പോലീസ് വാഹനങ്ങൾ നിരന്നുകിടന്ന വഴിയിലൂടെ നടക്കുന്പോൾ അത് അവരുടെ കീല്ലിയാകരുതേ എന്നയാൾ പ്രാർഥിച്ചു. ഇരുട്ടാണ്, ചുറ്റും ജനങ്ങൾ കൂടിനിൽക്കുന്നു.
പോലീസുകാരിൽ ഒരാൾ വന്ന് അദ്ദേഹത്തെ പാർക്കിന്റെ ഒറ്റപ്പെട്ട വശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ടോർച്ചിന്റെ വെളിച്ചത്തിൽ കീല്ലിയുടെ കൈയിൽകിടന്ന ബ്രേസ്ലറ്റിന്റെ തിളക്കം അയാളുടെ കണ്ണിലുടക്കി. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു മുഖംപൊത്തി. “അതേ, ഇതു ഞങ്ങളുടെ കീല്ലി തന്നെ…” തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
കൂട്ടുകാർക്കൊപ്പം
കൂട്ടുകാർക്കൊപ്പം പാർട്ടിയുണ്ടെന്നു പറഞ്ഞ് കീല്ലി ബങ്കർ എന്ന ഇരുപതുകാരി വീടുവിട്ടിറങ്ങിയിട്ടു രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു. 18ന് ബിർമിംഗ് ഹാമിൽ ഒരു സംഗീതനിശയിൽ പങ്കെടുക്കണം. അതുകഴിഞ്ഞു നേരെ ക്ലബ്ബിലേക്ക്, കൂട്ടുകാർക്കൊപ്പം. ഇതായിരുന്നു ആ രാത്രിയിലെ അവളുടെ പരിപാടികൾ.
വ്യാഴാഴ്ച പുലർച്ചെ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതെങ്കിലും അവൾ വാക്കുപാലിച്ചില്ല. പുലർച്ചെ എത്തുമെന്നു പറഞ്ഞ മകൾ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ കീലിയുടെ കുടുംബം പരിഭ്രാന്തരായി. മകളെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകി.
വസ്ത്രങ്ങൾ നഷ്ടമായി
19ന് രാത്രിയോടെ കീല്ലിയുടെ കുടുംബത്തെത്തേടി ആ ദുഃഖവാർത്ത വന്നു. കീല്ലി ബങ്കർ അവരെ വിട്ടുപോയി! എന്താണ് സംഭവിച്ചതെന്നറിയാതെ ആ കുടുംബം വിറച്ചു. വിവരം സ്ഥിരീകരിക്കാനായി കീല്ലിയുടെ അമ്മാവൻ ജാസൺ സ്റ്റാഫോർഡ്ഷൈറിലെ ടാംവർത്തിലുള്ള വിഗിംഗ്ടൺ പാർക്കിലേക്കു പുറപ്പെട്ടു.
അദ്ദേഹമാണ് മൃതദേഹം കീല്ലിയുടേതുതന്നയാണെന്ന് ഉറപ്പിച്ചത്. എന്നിട്ടും അത് അവൾ ആകാതിരിക്കണേയെന്ന് അയാൾ വീണ്ടും വീണ്ടും പ്രാർഥിച്ചു. തല കുളത്തിലേക്കു മുക്കിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കീല്ലിയുടെ ശരീരത്തിൽ പാന്റ്സോ അടിവസ്ത്രമോ ഉണ്ടായിരുന്നില്ല.
കീല്ലിയുടെ മൃതദേഹത്തിൽനിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതു മാനഭംഗമാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. തുടരന്വേഷണത്തിൽ കീല്ലിക്കൊപ്പം അവസാനം കണ്ടത് വെസ്ലി സ്ട്രീറ്റ് എന്ന സുഹൃത്തിനെയാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
പാർക്കിൽ വന്നത്
വീട്ടിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്കു പോയ പെൺകുട്ടി എന്തിന് പാർക്കിൽ വന്നു? കൊലപ്പെടുത്താൻ മാത്രം ആർക്കാണ് അവളോടു ശത്രുതയുള്ളത്? ഉണ്ടെങ്കിൽത്തന്നെ എന്തിന്?… തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് കീല്ലി ബങ്കർ കൊലപാതകത്തിന്റെയും അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതൽതന്നെ കീല്ലിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചു കുടുംബം പോലീസിനോടു സംസാരിച്ചിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് കീല്ലി പാർട്ടിക്കു പോയതെന്നും അതിൽ ഒരാൾ അത്ര നല്ല വ്യക്തിയാണെന്നു തോന്നുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. കീല്ലിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു.
