Latest News

കയത്തില്‍ മുങ്ങിത്താണ രണ്ടുജീവനുകളെ ജീവിതത്തിന്റെ കരയിലേയ്ക്ക് കൈപിടിച്ചു കയറ്റിയ അരുണ്‍ ആണ് ഇപ്പോള്‍ നാട്ടിലെ താരം. 2019ഏപ്രില്‍ 18നാണ് കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് രണ്ട് ജീവനുകള്‍ക്ക് പുതുജന്മം നല്‍കിയത്. ഇപ്പോള്‍ ഈ കൊച്ചുമിടുക്കനെ തേടി പുരസ്‌കാരവും എത്തിയിരിക്കുകയാണ്. ജീവന്‍ രക്ഷാപതക് അവാര്‍ഡാണ് അരുണിന് ലഭിച്ചിരിക്കുന്നത്.

കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ അപര്‍ണിക എന്നിവരെയാണ് അരുണ്‍ രക്ഷിച്ചത്. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി തോടിന്റെ സംരക്ഷണഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്ന ഇളയമകളും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ടാണു വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തിയത്. ബന്ധുവീട്ടില്‍ കയറിയിരുന്ന കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് സജിത്ത് ഓടിയെത്തിയപ്പോഴേക്കും അരുണ്‍ രണ്ട് പേരെയും കരയ്ക്ക് പിടിച്ചു കയറ്റിയിരുന്നു. 14 വയസ്സുകാരനായ അരുണ്‍ നിലവില്‍ കൈനകരി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ സ്‌കൂളിലെ നീന്തല്‍ കോച്ചിങ് ക്യാമ്പിലെ സജീവ അംഗമായിരുന്നു.

ലണ്ടൻ . ലോകമെമ്പാടുമുള്ള മലയാളികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ പ്രണയ സംഗീത ആൽബം നവ മാധ്യമങ്ങളിൽ വൈറലായി മുന്നേറുന്നു . യു കെ മലയാളികൾക്കിടയിലെ ശ്രദ്ധേയായ ഗായികായും ട്യൂട്ടേഴ്സ് വാലിയിലെ വിദ്യാർത്ഥിനിയുമായ ടെസ്സ ജോണും ,പ്രശസ്ത പിന്നണി ഗായകൻ കെ കെ നിഷാദും ചേർന്നാലപിച്ച രമേശന്റെ തോൾ സഞ്ചി എന്ന സംഗീത ആൽബത്തിലെ എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു കഴിഞ്ഞിട്ടുണ്ട് .

പ്രണയം തുളുമ്പി നിൽക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബനേഷ് വലപ്പാടും , സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ തന്നെ സംഗീത അധ്യാപകനുമായ സച്ചിദാനന്ദൻ വലപ്പാടും ആണ് . മഴയുടെയും , ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലും കേരളത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ മനോഹരഗാനം നിർമ്മിച്ചിരിക്കുന്നത് ട്യൂട്ടേഴ്സ് വാലിക്കുവേണ്ടി ലണ്ടനിൽ നിന്നും നോർഡി ജേക്കബ് ആണ് .ഈ ഗാനം കാണുവാനും കേൾക്കുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ രക്തസാക്ഷിയായത് നവവരന്‍. ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന്‍ നവരീത് സിംഗിനാണ് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായത്.

അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് നവരീത് ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നവരീത് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയില്‍ വച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. വിവാഹത്തിന്റെപാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയതായിരുന്നു. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി അക്രമാസക്തമാകുകയും ഐടിഒയില്‍വച്ച് നവരീത് മരിക്കുകയുമായിരുന്നു.

കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് വാഹനമോടിച്ച നവരീത് സിങ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ‘മുഖം രക്ഷിക്കാന്‍ പോലീസ് കള്ളം പറയുകയാണെന്ന് കൊല്ലപ്പെട്ട നവരീത് സിങിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് പറഞ്ഞു. പോലീസുകാര്‍ മുന്നില്‍ നിന്ന് വെടിയുതിര്‍ത്തു. വെടിയുണ്ട തലയിലൂടെ കടന്നുപോയി. സമാധാനപരമായ പ്രക്ഷോഭത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ വലിയ ഗൂഢാലോചനയാണിത്. എന്റെ ചെറുമകന്റെ കൊലപാതകത്തിനു പിന്നില്‍ സര്‍ക്കാരാണ്. നവരീതിന്റെ മുത്തച്ഛന്‍ പറഞ്ഞു.

‘ട്രാക്ടര്‍ തകരായാണ് അദ്ദേഹം മരിച്ചതെങ്കില്‍, പോലീസ് അവനെ ആശുപത്രിയില്‍ എത്തിക്കാത്തത് എന്തുകൊണ്ടാണ്? മൂന്ന് മണിക്കൂറോളം എന്തുകൊണ്ടാണ് റോഡില്‍ കിടന്നത്. കാരണം പോലീസ് അവനെ വെടിവച്ച് ഓടിപ്പോയതാണെന്നും അദ്ദേഹം മുത്തച്ഛന്‍ ആരോപിച്ചു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നവരീതിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ബന്ധുക്കളും നവരീതിന്റെ സുഹൃത്തുക്കളും.

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് നവരീത് സിംഗ് ഓസ്‌ട്രേലിയയിലേയ്ക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം.

ബാലികാദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.

താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു.

”ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി – ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും.”- ലക്ഷ്മി രാജീവ് പറയുന്നു.

”മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്ളീല സൈറ്റില്‍ ഇടും. താങ്കള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണത്.”- ലക്ഷ്മി വ്യക്തമാക്കി.

”താങ്കളും താങ്കളുടെ പാര്‍ട്ടിയും മാത്രം വളര്‍ത്തിയ അശ്ളീല സംസ്‌കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. ?ഇത് പറയാന്‍ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന് ഓര്‍ത്തില്ല ? സുരേന്ദ്രന്‍. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കള്‍ ഈ നാട്ടില്‍ ചെയ്തു കഴിഞ്ഞു.താങ്കള്‍ മകളോട് മാപ്പ് പറയുക. ആദ്യം.നല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം. മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും? അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ.”- ലക്ഷ്മി രാജീവ് കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ സംയമനത്തോടെ നേരിടുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍. അത്തരത്തില്‍ ധീരയായ യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിന് തീപ്പിടിച്ചപ്പോള്‍ ബൈക്ക് യാത്രക്കാര്‍ ഇറങ്ങി ഓടി, ഈ സമയം സംയമനം പാലിച്ച് ബൈക്കിലെ തീയണക്കുകയാണ് യുവതി.

എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല, പെട്ടെന്ന് തന്നെ ബൈക്കിന് തീപിടിച്ചു. യാത്രക്കാരനും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും സംഭവസ്ഥലത്ത് നിന്ന് ഉടന്‍ തന്നെ ഓടിരക്ഷപ്പെട്ടു.

ഈ സമയത്ത് സംയമനം പാലിച്ച് തീ അണയ്ക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവതിയുടെ ധീരതയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം കയ്യടക്കുകയാണ്. പ്രവീണ്‍ അംഗുസ്വാമി ഐഎഫ്എസാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

 

ബസിന് അടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടിഎം ബേബിയുടെ മകന്‍ വിബി രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപമാണ് അപകടമുണ്ടായത്

ഇന്നു രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയംപൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്കാണു രാജേഷ് വീണത്. ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിക്കുന്നു. അതേസമയം, അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചന്തയുടെ ഭാഗത്ത് പലപ്പോഴും കാണാറുണ്ടായിരുന്നയാളാണ് രാജേഷ്. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി. ബസിന് അടിയിലേക്ക് രാജേഷ് വീഴുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് സ്ഥലത്തെ കടയുടമകള്‍ പറയുന്നു. ഇവര്‍ ഒച്ച വച്ചെങ്കിലും അതിനു മുന്‍പു തന്നെ ബസിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിരുന്നു. മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ.എം. വിജയനും യു. ഷറഫലിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിയേക്കും. ഏറനാട്ടില്‍ ഇടത് സ്വതന്ത്രനായി യു. ഷറഫലിയും പാലാക്കാട്ടെ സംവരണ മണ്ഡലങ്ങളായ കോങ്ങാട്, തരൂര്‍ എന്നിവയിലൊന്നില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഐ.എം. വിജയനും മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന.

ഏറനാട്ടില്‍ മത്സരിക്കുന്നതിനായി യു. ഷറഫലിയെ ഇടത് നേതൃത്വം നേരത്തെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനമെടുത്തിരുന്നില്ല. അടുത്തിടെ സര്‍വീസില്‍നിന്ന് വിരമിച്ച ഷറഫലി ഐ.പി.എസിന് ശ്രമിക്കുന്നതാണ് തടസ്സമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.

മുസ്ലിം ലീഗിന്റെ ഉരുക്കു കോട്ട കാല്‍പ്പന്ത് കളിയുടെ മിന്നുംതാരത്തിലൂടെ പിടിച്ചെടുക്കാനാവുമെന്നാണ് ഇടത് നേതൃത്വം കണക്കാക്കുന്നത്. സി.പി.ഐയുടെ സീറ്റാണ് ഏറാനാടെങ്കിലും സ്വതന്ത്രരായിട്ടാണ് ഇവിടെ ഇടത് സ്ഥാനാര്‍ഥികള്‍ മത്സരിക്കാറുള്ളത്. നിലവിലെ എം.എല്‍.എ. മുസ്ലിം ലീഗിന്റെ പി.കെ. ബഷീര്‍ മണ്ഡലം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജ്യസഭാ അംഗത്വ കാവാവധി തീരുന്ന പി.വി. അബ്ദുള്‍ വഹാബിനെയാണ് ലീഗ് ഇവിടേക്ക് പരിഗണിക്കുന്നത്. പി.കെ. ബഷീറിനെ മഞ്ചേരിയില്‍ മത്സരിപ്പിക്കാനാണ് സാധ്യത.

സംവരണ സീറ്റായ കോങ്ങാട് ഇത്തവണ ഐ.എം. വിജയനിലൂടെ നേടാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. യൂത്ത് കോണ്‍ഗ്രസാണ് ഐ.എം. വിജയന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. മന്ത്രി എ.കെ. ബാലന്‍ മത്സരിക്കുന്ന തരൂരും പരിഗണനയിലുണ്ട്. ഇവ രണ്ടും സംവരണ മണ്ഡലങ്ങളാണ്.

കോങ്ങാട്ടില്‍നിന്ന് തുടര്‍ച്ചയായി രണ്ടു തവണ നിയമസഭയിലെത്തിയിട്ടുള്ള സി.പി.എമ്മിന്റെ കെ.വി.വിജയദാസ് അടുത്തിടെ മരിച്ചിരുന്നു. പുതിയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം സി.പി.എമ്മും നടത്തുന്നുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നെങ്കിലും മത്സരിക്കുന്നതിന് ഐ.എം. വിജയന്‍ അനുകൂല പ്രതികരണമല്ല നല്‍കിയതെന്നാണ് വിവരം.

ഇതിനിടെ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരിനെ മത്സരിപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സിറ്റിങ് എം.എല്‍.എ. എം.കെ. മുനീറിനെ കൊടുവള്ളിയില്‍ നിര്‍ത്തി സീറ്റ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ലീഗ്.

ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾക്ക് കൗതുകമാണ്.

ചേച്ചി ശാലിനിക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്യാമിലി. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇത്.

മകൻ ആദ്വിക്കിനൊപ്പമാണ് ശാലിനി എത്തിയത്. കണ്ണിറുക്കി പോസ് ചെയ്തും കുസൃതികാട്ടിയുമൊക്കെ ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു.

ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ അനിയത്തി ശ്യാമിലിയും അഭിനയത്തിലേക്ക് എത്തി. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.

ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.

കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിങ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ‘Diverse Perceptions’ എന്ന പേരിൽ ബെംഗളൂരുവിലെ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. ശ്യാമിലിയെ കൂടാതെ അഫ്ഷാന ഷർമീൻ, ഐശ്വര്യ.ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി.കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറു ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളും എക്സിബിഷന്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Shamlee (@shamlee_official)

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 കോ​ടി​യും പി​ന്നി​ട്ട് മു​ന്നോ​ട്ട്. നി​ല​വി​ൽ 101,362,637 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2,181,085 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 73,219,550 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 541,302 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 15,501 പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. വോ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് പു​റ​ത്തു​വി​ട്ട​താ​ണീ ക​ണ​ക്ക്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ൻ, പെ​റു, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 20ൽ ​ഉ​ള്ള​ത്.

ഇ​തി​ൽ 19 രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് 25,959,002 പേ​രാ​ണ്. ഇ​വ​രി​ൽ 110,133 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

RECENT POSTS
Copyright © . All rights reserved