Latest News

സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഇപ്പോള്‍ വിവിധ ചലഞ്ചുകളുടെ കാലമാണ്. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്. പ്രശസ്തരുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ കപ്പിള്‍ ചലഞ്ചിന്റെ ഭാഗമാകാത്തവര്‍ ചുരുക്കം.

ഇപ്പോഴിതാ, കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിനുകാരണം മറ്റൊന്നുമല്ല, അത്രയേറെ രസകരമാണ് ധര്‍മജന്റെ പോസ്റ്റ്.

താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കറുത്തമ്മയായാണ് ധര്‍മജന്‍. കൊച്ചു മുതലാളിയുടെ വേഷത്തിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.

ഇരുവരും ഒരു കോമഡി സ്‌കിറ്റിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്. ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/Darmajanbolgattyofficial/posts/1580011198826859

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനിലകെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. വലിയ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം കാലാവസ്ഥ പ്രതികൂലമായത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 40 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പതിനഞ്ച് എണ്ണം കുട്ടികളുടേതാണ്.

അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 25 പേര്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തകര്‍ന്നുവീണ കെട്ടിടത്തിന് നാല്‍പത് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 140 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്.

റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്കുന്നത്.

എന്നാല്‍ ആ അവസരം ഇമ്രാന് നല്‍കുന്നത് അല്‍പ്പം വ്യത്യസ്തമായി തന്നെയാവാമെന്ന് ഗോപി സുന്ദര്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.

യാത്രക്കാരനെ പോലെ തന്റെ ഓട്ടോയില്‍ കയറിയത് ഗോപി സുന്ദറാണെന്ന് ഇമ്രാനും തിരിച്ചറിഞ്ഞില്ല. കാരണം മാസ്‌കും തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു ഗോപീ സുന്ദര്‍ എത്തിയത്. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു.

ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.

ഇമ്രാന്‍ ഖാനൊപ്പം ഓട്ടോയില്‍ കൊല്ലത്തിലൂടെ സഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര് അറിയിച്ചു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

https://www.facebook.com/Official.GopiSundar/posts/2830817867018725

 

കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു.

കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമോദ് തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ എട്ടംഗ കുടുംബത്തിനെ രക്ഷിച്ചത് മരണവക്കില്‍ നിന്ന്. എടപ്പറ്റ യൂസഫ് കുരിക്കളിന്റെ വീടാണ് അഞ്ച് നിമിഷം കൊണ്ട് നിലംപൊത്തിയത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്. യൂസഫിന്റെ പേരക്കുട്ടിയായ കുഞ്ഞ് റജയാണ് കുംടുംബത്തെ മരണവക്കില്‍ നിന്ന് കരകയറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. കണ്‍മുന്‍പിലാണ് ഓടിട്ട ഇരുനില വീട് തകര്‍ന്ന് വീണത്.

അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു.

മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെ ചുമരുകളില്‍നിന്ന് ശബ്ദവും, ചുമരുകള്‍ വിണ്ടുകീറുന്നതും മണ്ണ് പൊടിയുന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി.

എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങിയ അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു. ഏതായാലും പേരക്കുഞ്ഞിന്റെ ശബ്ദത്തില്‍ എത്തിയത് പുതുജീവിതമാണ് ഇവര്‍ക്ക്.

