കണ്ണൂരില്‍ രണ്ടു യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി ആറങ്ങാട്ടേരിയിലെ അതുല്‍, സാരംഗ് എന്നിവരുടെ മൃതദേഹമാണ് റോഡ് അരികില്‍ നിന്നും കണ്ടെത്തിയത്. ചിറ്റാരിപറമ്പ് ചുണ്ടയിലെ റോഡരുകിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ബൈക്ക് മരത്തിലിടിച്ച് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. ആറ് സുഹൃത്തുക്കളുമൊത്ത് മൂന്ന് ബൈക്കുകളിലായി ഇവര്‍ വയനാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍ അതുലിനെയും സാരംഗിനേയും കാണാത്തതിനെ തുടര്‍ന്ന് മറ്റ് രണ്ടു ബൈക്കുകളില്‍ പോയവര്‍ തിരിച്ചുവന്നു. തിരച്ചിലിനൊടുവില്‍ രാവിലെയാണ് റോഡരുകില്‍ മൃതദേഹങ്ങളും ബൈക്കും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ ശക്തമായ മഴ തുടരുകയാണ്. നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. റോഡുകളെല്ലാം താറുമാറായി. തെലങ്കാനയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 50 ഓളം പേരാണ് മരിച്ചത്. അതേസമയം, അടുത്ത 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രളയ ദുരിതത്തിലൂടെയാണ് ഹൈദരാബാദ് കടന്നുപോകുന്നത്. ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത്. പ്രധാനപ്പെട്ട നഗരവും പരിസര പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. കനത്ത മഴയില്‍ ബാലാനഗര്‍ തടാകം കരകവിഞ്ഞൊഴുകിയതും ഹൈദരാബാദ് നഗരത്തില്‍ ദുരിതം ഇരട്ടിയാക്കി. ജനസാന്ദ്രത ഏറെയുള്ള നബീല്‍ കോളനി, ബാബ നഗര്‍, ബാലാപൂര്‍, ഖൈറതാബാദ് തുടങ്ങിയ കോളനികള്‍ വെള്ളത്തിനടിയിലായി. പല വാഹനങ്ങളും കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ ഒലിച്ചുപോയി.
കുത്തിയൊഴുകുന്ന വെള്ളത്തില്‍ അകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. 15 മുതല്‍ 20 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ രേഖപ്പെടുത്തിയത്. ഏകദേശം 1000 കോടിയുടെ നാശനഷ്ടം ഉണ്ട് എന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക കണക്ക്.
ആകാശത്ത് പറന്നു നടക്കുന്ന മനുഷ്യൻ. പല സ്ഥലത്ത് നിന്നും പലരും ഈ കാഴ്ച കണ്ട് അമ്പരന്നു. അന്യഗ്രഹജീവി എന്ന തരത്തിൽ വാർത്ത പരന്നതോടെ ജനം കൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആകാശത്ത് അന്യഗ്രഹജീവി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. പലയിടത്തും പലരും ഈ മനുഷ്യരൂപത്തെ ആകാശത്ത് കണ്ടതോടെ വെറും കെട്ടുകഥയല്ല എന്ന ജനം ഉറപ്പിച്ചു.
സാങ്കൽപ്പിക കഥാപാത്രമായ ‘അയൺ മാൻ’ ആണ് ആകാശത്ത് വന്നതെന്നും ആ രൂപത്തോട് സാദൃശ്യം തോന്നിയെന്നും ചിലർ സ്ഥിരീകരിച്ചു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യം പുറത്തറിയുന്നത്. ‘അയൺ മാൻ’ രൂപത്തിൽ ആരോ പറത്തി വിട്ട ഭീമൻ ബലൂണാണ് ഇൗ പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ. സാധാരണ ബലൂണിൽ നിന്നും ഏറെ വലുതും മനുഷ്യന്റെ രൂപവുമായിരുന്നു ഇതിന്. സമീപത്തെ ഒരു കനാലിൽ വീണ ബലൂൺ പൊലീസെത്തി പരിശോധിക്കുകയും ഭയപ്പെടാൻ ഒന്നുമില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു.
