തിരുവല്ല: പ്രതിഫലമില്ലാത്ത പ്രവൃത്തി കൊണ്ട് നന്മയുടെ നിറകുടമായി മാറിയ സുപ്രിയ അനൂപിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം വേൾഡ് റിക്കോർഡ് ഏർപെടുത്തിയ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരം സമ്മാനിച്ചു.
മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാറിൻ്റെ അദ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള സംസ്ഥാന ഷോപ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ്റ് എംപ്ലോയീസ് വെൽഫയർ ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള പുരസ്ക്കാരം സമ്മാനിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം അഡ്വ.പ്രതാപചന്ദ്ര വർമ്മ ദൃശ്യം പകർത്തിയ ജോഷ്വയെ ആദരിച്ചു. സിബി സാം തോട്ടത്തിൽ , ജിജു വൈക്കത്തുശ്ശേരി, മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ, ടെക്സ്റ്റയിൽസ് മാനേജർ വിജയ് പോൾ എന്നിവർ പ്രസംഗിച്ചു.
ജോലി കഴിഞ്ഞ് ആറു മണിക്ക് വീട്ടിലേക്കു പോകാൻ ഭർത്താവിനെ കാത്തു നിൽക്കുമ്പോഴാണ് ബി.എസ്.എൻ.എൽ ഓഫിസിനു സമീപം നടുറോഡിൽ നിന്ന അന്ധനായ വൃദ്ധനെ സുപ്രിയ കണ്ടത്.ഉടനെ ഓടി ചെന്ന് അദ്ദേഹത്തെ റോഡ് വക്കിലേക്ക് മാറ്റി നിർത്തി.ആലപ്പുഴ ഡിപ്പോയിൽ നിന്നും എത്തിയ ബസ് കെ.എസ്.ആർ.ടി.സി ബസ്സ് വരുന്നതു കണ്ട് കൈകാട്ടി. ബസ് കുറച്ചു മുൻപിലുള്ള സ്റ്റോപ്പിൽ നിർത്തി.ഉടനെ സുപ്രിയ ഓടി ചെന്ന് ഇദ്ദേഹത്തെ കൂടി കൊണ്ടു പോകണമെന്ന് കണ്ടക്ടറോട് അപേക്ഷിച്ചു.തുടർന്ന് ഈ വൃദ്ധനെ കണ്ടക്ടറായ പി.ഡി.റെമോൾഡ് കൈപിടിച്ച് സുരക്ഷിതമായ സീറ്റിൽ ഇരുത്തി.എന്നാൽ ഈ രംഗമെല്ലാം ആറ്റിൻകര ഇലക്ട്രോണിക്സിലെ ഐ.എഫ് ബി സെയിൽസ് എക്സിക്യൂട്ടീവ് മേത്പാടം സ്വദേശി ജോഷ്വാ അത്തിമൂട്ടിൽ നാലാം നിലയിൽ നിന്നും മൊബൈലിൽ പകർത്തി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആണ് കോവിഡ് കാലത്ത് സ്നേഹസ്പർശമായി മാറിയ സുപ്രിയയെ പറ്റി പുറംലോകം അറിഞ്ഞത്.
കോന്നി സ്വദേശിയായ വയോധികനെ ഇതേ ബസിലെ ഡ്രൈവർ എസ്.സുനിൽകുമാർ ആണ് പത്തനംതിട്ട ബസിൽ കയറ്റി വിട്ടത്.ആലപ്പുഴ തകഴി സ്വദേശിനിയായ സുപ്രിയയുടെ ഭർത്താവ് തിരുവല്ല തുകലശേരി കല്ലംപറമ്പിൽ കെ.കെ. അനൂപ് ആണ്.മൂന്ന് വർഷമായി തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയാണ് സുപ്രിയ.
യു.ആർ.എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് ഡോ. സൗദി പ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് ഡോ. സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് സുപ്രിയയെ ഹ്യൂമാനിറ്റേറിയൻ പുരസ്ക്കാരത്തിന് പരിഗണിച്ചത്.
അന്ധനായ വ്യദ്ധൻ്റെ ചോർന്നൊലിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിനെ പറ്റി ചടങ്ങിൽ ആലോചിച്ചു.
മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രം എഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് ഈ സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ പറഞ്ഞു.
അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് നടൻ പറഞ്ഞു.
കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമല്ലോ. ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും.
എന്നാൽ എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർത്ഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്‍ടൗണിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരു തടാക ലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു പോണ്ടൂൺ ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും ഇളയ മകനെ ലൈഫ് വെസ്റ്റ് ധരിച്ച ബോട്ടിൽ കണ്ടെത്തിയതായും കെഎൻബിസി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തി വച്ചിരുന്നു. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. സഹതാരം കോ-സ്റ്റാർ മാർക്ക് സാലിംഗുമായി റിവേര ഡേറ്റിംഗിലായിരുന്നു. 2018 ല്‍ കുട്ടികളുടെ അശ്ലീല ചിത്ര ആരോപണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.
എഫ്-6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.
ഈ ഫ്‌ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.
ഫ്‌ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിംഗിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.
അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണ കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചു വെയ്ക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. സ്വര്‍ണ കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സതാംപ്ടണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളുള്ള ജേഴ്‌സി ധരിച്ചു. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് ഡല്‍ഹിയില്‍നിന്നുള്ള ഡോ.വികാസ് കുമാര്‍. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജഴ്‌സിയിലാണ് വികാസ് കുമാറിന്റെ പേര് ഇടംപിടിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ച വികാസ് കുമാറിന്, ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാന്‍ മൂന്നു വര്‍ഷം മുന്‍പ് അവസരം ലഭിച്ചിരുന്നു. അന്ന് ഡല്‍ഹിയില ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യശ്രീലങ്ക മത്സരത്തില്‍ ‘ഡ്യൂട്ടി ഡോക്ടറു’ടെ ദൗത്യം വികാസ് കുമാറിന് ലഭിച്ചിരുന്നു.
‘റൈസ് ദി ബാറ്റ്’ കാമ്പെയ്നില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വികാസ് കുമാര്‍. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ധരിച്ചിരുന്ന പരിശീലന ജഴ്‌സിയില്‍ 35-കാരനായ ഇന്ത്യന്‍ വംശജനായ വികാസ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
”സ്റ്റോക്‌സും മറ്റുള്ളവരും ആ സന്ദേശം പുറത്തുവിടുന്നത് കണ്ട് അതിശയിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചു. ഇന്ത്യയിലെ എന്റെ ഡോക്ടര്‍ സഹോദരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരമാണ് ഇത്’ വികാസ് കുമാര്‍ പ്രതികരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കുമാര്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യയും രണ്ട് വയസുള്ള മകനുമൊപ്പം 2019 ല്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു.
കുമാറിന് സ്റ്റോക്ക്‌സില്‍ നിന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശം ലഭിച്ചു. ”ഹായ് വികാസ്, ഈ മഹാമാരിയിലുടനീളം നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഒരു വലിയ നന്ദി. ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സന്തോഷകരമായ തിരിച്ചുവരവ് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിയുന്നത്ര റണ്‍സും വിക്കറ്റും നേടുക.വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകരായ നോര്‍വിച്ചില്‍ നിന്നുള്ള ഡോ. ജമാസ്പ് കൈഖുസ്രൂ ദസ്തൂര്‍, ലീസെസ്റ്ററില്‍ നിന്നുള്ള ഹരികൃഷ്ണ ഷാ, ഫിസിയോതെറാപ്പിസ്റ്റ് കൃഷന്‍ അഗദ എന്നിവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ആദരിക്കപ്പെട്ടു.
Dr Vikas Kumar is one of the key worker heroes whose name featured on the England Men’s training shirts today for day 1 of the #raisethebat Test Series
Watch Vikas view a message from fellow Durham-local Ben Stokes who wore his name with pride today🙌 https://t.co/rQw1yVvynF
— England and Wales Cricket Board (@ECB_cricket) July 8, 2020
സ്വപ്ന സുരേഷിന് ഗുണ്ടാസംഘമുണ്ടെന്ന് വിവാഹ ചടങ്ങിനിടെ സ്വപ്നയുടെ മർദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തൽ. ബോഡിഗാർഡുമാരെന്ന പേരിൽ സ്വപ്നയ്ക്കൊപ്പമുളളത് ഗുണ്ടകളാണ്. സഹോദരന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സ്വപ്ന മർദിച്ചത്. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡിഗാർഡും സ്വപ്നക്കൊപ്പം ഉണ്ടായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജൻ വിവാഹം കഴിച്ചത്. ഈ ബന്ധം വേണ്ടെന്നും നല്ലതല്ലെന്നും ദുബായിലുള്ള സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം ഞാൻ ബന്ധുക്കളെ അറിയിച്ചു. ഇതറിഞ്ഞ സ്വപ്ന വിവാഹം മുടക്കാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് റിസപ്ഷനിടെ മർദിച്ചത്. ആദ്യം ഒരു മുറിയിൽ കയറ്റി മർദിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറക്കി ഹാളില്‍ വച്ച് ഉപദ്രവിച്ചു. ഈ സമയത്ത് ശിവശങ്കര്‍ അടക്കമുള്ളവര്‍ അവിടെ ഉണ്ടായിരുന്നു. ശിവശങ്കർ റിസപ്ഷന്റെ തുടക്കം മുതൽ അവസാനം വരെ സജീവമായുണ്ടായിരുന്നെന്നും യുവാവ് പറഞ്ഞു.
മർദിക്കുന്നതിനൊപ്പം സ്വപ്ന അസഭ്യ വിളിക്കുകയും ചെയ്തു. അമ്മയേയും മകളെയും ഉപദ്രവിച്ചു. അമ്മയുടെ കഴുത്തിൽ കയറിപ്പിടിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചത്. കേസുമായി മുന്നോട്ടുപോയാൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് സ്വപ്ന പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.
സ്വപ്ന സുരേഷിന്റെ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹ പാർട്ടിക്കിടെ യുവാവിനെ സ്വപ്നയും കൂട്ടാളികളും ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി പുറത്തുവന്നിരുന്നു. 2019 ഡിസംബര്‍ ഏഴിനായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തിട്ടുണ്ട്. സ്വപ്‌ന രണ്ടാം പ്രതിയാണ്. പി.എസ്.സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.സംഭവം.
സ്വന്തം നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച് യുവാവിന്റേയും കൂട്ടാളികളുടേയും തട്ടിപ്പ്. പണം സ്വീകരിക്കുന്നതിന് മുമ്പുതന്നെ തട്ടിപ്പ് ആസൂത്രകനും രണ്ട് കൂട്ടാളികളും പോലീസ് പിടിയിലായതോടെ വലിയ തട്ടിപ്പാണ് പൊളിഞ്ഞത്. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.
പന്റുത്തി സ്വദേശിയായ കമൽ ബാബു മൂന്നുമാസം മുമ്പാണ് നാട്ടിൽ എസ്ബിഐയുടെ ശാഖ എന്ന പേരിൽ കടമുറിയിൽ വ്യാജ പണമിടപാട് സ്ഥാപനം ആരംഭിച്ചത്. ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഇതിനിടെ, ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു.
കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്ക് ഉദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ കമൽബാബു ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.
അതേസമയം, പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഒരാൾ അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ് തിരുവനന്തപുരത്തെ എസ്റ്റേറ്റില്‍ ഒളിച്ചു താമസിക്കുന്നതായി സംശയം. തിരുവനന്തപുരം പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവും സ്വപ്‌നയുടെ ഒളിവ് സങ്കേതമാണ്.
പോലീസിനാണ് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളേയും സ്വപ്ന കൂടെ കൂട്ടിയിട്ടുണ്ടെന്നാണ് വിവരം.
പൊന്മുടി മലയടിവാരത്തുള്ള ബ്രൈമൂറില്‍ കുന്നിന്റെ നെറുകയില്‍ ബ്രിട്ടീഷ് നിര്‍മിത ബംഗ്ലാവും എസ്റ്റേറ്റുമുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇത്. തിങ്കളാഴ്ചയാണ് പാലോടിനു സമീപം സ്വപ്നയെ കണ്ടത്.
രണ്ട് സ്ത്രീകള്‍ കാര്‍ നിര്‍ത്തി മങ്കയം ഇക്കോ ടൂറിസത്തിലേക്കുള്ള വഴി ചോദിച്ചുവെന്നാണ് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശന്‍ വെളിപ്പെടുത്തിയത്. പിറ്റേന്ന് പത്രത്തില്‍ സ്വപ്നയുടെ ചിത്രം കണ്ടപ്പോഴാണ് വണ്ടി ഓടിച്ചിരുന്നത് ഇവരാണെന്നുള്ള സംശയമുണ്ടായത്.
എന്നാല്‍ മങ്കയത്തെ ചെക്‌പോസ്റ്റ് കടന്ന് ഇന്നോവ പോയതായി പൊലീസ്, വനം ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അതുവഴി വെള്ള ഇന്നോവ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നിലവില്‍ ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മങ്കയത്തിന് സമീപമുള്ള അടിപറമ്പ് വനമേഖല പല പിടികിട്ടാപ്പുള്ളികളുടേയും ഒളിത്താവളമാണ്. പൊലീസ് ഒട്ടേറെ പ്രതികളെ ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.
അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.
തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്‌സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.
അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.