വൈകാതെതന്നെ അന്വേഷണം കീല്ലിയുടെ ആൺ സുഹൃത്തായ വെസ്ലി സ്ട്രീറ്റിലേക്കു തിരിഞ്ഞു. പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കേണ്ട സുഹൃത്തുതന്നെയാണ് അവളുടെ ജീവനെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞപ്പോഴും സ്ട്രീറ്റ് കുറ്റം സമ്മതിക്കാൻ തയാറായില്ല.
സ്ഥിരമായി ഒരു മേൽവിലാസം പോലും ഇല്ലാത്ത സ്ട്രീറ്റ് കള്ളം പറയുകയാണെന്ന് അന്വേഷണ സംഘം കരുതി.
ആ രാത്രി സംഭവിച്ചത്?
സംഗീതനിശയിൽ പങ്കെടുത്ത ശേഷം കീല്ലിയും സുഹൃത്തുക്കളും തൊട്ടടുത്തുള്ള ക്ലബിലേക്കു പോയി. അവിടെ അവർ ആടിയും പാടിയും മതിവരുവോളം ആഘോഷിച്ചു. പാട്ടിനൊപ്പം മദ്യംകൂടിയായതോടെ ആഘോഷരാവിനു വീര്യംകൂടി.
ആ രാത്രി സുഹൃത്ത് സ്ട്രീറ്റ് അമിതമായി മദ്യപിച്ചിരുന്നു. ബാറിൽനിന്നിറങ്ങി ഈ സംഘം നേരെ പോയതു കീല്ലിയുടെ സുഹൃത്തിന്റെ ടാംവർത്തിലുള്ള വീട്ടിലേക്കാണ്. നന്നേ ക്ഷീണിതയായിരുന്ന കീല്ലിയോടു അവിടെ തങ്ങാമെന്നും അടുത്ത ദിവസം രാവിലെ വീട്ടിലേക്കു പോയാൽ മതിയെന്നും സുഹൃത്ത് പറഞ്ഞെങ്കിലും അവൾ കേട്ടില്ല.
തനിക്കു നല്ല ക്ഷീണമുണ്ടെന്നും എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നുമായിരുന്നു മറുപടി. സ്ട്രീറ്റ് ഒപ്പമുണ്ടെന്നും അവൻ തൊട്ടടുത്താണ് താമസിക്കുന്നതെന്നും ഒരുമിച്ചു പൊയ്ക്കോളാമെന്നും പറഞ്ഞാണ് കീല്ലി വീട്ടിൽനിന്നിറങ്ങിയതെന്നും സുഹൃത്ത് ഓർക്കുന്നു.
ഉറ്റ സുഹൃത്ത് തന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കുമെന്നു കീല്ലി പ്രതീക്ഷിച്ചെങ്കിലും അവൾക്കു പിന്നീടു വീട്ടിലേക്കു മടങ്ങാൻ സാധിച്ചതേയില്ല. വീട്ടിലേക്കു വെറും ഇരുപതു മിനിറ്റ് നടക്കാവുന്ന ദൂരത്തിൽനിന്ന് അവൾ നടന്നതു മരണത്തിന്റെ വഴിയിലേക്കായിരുന്നു.
തുറന്നുപറച്ചിൽ
“ഒരു തികഞ്ഞ കുറ്റവാളിയുടെ മികവോടെയാണ് സ്ട്രീറ്റ് പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിട്ടത്. വിശ്വസനീയമായ പല കള്ളങ്ങളും അവൻ പറഞ്ഞുകൊണ്ടേയിരുന്നു.
കീല്ലിയെ തൊട്ടടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ എത്തിച്ചിട്ടാണ് അവൻ പിരിഞ്ഞതെന്നു കീല്ലിയുടെ കുടുംബത്തെയും പോലീസിനെയും ധരിപ്പിച്ചു. അവൾക്കൊപ്പം നടന്ന വഴികൾപോലും അവൻ കാണിച്ചുതന്നു.” പ്രോസിക്യൂട്ടർ ജേക്കബ് ഹാലം തുടർന്നു.
