ഹൈദരാബാദ് നഗരത്തിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വേണം രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം 9 പേർ മരിച്ചു. ഒരു കോംപൗണ്ടിലെ 10 വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രണ്ട് പേർക്ക് പരിക്കേറ്റു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ സ്ഥലത്തെത്തി. ബാണ്ട്ലഗുഡയിലെ മൊഹമ്മദീയ ഹിൽസിലാണ് അപകടമുണ്ടായത്.
ഹൈദരാബാദ് നഗരത്തിൽ പല മേഖലകളും വെള്ളത്തിലായി. തെലങ്കാനയിലും ആന്ധ്രപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽ മരിച്ചു. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. തെലങ്കാനയിലെ 14 ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കന്നത്ത മഴയാണുണ്ടാക്കിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11 മുതൽ 24 സെ.മീ വരെ മഴ പെയ്തു.
#HyderabadRains I was at a spot inspection in Mohammedia Hills, Bandlaguda where a private boundary wall fell resulting in death of 9 people & injuring 2. On my from there, I gave a lift to stranded bus passengers in Shamshabad, now I’m on my way to Talabkatta & Yesrab Nagar… pic.twitter.com/EVQCBdNTvB
— Asaduddin Owaisi (@asadowaisi) October 13, 2020
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമഭേദഗതി ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. 2010ലെ വിദേശ സംഭാവന നിയന്ത്രണ ആക്ടിലെ വ്യവസ്ഥകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയത്.
ഉത്തരവ് പ്രകാരം, നിശ്ചിത ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ അക്കൗണ്ടിലൂടെ (എഫ്സിആർഎ) മാത്രമേ വ്യക്തികൾക്കോ എൻജിഒകൾക്കോ വിദേശ സംഭാവനകൾ സ്വീകരിക്കാൻ കഴിയൂ.
സൻസാദ്മാർഗിലുള്ള എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലാണ് ഇതിനായി ആവശ്യക്കാർ അക്കൗണ്ട് തുടങ്ങേണ്ടത്. നിലവിൽ, മറ്റ് എഫ്സിആർഎ അക്കൗണ്ടുകളിലൂടെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നവരും എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് എടുക്കണം. അതേസമയം, ന്യൂഡൽഹി മെയിൻ ബ്രാഞ്ച് അക്കൗണ്ടിലെ പണം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനു നിയന്ത്രണമില്ല. നിലവിലുള്ളഎഫ്സിആർഎ അക്കൗണ്ട് പുതിയ എഫ്സിആർഎ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും തടസമില്ല. നിശ്ചിത എഫ്സിആർഎ അക്കൗണ്ട് തുടങ്ങുന്നതിന് ഡൽഹിയിൽ നേരിട്ടെത്തേണ്ടതില്ലെന്നും അടുത്തുള്ള ഏതെങ്കിലും എസ്ബിഎെ ബ്രാഞ്ചിലെത്തിയാൽ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ fcraonline.nic.in എന്ന പോർട്ടലിൽ വൈകാതെ ലഭ്യമാകും.
നിലവിൽ മറ്റ് എഫ്സിആർഎ അക്കൗണ്ടുവഴി സംഭാവനകൾ കൈകാര്യം ചെയ്യുന്നവർക്ക് പുതിയ എഫ്സിആർഎ അക്കൗണ്ട് തുടങ്ങാൻ 2021 മാർച്ച് 31 വരെയാണ് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം മറ്റു അക്കൗണ്ടുകളിലൂടെ പണം സ്വീകരിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് പുതുതായി അനുമതി തേടാൻ ആഗ്രഹിക്കുന്നവരും എസ്ബിഐ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ എഫ്സിആർഎ അക്കൗണ്ട് എടുത്തശേഷമാണ് അപേക്ഷിക്കേണ്ടത്.
പുതിയ എഫ്സിആർഎ അക്കൗണ്ട് എടുക്കേണ്ട ബ്രാഞ്ചിന്റെ വിശദാംശങ്ങൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,11 സൻസദ് മാർഗ്, ന്യൂഡൽഹി-110001. ബ്രാഞ്ച് കോഡ്: 00691, ഐഎഫ്എസ്സി കോഡ്: SBININ BB104, ഇ-മെയിൽ: [email protected]
ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാർട്ടി പിളർന്നതും, യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ, ഇത് സംംബന്ധിച്ച് ചർച്ചകൾ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്‍കിയിരുന്നില്ല.
ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടക്കം മുതൽ എതിർത്ത സിപിഐയുടെ നിലപാടും കാര്യങ്ങൾ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു.
എന്നാൽ, പിന്നീട് നടന്ന ചർച്ചകളിൽ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാർത്തകൾ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളിൽ പ്രത്യേകിച്ച് സിപിഐ അണികളിൽ ശക്തമായ വിരുദ്ധ വികാരമാണുള്ളത്.
ബാർകോഴ കേസിൽ ഇടതു മുന്നണി നടത്തിയ സമരങ്ങൾ അത്രപെട്ടന്ന് മറക്കാനാകില്ലന്ന് സിപിഐ നേതൃത്വം ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങൾക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശിയിരുന്നു. ബാർകോഴ കേസിലെ സമരങ്ങൾ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനേ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായരുന്നുവെന്നാണ് വിലയിരുത്തൽ.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ എൽഡഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കിൽ വരും ദിവസങ്ങളിലും നിർണായകമായ പല തീരുമാനങ്ങൾക്കും ചർച്ചകൾക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്.
ജോസ് വിഭാഗം ഇടതിനൊപ്പം ചേർന്നാൽ തദ്ദേശ- നിയമസഭാ തെരഞ്ഞൈടുപ്പിലെ സീറ്റ് നിർണയങ്ങളിൽ പോലും തർക്കവിതർക്കങ്ങൾക്ക് സാധ്യതകൾ ഏറെയാണ്.
ലിബിയയിലെ ആശ്വെറിഫിൽ നിന്ന് കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ ഞായറാഴ്ച മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് വിട്ടയയ്ക്കപ്പെട്ടവർ. തുണീസ്യയിലെ ഇന്ത്യൻ അംബാസഡർ പുനീത് റോയ് കുന്ദാൽ ഇവരോട് സംസാരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലേക്ക് മടങ്ങാനായി ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവർ തട്ടിക്കൊണ്ടുപോവപ്പെട്ടത്. നിർമാണ, എണ്ണ വിതരണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അൽ ഷോല അൽ മുദിയ എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു അവർ. എല്ലാവരെയും കമ്പനി പ്രതിനിധികളെ ഏൽപ്പിച്ചുവെന്നു വ്യക്തമായെതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ലിബിയയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഇല്ലാത്തതിനാൽ തുണീസ്യയിലെ എംബസിയാണു ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യങ്ങളും നോക്കുന്നത്. ലിബിയയിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് 2016 മുതൽ ആ രാജ്യത്തേക്ക് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നുമുള്ള സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഡബ്ല്യുസിസി. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സംഘടന അവള് മരിച്ചിട്ടില്ല, അവള് തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലാണ് സംഘടനയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
അവള് മരിച്ചിട്ടില്ല!
അവള് തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു ഡബ്ല്യുസിസി ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.
നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ എ എം.എം.എയുടെ എക്സികൂട്ടിവ് അംഗമായ നടന് സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന് സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.
ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എഎംഎം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എഎംഎംഎ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന് തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള് ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് ഡബ്ല്യുസിസി കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.
ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പെറുവിലെ മാച്ചു പിച്ചു തുറന്നു, ഒരു വിനോദയാത്രികനു വേണ്ടി മാത്രമായി. കോവിഡ് മഹാമാരിയെയും തുടർന്നുവന്ന ലോക്ക്ഡൗണിനെയും തുടർന്ന് രാജ്യത്ത് കുടുങ്ങിയ ജാപ്പനീസ് വിനോദയാത്രികനുവേണ്ടിയാണു മാച്ചു പിച്ചു തുറന്നുനൽകിയത്.
ലോക്ക്ഡൗണിനുശേഷം മാച്ചു പിച്ചുവിൽ പോയ ഏകയാൾ ഏന്ന കുറിപ്പോടെ ജെസി കെറ്റയാമ എന്ന യുവാവാണ് മാച്ചു പിച്ചുവിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ മാച്ചു പിച്ചു അടച്ചിട്ടിരിക്കുകയാണ്.
ബോക്സിംഗ് ഇൻസ്ട്രക്ടറായ നാര സ്വദേശിയായ ജെസി മാർച്ചു മുതൽ പെറുവിൽ കുടുങ്ങിക്കിടക്കുകയാണ്. മാച്ചു പിച്ചു സന്ദർശിക്കുന്നതിനായി ജെസി എത്തുന്നതിനു തൊട്ടുമുന്‍പാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
മൂന്നു ദിവസം മാച്ചു പിച്ചുവിൽ ചെലവഴിക്കാനാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്. എനന്ാൽ വിമാന സർവീസുകൾ റദ്ദാക്കുകയും യാത്രകൾ നിലയ്ക്കുകയും ചെയ്തു. ഇതേതുടർന്ന് ജെസി പെറുവിൽ മാസങ്ങളോളം കുടുങ്ങി.
ഒരു പെറു ന്യൂസ്പേപ്പറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരാശ തുറന്നുപറഞ്ഞത്. ഇത് പ്രാദേശിക ടൂറിസം അതോറിറ്റിയുടെ ചെവിയിലും എത്തി. ഇതോടെ ജെസിക്ക് മാച്ചു പിച്ചു സന്ദർശിക്കാൻ പ്രത്യേക അനുമതി നൽകുകയായിരുന്നു.
1948ലാണ് മാച്ചു പിച്ചു ആദ്യമായി സന്ദർശകർക്കായി തുറന്നത്. 1983-ൽ മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. നവംബറിൽ വീണ്ടും ഇങ്ങോട്ടേക്ക് വിനോദസഞ്ചാരികളെ അനുവദിക്കാനാണ് നിലവിൽ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
പോർച്ചുഗീസ് ഫുട്ബോളർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കു കോവിഡ്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. നേഷൻസ് ലീഗ് മത്സരത്തിനായി പോർച്ചുഗലിലുള്ള റൊണാൾഡോ വസതിയിൽ സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു.
35 കാരനായ താരത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതോടെ ബുധനാഴ്ച നടക്കുന്ന സ്വീഡനെതിരായ നേഷൻസ് ലീഗ് ഗ്രൂപ്പ് മത്സരം റൊണാൾഡോയ്ക്കു നഷ്ടമാകും. ഫ്രാൻസിനെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചിരുന്നു.
ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽനിന്നും മോചിപ്പിച്ചു. ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട മെഹബൂബയെ ചൊവ്വാഴ്ച രാത്രിയോടെയാണ് മോചിപ്പിച്ചത്. മെഹബൂബയുടെ മോചനത്തിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.
മോചന വിവരം മകൾ ഇൽറ്റിജ സ്ഥിരീകരിച്ചു. മുഫ്തിയുടെ അനധികൃത തടങ്കൽ ഒടുവിൽ അവസാനിച്ചിരിക്കുന്നു. ദുഷ്കരമായ സമയങ്ങളിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഇൽറ്റിജ ട്വീറ്റ് ചെയ്തു.
മെഹബൂബ മുഫ്തിയെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത് ഒമർ അബ്ദുല്ല. മോചനവാർത്തയിൽ സന്തോഷമുണ്ടെന്ന് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. മെഹബൂബയെ തടങ്കലിൽ പാർപ്പിച്ചത് അപഹാസ്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമായിരുന്നു. മെഹബൂബയെ സ്വാഗതം ചെയ്യുന്നു- ഒമർ അബ്ദുല്ല ട്വിറ്ററിൽ പറഞ്ഞു.
മെഹ്ബൂബ മുഫ്തിയുടെ തടങ്കലിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടായതോടെയാണ് അവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. മെഹബൂബയെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും ജമ്മുകാഷ്മീർ ഭരണകൂടത്തെയും കോടതി ചോദ്യം ചെയ്തിരുന്നു. മെഹബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽവയ്ക്കുമെന്ന് കോടതി ചോദിച്ചു.
മെഹബൂബയെ എത്ര കാലം കസ്റ്റഡിയിൽ സൂക്ഷിക്കാമെന്നും അവരുടെ കസ്റ്റഡി ഒരു വർഷത്തിലേറെ നീട്ടാൻ കഴിയുമോ എന്ന വിഷയത്തിലും നിലപാട് അറിയിക്കാൻ ജമ്മുകാഷ്മീർ ഭരണകൂടത്തിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി നൽകിയിരുന്നു. ജസ്റ്റീസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേസ് ഒക്ടോബര്‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മോചനം ഉണ്ടായത്.
മെഹ്ബൂബ മുഫ്തിയെ ജയില്‍ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ഇൽറ്റിജയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ തടവിലായിരുന്നു. ആദ്യം സർക്കാർ ഗെസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലുമാണ് തടവിലാക്കിയത്.
ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കൊപ്പം മെഹബൂബയ്ക്ക് എതിരെയും പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) ചുമത്തിയിരുന്നു. ഒമറും ഫാറൂഖും മാർച്ചിൽ പുറത്തിറങ്ങി. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനവുമായി നടന് ഷെയ്ന് നിഗം. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്ന് രംഗത്തെത്തിയത്. ഇഷ്ക്കിലെ അഭിനയത്തിന് ഷെയ്ന് നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.
‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഷെയ്ന് ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്കാരം നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സാംസ്ക്കാരിക മന്ത്രി എകെ ബാലനാണ് 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്. ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/ShaneNigamOfficial/posts/204377804383547