Latest News

വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വിതുരയിലാണ് സംഭവം. പട്ടംകുളിച്ച പാറയിൽ താജുദ്ദിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

താജുദ്ദീൻ ഒളിവിൽ പോയിരിക്കുകയാണ്. താജുദ്ദീനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

താജുദ്ദീന്റെ സുഹൃത്തായ മാധവന്റെ മൃതദേഹമാണതെന്ന് പോലീസ് സംശയിക്കുന്നു. അഞ്ച് ദിവസം മുൻപാണ് മാധവനെ കാണാതായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ സംശയം

പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസംആയിരുന്നു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മഈല്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മഈല്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മഈലും അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.

ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മഈലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി പിന്നീട് അവരെ ഇസ്മഈലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നു.
കഴിഞ്ഞ ദിവസം ഷാര്‍ജ ബീച്ചില്‍ മുങ്ങി മരണപ്പെട്ട പിതാവിന്‍റെയും മകളുടെയും മയ്യത്തുകള്‍ എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു. പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്.
ഉപ്പായും മോളും ഇഷ്ടത്തിന്‍റെ കാര്യത്തിലും,സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്‍റെ കാര്യത്തിലും വേര്‍പിരിച്ചില്ല.
ഷാര്‍ജ അജ്മാന്‍ ബോര്‍ഡറിലുളള ബീച്ചില്‍ കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിനെയും മകള്‍ അമലിനെയും ജീവന്‍ നഷ്ടപ്പെട്ടത്.അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്.
ഇസ്മായിലിന്‍റെ മൂന്ന് മക്കളും,അനുജന്‍റെ രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്.നാല് പേരെയും രക്ഷിച്ച് കരക്കെ ത്തിച്ച ഇസ്മായില്‍ അമലിനെ രക്ഷിക്കാന്‍ വെളളത്തിലേക്ക് ചാടി,എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാന്‍ മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ഇസ്മായിലിന്‍റെ കുടുംബം ഇവിടെത്തിയത്.14 വര്‍ഷമായി ദുബായ് RTO യില്‍ ജീവനക്കാരനാണ് ഇസ്മായില്‍.ഭാരൃ നഫീസ,മറ്റ് മക്കള്‍ അമാന,ആലിയ.ഇസ്മായിലിന്‍റെ ഭാര്യ നഫീസ കുറച്ച് നാള്‍ അജ്മാനിലെ ഒരു സ്വകാരൃ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
നഫീസയുടെയും,മറ്റ് മക്കളും നോക്കി നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഈ കുടുംബത്തിന് എങ്ങനെ താങ്ങുവാന്‍ കഴിയും ഉപ്പായുടെയും,മകളുടെയും വേര്‍പ്പാടിനെ.പടച്ചവന്‍ അതിനുളള ധെെര്യം ഈ കുടുംബത്തിന് നല്‍കുമാറാകട്ടെ.ആമീന്
‘നാളെ നമ്മുക്ക് എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. നമ്മള്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ആരും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
പടച്ചവന്‍ നമ്മെ എല്ലാപേരെയും അപകടമരണങ്ങളില്‍ നിന്നും,മാരക രോഗങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീന്‍
പിതാവിന്‍റെയും മകളുടെയും വിയോഗം മൂലം കൂടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,ഇരുവരുടെയും പരലോകജീവിതം പടച്ചതമ്പുരാന്‍ ധന്യമാക്കി കൊടുക്കട്ടെ ആമീന്‍.

ASHRAF THAMARASSERY

പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ആണ്​ മരിച്ചത്​. ബുറൈമി അൽ വാഹ സൂപ്പർ മാർക്കറ്റിന് സമീപം സഹോദരനുമൊത്ത്​ മൊബൈൽ ഷോപ്പ്​ നടത്തിവരുകയായിരുന്നു. നേരത്തേ വസ്​ത്ര വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു.

ഞായറാഴ്​ച രാവിലെയാണ്​ താമസിക്കുന്ന കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണ്​ മരിച്ചത്​. ഭാര്യയും ഒമ്പത്​ മാസം പ്രായമായ കുട്ടിയുമുണ്ട്​. കുട്ടിയെ കാണാൻ ഡിസംബർ ആദ്യം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ.

യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക് മോചനം. കഴിഞ്ഞ ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക് ഒമാന്‍ സര്‍കാറിന്റെ ഇടപെടലിലാണു ഇപ്പോള്‍ മോചനം സാധ്യമായത്. സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.

കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍കാരിന്റെ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.

കളി എന്ന മലയാള സിനിമയിലുടെ സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ സുരേഷ്, കുറച്ചു യുവതാരങ്ങളെ മുന്‍ നിര്‍ത്തി നജിം കോയ സംവിധാനം ചെയ്യ്ത സിനിമയാണ് കളി. ഇതിലുടെ ഐശ്വര്യ ശ്രദ്ധ നേടി പിന്നിട് ഇന്സ്ടഗ്രം ഫേസ്ബുക്ക്  എന്നിവ വഴിയും ഫോട്ടോസ് ഒക്കെ ഷയര്‍ ചെയ്യ്ത് ആയിരക്കണക്കിനു ആരാധകരെ നദി സ്വന്തമാക്കി..

ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന വ്യക്തിയാണ് ഐശ്വര്യ സുരേഷ്. ടിക് ടോക്കിനിടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും വീഡിയോകളും പുറത്തിറക്കിയ ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. മഴവില്‍ മനോരമയിൽ സൂപ്പർ ഡാൻസർ ജൂനിയർ വഴിയാണ് ഐശ്വര്യയെ മലയാളികള്കാ‍ണുന്നത്.

കഴിഞ്ഞ ദിവസം ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഒരു ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഒരു സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഫോട്ടോ ചോർന്നില്ലെന്നും എന്നാൽ കഥയായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായും ഐശ്വര്യ പറഞ്ഞു. ഫോട്ടോ മോശമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് ഐശ്വര്യ പറഞ്ഞിരുന്നു.

വർക്കലയിലെ ക്ലിഫ് സ്റ്റോറീസ് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ജലം കണക്ക് കുറ്റമറ്റവളും മോടിയുള്ളവളുമായ ആരോടും സാമ്യപ്പെടുത്താനാവാത്ത ആന്തരിക സൗന്ദര്യം കൈമുതലായുള്ളവളുമായവൾ, ജലം പോലെ ലോകം മുഴുവൻ അവസാനമില്ലാതെ അവൾ ഒഴുകുകയാണ്, നടി കുറിച്ചിരിക്കുകയാണ്.

ഭൂമിക്ക് അവളുടെ നിറം നൽകിക്കൊണ്ട്, ഒരു ദേവതയെപ്പോലെ അവൾ ഒഴുകുകയാണ്, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സത്യൻ രാജനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മരുമകളെ ക്രൂരമായി ബലാൽസംഗം ചെയ്തത് ചോദ്യം ചെയ്ത മകനെ അച്ഛൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് 56 വയയുള്ള ഭർത്താവിന്റെ പിതാവ് മരുമകളെ ക്രൂരമായി ബലാൽസംഗം ചെയ്തത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യ ഇക്കാര്യം പറയുകയും ചെയ്തു. അച്ഛനോട് ചോദിക്കാനെത്തിയെ മകനുമായി ഇയാൾ വാക്കുതർക്കത്തിലാവുകയും പിന്നാലെ തോക്കെടുത്ത് മകനെ വെടിവെച്ച് െകാല്ലുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്മയും മകനും ഇയാൾക്കെതിരെ തിരിഞ്ഞപ്പോൾ ഇളയ മകൻ അച്ഛന്റെ ക്രൂരതയെ പിന്തുണച്ച് അച്ഛനൊപ്പം ചേർന്നു. ഒരു വർഷം മുൻപാണ് കൊല്ലപ്പെട്ട മകന്റെ വിവാഹം കഴിഞ്ഞത്. വീട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന മരുമകളെ ഇയാൾ പീഡിപ്പിച്ചത്. കൊല്ലപ്പെട്ട മകൻ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. പ്രതിയായ അച്ഛൻ സെക്യൂരിറ്റി ഏജൻസിയിലാണ് ജോലി ചെയ്യുന്നത്.

മധ്യപ്രദേശില്‍ നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. ‘ഷേര്‍ണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില്‍ നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.

ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ഉണ്ടായത് ഇന്ത്യയിൽ നിന്നാണെന്ന വിചിത്രവാദവുമായി ചൈനീസ് ശാസ്ത്രഞ്ജർ. 2019ലെ ഉഷ്മകാലത്ത് ഇന്ത്യയിലാണ് ഈ വൈറസ് ഉണ്ടായതെന്നാണ് അവരുടെ വാദം. ഇന്ത്യ–ചൈനാ അതിർത്തി തർക്കം മുറുകുമ്പോഴാണ് ചൈനയിൽ നിന്നുള്ള ഈ പുതിയ വാദം എന്നതും ശ്രദ്ധേയം.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാണെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനാസ ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ട്. വൈറസിന്റെ തുടക്കം ചൈനയിൽ നിന്നാണെന്ന് ലോകരാജ്യങ്ങൾ വാദിക്കുമ്പോൾ ഇത് അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. മുൻപ് ഇറ്റലിയിൽ നിന്നാണ് വൈറസ് ഉൽഭവിച്ചതെന്ന് വാദിച്ചിരുന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ–ഓസ്ട്രേലിയ പോരാട്ടം. ഇതിനിടെ മൽസരവും രാജ്യവികാരവുമെല്ലാം പ്രണയത്തിന് വഴിമാറുന്ന അപൂർവ കാഴ്ച അങ്ങ് ഗ്യാലറിയിൽ. ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെയാണ് ഒരു ഇന്ത്യൻ പ്രണയക്കഥ സംഭവിച്ചത്. നായകൻ ഇന്ത്യനും നായിക ഓസ്ട്രേലിയൻ യുവതിയുമാണ്. മൽസരത്തിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന യുവതി ഒടുവിൽ ആ പ്രണയം ഹൃദയത്തോട് ചേർത്തു.

സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഓസീസ് ഇന്നിങ്സ് 20 ഓവർ പിന്നിട്ടപ്പോഴാണ് ഗാലറിയിൽ ഇന്ത്യൻ ആരാധകൻ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്.

മുട്ടുകുത്തിനിന്ന് ഇന്ത്യൻ ആരാധകൻ നീട്ടിയ വിവാഹമോതിരം ഓസ്ട്രേലിയൻ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം. ഇന്ത്യൻ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ, ഗാലറിയിലെ ഈ ഇന്ത്യ–ഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടിൽ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.

 

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് കർഷകർ നയിക്കുന്ന ‘ഡൽഹി ചലോ മാർച്ചി’ന് പിന്തുണയേറുന്നു. സമരത്തിന്റെ ഭാഗമായി മാറുകയും പോലീസുകാരോട് സമരത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കിക്കുകയും ചെയ്ത പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

കർഷകരെ ദോഷകരമായി ബാധിക്കുന്ന കാർഷിക നിയമങ്ങളെക്കുറിച്ചാണ് സിദ്ധു തങ്ങളെ തടയാനെത്തിയ പോലീസുകാരോട് ഇംഗ്ലീഷിൽ സംസാരിച്ചത്.സിദ്ധുവിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തുകയാണ്. രാജ്യത്ത് ഒരുപാട് കർഷകർ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നും ഒരു കർഷകൻ ഇംഗ്ലീഷ് സംസാരിക്കുന്നതെങ്ങനെയാണെന്ന ചിന്ത മാറ്റണമെന്നും സോഷ്യൽമീഡിയ ഉപദേശിക്കുന്നു.

 

RECENT POSTS
Copyright © . All rights reserved