​ടെ യ​ഥാ​ര്‍​ഥ ചി​ത്രം ക​ണ്ടെ​ത്താ​നാ​കും.

2019 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ റി​ഹാ​ന വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്റെ പ​താ​ക​യും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​താ​ണ് യ​ഥാ​ര്‍​ഥ​ചി​ത്ര​മെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്റെ പ​താ​ക​യും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന റി​ഹാ​ന​യു​ടെ ചി​ത്ര​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ലി​ക​ള്‍ വ​ക്രീ​ക​രി​ച്ച​ത്.  വെ​സ്റ്റ് ഇ​ന്‍​ഡീ​സ്-​ശ്രീ​ല​ങ്ക മ​ത്സ​ര​ത്തി​നി​ടെ എ​ടു​ത്ത ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ഈ ​ചി​ത്രം 2019 ജൂ​ലൈ ഒ​ന്നി​ന് ഐ​സി​സി ത​ന്നെ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലൂ​ടെ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ലോ​ക​ക​പ്പി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സ്-​ശ്രീ​ല​ങ്ക മ​ത്സ​രം കാ​ണാ​ന്‍ റി​ഹാ​ന ബ്രി​ട്ട​നി​ല്‍​നി​ന്ന് എ​ത്തി​യ​തി​ന്‍റെ വാ​ര്‍​ത്ത​യും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ക്രി​ക്ക​റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലും മ​ത്സ​രം കാ​ണാ​നെ​ത്തി​യ റി​ഹാ​ന​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ച്ച് റി​ഹാ​ന​യാ​ണ് ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ച​തി​നെ​ക്കു​റി​ച്ച് സി​എ​ന്‍​എ​ന്‍ ത​യാ​റാ​ക്കി​യ വാ​ര്‍​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് റി​ഹാ​ന ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​തേ​പ്പ​റ്റി സം​സാ​രി​ക്കാ​ത്ത​തെ​ന്നും ട്വീ​റ്റി​ല്‍ റി​ഹാ​ന ചോ​ദി​ച്ചി​രു​ന്നു.

റി​ഹാ​ന​യു​ടെ ട്വീ​റ്റി​നു പി​ന്നാ​ലെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് നി​ര​വ​ധി പേ​ര്‍ ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി.  പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ ത​ന്‍​ബെ​ര്‍​ഗ്, ബ്രി​ട്ടീ​ഷ് എം​പി ക്ലൗ​ഡി​യ വെ​ബ്ബെ, അ​മേ​രി​ക്ക​യി​ലെ പാ​ര്‍​ല​മെ​ന്റ് അം​ഗ​മാ​യ ജിം ​കോ​സ്റ്റ, യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സി​ന്റെ മ​രു​മ​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ മീ​ന ഹാ​രി​സ് തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ സ​മ​ര​ത്തെ പി​ന്തു​ണ​ച്ച് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി നിറഞ്ഞു നില്ക്കാൻ തുടങ്ങീട്ട് വര്ഷം കുറെയായി. താരത്തിന്റെ എന്തൊരു ആഘോഷവും റിമിയെ സ്നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്.

വിവാഹത്തെക്കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി മനസ്സ് തുറക്കുകയാണ്.  ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ലആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം.

അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ. വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ്, ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂ

ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വീണ്ടും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബെര്‍ഗ്.

‘ഞാന്‍ ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണ്. അവരുടെ സമാധാനപൂര്‍ണമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എത്ര വലിയ അളവിലുള്ള വെറുപ്പിനും ഭീഷണികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതിനെ ഒരിക്കലും മാറ്റാനാവില്ല-ഗ്രേറ്റ ട്വീറ്റില്‍ വ്യക്തമാക്കുന്നു’.

കാര്‍ഷിക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ, മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഗ്രേറ്റയ്ക്കെതിരേ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. പിന്നീട് വ്യാഴാഴ്ചയും സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ പോസ്റ്റ് ചെയ്തിരുന്നു.

