തിരുവനന്തപുരം∙ സിപിഎം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
പത്തു ദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗം ബാധിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ തുടർന്നു. പ്രമേഹവും രക്തസമ്മർദവും കൂടുതലായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിനു വിധേയനാക്കിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. മികച്ച സംഘാടകനെന്ന് പേരെടുത്തയാളാണ് പി.ബിജു. എൽഎൽബി, ജേണലിസം ബിരുദധാരിയാണ്. സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വയോമിങ് : ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാൻ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും തുടക്കം കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ ക്രിപ്റ്റോ ബാങ്ക് അവന്തി 2021 ൽ സമാരംഭിക്കുന്നു. അമേരിക്കയിലെ അവന്തി ധനകാര്യ ഗ്രൂപ്പിനാണ് വയോമോങ്ങിൽ ക്രിപ്റ്റോ കറൻസി ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് വയോമിങ് സ്റ്റേറ്റ് ബാങ്കിംഗ് ബോർഡ് നൽകിയത്.
വയോമിങ്ങിൽ നാഷണൽ ബാങ്കായി പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് അവന്തി ഗ്രൂപ്പിന് ലഭിച്ചത്. ക്രിപ്റ്റോ കറൻസികളും ഡോളറും കൈവശം വയ്ക്കാനും വിറ്റഴിക്കാവാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 2021ൽ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒക്ടോബർ 28 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം , പലതരം ക്രിപ്റ്റോ അസറ്റുകൾ കൈവശം വയ്ക്കാൻ ഇപ്പോൾ കമ്പനിക്ക് സാധിക്കും. അതേസമയം ടോക്കണൈസ്ഡ് യുഎസ് ഡോളറായ അവിറ്റ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി അവന്തി ഗ്രൂപ്പ് മുന്നോട്ട് നീങ്ങുകയാണ്.
ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ ജൂലൈയിൽ സ്വീകരിച്ചതായി ദി ബ്ലോക്ക് റിപ്പോർട്ട് ചെയ്തു. ക്രാക്കൻ ഫിനാൻഷ്യലിന് ശേഷം ബാങ്കായി മാറുന്ന രണ്ടാമത്തെ ക്രിപ്റ്റോ സ്ഥാപനമാണ് അവന്തി. നിലവിൽ ഡിജിറ്റൽ അസറ്റുകളും യുഎസ് ഡോളറും തമ്മിലുള്ള വ്യാപാരം ഒരേ സമയം നടത്താനാവുന്ന യുഎസ് ധനകാര്യ സ്ഥാപനമാണ് അവന്തിയെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെയ്റ്റ്‌ലിൻ ലോംഗ് പറഞ്ഞു. ഒരു ബാങ്ക് എന്ന നിലയിൽ ബാങ്ക് സീക്രസി ആക്ട്, ആന്റി – മണി ലോണ്ടറിങ്, ഒഎഫ്എസി സംബന്ധമായ നിയമങ്ങൾ പാലിക്കാനുള്ള നടപടികൾ അവന്തി ആരംഭിച്ചു .
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
മുന്‍കാമുകന്‍ ഭവീന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്.
സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു സംഭവം. വളരെ രഹസ്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത് ഭവീന്ദറാണ്.
എന്നാല്‍ താരം പറയുന്നത് തന്റെ അനുമതി ഇല്ലാതെയാണ് മുന്‍കാമുകന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ്. പങ്കുവച്ച് അല്‍പസമയത്തിനകം തന്നെ ഭവീന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാലും അമലയുടെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ പലരും ചിത്രങ്ങള്‍ പങ്കുവച്ചു. ആടൈ എന്ന സിനിമയുടെ പ്രമോഷന്‍ സമയത്താണ് തന്റെ കാമുകനെ കുറിച്ച് അമല വെളിപ്പെടുത്തിയത്.
2014ല്‍ സംവിധായകന്‍ എ എല്‍ വിജയ്‌യെ വിവാഹം ചെയ്ത് അമലാ പോള്‍ 2016ല്‍ വിവാഹ മോചനം നേടിയിരുന്നു.
ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴിഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി. കോടതിയെ സമീപിക്കുമെന്ന് ബിനോയി.
ബെംഗളൂരുവില്‍ നിന്നുളള ഇ.ഡി. സംഘം തിരുവനന്തപുരത്ത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നു സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിനുമേല്‍ കുരുക്കു മുറുക്കി കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി കോടതിയെ അറിയിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണ് ബിനീഷെന്നും കസ്റ്റഡി നീട്ടാനുള്ള അപേക്ഷയോടപ്പം നല്‍കിയ രേഖയില്‍ പറയുന്നു.
തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്‍പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന് നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബമാക്കോ∙ മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്.
അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.
ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടത്. തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ.ഒരുകാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ സീമയെ ഐവി ശശിയാണ് വിവഹം ചെയ്തത്.അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തില്‍ സീമ ഒരു തരംഗമായി മാറി.മലയാളത്തില്‍ മുന്‍നിര നായകന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ സീമ ചെയ്തു.താന്‍ ഏറ്റവും അധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍ ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു.
ജയനും മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതല്‍ അഭിനയിച്ചിട്ടുളളത്.ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത് മമ്മൂട്ടിക്കുമായി ഞാന്‍ 38ല്‍പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന്.റൊമാന്റിക്ക് സീനുകളില്‍ അഭിനയിക്കുമ്പോള്‍ മമ്മൂക്കയ്ക്ക് എന്നെ കെട്ടിപിടിക്കാന്‍ ഭയങ്കര മടിയായിരുന്നു.പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല.എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉളളത് കൊണ്ടായിരിക്കും,ജയേട്ടന്‍ വിവാഹിതനല്ലല്ലോ.അതുകൊണ്ട് ആരെയും പേടിക്കേണ്ടല്ലോ.