സ്വന്തം ലേഖകൻ

2020 ലെ ഏറ്റവും വലിയ ബ്ലോക്ക് ചെയിൻ പേറ്റന്റ് ഉടമ അലിബാബ ഗ്രൂപ്പാണെന്ന് കിസ്സ്പേറ്റന്റ് ടീമിലെ പഠനം വെളിപ്പെടുത്തുന്നു. ഐബി‌എമിന്റെ കൈവശമുള്ള പേറ്റന്റുകളുടെ പത്തു മടങ്ങാണ് അലിബാബയുടെ കൈവശം ഉള്ളത്. 2019നെ അപേക്ഷിച്ച് ഈ വർഷം ബ്ലോക്ക്‌ചെയിൻ പേറ്റന്റുകൾ കുത്തനെ ഉയരുകയാണ്. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയും ക്രിപ്റ്റോ കറൻസി സൊല്യൂഷൻ പേറ്റന്റുകളും 2020ൽ കാര്യമായ മാറ്റത്തിന് വിധേയമായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് അമേരിക്കയും എൻ‌ചെയിനും മുന്നിട്ടു നിന്നിടത്ത് പുതിയ കമ്പനികൾ സ്ഥാനം പിടിച്ചു. ഈ വർഷം ഈ രണ്ട് കമ്പനികളുടെയും റാങ്ക് കുറഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. വിജയകരമായ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗിൽ ഈ വർഷം മികച്ച് നിന്നത് അലിബാബ ഗ്രൂപ്പാണ്. ഏറ്റവും കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നുള്ള നേട്ടവും അലിബാബ ഗ്രൂപ്പിന് സ്വന്തം.

അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ഐബിഎമും വൻ കുതിച്ചുചാട്ടം നടത്തുകയുണ്ടായി. 2020 ൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയൽ ചെയ്യുന്ന ആദ്യ രണ്ട് കമ്പനികളാണ് അലിബാബയും ഐബി‌എമ്മും. ഈ വർഷം ഇതിനകം തന്നെ 2018 നെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റുകൾ പ്രസിദ്ധീകരിച്ചു. ബ്ലോക്ക്ചെയിൻ പേറ്റന്റുകളുടെ അടിസ്ഥാനത്തിൽ യഥാക്രമം മാസ്റ്റർകാർഡ്, എൻ‌ചെയിൻ, വാൾമാർട്ട് എന്നിവയാണ് ഐ‌ബി‌എമ്മിന് പിന്നിൽ.

ബ്ലോക്ക്‌ചെയിൻ മാത്രമുള്ള കമ്പനികൾ പേറ്റന്റുകൾക്കായി ഫയൽ ചെയ്യുന്നില്ലെന്ന് കിസ്സ്പേറ്റന്റ് ഗവേഷകനായ ഡോ. ഗ്രേയ്സർ പറഞ്ഞു. എന്നാൽ റീചെയിൻ, വെബാങ്ക്, ടെൻസെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടാത്തതിനാൽ ഗ്രേസറിന്റെ പട്ടിക അപൂർണ്ണമാണെന്ന് കരുതുന്നു. ഈ മൂന്ന് ചൈനീസ് സ്ഥാപനങ്ങളും മുൻനിര ബ്ലോക്ക്ചെയിൻ പേറ്റന്റ് ഉടമകളാണെന്ന് ചൈനഡെയിലി.കോം വെളിപ്പെടുത്തുന്നു. 1,505 ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗുകളുമായി അലിബാബ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുമ്പോൾ ഐബിഎമ്മിന് 240 ബ്ലോക്ക്ചെയിൻ പേറ്റന്റുകളാണ് ഉള്ളത്. റീചെയിന് 279ഉം വെബാങ്ക് 282 ഉം എൻ‌ചെയിനിന് ആകെ 402 പേറ്റന്റുകളുമുണ്ട്.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

മിനി സുരേഷ്

മഴ ഇടമുറിയാതെ പെയ്തു തകർക്കുകയാണ്. രണ്ടു ദിവസമായി ദുരിതപ്പെയ്ത്തു തുടങ്ങിയിട്ട്. തോടിനെ കലക്കി മറിച്ചു മലവെള്ളം വരാൻ തുടങ്ങി.ഇങ്ങനാണേൽ ഇന്നു ഡാം തുറന്നേക്കും. പിന്നെ റോഡും, തോടുമെല്ലാം ഇണ ചേർന്ന് ഒന്നാകാൻ അധികസമയമെടുക്കില്ല.