തോമസുകുട്ടി ഫ്രാൻസീസ്

ലിവർപൂൾ: ആദരണീയനായ ജോസ് കണ്ണങ്കരയുടെ മൃതസംസ്കാരം ഇന്ന് നടത്തപ്പെടുന്നു. യുകെയിലെ നിലവിലുള്ള കോവിഡ് -19 ന്റെ എല്ലാവിധ നിയമവ്യവസ്ഥകളും കർക്കശമായി പാലിച്ചുകൊണ്ടാണ് മൃതസംസ്കാര ശുശ്രൂഷകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഉച്ചക്ക് 12മണിക്ക് ബിർകെൻഹെഡിലെ ലോറൻസ് ജോൺസ് ഫ്യൂണറൽ ഡയറക്ടർമാരിൽ നിന്നും നോട്ടി ആഷ് കാപ്രിക്കോൺ ക്രസന്റിലുള്ള ജോസിന്റെ വസതിയിൽ മൃതദേഹം എത്തിച്ചേരും. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടൊപ്പം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള വാഹനങ്ങളുടെ അകമ്പടിയാൽ ലിതർലാന്റ് ഔവർ ക്വീൻ ഓഫ് പീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതുമാണ്. കൃത്യം ഒരുമണിക്ക് ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഫാ.എൽദോ വർഗീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

സീറോ മലബാര്‍സഭ, ഗ്രേറ്റ് ബ്രിട്ടൻ രൂപത മോൺ.വെരി.റവ.ഫാദർ ജിനോ അരീക്കാട്ട് എംസിബിഎസ്, ലിവർപൂൾ ലിതർലാൻഡ് ഇടവക വികാരി റവ.ഫാദർ ആന്റ്രൂസ് ചെതലൻ എന്നിവർ സഹകാർമ്മികരായിരിക്കും. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി സുനിൽ മാത്യുവിന്റെ നേതൃത്വത്തിലാവുംദേവാലയത്തിലെയും, സിമിത്തേരിയിലെയും ശുശ്രൂഷകൾ നടത്തപ്പെടുക.

ദേവാലയത്തിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം പ്രസിദ്ധമായ അലർട്ടൺ സെമിത്തേരിയിലേക്ക് ജോസ് കണ്ണങ്കരയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്രയാവും.. മൂന്ന് മണിയോടു കൂടി പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ജോസ് കണ്ണങ്കര അന്ത്യ വിശ്രമം കൊള്ളും. നിലവിലുള്ള കോവിഡ് -19 പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ, ദേവാലയത്തിലും, സിമിത്തേരിയിലുമായി കൃത്യം 30 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന ശക്തമായ നിർദ്ദേശം മെർസീസൈഡ് പോലീസ് കുടുംബാംഗങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞു.

നിർദ്ദേശങൾ പാലിക്കപ്പെടാതെ വന്നാൽ പിഴ ചുമത്തുമെന്നും പോലീസിന്റെ മുന്നറിയിപ്പിലുണ്ട്. ദേവാലയ
ത്തിലും, സിമിത്തേരിയിലും അതു പോലെ തന്നെ കാപ്രിക്കോൺ ക്രസന്റിലും മെർസീസൈഡ് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണെന്ന് അറിയിക്കുന്നു. മൃത സംസ്കാര ശുശ്രൂഷകളുടെ വീഡിയോ ലൈവ് സ്ട്രീം ലിങ്ക് ചുവടെ കൊടുക്കുന്നു.

FUNERAL SERVICES OF JOSE KANNANKARA | Live | 05/02/2021 | 11.3O. am (GMT)
https://youtu.be/lYf9cPLbkxc

FACEBOOK – live
https://www.facebook.com/313607902100769/live/

YOUTUBE CHANEL LINK
https://www.youtube.com/c/SibyStudio.

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം മലയാളിക്ക്. ഖത്തറിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ് ലീന പുതിയപുരയിലിനു 29.74 കോടി രൂപ(1.5 കോടി ദിർഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.

ഖത്തറിൽ റസ്റ്ററന്റ് നടത്തുന്ന അബ്ദുൽ ഖദ്ദാഫിയുടെ ഭാര്യയും 3 മക്കളുടെ അമ്മയുമാണ് തസ് ലീന. ആദ്യമായാണ് ടിക്കറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും പറഞ്ഞു.

നേരത്തെ 10 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന യുവതി ജനുവരി 26നായിരുന്നു ഒാൺലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ, ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.

രണ്ടാം സമ്മാനമായ 3.5 ലക്ഷം ദിർഹം ജോലി നഷ്ടപ്പെട്ട പ്രേം മോഹൻ മത്രത്തിലിനു ലഭിച്ചു. ജനുവരി 26നായിരുന്നു ഇവരുടെ ജോലി നഷ്ടപ്പെട്ടത്.

ഓയൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതല്‍കാണാതായ വെളിയം കുടവട്ടൂര്‍ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വിദ്യാർഥിനിയെ കാണാനില്ലെന്നു രക്ഷാകർത്താക്കൾ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പീഡനവിവരം അറിയുന്നത്. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21) ,പഴങ്ങാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻ ബാബു, എഎസ്ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസ് പറഞ്ഞത്: രണ്ടു മാസം മുമ്പ് സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. ഹൃദയിന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെൺകുട്ടി വീട് വിട്ടുപോയി. തുടർന്നു വീട്ടുകാർ പരാതി നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല……
കാലം തെളിവുകൾ നിരത്തി ഞാൻ സത്യമായിരുന്നെന്നു പറയും….’
– ഡോ. ഹാവ്‌ലി ക്രിപ്പൺ

ഭാര്യ കോറ ട്യൂണറെ വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് തൂക്കിലേറ്റുന്നതിലും ഒരാഴ്ച മുൻപ് ഡോ. ഹാവ്‌ലി ക്രിപ്പൺ ഡയറിയിൽ കുറിച്ച ഈ വാക്കുകൾ ഒരു നൂറ്റാണ്ടിനിപ്പുറവും ബ്രിട്ടിഷ് നിയമ വ്യവസ്ഥയെ മുറിപ്പെടുത്തുന്നുണ്ട്. കാലം തെളിവുകൾ നിരത്തി ക്രിപ്പൺ നിരപരാധിയാണെന്നു പറയുമ്പോൾ കോറയുടെ തിരോധാനം ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. 1910 ജനുവരി 31– ഡോ. ഹാവ്‌ലി ക്രിപ്പൺ ഭാര്യ കോറയെ കൊലപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തിയ ദിനം.

അമേരിക്കയിൽനിന്ന് 1900ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഡോക്ടറായിരുന്നു ഹാവ്‌ലി ക്രിപ്പൺ. ഭാര്യ കോറ ഗായികയായിരുന്നു. ബെല്ല എൽമോറ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന കോറയുടെ കരിയർ നേട്ടത്തിനായായിരുന്നു കുടിയേറ്റം. സന്തോഷം നിറഞ്ഞ അവരുടെ ജീവിതം മാറിമറിഞ്ഞതു പെട്ടെന്നാണ്.

1910 ജനുവരി 31 തിങ്കൾ. വൈകുന്നേരം ഡിന്നറിന് ബെല്ലയുടെ രണ്ടു സ്നേഹിതരെയും വിളിച്ചിരുന്നു– പോളും ക്ലാരയും. വിരുന്നു കഴിഞ്ഞു രാത്രി ഒരു മണിയോടെ അവർ മടങ്ങി. അതിനു ശേഷം ആരും ബെല്ലയെ കണ്ടിട്ടില്ല. ഒരാഴ്ച കഴിഞ്ഞും ബെല്ലയെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ തിരക്കി. അവരോടെല്ലാം അവൾ അമേരിക്കയിലേക്കു തിരിച്ചുപോയി എന്നു മാത്രം ക്രിപ്പൺ മറുപടി പറഞ്ഞു. കുറച്ചു നാളുകൾ കഴി‍ഞ്ഞപ്പോൾ നാട്ടിൽ വച്ചു ഭാര്യ രോഗബാധിതയായെന്നും മരിച്ചെന്നും അവിടെത്തന്നെ സംസ്കരിച്ചെന്നും ക്രിപ്പൺ വെളിപ്പെടുത്തി. ബെല്ല മരിച്ച് അധികം താമസിയാതെ എതേൽ ലേ നേവ് എന്ന യുവതിയുമായുള്ള ക്രിപ്പണിന്റെ അടുപ്പം പുറംലോകം അറിഞ്ഞു തുടങ്ങി. ആദ്യം ബെല്ലയുടെ വസ്ത്രങ്ങളും ആഭരണങ്ങളും അവൾ അണിഞ്ഞു തുടങ്ങി. പതുക്കെ നേവ് ക്രിപ്പണൊപ്പം താമസം ആരംഭിച്ചു.

ക്രിപ്പണിന്റെ സഹപ്രവർത്തകയും കാമുകിയുമായിരുന്നു നേവ്. അതോടെ അയൽക്കാർക്കും സുഹൃത്തുക്കൾക്കും ക്രിപ്പൺ പറഞ്ഞ കഥകളിൽ സംശയം തോന്നിത്തുടങ്ങി. ബെല്ലയുടെ തിരോധാനത്തെക്കുറിച്ച് അവർ പൊലീസിൽ അറിയിച്ചു.