” പക്ഷേ, സിസി ടിവി ദൃശ്യങ്ങൾ അവന്റെ കളവുകൾ പൊളിച്ചടുക്കി. സിസി ടിവി മാത്രമല്ല, അവന്റെ മൊബൈൽ ടവർ ലൊക്കേഷനും ഡിഎൻഎയും എല്ലാം അവന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു. ഒടുവിൽ സ്ട്രീറ്റ് സംഭവിച്ചതൊക്കെയും തുറന്നുപറഞ്ഞു.
കൊടും കുറ്റവാളി
ഇതു പെട്ടെന്നുണ്ടായ മരണമല്ലെന്ന് ഉറപ്പാണ്. കാരണം ബോധം മറയണമെങ്കിൽ പത്തു മുതൽ പതിനഞ്ചു സെക്കൻഡ് വരെ സമയമെടുക്കും. എന്നാൽ, കീല്ലിയുടെ കാര്യത്തിൽ ഇതു രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നീണ്ടു. ആദ്യ സെക്കൻഡുകളിൽ ശ്വാസം കിട്ടാതെ വരുന്നതുകൊണ്ടുതന്നെ അവർ കഴുത്തിൽ മുറുകുന്ന വസ്തുവിൽ തീർച്ചയായും പിടിമുറുക്കും.
ഇതിനു സമാനമായ പാടുകൾ കീല്ലിയുടെ ശരീരത്തിലും കഴുത്തിലുമുണ്ട്. മാത്രമല്ല, സ്ട്രീറ്റ് കീല്ലിയുടെ മുഖത്തും കഴുത്തിലും പിടിമുറുക്കുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. കൂടാതെ പുലർച്ചെ 04.18 മുതൽ 04.52 വരെ പാർക്കിന്റെ പരിസരത്തുണ്ടായിരുന്നതായി അയാളുടെ ഫോൺ ലൊക്കേഷൻ സൂചിപ്പിച്ചു.
കീല്ലിയുടെ ഫോണും അതേ ടവർ ലൊക്കേഷനിൽ തന്നെയുണ്ടായിരുന്നു. ശേഷം 04.58ഓടെ സ്ട്രീറ്റിന്റെ ലൊക്കേഷൻ സിഗ്നൽ കീല്ലിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്കു മാറി. സ്ട്രീറ്റിന്റെ ടീഷർട്ടിൽ കീല്ലിയുടെ മേക്കപ്പിന്റെ പാടുകൾ കണ്ടതും കൊലയാളി അയാൾ തന്നെയെന്നതു സാധൂകരിച്ചു.”- ഹാലം പറഞ്ഞു.
അവളുടെ പതിനാറാം ജന്മദിനത്തിലാണ് വഴിവിട്ട ബന്ധത്തിനു നിർബന്ധിച്ചിട്ടു കീല്ലി വഴങ്ങാത്തതിൽ ജീവൻ നഷ്ടമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രീറ്റിന്റെ ക്രൂരതകൾക്കു വിധേയയായ ഏക പെൺകുട്ടി കീല്ലിയല്ലെന്നും മുൻപ് മറ്റു പെൺകുട്ടികളെയും അയാൾ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുതകൂടി അന്വേഷണ സംഘം കണ്ടെത്തി.
കീല്ലി കൊലപാതകത്തിനു പുറമേ ഒരു കുട്ടിയെ ഉൾപ്പെടെ ആറു പേരെ സ്ട്രീറ്റ് ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. സ്റ്റാഫോർഡ് ക്രൗൺ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി 31 നേതാക്കളുടെ പട്ടികയാണ് കെപിസിസി തയ്യാറാക്കിയത്.
പ്രധാന വിഷയങ്ങളില്‍ ഉള്ള നിലപാട് സംശയാതീതമായി വ്യക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി
രാമചന്ദ്രന്‍ അറിയിച്ചു.ഒരു എംപിയും ഏഴ് എംഎല്‍എ മാരും അടങ്ങുന്നതാണ് പട്ടിക.
പാനലില്‍ ഉള്‍പ്പെട്ടവര്‍
ശൂരനാട് രാജശേഖരന്‍,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍,വി ഡി സതീശന്‍,ജോസഫ് വാഴയ്ക്കന്‍,
പിസി വിഷ്ണു നാഥ്,ടി ശരത് ചന്ദ്ര പ്രസാദ്,ടി സിദ്ധിക്ക്,കെ പി അനില്‍ കുമാര്‍ ,പന്തളം സുധാകരന്‍,പി എം സുരേഷ് ബാബു,എ,എ ഷുക്കൂര്‍,
സണ്ണി ജോസഫ്,കെ എസ് ശബരിനാഥന്‍,ഷാനിമോള്‍ ഉസ്മാന്‍,പഴകുളം മധു,ജ്യോതികുമാര്‍ ചാമക്കാല,ഷാഫി പറമ്പില്‍,എം ലിജു,ഡോ.മാത്യു കുഴല്‍ നാടന്‍,
ബിന്ദു കൃഷ്ണ,പി ടി തോമസ്,ലതികാ സുഭാഷ്,അജയ് തറയില്‍,പി എ സലിം,ദീപ്തി മേരി വര്‍ഗീസ്,ബി ആര്‍ എം ഷഫീര്‍,അനില്‍ ബോസ്,കെപി ശ്രീകുമാര്‍,
ജിവി ഹരി,ആര്‍ വി രാജേഷ് എന്നിവരാണ്.
നിലവിലെ സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ പാര്‍ട്ടി നിലപാട് അവതരിപ്പിക്കുന്നതിനുള്ള വേദിയായി മാറുകയാണ് എന്ന് മനസിലാക്കി സംഘടനാ പരമായി അവസരം മുതലെടുക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമം,അതിനായാണ് പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നതിന് പട്ടിക തയ്യാറാക്കിയത്.
അച്ഛൻ തോമസ് മാർക്കിളുമായുള്ള അടുത്ത ബന്ധം വഷളാകാൻ കാരണം ചില ബ്രിട്ടീഷ് മാധ്യമങ്ങളാണെന്ന് മേഗൻ മാർക്കിൾ. അച്ഛന് പണം നൽകി പലരും അദ്ദേഹത്തിൽ നിന്ന് വാർത്തകൾ സൃഷ്ടിച്ചിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തി. പുതിയ കോടതി വ്യവഹാര രേഖകളിലാണ് മേഗൻ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അച്ഛനുമായുണ്ടായിരുന്ന സാമ്പത്തികപരമായ ബന്ധത്തെക്കുറിച്ചും മേഗൻ പരാമർശിക്കുന്നുണ്ട്. മേഗൻ അച്ഛന് സാമ്പത്തിക സഹായങ്ങൾ നൽകുന്നില്ലെന്നും തന്റെ വിദ്യാഭ്യാസത്തിനു വേണ്ടി അച്ഛനെടുത്ത വായ്പ പോലും തിരിച്ചടയ്ക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം നിരാകരിച്ചിരിക്കുകയാണ് മേഗന്റെ വക്കീൽ. ഇത്തരത്തിലുള്ള തിരിച്ചടവുകളെക്കുറിച്ച് മേഗന് അറിവില്ലായിരുന്നുവെന്നാണ് വക്കീൽ പറയുന്നത്.
മേഗൻ സമ്പാദിക്കാൻ തുടങ്ങിയ കാലം മുതൽ അച്ഛനെ സഹായിക്കുന്നുണ്ട്. 2014 തൊട്ട് മേഗൻ അച്ഛനെ സഹായിക്കുന്നുണ്ട്. ഹാരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച കാലത്താണ് മേഗനും അച്ഛനും തമ്മിൽ സംസാരിക്കുന്നതു നിർത്തിയത്. ഇതിനു ശേഷമാണ് മേഗൻ അച്ഛനെ സഹായിക്കാതെയായതെന്നും വക്കീൽ പറയുന്നു. ഹാരിയുമായുള്ള മേഗന്റെ വിവാഹത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന തോമസ് മാർക്കിൾ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിൽ നിന്ന് അകന്നു നിൽക്കുന്നുവെന്നറിയിച്ചത്.
മേഗനുമായി ബന്ധപ്പെട്ട് നെഗറ്റീവ് വാർത്തകൾ ഉണ്ടാക്കുകയാണ് ചില ബ്രിട്ടീഷ് മാധ്യങ്ങളെന്നും താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അകന്നുകഴിയുന്ന അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ചും തുറന്നു പറച്ചിൽ നടത്താൻ ഈ മാധ്യമങ്ങൾ മേഗനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറയുന്നു.
2019ൽ ഇരുവരും തമ്മിലുള്ള അകൽച്ച സംബന്ധിച്ച് മേഗൻ തോമസ് മാർക്കിളിന് അയച്ച കത്തുകൾ പരസ്യമായിരുന്നു. ഇവ ചില മാധ്യമങ്ങൾ തന്റെ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയെന്നും അവ മാധ്യമങ്ങൾക്ക് നൽകിയതിലൂടെ അച്ഛൻ തന്റെ സ്വകാര്യത ലംഘിക്കുകയായിരുന്നുവെന്നും കാണിച്ച് മേഗൻ പരാതിപ്പെട്ടിരുന്നു. തന്റെ എഴുത്തുകളിൽ പത്രങ്ങൾ എഡിറ്റിങ് നടത്തിയിരുന്നെന്നും മേഗൻ ആരോപിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സംരംഭത്തിന്റെ ഉദ്ഘാടകനായി പങ്കെടുത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ വിമര്‍ശിച്ച് സി ദിവാകരന്‍ എംഎല്‍എ. സഭാ സമ്മേളനം നടക്കുന്ന സമയത്തായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. സഭാ സമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.
ചെറിയൊരു കടയുടെ ഉദ്ഘാടനമായിരുന്നു അത്. സ്പീക്കറെ പോലെ ഉന്നതമായ പദവി അലങ്കരിക്കുന്ന ഒരു വ്യക്തിയും മണ്ഡലത്തിലെ മുതിര്‍ന്ന എംഎല്‍എയും പങ്കെടുക്കേണ്ട പരിപാടിയാണ് അതെന്ന് തോന്നിയില്ല. നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണമെന്ന് സംഘാടകരാരും തന്നോട് പറഞ്ഞിട്ടില്ല. ഗൗരവമായി ക്ഷണിച്ചിട്ടുമില്ല. തനിക്ക് പ്രധാനപ്പെട്ട ഒരു റോളില്ലാത്ത പരിപാടിയില്‍ താന്‍ പങ്കെടുക്കാറുമില്ല. അതുകൊണ്ടാണ് ഉദ്ഘാടനത്തിന് പോകാതിരുന്നതെന്നും സി ദിവാകരന്‍ വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്പീക്കറും തന്നെ അറിയിച്ചിരുന്നില്ല. മികച്ച സ്പീക്കറായ ശ്രീരാമകൃഷ്ണന് ഇങ്ങനെയൊരു വീഴ്ച പറ്റിയതില്‍ തനിക്കും വ്യക്തിപരമായ ദുഃഖമുണ്ട്. ചടങ്ങ് വിവാദമായതിന് ശേഷം സ്പീക്കറെ വിളിച്ച് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.
13ാം സീസണ്‍ ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.
ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം
കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.
ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’ ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.
ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.
ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.
ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.
തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.
കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.
ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.
ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.
അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.
അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.
സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഐ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇടതുപക്ഷത്തെ ഘടകക്ഷിയായ സിപിഐ സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ വിമർശിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. നേരത്തെയും സർക്കാരിനെതിരെ സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.
കേരളത്തിൽ പ്രൈസ് വാട്ടേഴ്‌സ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കാൻ കവിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട-ചെറുകിടക്കാർക്ക് മറിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിച്ചുമാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ഇടത് സർക്കാർ ഒഴിവാക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തിനെ വെറുമൊരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നതായും സിപിഐ മുഖപത്രത്തിൽ പറയുന്നു.
മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ചിലർ ചട്ടംലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് മുഖപത്രത്തിൽ പറയുന്നത്. കേന്ദ്ര ചട്ടം ലംഘിച്ചാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
നേരത്തെ, ഐടി വകുപ്പിനെ രൂക്ഷമായി വിമർശിച്ചുള്ള സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജൂലെെ എട്ടിലെ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയെ പൂർണമായി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സിപിഎമ്മിന്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സിപിഎം തള്ളിപറയുകയും ചെയ്‌തിരുന്നു.