“പത്തുമണിക്ക് ഷിബു അണ്ണന്റെ പെട്ടി ഓട്ടോ വരും.ഒന്നു വേഗമാകട്ടെന്റെ വിമലേ”

കാൽ പെട്ടിപ്പുറത്തേക്ക് കയറ്റി വച്ച് ശശിധരൻപറഞ്ഞു കൊണ്ടേയിരുന്നു. ചുമരിനോട് ചേർത്തുള്ള തടിപ്പാളിയിൽ വയ്ക്കാവുന്നത്ര സാധനങ്ങൾ പെറുക്കി വയ്ക്കുകയായിരുന്നവിമലയ്ക്ക അതു കേട്ട് കലി വന്നു.

“നിങ്ങളാ ടി.വി ഒന്നെടുത്ത് അലമാരേടെ മുകളിൽ കേറ്റി വയ്ക്ക മനുഷ്യാ..

അവൾപറഞ്ഞതു കേൾക്കാതെ ശശി ടി.വിയുടെ ശബ്ദം ഒന്നു കൂടെ കൂട്ടി. ടി.വി കണ്ടു തകർക്കുകയാണ് അപ്പനും,മക്കളും വാശി പിടിച്ച്,ഒരു കണക്കിന് പൂതി തീർക്കട്ടെ അവിടെ ചെന്നാലിതു പോലെ സ്വാതന്ത്യം
ഇല്ലല്ലോ,ഓരോരുത്തരുടെ ‘മുഞ്ഞീം ,മോറും’ നോക്കി വേണ്ടേ..’ഓരോന്നു ചെയ്യാൻ.

എടുക്കാവുന്ന സാധനങ്ങളത്രയും പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെപ്പോലെയല്ല കൊറോണ കാരണം ബസ്സുകളിലൊന്നും കെട്ടും,ദാണ്ഡവുമായി കയറാൻ പറ്റില്ല. സാധനങ്ങളൊക്കെ കോട്ടയത്ത് എത്തിച്ചു തരാമെന്നു പറഞ്ഞതു തന്നെ ഷിബു അണ്ണന്റെ വലിയ മനസ്സ്. വെള്ളംകേറിയാൽ ബസ്സ് സർവ്വീസും നാളെ തന്നെ നിലയ്ക്കും.

ഓട്ടോ വീടുവരെ വരില്ല ,ഇടവഴിയിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

“ചെക്കാ നെൻറെ കളിപ്പാട്ടം എന്തേലുമൊക്കെ എടുത്തു വയ്ക്ക,അവടെ ചെന്ന് ഓരുടെ പുള്ളേരുമായി ശണ്ഠ കൂടാതെ”

തറയിൽ മലന്നു കിടന്നു കറുമുറാ മുറുക്കും കടിച്ച് കിടക്കുന്ന മകന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്ത്
വിമല ദേഷ്യം തീർത്തു.

ചുമടുകളും താങ്ങി മുട്ടൊപ്പം വെള്ളം കയറിയ വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ അവളൊന്നു
തിരിഞ്ഞു നോക്കി.’ഈശ്വരാ..കാത്തോളണേ, തിരിച്ചു വരുമ്പോൾ ഈ കൂരഇവിടെ കാണണേ..
വെള്ളക്കുഴി ആണേലും അന്തിയുറങ്ങാനൊരിടം ഉള്ളതാ,

ക്യാമ്പിൽ പോയി നിൽക്കാമെന്നു വച്ചാൽ ശശിക്ക് ഇഷ്ടമില്ല. കു:ടുംബ വീടാണേൽ കൂടി മറ്റൊരു വീട്ടിൽ നിൽക്കുന്നതിൽ പരം ദുരിതമൊന്നും ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. പ്രകടമായ ഇഷ്ടക്കേട് നേരെ കാണിക്കും അനുജന്റെ ഭാര്യ.

വയനാട്ടിലുമൊക്കെ കെട്ടിടങ്ങളും,മലകളും വേരോടെ പിഴുതെറിയുന്ന കാഴ്ച കണ്ട് നെഞ്ച് പൊള്ളിയിരിക്കുമ്പോഴായിരിക്കും കുത്തു വർത്തമാനം പറയുന്നത്.

” ഇപ്പോൾ ക്യാമ്പിലൊക്കെ നല്ല സുഖാന്നാ അറിയണത്, ബിരിയാണീം,പലഹാരോം ഒക്കെ വിതരണം ചെയ്യാൻ ആൾക്കാര് മൽസരിക്കുകയാണത്രേ..”

അതു കേൾക്കുമ്പോൾ ശശിക്ക് തരിച്ചു കയറും.
പിന്നെ വഴക്കും,ബഹളവും തുടങ്ങും.

” നിനക്കത് പറയാനെന്താടീ അവകാശം,ഞാൻ ജനിച്ചു വളർന്ന വീടാണ്, നക്കാപിച്ച തന്ന് എന്റെ
ഭാഗം കൂടി നെന്റെ കെട്ടിയോൻ വാങ്ങിയെന്നും വച്ച് ..
പിന്നെ ഒന്നും,രണ്ടും പറഞ്ഞ് ശണ്ഠ തുടങ്ങുകയായി. അതിനിടയിൽ കളിപ്പാട്ടത്തെ ചൊല്ലി പിള്ളേരുടെ കലഹം,ഭക്ഷണം തരുന്നതിൽ പോലും കാണാം വേറുകൃത്യം,
കുളിമുറിയിലെ സോപ്പു മാറ്റി വില കുറഞ്ഞ ഏതോ സോപ്പു വച്ചതിനാണ് കഴിഞ്ഞ കുറി ശശി കലഹത്തിനു തുടക്കമിട്ടത്.

ഇത്തവണഅങ്ങനെയുള്ളആളിപ്പടരുകൾക്കൊന്നും തിരികൊളുത്താതെ എല്ലാംകരുതിയിട്ടുണ്ട്. സോപ്പ്, പലവ്യഞ്ജനങ്ങൾഅങ്ങനെ എല്ലാം കരുതിയിട്ടുണ്ട്.ശശി പണിയില്ലാതെ രണ്ടു മാസമായിരിക്കുന്നു.
അയൽക്കൂട്ടത്തിന്റെ ഓണക്കുറി കൊണ്ടാണ് എല്ലാമൊന്നു തരപ്പെടുത്തിയത്, എന്നാലും പരാതികൾ കാണും ഒരു പാട്,..കുട്ടികൾ സോഫ വൃത്തികേടാക്കി ,ശശി ബാത് റൂമിൽ കയറിയാൽ വെള്ളമൊഴിക്കില്ല,.. അങ്ങനെ..അങ്ങനെ…ആട്ടും,തുപ്പും കേട്ട് സഹിച്ച് മഴ മാറുന്നതും നോക്കികാത്തിരിക്കുന്ന ഗതികേട്. മഴ മാറി തിരിച്ചെത്തിയാലോ .പകുതി സാധനങ്ങൾ വെളളം കേറി നശിച്ചിട്ടുണ്ടാവും. എല്ലാം തേച്ചു കഴുകി എടുക്കാനുള്ള പാടു വേറെ. മഹാമാരി വന്നെല്ലാം കാർന്നു തിന്നതിനാൽ ഇക്കുറി സർക്കാർ സഹായ
മൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് കേട്ടത്.

ഈശ്വരാ..അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെയുള്ള ദുരിതങ്ങളൊന്നും തരരുതേ.അവളറിയാതെ കണ്ണു തുടച്ചു.

ബസ്സിൽ തീരെ ആൾക്കാരുണ്ടായിരുന്നില്ല. മുഖം മൂടി വച്ച് നിശ്ചലരായിരിക്കുന്ന രണ്ടു മൂന്നു പേർ മാത്രം. കണ്ണുകളിൽ വറ്റിയ പ്രതീക്ഷകളുടെ നിഴൽപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു.