ജൂലൈ 8ന് അവിടുത്തെ ചീഫ് ഇൻസ്പെക്ടർ വാൾട്ടർ ക്രിപ്പണെ തേടിയെത്തി. അദ്ദേഹത്തോടു ക്രിപ്പൺ പറഞ്ഞത് മറ്റൊരു കഥ; ബ്രൂസ് മില്ലർ എന്ന അമേരിക്കക്കാരനുമായി ബെല്ല പ്രണയത്തിലായിരുന്നുവെന്നും അയാളോടൊപ്പം അവൾ അമേരിക്കയിലേക്ക് ഒളിച്ചോടിയെന്നും. ബെല്ലയെ കണ്ടെത്താൻ പൊലീസ് പലവഴി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ ബെല്ല കൊല്ലപ്പെട്ടു എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. ഡോ. ക്രിപ്പണിന്റെ വീട് പരിശോധിച്ചെങ്കിലും കൊലപാതകം തെളിയിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മൂന്നു തവണ പൊലീസ് വീട് പരിശോധിച്ചു. അന്വേഷണം ഊർജിതമായതോടെ ബെല്ലയുടെ കൊലപാതകി എന്ന രീതിയിലായി എല്ലാവരുടെയും പെരുമാറ്റം. അതോടെ അവിടം വിടാൻ ഡോ.ക്രിപ്പണും നേവും തീരുമാനിച്ചു.

നാലാം തവണ പൊലീസ് വീട്ടിലെത്തുമ്പോഴേക്കും ക്രിപ്പണും നേവും അവിടെനിന്നു കടന്നുകളഞ്ഞിരുന്നു. കാനഡയായിരുന്നു ലക്ഷ്യം. ഇത്തവണ വീടു പരിശോധിക്കുമ്പോൾ തറയിൽ പാകിയ ചില കട്ടകൾ ഇളകിയിരിക്കുന്നത് വാൾട്ടറിന്റെ ശ്രദ്ധയിൽപ്പെട്ടു. കട്ടകൾ മാറ്റി പരിശോധിച്ചപ്പോൾ അതിനടിയിൽനിന്നു മനുഷ്യശരീരത്തിന്റെ കുറച്ചുഭാഗം ലഭിച്ചു. തലയും എല്ലുകളും ഒന്നുമില്ലാത്ത കുറച്ചു മാംസം. അതോടെ ബെല്ലയെ ഡോ. ക്രിപ്പൺ വകവരുത്തിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം വാർത്തയായി. ഈ സമയം, വേഷം മാറി പിതാവും മകനും എന്ന രീതിയിൽ ഒരു കപ്പലിൽ ക്രിപ്പണും നേവും കാനഡയിലേക്കു പുറപ്പെട്ടിരുന്നു.

ഇരുവരെയും കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങിയിരുന്നു. കപ്പലിലെ ക്യാപ്റ്റൻ അവരെ തിരിച്ചറിഞ്ഞു. വയർലെസ് സംവിധാനം ഉപയോഗത്തിലായ കാലമായിരുന്നു. ക്യാപ്റ്റൻ കെൻഡാൾ, സ്കോട്‌ലൻഡ് യാർഡ് പൊലീസിനു വയർലെസിലൂടെ സന്ദേശം അയച്ചു. ജൂലൈ 31 ഞായറാഴ്ച കപ്പൽ സെന്റ് ലോറൻസിൽ തീരമടുത്തു. ഇരുവരെയും കാത്ത് ഇൻസ്പെക്ടർ ഡ്യൂവിന്റെ നേതൃത്വത്തിൽ പൊലീസ് ഉണ്ടായിരുന്നു. പിതാവും മകനുമായി വേഷം മാറിയത് ഡോ. ക്രിപ്പണും നേവുമാണെന്നു തിരിച്ചറിഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്ത് ലണ്ടനിലേക്കു തിരിച്ചു.

