തിരുവനന്തപുരം∙ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്കാരം നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലന്‍), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം കുമ്പളങ്ങി നൈറ്റ്സ്. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരൺ ദാസ് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടി. നജിം അർഷാദാണ് മികച്ച ഗായകൻ. മധുശ്രീ മികച്ച ഗായികയായി.
കൈയിൽ കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ തലക്ക് വെടിയേറ്റു കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസ്സുകാരനാണു ദാരുണമായി മരിച്ചത്. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസാണ് ഇതു സംബന്ധിച്ചു വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറിൽ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസ്സുകാരൻ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ 911 വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളിൽ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുമ്പോൾ എത്രയും വേഗം സംഭവ സ്ഥലത്ത് എത്തിച്ചേർന്നാലും ജീവൻ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടൻ കൗണ്ടി ഡെപ്യൂട്ടി ഷാനൻ വൈൽഡ് പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളിൽ തോക്കുകൾ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്നുമാണ്.
2019 ൽ 241 ഷൂട്ടിംഗുകളാണ് കുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ മരിക്കുകയും 150 കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികൾ കളിക്കുന്നതു മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന.
‘പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാൻ പോയതല്ല. പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല..’
കണ്ണീരോടെ കേരളത്തിന് മുന്നിൽ കൈകൂപ്പി കരയുകയാണ് ഈ ട്രാൻസ്ജെന്റർ. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് സംഘം ജീവിക്കുന്നത്. ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നാണ് പരാതി. ആണും പെണ്ണും കെട്ടവരാണെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവർ വിഡിയോയിൽ പറയുന്നു.
പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്നും ബിരിയാണി വിൽപ്പന അല്ല പൊലീസിന്റെ പണിയെന്ന് പറഞ്ഞ് നീതി നിഷേധിച്ചതായും ഇവർ പറയുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വിൽക്കനായതെന്നും കണ്ണീരോടെ ഇവർ പറയുന്നു.
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ടൊവിനോയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചുദിവസത്തേക്ക് കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ട്.
പിറവത്ത് ‘കള’ എന്ന സിനിമയുടെ സെറ്റിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൊവിനോക്ക് വയറിന് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ നേരിയ തോതിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് കണ്ടെത്തി. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണക്കും ആശുപത്രി വിടുന്നതിന് മുമ്പ് ടൊവിനോ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു. വിചാരിച്ചതിനെക്കാൾ ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടൊവീനോ പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.
നടിയും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ് അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന് സംഘ്പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്ബുവിനെ പരിഹസിക്കുന്നുണ്ട്.
2017 ഒക്ടോബർ 14 പോസ്റ്റ്ചെയ്ത ട്വീറ്റിൽ ഖുശ്ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ് പിന്തുടരുന്നതെന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ് അവർ. ജീവിക്കുന്നത് തന്നെ മറ്റുള്ളവരെ പരിസഹിക്കാനാണ്.
2019 ഒക്ടോബർ 5 ന് ചെയ്ത ട്വീറ്റ് ഇങ്ങനെ:
സംഘികൾ മങ്കികളെപ്പോലെയാണ്. ആറ് ഇന്ദ്രിയങ്ങളുമില്ലാത്തവർ.
2019 സെപ്റ്റംബർ 25ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെ:
മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക് സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്ലിമെന്ന് വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്. മുസ്ലിമുമാണ്. ഇന്ത്യ എെൻറ രാജ്യവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ?.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ:
നരേന്ദ്രമോദി മാത്രമാണ് ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ് ഇന്ത്യക്ക് പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിമാർക്ക് പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ് സംഘിയായാൽ മതി. നിങ്ങൾക്ക് കർഷകെൻറ പ്രശ്നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.
ബി.ജെ.പിയിൽ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഖുശ്ബു ഇന്ന് ന്യൂഡൽഹിയിലെത്തി സമ്പിത് പാത്രയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്. ഖുശ്ബുവിെൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ് പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഡി.എം.കെ വിട്ട് 2014ലാണ് ഖുശ്ബു കോൺഗ്രസിൽ ചേർന്നത്.
ഇടവേള ബാബു രാജിവെക്കണം, മനസ്സാക്ഷിയുള്ള എത്രപേർ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന് ഉറ്റുനോക്കുന്നു
താരസംഘടന അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ച് നടി പാര്‍വ്വതി തിരുവോത്ത്. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിെൻറ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. അതോടൊപ്പം ഇടവേള ബാബു രാജി വെക്കണമെന്നും മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമെന്ന് ആകാംക്ഷയോടെ നോക്കി കാണുന്നു എന്നും പാർവ്വതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വൻറി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വൻറി 20യില്‍ നല്ല റോള്‍ ഭാവന ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
2018 ൽ എെൻറ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിെൻറ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.
പാർവതി തിരുവോത്ത്
കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.
2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.
നടന്‍, മിമിക്രി കലാകാരന്‍, സംവിധായകന്‍, തബലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ഹനീഫ് ബാബു അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ച രാത്രി ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗര്‍ ഭാഗത്തു വെച്ചാണ് ഹനീഫ് അപകടത്തില്‍ പെട്ടത്.
ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണ പരിക്കേറ്റ ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് ഇദ്ദേഹം. നടന്‍ പപ്പുവിന്റെ ശബ്ദം അനുകരിച്ചിരുന്ന ഹനീഫ് ജൂനിയര്‍ പപ്പു എന്നാണ് അറിയപ്പെട്ടിരുന്നത്. ആല്‍ബം, ടെലിഫിലിം എന്നിവ ഒരുക്കിയിട്ടുണ്ട്.
മുംതാസാണ് ഭാര്യ. റിന്‍ഷാദ്, ആയിഷ, ഫാത്തിമ എന്നിവരാണ് മക്കള്‍. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
‘നമ്മുടെ ജനങ്ങൾ ആകാശത്തോളം ഉയരത്തിലും സമുദ്രത്തോളം താഴ്ചയിലും എന്നിൽ വിശ്വാസം പുലർത്തിയിരുന്നു. പക്ഷേ എനിക്ക് അവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഞാൻ അതിൽ നിര്‍വ്യാജം ഖേദിക്കുന്നു..’ കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞ വാക്കുകളാണിത്. ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനാണ് അപൂർവമായ ഈ മാപ്പുപറച്ചില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടയ്ക്കുകയും കിം ചെയ്തുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തന്റെ പാർട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിന്റെ പ്രസംഗം. അദ്ദേഹത്തിന്റെ ഭരണജീവിതത്തിൽ ആദ്യമായിട്ടാകും ഇത്തരമൊരു സന്ദർഭമെന്ന് മാധ്യമങ്ങൾ പറയുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന കിം പിന്നെ എന്തിനാണ് രാജ്യത്തെ ജനങ്ങളോട് മാപ്പു പറഞ്ഞത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമർശിക്കാതിരുന്നതും ചടങ്ങിൽ ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ആശങ്ക ഉടലെടുക്കുന്നതായി ദക്ഷിണ കൊറിയ പറയുകയും ചെയ്തു