ബേബി കാക്കശ്ശേരി
നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും
നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ !
നന്നേ തണുത്തു മരവിച്ചൊരെൻ ജഡം
പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ?
പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല
വള്ളിലക്കാട്ടിലെ മണ്ണിലും പാടില്ല
കോവിഡ് വന്നിട്ടു ചത്തതാണായതു –
കൊണ്ടു കത്തിക്കണം ചാരമാക്കീടണം
മുഷ്ടി ചുരുട്ടിയെറിയുന്നു നാട്ടുകാർ
കൂട്ടുകാർ ബന്ധുമിത്രാദികളും തഥാ .
മോർച്ചറിയിൽ ഞാൻ തണുത്തു വിറയ്ക്കുന്നു
മോചനം കിട്ടാൻ തീയിട്ടു കരിക്കുക.

ബേബി കാക്കശ്ശേരി
തൃശ്ശൂർ ജില്ലയിൽ 1945-ൽ ജനനം. മദ്രാസിൽ നിന്നും പെയ് ന്റിങ്ങിൽ ഡിപ് ലോമാ നേടി. നാട്ടിൽ 15 വർഷം കമ്പിത്തപാൽ വകുപ്പിൽ സേവനം. തുടർന്ന് 1980-ൽ സ്വിറ്റ്സർലണ്ടിൽ എത്തി. 2007-ൽ അടിത്തൂൺ പറ്റി. വിലാപകാവ്യം, ദാഹിക്കുന്ന താമര, ഹംസഗാനം എന്നീ കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിൽ ഹംസഗാനം ലണ്ടൻ മലയാളി കൗൺസിലിന്റെ അവാർഡിന് അർഹമായി. ഒട്ടനവധി മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ സ്വിസ്സിൽ കവിതയും പാട്ടുമായി വിത്രമജീവിതം നയിക്കുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവത്തിൽ ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ( 26) 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 11 വർഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും പ്രതിയുടെ പ്രായവും, പ്രതി നോബിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയതും, വിചാരണകൂടാതെ തന്നെ കുറ്റം സമ്മതിച്ചതും പരിഗണിച്ച് 11 മാസത്തെ ശിക്ഷ ഇളവു നൽകുകയായിരുന്നു.

പ്രതി : സ്റ്റെഫാൻ വിൽസൺ
2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന പ്രതി വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പകരമാവില്ല കോടതി പ്രതിക്ക് നൽകിയ ശിക്ഷ എന്ന് നോബി മലയാളം യുകെയോടെ പ്രതികരിച്ചു . തന്റെ ജീവിതത്തിൻറെ വിലയും സുരക്ഷയും എന്താണെന്ന ചോദ്യം പോലീസിനോടും കോടതിയോടും നോബി ഉന്നയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന നോബി വീണ്ടും ജോലിക്ക് പോകാൻ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .
തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. നോബിയുടെ യൂട്യൂബ് ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബിഹാറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടര്‍ സര്‍വേയില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് കണക്ക്. റിപ്പബ്ലിക്കിന്റെ ജന്‍കി ബാത് സര്‍വേയിൽ മഹാസഖ്യം 118–138, എന്‍ഡിഎ 91–117. എബിപി സര്‍വേയിൽ മഹാസഖ്യം 108–131, എന്‍ഡിഎ 104–128, എല്‍ജെപി 1-3, മറ്റുള്ളവര്‍ 4–8. ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബിഹാറില്‍ CPI(ML) ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സിപിഐ എംഎല്‍ 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക് ടിവി–ജന്‍കി ബാത് സര്‍വേ പറയുന്നു. മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചൊവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.
അതേസമയം, മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 – 18 സീറ്റുകളെന്ന് ആക്സിസ്–മൈ ഇന്ത്യ സര്‍വേ പറയുന്നു. ബിഹാര്‍ മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചെവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.
ഋത്വിക് റോഷൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും താരം എത്തുക. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്താൻ അണിയറപ്രവർത്തകർ നടത്തിയ ഓഡിഷനിയൂടെയാണ് ഋത്വിക് റോഷൻ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കൻ ഏജൻസിയുമായി ഈ വർഷം ആദ്യം കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിലെ തന്റെ കഥാപാത്രവും രംഗങ്ങളും അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. അവർ പറഞ്ഞത് അനുസരിച്ചുളള ചില രംഗങ്ങളാണ് ഓഡിഷനുവേണ്ടി അയച്ചു നൽകിയത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. എല്ലാം ശരിയായാൽ, ക്രിഷ് 4 ന്റെ ചിത്രീകരണം പൂർത്തിയാകുന്നതോടെ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കടക്കുമെന്നും ഋത്വിക് റോഷൻ അറിയിച്ചതായി മിഡ് ഡെ റിപ്പോർട്ട് ചെയ്തു.
ഋത്വിക് റോഷൻ ഹോളിവുഡിലേയ്ക്ക്, സെലക്ഷൻ നടന്നത് ഓഡിഷനിലൂടെ
‘പാർട്ടിക്ക് വേണ്ടി തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ കർശന നടപടി’, പിതാവിന്റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ് 1980 ലെ ‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഋത്വിക് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. പിന്നീട് 1995ൽ ഇറങ്ങിയ ‘കരൺ അർജുൻ’ എന്ന ചിത്രത്തിലും 1997 ൽ ‘കോയ്‌ല’ എന്ന ചിത്രത്തിലും സഹസംവിധായകനായി ഋത്വിക് പ്രവർത്തിച്ചു. 2000 ൽ ഇറങ്ങിയ ‘കഹോ ന പ്യാർ ഹേ’ ഋത്വിക്കിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. 102 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഏറ്റവുമധികം അവാർഡ് ലഭിച്ച ചിത്രം എന്ന ലിംക ലോക റെക്കോർഡും ഈ ചിത്രത്തിന്റെ പേരിലുണ്ട്. ‘കോയി മിൽ ഗയ’ ആയിരുന്നു 2003ലെ വിജയ ചിത്രം. കോയി മിൽ ഗയയുടെ രണ്ടാം ഭാഗമായി 2006ലാണ് ‘ക്രിഷ്’ റിലീസിനെത്തിയത്. സിദ്ധാർത്ഥ് ആനന്ദ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ‘വാർ’ ആയിരുന്നു 2019ൽ ശ്രദ്ധ നേടിയ ചിത്രം. ക്രിഷ് നാലാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പെൺസുഹൃത്തിനെ നഷ്ടമാകാതിരിക്കാൻ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ സഹോദരന് നാലര വർഷം ജയിൽശിക്ഷ. ഖവാജയുടെ മൂത്ത സഹോദരനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർസലാൻ താരിഖ് ഖവാജ. സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമാർ നിസാമുദ്ദീൻ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് അർസലാൻ പൊലീസിൽ അറിയിച്ചത്.
ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ അർസലാന്റെ സഹപ്രവർത്തകനായിരുന്നു കമർ നിസാമുദ്ദീൻ. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.
ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാലര വർഷത്തെ തടവിൽ ആദ്യ രണ്ട് വർഷം പരോൾ പോലും അർസലാന് ലഭിക്കുകയില്ല. പക്ഷേ ഉത്തരവിന് മുൻകാല പ്രാബല്യം കോടതി അനുവദിച്ചതോടെ അടുത്തവർഷം അർസലാന് പരോൾ ലഭിച്ചേക്കും.
സുരേഷ്ഗോപി ആരാധകർ കാത്തിരുന്ന ആ വലിയ വാർത്ത സത്യമാകുന്നു. ലേലം സിനിമയുടെ രണ്ടാഭാഗം ഉറപ്പായും എത്തുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. രണ്ടാംഭാഗത്തിനും രഞ്ജി പണിക്കർ തന്നെ തിരക്കഥയൊരുക്കുമെന്നാണ് സ്ഥിരീകരണം.
1997ൽ പുറത്തിറങ്ങിയ ലേലം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. അന്നും തിരക്കഥ രഞ്ജി പണിക്കർ തന്നെയായിരുന്നു. ലേലം രണ്ടാംഭാഗം രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്‍റെ മകൻ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാർ സിവിഷനിൽ നിന്ന് മത്സരിക്കും. ഇരുപത് വര്‍ഷമായി വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ രംഗത്ത് സജീവമായ ഷോൺ യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ്. മീനച്ചില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്‍റായ അദ്ദേഹം തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമിയില്‍ കെ.എസ്.സി. യുടെ സ്ഥാനാര്‍ത്ഥിയായി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജനപക്ഷം സ്ഥാനാർഥിയായ ലിസി സെബാസ്റ്റ്യനാണ് വിജയിച്ചത്.
25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്കാരം കേരളത്തിൽ വലിയ വിവാദമായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് അവാർഡിന് അർഹമായത്. ജയശ്രീ കളത്തിലാണ് മീശ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നതാണ് ജെ.സി.ബി ലിറ്റററി ഫൗണ്ടേഷന്റെ ഏർപ്പെടുത്തിയ ഈ പുരസ്കാരം. പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും.
ഈ വര്‍ഷത്തെ ജെസിബി പുരസ്കാരത്തിനു പരിഗണിക്കപ്പെട്ട 10 നോവലുകള്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയായിരുന്നു. അസമീസ്, ബംഗാളി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകള്‍ക്കൊപ്പം മലയാളത്തിനും പ്രാതിനിധ്യം. 4 കൃതികള്‍ എഴുത്തുകാരുടെ ആദ്യ നോവലുകളാണ്. 2 കൃതികള്‍ വിവര്‍ത്തനങ്ങളും. അവയിലൊന്നാണ് മലയാളത്തില്‍ ഇതിനകം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത മീശ.
വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.
വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.
139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു
https://www.facebook.com/induja.prakash.3/posts/1113205162432593
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം.സി കമറുദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന ഉള്‍പ്പെടെ നാലോളം വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുന്ന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എം.എല്‍.എയ്ക്ക് എതിരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് കേസുകളിലാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ മൊത്തം 115 കേസുകള്‍ എം.എല്‍.എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എം.എല്‍.എ നടത്തിയത് ആസൂത്രിത തട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറി ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക വീഴ്ചയാണെന്ന എം.സി കമറുദീന്‍െ്‌റ വാദം നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ആസൂത്രിതമായി നിക്ഷേപകരെ വഞ്ചിക്കുന്നതിന് വേണ്ടി നടന്ന തട്ടിപ്പാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുസ്ലീം ലീഗിന്‍െ്‌റ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ കമറുദീനെതിരെ പരാതിയും മൊഴിയും നല്‍കിയിരുന്നു.
മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് തട്ടിപ്പിനിരയായത്. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലീസ് പരാതിയിലേക്ക് എത്തുന്നതിന് മുമ്പാണ് പണം തിരികെ നല്‍കാന്‍ മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍ കമറുദീന്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല.
ഇതിനിടെ കഴിഞ്ഞ മുസ്ലീം ലീഗ് നേതൃത്വം ജ്വല്ലറിയുടെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമറീദിനെ ലീഗ് നേതൃത്വം കൈവിടുന്നത്. ജ്വല്ലറിയുടെ കേരളത്തിലെയും കര്‍ണാടകയിലെ ആസ്തികളില്‍ ഭൂരിഭാഗവും വിറ്റ് പണമാക്കി മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതോടെ കമറുദീന്‍ ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് നേതൃത്വം എത്തിയിരുന്നു. നേരത്തെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ ലീഗ് നേതൃത്വം കമറുദീന് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ആസ്തികള്‍ ഇതിനകം വിറ്റഴിച്ചതിനാല്‍ ഇനി നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള വഴികള്‍ അടഞ്ഞിരിക്കുകയാണ്.
നിക്ഷേപകരില്‍ നിന്ന് വാങ്ങിയ പത്ത് കോടി രൂപയ്ക്ക് എം.സി കമറുദീനും പൂക്കോയ തങ്ങളും ബംഗളുരുവില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ഭൂമി വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങിയത് കമ്പനി രജിസ്റ്ററില്‍ ഇല്ലെന്നും ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഭാഗം വിറ്റതായും കണ്ടെത്തി. നിക്ഷേപത്തിൻെറ പേരില്‍ 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.