ഒക്ടോബർ 18ന് വിചാരണ ആരംഭിച്ചു. കണ്ടെത്തിയ ശരീര ഭാഗം കോറയുടേതല്ലെന്നും അതു തങ്ങൾ അവിടെ താമസിക്കും മുൻപ് മറ്റാരെങ്കിലും മറവു ചെയ്തതാകാമെന്നുമായിരുന്നു ക്രിപ്പണിന്റെ വാദം. എന്നാൽ കോടതി അത് അംഗീകരിക്കാൻ തയാറായില്ല. കിട്ടിയ ശരീര ഭാഗത്തു കാണപ്പെട്ടതു പോലുള്ള ചില മാർക്കുകൾ ബെല്ലയുടെ ശരീരത്തിലും ഉണ്ടായിരുന്നുവെന്ന് പൊലീസിനു തെളിയിക്കാൻ സാധിച്ചു. ശരീര ഭാഗത്തിനൊപ്പം കണ്ടെത്തിയ വസ്ത്രങ്ങളുടെ പാറ്റേൺ 1908നു ശേഷമുള്ള മോഡൽ ആണെന്നുകൂടി തെളിഞ്ഞതോടെ കോറയുടെ ശരീര ഭാഗങ്ങളാണു കണ്ടെത്തിയതെന്ന് പ്രോസിക്യൂഷൻ ഉറപ്പിച്ചു പറഞ്ഞു. വിഷം കഴിച്ചാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു. അതേ വിഷം ജനുവരി 17ന് ക്രിപ്പൺ വാങ്ങിയിരുന്നു എന്നുകൂടി തെളിയിക്കാനായി. അതോടെ ക്രിപ്പൺ ബെല്ലയെ കൊന്നു എന്ന് ജൂറി ഉറപ്പിച്ചു. എതേൽ നേവിനു കൊലപാതകത്തിൽ പങ്കില്ലെന്നും കോടതി കണ്ടെത്തി. ക്രിപ്പൺ അപ്പീലിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോടതി ക്രിപ്പണെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1910 നവംബർ 23, ബുധനാഴ്ച വിധി നടപ്പാക്കി. നേവിന്റെ ഏതാനും ഫൊട്ടോഗ്രഫും കത്തുകളും തന്റെ കല്ലറയിൽ അടക്കണമെന്നും കല്ലറയ്ക്കു മുകളിൽ പേരു കൊത്തി വയ്ക്കരുതെന്നുമായിരുന്നു ക്രിപ്പണിന്റെ അന്ത്യാഭിലാഷം. അതു നടപ്പാക്കി.

ഹാവ്‌ലി ക്രിപ്പൺ മരിച്ചെങ്കിലും ക്രിപ്പൺ കുടുംബത്തിൽനിന്ന് ആ ദുഷ്പേര് പോയില്ല. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ കൊടുംകുറ്റവാളികളുടെ കൂട്ടത്തിൽ ഹാവ്‌ലി ക്രിപ്പൺ എന്ന പേര് എന്നും നിലനിന്നു. പക്ഷേ ഹാവ്‌ലി ക്രിപ്പൺ കോറയെ കൊന്നു എന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ക്രിപ്പൺ കുടുംബം വിശ്വസിച്ചുമില്ല. അത് എക്കാലത്തും ഒരു തർക്കമായി തുടർന്നു. കിട്ടിയ ശരീര ഭാഗങ്ങൾ ബെല്ലയുടേതല്ലെന്ന് പല പഠനങ്ങളും ഉണ്ടായി. ജയിംസ് പാട്രിക് ക്രിപ്പൺ എന്ന പുതു തലമുറക്കാരൻ കുടുംബചരിത്രത്തിലെ ആ പഴയ അധ്യായത്തിലൂടെ വീണ്ടും നടക്കാൻ തീരുമാനിച്ചു.

മിഷിഗൻ സ്റ്റേറ്റ് സർവകലാശയിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഡേവിഡ് ഫോറൻ ഒരു നൂറ്റാണ്ടിനു ശേഷം, ബെല്ലയുടേതെന്നു കരുതുന്ന ശരീരഭാഗങ്ങൾ പരിശോധിച്ചു. റോയൽ ലണ്ടൻ ഹോസ്പിറ്റൽ ആർക്കൈവിൽ അപ്പോഴും ആ ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്നു. അതിന്റെ ഡിഎൻഎ പഠനം നടത്തി. അതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഡോ. ക്രിപ്പണിന്റെ വീട്ടിൽനിന്നു കണ്ടെത്തിയ ശരീരഭാഗം ഒരു സ്ത്രീയുടേതല്ലെന്നു തെളിഞ്ഞു. കോറയുടെ കുടുംബത്തിലെ പിൻതലമുറക്കാരുടെ ഡിഎൻഎയുമായും അവ പൊരുത്തപ്പെട്ടില്ല. അതോടെ ഡെ. ക്രിപ്പണിന്റെ വധശിക്ഷ ബിട്ടിഷ് നിയമ വ്യവസ്ഥയ്ക്കു പറ്റിയ പിഴവാണെന്ന സത്യം പുറത്തുവന്നു. ഡോ. ക്രിപ്പൺ കുറിച്ച വരികൾ യാഥാർഥ്യമായി. കാലം തെളിവുകൾ നിരത്തി… അയാൾ സത്യമായിരുന്നു എന്നു വിളിച്ചു പറഞ്ഞു.

പിൽക്കാലത്ത് ജോൺ ബോയ്ൻ, ക്രിപ്പണിന്റെ ജീവിതം ആസ്പദമാക്കി ‘ക്രിപ്പൺ: എ നോവൽ ഓഫ് എ മർഡർ’ എന്ന പേരിൽ ഒരു നോവൽ എഴുതി. അതു വലിയ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved