Latest News

മധ്യപ്രദേശിലെ ഉജ്ജയിൻ രൂപതയിലെ ജാംനെർ അസിസ്റ്റന്റ് വികാരിയും, കോതമംഗലം രൂപതയിൽ ഉൾപ്പെടുന്ന കുണിഞ്ഞി,സെന്റ് ആന്റണിസ് ഇടവക്കാരനുമായ ഫാ.ജോൺ നാട്ടുനിലം (മേട്ടയിൽ)  എം.എസ്.റ്റി (48 ) ഇന്ന്  രാവിലെ ദുഖവെള്ളി തിരുകർമ്മൾക്കായി കലാപിപ്പലിലേക്കു പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു മരണമടഞ്ഞു.

ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

ആറ് മാസങ്ങൾക്ക് മുൻപാണ് ‘അമ്മ മരണമടഞ്ഞത്‌.

റവ. ഫാ ജോൺ നാട്ടുനിലത്തിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

 

ഐശ്വര്യ ലക്ഷ്മി. എസ്സ്

ഗാഗുൽത്താമലതന്നിൽ
കാൽവരിക്കുന്നിൽ
സ്വയം അർപ്പിച്ചോനേ
നിന്നുടെ കർമ്മത്തിൻ ദാനം ഇന്നീ ഞങ്ങൾതൻ
പുണ്യജന്മം

എൻ നെഞ്ചിലെ നോവുകൾ ഇതൊന്നായ് നിൻ കനിവിൽ ചേർന്നകന്നീടേണമേ ലോകനാഥാ…

ജീവിതമുൾക്കിരീടം ചൂടിയീ ലോകത്തിൻ കുരിശിലേറി ക്രൂശിക്കും ഞങ്ങളെ മുന്നോട്ടു നയിക്കേണമേ നാഥാ നീ…
മുപ്പതു വെള്ളിക്കാശിൻ
മുന്നിൽ മതിമറന്ന മനംപോലെയാവാതെ കാക്കേണമേ നീ ഞങ്ങളെ

ചെയ്തൊരു പാപത്തിൻ
വിധിയെല്ലാം അകലേണമേ ഈ കുരിശുമലകേറി ഞാനെത്തുമ്പോൾ
വിലാപത്തിൻ മാറ്റൊലിയായിരം നിൻ
കാതങ്ങളിലെത്തുമ്പോൾ
ചേർത്തിടേണമേ നാഥാ നീ ഞങ്ങളെ

പിളർന്ന നിൻ നെഞ്ചിലെ രക്തമെൻ നോവൊക്കെയും നീക്കീടേണമേ…
ആയിരമടി ഉയരെയാണെങ്കിലും നിൻ സാന്ത്വനസ്പർശമരികിലല്ലോ…

എൻ പാദങ്ങളിന്നു തേടുന്നു നിൻ പിൻവഴികൾക്കായ്
നിന്നോടുകൂടി ചേരുമാ നേരത്തിൻ മുന്നെയായിരം
നന്മകൾ ചെയ്തിടാൻ
താങ്ങാകേണമേ നാഥാ നീ…

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]

 

ഝാൻസി∙ മലയാളി കന്യാസ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതൻ സംഘടനാ പ്രസിഡന്റാണ് അർജാരിയ. ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറിയാണ് പർഗേഷ്.

മാർച്ച് 19 ഒഡിഷയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് മലയാളി ഉൾപ്പെടെ നാലു കന്യാസ്ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായത്. യുവതികളെ മതം മാറ്റാൻ കൊണ്ടുപോകുന്നു എന്നാരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തുടർന്ന് പൊലീസ് സന്ന്യാസിനിമാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സന്ന്യാസിനിമാരെ മോചിപ്പിച്ചത്.

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ, അപ്പം മുറിക്കൽ ശുശ്രൂഷകളും നടന്നു. ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രത്യേക പ്രാർത്ഥനയും കുരിശിന്റെ വഴിയും നഗരി കാണിക്കൽ ചടങ്ങും നടക്കും.

ക്രിസ്തുവിന്റെ കുരിശുമരണത്തെ സ്മരിക്കുന്ന ദുഃഖവെള്ളി ആചരണത്തിന് വിശ്വാസികള്‍ ഒരുങ്ങി. മനുഷ്യരുടെ പാപങ്ങള്‍ക്കുള്ള പരിഹാരമായി ക്രിസ്തു മരണം വരിച്ചതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി. ക്രൈസ്തവര്‍ക്ക് ഒരേ സമയം വേദനയുടെയും പ്രതീക്ഷയുടെയും ദിനമാണിത്. ചെന്നൈ നഗരത്തിലും ക്രൈസ്തവര്‍ ദുഃഖവെള്ളി പ്രാര്‍ഥനാപൂര്‍വം ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ആരാധന നടത്തുന്ന പള്ളികളിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ നടക്കും.

പെസഹാദിനത്തോട് അനുബന്ധിച്ച ആരാധനയും കുര്‍ബാനയും വ്യാഴാഴ്ച നടന്നു. ക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓര്‍മയിലാണ് പെസഹാ ആചരിക്കുന്നത്. വിവിധ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. പ്രത്യേക പ്രാര്‍ഥനകള്‍, ആരാധനകള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. രാവിലെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം വരെ നീളും. കുരിശും വഹിച്ചുകൊണ്ടുള്ള കുരിശിന്റെ വഴി ചടങ്ങുകളും ശുശ്രൂഷകളുടെ അവസാനം നടക്കും.

കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ രക്തമുള്ള ഷൂവിന്റെ വില്‍പ്പന നടത്തിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവ് ആണ് ഇതിന് പിന്നില്‍. സാത്താന്‍ ഷൂ എന്ന പേരില്‍ ഇറക്കിയ 666 ജോഡി ഷൂ ഞൊടിയിടയിലാണ് വിറ്റത്.

അതേസമയം, തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വില്‍ക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാന്‍ഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ ഷൂ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ സാത്താന്‍ ഷൂ വിവാദങ്ങളില്‍ ഇടം നേടുകയും ചെയ്തു.

കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേര്‍ത്തിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ലൂക്ക് 10 : 18 എന്നും ഷൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10ാം അധ്യായത്തിലെ 18ാം വാക്യമായ ”അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു” എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റില്‍ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിന്‍ ആര്‍ട്ട് കലക്ടീവ് അറിയിക്കുന്നു.

വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് തുണയായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ അടിയന്തര ഇടപെടല്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം കണ്ട കൃഷ്ണകുമാര്‍ പര്യടനം നിര്‍ത്തി ഓടിയെത്തി റോഡില്‍ വീണു കിടന്ന ദമ്പതികളെ പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കന്യാകുമാരിയില്‍ നിന്നും വലിയതുറയിലെ ബന്ധു വീട്ടിലെത്തിയ കുമാര്‍- റീന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടത്തറ ബൈപ്പാസിലായിരുന്നു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വേഗത്തിലെത്തിയ മറ്റൊരു ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നും ദമ്പതികള്‍ വരുകയായിരുന്ന സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു.

എന്നാല്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലായി വന്നിരുന്ന കാറിലിടിച്ചാണ് ദമ്പതികള്‍ റോഡില്‍ വീണത്. ഉടന്‍ തന്നെ കൃഷ്ണകുമാര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ടവരെ നടുറോഡില്‍ നിന്നും വശത്തേക്ക് മാറ്റി കിടത്തി.

ഉടന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും അടുത്തെങ്ങും ആംബുലന്‍സ് ഉണ്ടായിരുന്നില്ല. വാഹന പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ കൃഷ്ണകുമാറും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനു ശേഷമാണ് പര്യടനം തുടര്‍ന്നത്.

 

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.

കൊടുവള്ളി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.

കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ പ്രചാരണ ജാഥ നയിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കിനിടെ വാഹനത്തില്‍ നിന്ന് റസാഖ് താഴെ വീഴുകയായിരുന്നു.

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.

നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.

കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.

ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.

തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. കേന്ദ്ര തീരുമാനം വിദേശ മലയാളികളോട് കാണിക്കുന്ന കൊടുംചതിയാണ്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോട് കേന്ദ്രം കാണിക്കുന്ന അനീതിയാണ്.

വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതില്‍ നിന്നൊരു രഹസ്യ യ ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശം ഉയര്‍ത്തി.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യം ഉയര്‍ത്തി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved