Latest News

കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.

കർഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കർഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചർച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.

നോര്‍വെ പാര്‍ലമെന്റിന്റെ ഇ-മെയില്‍ സംവിധാനം ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ഇനെ എറിക്‌സണ്‍. നിരവധി രാഷ്ട്രീയ നേതാക്കളുടെയും ജീവനക്കാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ സൈബര്‍ ആക്രമണത്തിലൂടെ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ നോര്‍വീജിയന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന് പിന്നിലാരാണെന്ന് വിദേശകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാറിന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.റഷ്യയുമായി ബന്ധം പുലര്‍ത്താന്‍ നോര്‍വേ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്, ഈ സംഭവം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ചോദ്യ്ത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

അതേസമയം, നോര്‍വീജിയന്‍ മന്ത്രിയുടെ വിമര്‍ശനത്തോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

നടി പാർവതിക്കെതിരെ ഒളിയമ്പെയ്ത് ഗണേഷ്‌കുമാർ.’കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’, ഗണേഷ് കുമാര്‍ പറഞ്ഞു. താരസംഘടന എഎംഎംഎയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാർ.

എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേളബാബുവിന്റെ ഒരു പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇടവേള ബാബുവിനെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

ന്യൂഡൽഹി. ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നത്.  ജിഡിപിയിലെ ഈ കയറ്റി ഇറക്കം രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കും. രൂപയുടെ മൂല്യം കുറയുന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമായി തീരും

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം ലേഖകൻ 

ഷെൻ‌ഷെൻ : ചൈനീസ് ജനതയ്ക്ക് സമ്മാനം നൽകുന്നതിനായി ചൈനയുടെ സെൻട്രൽ ബാങ്ക് അവരുടെ ക്രിപ്റ്റോ കറൻസിയായ 10 ദശലക്ഷം യുവാൻ ഷെൻ‌ഷെൻ സിറ്റിക്ക് കൈമാറി . ചൈനീസ് നഗരമായ ഷെൻ‌ഷെൻ ഈ വാരാന്ത്യത്തിൽ രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ 10 ദശലക്ഷം യുവാനാണ് സമ്മാനമായി നൽകുന്നത്. അടുത്തയാഴ്ച 3,389 സ്റ്റോറുകളിൽ ചൈനീസ് ജനതയ്ക്ക് അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കാം. സർക്കാർ പിന്തുണയുള്ള പുതിയ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനാണ് ചൈന അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ലോട്ടറിയിലൂടെ സമ്മാനമായി നൽകുന്നത് .

ചൈനീസ് നഗരമായ ഷെൻ‌ഷെൻ രാജ്യത്തെ സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ (സിബിഡിസി) മൊത്തം 10 ദശലക്ഷം യുവാൻ (1.49 ദശലക്ഷം ഡോളർ) 50,000 ജീവനക്കാർക്ക് നൽകുന്നുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയിലെ നിരവധി പ്രധാന നഗരങ്ങളിൽ നടത്തുന്ന ഡിജിറ്റൽ യുവാൻ പൈലറ്റ് പ്രോഗ്രാമിന്റെയും ഡിജിറ്റൽ കറൻസിയുടെ ആദ്യ പൊതു പരിശോധനയുടെയും ഭാഗമാണിത്. ഷോപ്പിംഗിന്  പേരുകേട്ട തെക്കുകിഴക്കൻ ചൈനയിലെ ഒരു ആധുനിക നഗരമായ ഷെൻ‌ഷെനിലാണ് ചൈന ഇത് ആദ്യം നടപ്പിൽ വരുത്തുന്നത് .

ഡിജിറ്റൽ യുവാൻ സമ്മാനം ഷെൻ‌ഷെനിലെ ലുവോഹു ജില്ലയിലെ ഒരു ലോട്ടറി വഴിയാണ് നൽകുന്നത്. വിജയികൾക്ക് 200 യുവാൻ മൂല്യമുള്ള ഡിജിറ്റൽ കറൻസി അടങ്ങിയ ഡിജിറ്റൽ റെഡ് പാക്കറ്റുകൾ ലഭിക്കും. അവധിക്കാലത്തും പ്രത്യേക അവസരങ്ങളിലും പണം നൽകുന്നതിന് ചൈനയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഗിഫ്റ്റ് എൻ‌വലപ്പുകളാണ് റെഡ് പാക്കറ്റുകൾ. ഷെൻ‌ഷെനിൽ‌ താമസിക്കുന്ന വ്യക്തികൾ‌ക്ക് വെള്ളിയാഴ്ച മുതൽ ഈ‌ ലോട്ടറിയിൽ‌ രജിസ്റ്റർ‌ ചെയ്യാൻ‌ കഴിയും.

ലോട്ടറി ജേതാക്കളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഷെൻ‌സെൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു . ചുവന്ന പാക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഒരു ഔദ്യോഗിക ഡിജിറ്റൽ ആപ്പ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ വാലറ്റ് തുറക്കുന്നതിനായി ഓരോ വ്യക്തികൾക്കും ഒരു ലിങ്ക് അയയ്‌ച്ചുകൊടുക്കും . സിനോപെക് ഗ്യാസ് സ്റ്റേഷനുകൾ, വാൾമാർട്ട് സ്റ്റോറുകൾ, സിആർ വാൻഗാർഡ് മാളുകൾ, ഷാങ്‌രി-ലാ ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ ഒക്ടോബർ 12 മുതൽ 18 വരെ ലുവോഹു ജില്ലയിലെ 3,389 നിയുക്ത ഷോപ്പുകളിൽ ഡിജിറ്റൽ യുവാന്റെ ചുവന്ന പാക്കറ്റുകൾ ഉപയോഗിക്കാൻ കഴിയും.

ഈ ഡിജിറ്റൽ സമ്മാനം ചൈനീസ് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം ഒരു പരിധിവരെ വർദ്ധിപ്പിക്കുമെന്ന് ചൈനയുടെ സിറ്റിക് ബാങ്ക് ഇന്റർനാഷണൽ ചീഫ് ഇക്കണോമിസ്റ്റ് ലിയാവോ ക്വിൻ വിശ്വസിക്കുന്നു. ഓരോ യുവാനും വിട്ടുകൊടുക്കുന്നതിലൂടെ കൂടുതൽ വിൽപ്പന നടത്താനും കഴിയും. 10 ദശലക്ഷം യുവാൻ പ്രോഗ്രാം മൊത്തം ഡിമാൻഡിൽ കുറഞ്ഞത് 50 ദശലക്ഷം യുവാനെങ്കിലും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1.1 ബില്യൺ യുവാൻ മൂല്യമുള്ള 3.13 ദശലക്ഷം ഇടപാടുകളിൽ ചൈനയുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ഇതിനകം ഉപയോഗിച്ചതായി പിബിഒസി ഡെപ്യൂട്ടി ഗവർണർ ഫാൻ യിഫെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . കൂടാതെ, കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്ന അയ്യായിരത്തോളം മെഡിക്കൽ, ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഷെൻഷെൻ സർക്കാർ അടുത്തിടെ ചൈനയുടെ ഡിജിറ്റൽ കറൻസിയായ യുവാൻ   പാരിതോഷികമായും നൽകിയിരുന്നു .

ബ്ലോക്ക് ചെയിനിലും , ക്രിപ്റ്റോ കറൻസിയിലും ചൈനീസ് ഗവണ്മെന്റും അവിടുത്തെ ബിസിനസ്സുകാരും മറ്റ് ഏത് ലോകരാജ്യങ്ങളെക്കാളും മുൻപന്തിയിൽ എത്തി കഴിഞ്ഞു . ഒരു രാജ്യത്തിന്റെ നേരിട്ട് പിന്തുണയുള്ള ആദ്യത്തെ ക്രിപ്റ്റോ കറൻസി ഇറക്കി ചൈന ഈ മേഖലയിലെ ആധിപത്യം നേടി കഴിഞ്ഞു . ലോട്ടറിൽ യുവാൻ സമ്മാനമായി നൽകുന്ന  നടപടിയിലൂടെ ചൈനയുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ ചൈനീസ് ജനതയുടെ ഇടയിൽ വൻ സ്വീകാര്യത ഉറപ്പാക്കാൻ കഴിയും എന്നാണ് ചൈനയിലെ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

2016 മുതൽ യുകെയിലും മറ്റ് അനേകം രാജ്യങ്ങളിലും നിങ്ങളുടെ ഷോപ്പിംഗിലൂടെയും ,  ഇൻഷുറൻസ് പ്രീമിയം , ഇലക്ട്രിസിറ്റി ബിൽ , മൊബൈൽ ബിൽ പോലെയുള്ള ബില്ലുകൾ അടിക്കുന്നതിലൂടെ സൗജന്യമായി ക്രിപ്റ്റോ കറൻസികൾ നേടുന്ന സംവിധാനം ടെക്ക് ബാങ്ക് എന്ന മൊബൈൽ ആപ്പ് ഒരുക്കിയിരുന്നു . ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ടെക്ബാങ്ക് എന്ന ആപ്പ് ഉപയോഗിച്ച് അനേകം ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടിയെടുത്തത്.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ഏറെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാ‍ർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവിൽ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവർത്തിച്ചു.

38 വർഷക്കാലം ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു. കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.

തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും എല്‍.ഡി.എഫില്‍ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍,

അതേസമയം, പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശിലെ ഹത്രാസിൽ കുട്ട ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാവുന്നത് നിരഭയ കേസിൽ ഹാജരായ അഭിഭാഷക സീമ കുശ്വാഹ

എന്റെ പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടിയാണ്, അവൾക്കു നീതി ലഭ്യമാക്കാൻ. അതുപോലെ സ്ത്രീസുരക്ഷയിൽ ശക്തമായ നിയമങ്ങൾ ഉരുത്തിരിയുന്നതിനുമെന്ന് അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു.

ഡൽഹിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ഇരയ്ക്കും ഇരയുടെ കുടുംബത്തിനും നീതി നേടി കൊടുത്ത സീമ കുശ്വാഹയ്ക്ക് വീണ്ടും പ്രതീക്ഷകൾ ഏറെയാണ്.

ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നിൽ ഹത്രാസിലെ കുടുംബത്തിനു വേണ്ടി സീമ കുശ്വാഹ തന്റെ വാദം തുടങ്ങി.

കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും.

നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്. അല്ലാതെ ആന നിത്യാഭ്യാസിയെ എടുക്കുമെന്നാരും പറഞ്ഞിട്ടില്ല. ഇക്കാര്യം യോഗ ഗുരു ബാബ രാംദേവിന് അറിയില്ലായിരുന്നത്രേ. മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ചെറുതായൊന്ന് ബാലന്‍സ് തെറ്റി ഗുരു ബാബ താഴെ വീണു. അതിനാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും രസികന്മാര്‍ കാര്യകാരണങ്ങള്‍ തേടുന്നത്. രണ്ട് മാസം മുമ്പ് മഴയത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ബാബ രാംദേവ് തെന്നി വീണിരുന്നു. ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അതിനിടെയാണ് ആനപ്പുറത്തുനിന്ന് വീഴുന്ന ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്.

ആനയാസനം എന്നൊരു ആസനം യോഗയിലുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ബാബയെ മറിച്ചിട്ട ആനയെ ദേശ വിരുദ്ധനായി പ്രഖ്യാപിക്കുകയും വേഗം രാജ്യം വിട്ടോളാന്‍ അറിയിക്കണമെന്നും പറഞ്ഞവരുമുണ്ട്. അങ്ങനെ എല്ല്ാ ആസനവും ഗുരുവിനെ നോക്കി ചെയ്യേണ്ടതില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ, ചില ആസനങ്ങള്‍ ഗുരുവിന് മാത്രമേ പറ്റൂ. പക്ഷേ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ആശുപത്രിയിലാണെന്നു മാത്രം എന്നും എഴുതിക്കണ്ടു.

 

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. അങ്ങനെ സംഭവിച്ചാൽ അത് പലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കും – പലസ്തീൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എംപിമാരുമായി സംസാരിക്കവേ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബൈഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്ന ട്രംപ് 9 ദിവസത്തിന് ശേഷം ആശുപത്രി വിട്ടതും രോഗമുക്തനായതായി സ്വയം പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ട്രംപിന് കോവിഡ് നെഗറ്റീവ് ആയതായി വൈറ്റ് ഹൗസ് ചീഫ് ഫിസീഷ്യൻ ഡോ.സീൻ പി കോൺലി അറിയിക്കുകയും ചെയ്തു. അതേസമയം പരിശോധനയുടെ വിശദാംശങ്ങൾ നൽകിയില്ല. ട്രംപ് ഫ്ളോറിഡയിലെ റാലിയിലൂടെ പ്രചാരണരംഗത്തേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പ്രാദേശികരാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്. ആറ്റിങ്ങൽ എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന് സിപിഎം ആരോപിക്കുന്നത് പോലെ കൊലയിൽ പങ്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ലെന്നും അന്വേഷണസംഘം പറയുന്നു. തിരുവോണത്തിന്റെ തലേദിവസമാണ് സിപിഎം പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കുത്തിക്കൊലപ്പെടുത്തിയത്. പിന്നിൽ കോൺഗ്രസ് ആണെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് പറഞ്ഞാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത് എന്ന് റിപ്പോർട്ട്.

പ്രതികൾ കോന്നിയിലേയ്ക്ക് പോകാൻ ശ്രമിച്ചത്, കോന്നി കൂട്ടുപ്രതിയായ ശ്രീജയുടെ നാടായതുകൊണ്ടാണെന്നും ഇതിൽ അടൂർ പ്രകാശിന്റെ പങ്ക് സംശയിക്കാൻ തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമുണ്ടാക്കിയ വൈരാഗ്യം ഇരു വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾക്ക് കാരണമായിരുന്നു. ഏപ്രിലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിനെ വെട്ടിയത് സംഘർഷം മൂർച്ഛിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ് പി, ബി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.

 

RECENT POSTS
Copyright © . All rights reserved