#VIDEO: Mistaken for ‘alien’, #IronMan balloon causes stir in Uttar Pradesh’s Dankaur. @ShoDankaur recovered the Iron Man balloon from a canal near Bhatta Parsaul village in #UttarPradesh on Saturday. pic.twitter.com/hNgy93vU56
— Rahul Upadhyay (@rahulrajnews) October 18, 2020
മുന്‍ ധനമന്ത്രി കെ. എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സ്വകാര്യ ഏജന്‍സി അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ കെ. എം. മാണി സ്വകാര്യ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. യഥാര്‍ത്ഥ റിപ്പോര്‍ട്ട് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. എം. മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി. സി ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസ് വാഴക്കന്‍, അടൂര്‍ പ്രകാശ്, പി. സി ജോര്‍ജ് എന്നിവര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ്, ബിജു രമേശ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. മാണിയടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചിരുന്നില്ല.
മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണെന്ന് പറയുന്നതല്ലാതെ ആരുടെയും പേരെടുത്ത് പറയാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങളിലും തയ്യാറായിരുന്നില്ല.
സി.എഫ് തോമസ് അധ്യക്ഷനായ സമിതിയെയായിരുന്നു പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ പാര്‍ട്ടി അന്വേഷണം ഏല്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
താൻ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നിയമ വിദ്യാർഥിനി. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. 14–ാം വയസ്സിലാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നും സോന എം എബ്രഹാം എന്ന പെൺകുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കുന്നു. അതില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല എന്നും സോന പറയുന്നു.
സോനയുടെ വാക്കുകൾ:
എന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യമാണ് എല്ലാവരോടും വെളിപ്പെടുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. എന്റെ 10–ാം ക്ലാസ് പഠനകാലത്ത് ഒരു സിനിമയിൽ ്ഭിനയിച്ചു. ഫോർ സെയിൽ എന്നാണ് ആ സിനിമയുടെ പേര്. ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷമാണ് കാതൽ സന്ധ്യ ചെയ്തത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാൻ നിങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്. അനുജത്തി ആക്രമിക്കപ്പെടുന്ന വീഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ സീന്‍ ഡയറക്ടറുടെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ പേരന്റ്‌സും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്‌നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്.
സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. സോന പറയുന്നു.
അമ്മയിൽ നിന്ന് രാജിവച്ച് പാർവതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/sona.m.abraham.5/posts/169214654833312
കുവൈത്ത് സിറ്റി : മലയാളി നഴ് സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഹോം കെയർ നഴ്സായിരുന്ന റാന്നി കുടമുരട്ടി സ്വദേശിനി സുമകുമാരിയാണ് (48 ) മരിച്ചത്. അബ്‌ദുല്ല അൽ മുബാറക് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസമാണ് കുവൈത്തിലെത്തിയത്.മൃതദേഹം പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.
സുമകുമാരിയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത (90) കശ്ശീശയായി നിയോഗിതനായ അതേ ദിവസം (ഒക്ടോബർ 18) ന് യാത്രയായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് വെളുപ്പിനെ 2.38 ന് ആയിരുന്നു വിശ്വാസ ജീവിതാന്ത്യം.
1653-ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമന്‍റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തൊന്നാമാനാണ് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനാണ് . പി.ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.
മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 ന് ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി “ജോസഫ് മാർത്തോമ്മ’ എന്ന പേരിൽ മാർ ഐറേനിയോസ് നിയോഗിതനായി.
സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മീകവും ഭൗതീകവുമായ വളർച്ച മുന്നിൽ കണ്ടു കൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി ദൈവാത്മാവിനാൽ പ്രേരിതമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്നതിന് മെത്രാപോലീത്തായ്ക്ക് കഴിഞ്ഞുവെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ് .തിരുമേനിയുടെ തീരുമാനങ്ങളോട് ആദ്യമേ പലരും അല്പാല്പം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞു പിന്തുണച്ച നിരവധി സംഭവങ്ങൾ ചൂണ്ടികാണിക്കാനുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നതിനെതിരെ പ്രതികരിക്കുകയും ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്‍റെ ജീവിതം മാറ്റിവയ്ക്കണമെന്നും ശക്തമായി പഠിപ്പിച്ച ആചാര്യ ശ്രഷ്ടനാണ് മാർത്തോമ മെത്രാപോലീത്ത.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ക്രൈസ്തവ ജനത ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും പരസ്യമായി പ്രഖ്യാപിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് മെത്രാപോലീത്ത എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല.
സഹോദരന്‍റെ മുഖത്ത് ദൈവത്തിന്‍റെ പ്രതിച്ഛായ ദർശിക്കുവാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ചു ഉദ്ബോധിപ്പിക്കുന്ന മെത്രാപോലിത്താ തന്‍റെ ജീവിതത്തിലും അത് പ്രായോഗികമാക്കി മറ്റുള്ളവർക്ക് മാതൃകയായിട്ടുണ്ടെന്നതും അനുകരണീയമാണ് . പതിനായിരങ്ങളുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നു വിദ് ധഗ്ദ്ധർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും മാർത്തോമ ദൈവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കല്പനയിറക്കുകയും ചെയ്ത ആദ്യ മതാധ്യക്ഷനാണ് ജോസഫ് മാർത്തോമ.
ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷാമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു .വ്യക്തി ബന്ധങ്ങൾക്ക് വലിയ മൂല്യം നല്കിയ വ്യക്തിയായിരുന്നു തിരുമേനി.മാർത്തോമ സഭയെ സംബഡിച്ചു തിരുമേനിയുടെ കാലഘട്ടം സഭയുടെ യശസ്സ് രാജ്യാന്തര തലങ്ങളിൽ ഉയർത്തുന്നതിന് തിരുമേനിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.
ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected])
ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ… അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി ‘സേവ് ദി ഡേറ്റും’ വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു… സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്.
പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു.
പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്.
എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്.
സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്.
ഡ്യൂക്കിനെസ് മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്.
FEDERAL BANK KOTTATHUR
Rathesh Chandran
A/C :12600100093593
IFSC FDRL 0001260
എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നും അറിയിച്ചിരിക്കുകയാണ് വിജയ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് തന്റെ തീരുമാനം വ്യക്തമാക്കിയത്.
മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.– വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യയിലെ മികച്ച ഗായകരിലൊരാളാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ്. എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയ വിജയ് യേശുദാസ് മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്. ഒരു ചിരി കണ്ടാല്‍, എന്തു പറഞ്ഞാലും തുടങ്ങിയ പാട്ടുകളിലൂടെ വിജയ് ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് വിജയ് യേശുദാസിന്റെ കാലമായിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് വിജയ് പാടി. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മൂന്നു തവണ വിജയ് നേടിയിട്ടുണ്ട്. വിജയ് 2018ല്‍ പാടിയ ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്.
രണ്ട് വർഷമായി നിർബന്ധിത പീഡനം. 34–കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് ടെക്സാസ് പൊലീസ്. 2018 മുതൽ ഇവർ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 12–കാരനാണ് പീഡനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ ബ്രിട്ട്നി റൗലു എന്ന സത്രീയാണ് അറസ്റ്റിലായത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. സ്വയം വിവസ്ത്രയാകുകയും മകനെ നിർബന്ധിച്ച് വസ്ത്രമഴിപ്പിച്ചുമാണ് ഇവർ പീഡനം നടത്തിയിരുന്നതെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു.
രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പോലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.
അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷം റൂലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.