ദാരിദ്രത്തിന്റെ അമ്മ വിളയാട്ടങ്ങളുടെ വടുക്കൾ നാട്ടിലെങ്ങും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുവശത്തുമുള്ള പാടങ്ങളുടെ നടുവിലൂടെ പകുത്തുണ്ടാക്കിയ റോഡിലെ വിജനതയിലൂടെ
ഒറ്റപ്പെട്ടവന്റെ ദുഃഖവും പേറി ബസ്സിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.

കഴിഞ്ഞവർഷംഎന്തുസഞ്ചാരികളായിരുന്നു’മലരിക്കലെ’ ആമ്പൽപ്പാടം കാണാനിതു വഴി വന്നത്.
ഈ വർഷം അടച്ചു പൂട്ടലിന്റെ താഴിട്ട് എല്ലാംനിശ്ചലമായികിടക്കുകയാണ്.

രണ്ടു മഴ അടുപ്പിച്ചു പെയ്താൽ വെള്ളക്കെട്ടിനടിയിലാവുന്ന കുമരകത്തെ സാധാരണക്കാരുടെ വ്യസനം വിനോദ സഞ്ചാരികളൊന്നും അറിയുന്നതു പോലുമില്ലല്ലോ.

സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോ തടഞ്ഞു കൊണ്ട് അനുജൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു.
” അല്ല,നിങ്ങളെന്തു ഭാവിച്ചാ ഇപ്രാവശ്യം കെട്ടും കെട്ടി ഇങ്ങോട്ടു പോന്നത്. അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങരുതെന്ന് നാഴികക്കു നാൽപതു വട്ടം നാടെങ്ങും കൊട്ടിഘോഷിക്കുവാ. വരുന്നേനു മുൻപ്
ഒന്നു വിളിച്ചു ചോദിക്കാർന്നല്ലോ…ഞാൻ പറയാതെ തന്നെ കേൾക്കായിരുന്നു ഫോണിലൂടെ വീടിനു വെളിയിലിറങ്ങിയാലുള്ള ഭവിഷ്യത്ത്. അയൽപക്ക കാരോടും കൂടി സമാധാനം പറയണം. കുമരകം
ഭാഗത്തൊക്കെ അസുഖമുള്ളതാ..യാതൊരു ബോധവുമില്ലാതെ ..ഛെ”

വിമല ശശിയുടെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അയാളും കുഴങ്ങി നിൽക്കുകയാണ്. ശരിയാണ് എല്ലാവരും തങ്ങളെ മാത്രമേ കുറ്റം പറയൂ.ഇനിയിപ്പോൾ എവിടെപ്പോകും. പിള്ളേരും തളർന്ന മട്ടാണ്.

“ശശിച്ചേട്ടാ എനിക്കു പോയിട്ട് തിരക്കുണ്ട്‌” ഷിബു അണ്ണൻ തിരക്കുകൂട്ടി.

” അല്ല രവീ, ഞങ്ങളാ പുറകിലത്തെ വരാന്തയിൽ കഴിഞ്ഞോളാം.യാതൊരു ശല്യവും വരാതെ ഞാൻ
നോക്കിക്കോളാം,കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.വെളിയിലൊരു അടുപ്പു കൂട്ടി ഭക്ഷണവും
വച്ച് കഴിച്ചോളാം. “. വിമല കെഞ്ചി.

“നടക്കത്തില്ലെന്നു പറഞ്ഞാൽ അത്ര തന്നെ .. നടക്കത്തില്ല”രവി ഗേറ്റിനകത്തു കയറി ഒരു നിമിഷം കൊണ്ട് പൂട്ടിക്കഴിഞ്ഞു.

