Latest News

ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് 55 ലക്ഷം രൂപയും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചര്‍ച്ചിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ നേത്ര, ദന്ത ചികിത്സാ ശൃംഖലയായ വാസന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. എഎം അരുണിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്, എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ബന്ധുക്കളുെട ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ദുരൂഹ മരണത്തിന് പോലീസ് കേസ് ഫയല്‍ ചെയത് അന്വേഷണം ആരംഭിച്ചു. 2002 ല്‍ തമിഴ്നാട് തിരിച്ചുറപ്പള്ളിയിലാണ് വാസന്‍ ഐ കെയര്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളം 100ല്‍ അധികം ശാഖകളാണ് വാസന്‍ ഹെല്‍ത്ത് കെയറിനുള്ളത്. നേരത്തെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും പരിശോധന നടന്നിരുന്നു.

തുടര്‍ന്ന് അരുണിനും ഭാര്യ മീരയ്ക്കുമെതിരെ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്‍ഡും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഡോക്ടര്‍ അരുണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.

കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.

പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.

നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.

ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.

ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.

കൊച്ചി: ബിലീവേ‍ഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാ‍ഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ക‍ഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേ‍ഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയച്ചത്.

ക‍ഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേ‍ഴ്സ് ചര്‍ച്ച് സ്വീകരിച്ചതായാണ് കണ്ടെത്തൽ. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളളത്. അതിനാല്‍ എഫ്സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.

ക‍ഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേ‍ഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡിൽ 17 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്‍റെ കീ‍ഴിലുളള ആശുപത്രി, സ്‌കൂള്‍, കോളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്‌സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശപണം ലഭിച്ചതിൻെറയും ചെല‍വ‍ഴിച്ചതിന്‍റെയും വിശദാംശങ്ങള്‍ തേടുകയും നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളിൽ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ പി യോഹന്നാൻെറ മൊഴിയുടെ അടിസ്ഥാനത്തിലാകും ആദായ നികുതി വകുപ്പ് തുടർ നടപടി സ്വീകരിക്കുക.

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കരുമാലൂര്‍ സ്വദേശി സബീന (35) മരിച്ചു. ഭാര്യയുടെ വിയോഗം അറിയാതെ, ഭര്‍ത്താവ് സലാം ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാര്‍ നിയന്ത്രണം വിട്ട് കായലില്‍ വീണത്. കാറിന്റെ ഡോര്‍ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.

തുടര്‍ന്ന് ഭാര്യയുടെ പിടിവിട്ട് പോവുകയായിരുന്നു. സബീന മുങ്ങിമരിച്ചു. പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ എത്തിയാണ് സലാമിന്റെ ജീവന്‍ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ്‌ഐ റഷീദിന്റെ നേതൃത്വത്തില്‍ പോലീസും എത്തിയിരുന്നു.

പത്തനംതിട്ട: ഇളയ മകന്‍ ബിനീഷ് കള്ളപ്പണമിടപാടില്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാകെ അന്വേഷണവലയത്തിലേക്ക്. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുകയാണ്.

ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനിക്കു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണിത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇ.ഡി. ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇ.ഡി. തുടരുകയാണ്.

നാളെ ബംഗളുരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്‌സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസയച്ചു.

ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇ.ഡിക്കു വിവരം ലഭിച്ചു.

തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014-ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017-ല്‍ 38 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്നും ഇ.ഡി. കണ്ടെത്തി. വിനോദിനിയാണു പണമടച്ചതെന്നാണു സൂചന. ഈ വാഹനം പിന്നീട് ബി.ബാബുരാജ് എന്നയാളുടെ പേരിലേക്കു മാറ്റി.

ഇയാളെപ്പറ്റിയും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇ.ഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്‌തെന്ന സൂചന മുന്‍നിര്‍ത്തിയാണ് അന്വേഷണം വിപുലമാക്കുന്നത്.

വൈക്കം: മുറിഞ്ഞുപുഴ പാലത്തില്‍നിന്നു മൂവാറ്റുപുഴ ആറ്റില്‍ചാടി മരിച്ച അമൃത(21)യുടെയും ആര്യ(21)യുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. അമൃതയും ആര്യയും ഒരുമിച്ച് പഠിച്ചവരാണ്. കഴിഞ്ഞ 13-ന് രാവിലെ 10-ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്നും പറഞ്ഞാണ് ഇരുവരും വീട്ടില്‍നിന്നു ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

വൈകുന്നേരത്തോടെ ഇരുവരും വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം വേമ്പനാട്ട് കായലില്‍നിന്ന് കണ്ടെത്തുന്നത്. ഇവര്‍ എങ്ങനെ കൊല്ലത്തുനിന്നു വൈക്കം മുറിഞ്ഞുപുഴയില്‍ എത്തി എന്നത് വ്യക്തമല്ല. ഇരുവര്‍ക്കും വൈക്കവുമായി എന്തെങ്കിലും ബന്ധമുണ്ടൊയെന്നും വ്യക്തമല്ല. ഇവരുടെ ഫോണ്‍ തിരുവല്ലയില്‍ എത്തിയപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് എം.സി.റോഡിലൂടെ കെ.എസ്.ആര്‍.ടി.സി. ബസിന് വന്നതാകാമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് വൈക്കം എസ്.എച്ച്.ഒ. എസ്.പ്രദീപ് പറഞ്ഞു.

കൊല്ലത്ത് നിന്ന് ശനിയാഴ്ച രാത്രിയോടെ വൈക്കത്ത് എത്തിയ പെണ്‍കുട്ടികള്‍ മുറിഞ്ഞുപുഴ പാലത്തില്‍നിന്ന് ആറ്റില്‍ ചാടുകയായിരുന്നു. രണ്ടു പേര്‍ ആറ്റില്‍ ചാടിയെന്ന് സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും മുങ്ങല്‍ വിദഗ്ധരടക്കം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ പൂച്ചാക്കല്‍ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.

പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.

പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.

ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

14 കോടി രൂപ മുടക്കി ഒരു പ്രാവിനെ വാങ്ങുക. വിചിത്രമെന്ന് തോന്നുന്ന ലേലവിവരങ്ങളാണ് ബെൽജിയത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ഈ ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം.

ബെൽജിയത്തിലെ പീജിയൻ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിനെ ലേലത്തിനു വച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അർമാൻഡോ എന്നു പേരുള്ള പ്രാവിന് 11 കോടി രൂപയിലധികം ലേലത്തുകയായി ലഭിച്ചിരുന്നു. ആ തുകയും മറികടന്നാണ് ന്യൂ കിമ്മിനെ ചൈനയിൽനിന്നുള്ള രണ്ടു പേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുതിയ ഉടമസ്ഥർ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞവർഷം അർമാൻഡോയെ ലേലത്തിൽ വാങ്ങിയ അതേ വ്യക്തി തന്നെയാണ് ന്യൂ കിമ്മിനെയും സ്വന്തമാക്കിയതെന്നാണ് വിവരം.

പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുകയാണ് ന്യൂ കിമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാനായ നിക്കോളാസ് പറയുന്നു. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി മാത്രം ഇരുപതിനായിരത്തിൽ പരം ബ്രീഡർമാരാണ് ബെൽജിയത്തിൽ പ്രാവുകളെ വളർത്തുന്നത്. 445 പ്രാവുകളെയാണ് രണ്ടാഴ്ച നീണ്ടു നിന്ന ലേലത്തിൽ പീജിയൻ പാരഡൈസ് വിൽപ്പനയ്ക്കു വച്ചത്. 44 കോടി രൂപ രൂപ പ്രാവുകളുടെ ആകെത്തുകയായി ലഭിച്ചു.

നേട്ടം അവസാനിക്കുന്നില്ല. 100 കോടി കാഴ്ചക്കാരുമായി പുതിയ ചരിത്രം കുറിച്ച് ധനുഷും സായി പല്ലവിയും. റൗഡി ബേബി പാട്ടുണ്ടാക്കിയ തരംഗം ഇപ്പോൾ യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കുകയാണ്. ധനുഷിന്റെ െകാലവെറി പാട്ട് പുറത്തെത്തി 9–ാം വർഷം പിന്നിടുന്ന ദിവസമാണ് ഈ പുതിയ നേട്ടം എന്നതും ശ്രദ്ധേയം. 1 ബില്യൺ വ്യൂസ് നേടിയതിന്റെ സന്തോഷം ധനുഷും സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവെച്ചു.

2018 ലാണ് മാരി 2 പുറത്തിറങ്ങിയത്. ധനുഷിന്റേയും സായ് പല്ലവിയുടേയും നൃത്ത രംഗങ്ങളായിരുന്നു പാട്ടിനെ വൈറലാക്കിയത്. പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.

 

RECENT POSTS
Copyright © . All rights reserved