എനിക്ക് എറ്റവും പ്രയാസം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു.കാരണം മമ്മൂക്ക വരുമ്പോള്‍ ഞാന്‍ അവളുടെ രാവുകള്‍ ഒകെ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന നായികയായിരുന്നു.അപ്പോള്‍ ഒരു പുതിയ നടന്റെ നായിക എന്ന നിലയില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.പക്ഷേ ജയേട്ടന്‍ ഫീല്‍ഡില്‍ ഉളളപ്പോള്‍ വന്ന നായികയാണ് ഞാന്‍.അതുകൊണ്ട് അങ്ങനെ ഒരു പ്രശ്‌നമില്ലായിരുന്നു.-സീമ പറഞ്ഞു.
മലയാളത്തില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്ത നടിയാണ് സീമ.ഭര്‍ത്താവ് ഐവി ശശിയുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു.എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സീമ അവതരിപ്പിച്ചു.ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാല്‍ നായകനായ ഒളിമ്പ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.സിനിമകള്‍ക്കൊപ്പം തന്നെ മിനിസ്‌ക്രീന്‍ രംഗത്തും സീമ തിളങ്ങി.മുന്‍പ് നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണക്കടത്ത്. മൂന്നു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പത്ത് കിലോയിലധികം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ 27 നും 28നും നാലര കിലോ സ്വർണം പിടികൂടിയിരുന്നു. ദണ്ഡ് രൂപത്തിലാക്കി വാതിൽ പൂട്ടിനുള്ളിൽ ഒളിപ്പിച്ചു കടത്താനും പേസ്റ്റ് രൂപത്തിലാക്കി മാറ്റി കടത്താനും ശ്രമിച്ചിരുന്നു.
കഴിഞ്ഞയാഴ്ച മാത്രം നാല് തവണയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്. 2020ൽ മാത്രം നെടുമ്പാശേരിയിൽ 90 കിലോ സ്വർണം പിടികൂടി. ഈ ഇനത്തിൽ 25 കോടിയാണ് പിഴ ഈടാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണ പരിപാടിക്കിടയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ സബോള കൊണ്ട് ഏറ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മധുബനി ജില്ലയിലെ ഹര്‍ലഖിയില്‍ വച്ചാണ് നിതീഷിനു നേരെ സബോള ഏറ് ഉണ്ടായത്. രാജ്യമൊട്ടാകെ അവശ്യവസ്തുക്കുടെ വില കുതിച്ചുയരുന്നതിനിടെ സബോളയുടെ വില കിലോയ്ക്ക് 100 കടന്നിരുന്നു. ഇന്നായിരുന്നു ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു നിതീഷിനു നേരെ ഏറുണ്ടായത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ കയറി നിന്ന് വലയം തീര്‍ത്തെങ്കിലും നിതീഷ് തന്നെ അവരെ മാറ്റി. സബോള എറിഞ്ഞവരോടും അതില്‍ പ്രതിഷേധിച്ചവരോടും ശാന്തരാകാനും നിതീഷ് കുമാര്‍ പറയുന്നതു കേള്‍ക്കാം.
നിലവില്‍ ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിന്റെ ജെഡി(യു) – ബിജെപി സഖ്യവും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതുപാര്‍ട്ടികളുടെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു
ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.
ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻറെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.
യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. ഡൊണാൾഡ് ട്രംപ് ഭരണത്തിൽ തുടരുമോ ? ജോ ബെെഡൻ പ്രസിഡന്റ് പദവിയിലേക്ക് ഉയരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉടൻ ലഭിക്കും.
ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ വോട്ടെണ്ണൽ ആരംഭിച്ചാൽ തന്നെ ലഭ്യമാകും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം പിന്നെയും വെെകും.
കിഴക്കൻ യുഎസിലെ വെർമോണ്ടിലുള്ള ബൂത്തുകളിലും ന്യൂയോർക്ക്, ന്യൂജഴ്‌സി, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും 5.30 ഓടെ വോട്ടെടുപ്പ് ആരംഭിച്ചു.
വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്‌ച തന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. പത്ത് കോടിയോളം വോട്ടർമാർ ഇത്തവണയുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
നാളെ രാവിലെ മുതൽ തന്നെ ഫലസൂചനകൾ വ്യക്തമാകുമെങ്കിലും ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം
538 ഇലക്ടറൽ വോട്ടർമാരെയാണ് അമ്പത് സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത്. ഇതിൽ 270 പേരുടെ പിന്തുണ ലഭിക്കുന്നയാൾ അടുത്ത പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്ിലാണ് മത്സരം
24 കോടി വോട്ടർമാരിൽ 10 കോടി പേർ തപാലിൽ വോട്ട് ചെയ്തു കഴിഞ്ഞു. ആറ് കോടി പേരെങ്കിലും പോളിംഗ് ബൂത്തുകളെ ഉപയോഗിക്കുമെന്നാണ് പ്രവചനം. യുഎസിന്റെ നൂറു വർഷത്തെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാകുമിത്. ചില സംസ്ഥാനങ്ങൾ നവംബർ 13 വരെ തപാൽ വോട്ടുകൾ സ്വീകരിക്കുന്നുണ്ട്
യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡോണൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.