ഗേറ്റിൽ തട്ടി വിളിക്കാനൊരുങ്ങിയ ശശിധരനെ ഷിബു തടഞ്ഞു.” വേണ്ട ചേട്ടാ വിളിക്കണ്ട.വെള്ളം
കയറാത്ത ഒരു കൊച്ചു വീട് അധികം ദൂരത്തല്ലാതെ എനിക്കുമുണ്ട്,വേനൽ വരുമ്പോൾ ചിലപ്പോൾ കിണറ്റിൽ വെള്ളം കുറയാറുണ്ട്. പക്ഷേ മഴ തന്ന് അപ്പോളേക്കും ദൈവം കനിവു കാട്ടാറുണ്ട്. നിങ്ങൾക്ക് സമ്മതമാണേൽ ഇപ്രാവശ്യം അങ്ങോട്ടു പോകാം.ഈ കൊച്ചു പിള്ളേരേം കൊണ്ട് അലയണ്ട.”

” നന്ദിയുണ്ട് ഷിബുവണ്ണാ .ഇനിയിപ്പോൾ തിരിച്ചു ക്യാമ്പിലോട്ടു പോകാമെന്നു വച്ചാലും റോഡിലെല്ലാം
വെള്ളമായിക്കാണും.അത്രക്കു മലവെള്ളം വരുന്നുണ്ടായിരുന്നു. കൊറോണ വന്നിട്ടും ചിലരുടെ
മനസ്സിലൊന്നുംവെളിച്ചംവീശിയിട്ടില്ല. മനുഷ്യരിനിയും ഒരുപാട് പഠിക്കാനുണ്ട്. ഷിബുവിന്റെ കൈ ചേർത്തു പിടിച്ചു കൊണ്ട് ശശി മെല്ലെപറഞ്ഞു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

മലപ്പുറം: എല്ലാം ഭാഗ്യം എന്ന് മാത്രമാണ് എടപ്പറ്റ യൂസഫ് കുരിക്കള്‍ പറയുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും വും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂസഫ്. അതിന് നിമിത്തമായതാകട്ടെ പേരക്കുട്ടിയായ കുഞ്ഞ് റജയും.

ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.

പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു. മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളില്‍നിന്ന് ജസീന ചില ശബ്ദങ്ങള്‍ കേട്ടത്. ചുമര്‍ വിണ്ടുകീറുന്നതിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി. എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു.

അപകടം മണത്തതോടെ വേഗത്തില്‍ പുറത്തിറങ്ങാന്‍ പറ്റിയതും വീട്ടിലെ സാധനങ്ങളൊന്നും എടുക്കാന്‍ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാന്‍ കാരണമെന്ന് യൂസഫ് പറഞ്ഞു. അതിനെക്കാളേറെ പേരമകള്‍ റജ കരഞ്ഞുണര്‍ന്നതും വലിയ നിമിത്തമായി. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു.

യൂസഫും ഭാര്യയും മകളും മരുമകളും നാല് പേരക്കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളില്‍ നേരത്തെ വിള്ളലുകള്‍ കണ്ടിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണിത്. കാലപ്പഴക്കവും ചുമരുകളിലേക്ക് വെള്ളം ഇറങ്ങിയതുമാകാം അപകടകാരണമെന്നാണ് യൂസഫ് കരുതുന്നത്. കുറേദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒട്ടേറെ ഫര്‍ണീച്ചറുകളും മറ്റും അപകടത്തില്‍ നശിച്ചു. നാശനഷ്ടം കണക്കാക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സമീപത്തെ ബന്ധുവീട്ടിലാണ് യൂസഫും കുടുംബവും താമസിക്കുന്നത്.

ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വര്‍ഷം മുന്‍പ് മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വീടിനു മുന്നില്‍ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിയുടെ സ്ഥാനത്താണ് മരിച്ചയാളുടെ പേര് വന്നത്. കേസിലെ യഥാര്‍ത്ഥ പ്രതി ഒളിവില്‍ പോവുകയും ചെയ്തു.

സംഭവം വിവാദമായപ്പോള്‍ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് എക്‌സൈസ്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ചാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്.

ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ നല്‍കിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ കെ അനില്‍കുമാര്‍ വ്യക്തമാക്കി. യഥാര്‍ഥ പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.

എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved