പ്രശസ്ത തമിഴ് സീരിയൽ താരത്തിനെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന ജനപ്രീയ സീരിയലിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെൽവരത്‌ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. സെൽവരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്.
പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോകുകയായിരുന്നു.
ഞായറാഴ്ച രാവിലെ 6.30 ന് എംജിആർ നഗറിൽ വച്ചാണ് സെൽവരത്‌നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
14 കോടി രൂപ മുടക്കി ഒരു പ്രാവിനെ വാങ്ങുക. വിചിത്രമെന്ന് തോന്നുന്ന ലേലവിവരങ്ങളാണ് ബെൽജിയത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ഈ ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം. മൂന്നു വയസ്സാണ് ന്യൂ കിമ്മിന്റെ പ്രായം.
ബെൽജിയത്തിലെ പീജിയൻ പാരഡൈസ് എന്ന ലേല കമ്പനിയാണ് പ്രാവിനെ ലേലത്തിനു വച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അർമാൻഡോ എന്നു പേരുള്ള പ്രാവിന് 11 കോടി രൂപയിലധികം ലേലത്തുകയായി ലഭിച്ചിരുന്നു. ആ തുകയും മറികടന്നാണ് ന്യൂ കിമ്മിനെ ചൈനയിൽനിന്നുള്ള രണ്ടു പേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പുതിയ ഉടമസ്ഥർ യഥാർത്ഥ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞവർഷം അർമാൻഡോയെ ലേലത്തിൽ വാങ്ങിയ അതേ വ്യക്തി തന്നെയാണ് ന്യൂ കിമ്മിനെയും സ്വന്തമാക്കിയതെന്നാണ് വിവരം.
പ്രാവ് വിൽപനയിൽ ലോകത്തിലെതന്നെ റെക്കോർഡ് തുകയാണ് ന്യൂ കിമ്മിന് ലഭിച്ചിരിക്കുന്നതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാനായ നിക്കോളാസ് പറയുന്നു. മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി മാത്രം ഇരുപതിനായിരത്തിൽ പരം ബ്രീഡർമാരാണ് ബെൽജിയത്തിൽ പ്രാവുകളെ വളർത്തുന്നത്. 445 പ്രാവുകളെയാണ് രണ്ടാഴ്ച നീണ്ടു നിന്ന ലേലത്തിൽ പീജിയൻ പാരഡൈസ് വിൽപ്പനയ്ക്കു വച്ചത്. 44 കോടി രൂപ രൂപ പ്രാവുകളുടെ ആകെത്തുകയായി ലഭിച്ചു.
നേട്ടം അവസാനിക്കുന്നില്ല. 100 കോടി കാഴ്ചക്കാരുമായി പുതിയ ചരിത്രം കുറിച്ച് ധനുഷും സായി പല്ലവിയും. റൗഡി ബേബി പാട്ടുണ്ടാക്കിയ തരംഗം ഇപ്പോൾ യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കുകയാണ്. ധനുഷിന്റെ െകാലവെറി പാട്ട് പുറത്തെത്തി 9–ാം വർഷം പിന്നിടുന്ന ദിവസമാണ് ഈ പുതിയ നേട്ടം എന്നതും ശ്രദ്ധേയം. 1 ബില്യൺ വ്യൂസ് നേടിയതിന്റെ സന്തോഷം ധനുഷും സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവെച്ചു.
2018 ലാണ് മാരി 2 പുറത്തിറങ്ങിയത്. ധനുഷിന്റേയും സായ് പല്ലവിയുടേയും നൃത്ത രംഗങ്ങളായിരുന്നു പാട്ടിനെ വൈറലാക്കിയത്. പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.
വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടതായും നടി ഹൈക്കോടതിയില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേര്‍ത്തു.
അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്നടിച്ചു.
അതേസമയം, എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ ലഭിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി.വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍ ഡ്യൂട്ടിഫ്രീ ഷോട്ട് ആരംഭിക്കുന്നതിനുള്ള പണി നടക്കുന്ന മുറിക്ക് ഉള്ളില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലാക്കിയിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് പിടിയിലാകുമെന്ന ഭയത്തില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സൂചന. സ്വര്‍ണ്ണം കടത്തിയ ആളിനെ കണ്ടെത്തുന്നതിന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.
കൊല്ലത്ത് നിന്നും കോട്ടയം വൈക്കത്ത് എത്തി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹത. കൊല്ലം അഞ്ചൽ സ്വദേശി അമൃത, കടമകുളം സ്വദേശി ആര്യ എന്നിവർ വീട്ടിൽ നിന്നും ഇറങ്ങിയത് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്നു പറഞ്ഞായിരുന്നു. നവംബർ 13നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
തീവ്രമായ സൗഹൃദത്തിലായിരുന്ന ആര്യയും അമൃതയും ഒരുമിച്ചായിരുന്നു എപ്പോഴും. വിദേശത്ത് ജോലിചെയ്യുന്ന അമൃതയുടെ പിതാവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ ക്വാറന്റീൻ സൗകര്യത്തിനായി അമൃത ആര്യയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 12 ദിവസത്തോളം ആര്യയുടെ വീട്ടിലാണ് അമൃത താമസിച്ചത്. ഇതിനിടെ അമൃതയുടെ പിതാവ് വിവാഹാലോചനകളും ആരംഭിച്ചിരുന്നു.
എന്നാൽ, വിവാഹം കഴിഞ്ഞാൽ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന വിഷമത്തെ തുടർന്ന് പെൺകുട്ടികൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
കൊല്ലത്ത് നിന്നും ശനിയാഴ്ച രാത്രിയോടെയാണ് വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ വൈക്കത്ത് എത്തിയത്. പിന്നീട് പെൺകുട്ടികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്കെ എടുത്ത് ചാടുകയായിരുന്നു. രണ്ടു പേർ ആറ്റിൽ ചാടിയെന്ന് സമീപത്തെ കുട്ടികളാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ പോലീസും മുങ്ങൽ വിദഗ്ധരടക്കമുള്ളവരും തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പിന്നീട് തെരച്ചിൽ പുനരാരംഭിച്ചതോടെ തിങ്കളാഴ്ച രാവിലെ പൂച്ചാക്കൽ പാണാവള്ളി ഊടുപുഴ ഭാഗത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പെരുമ്പളത്തുനിന്ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.
പരപുരുഷ ബന്ധം തുടര്‍ന്ന അമ്മയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മകന്റെ ക്രൂരത. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ദാരുണ സംഭവം. പരപുരുഷന്മാരുമായി അമ്മയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്ന് ഷിഗോണ്‍ പോലീസ് പറയുന്നു. ഒരു പുരുഷനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായും എന്നാല്‍ അത് അംഗീകരിക്കാത്ത മകന്‍ അമ്മയ്ക്ക് ഒരുപാട് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തിയതായും കുടുംബാംഗങ്ങളും ആരോപിച്ചു.
വിഷയത്തില്‍ അമ്മയുമായി തര്‍ക്കിച്ച മകന്‍ തുടര്‍ന്ന് ബലാത്സംഗ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാല്‍പ്പതുകാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. 15 വര്‍ഷം മുമ്പാണ് സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. മകനൊപ്പം വാനഹള്ളിയില്‍ താമസിച്ചിരുന്ന സ്ത്രീ അതേ പ്രദേശത്തുള്ള ഒരാളുമായി അടുപ്പത്തിലാവുകയായിരുന്നു.
പ്രദേശവാസികളാണ് സ്ത്രീക്ക് പരപുരുഷന്മാരുമായി ബന്ധങ്ങളുണ്ടെന്ന് മകനോട് പറഞ്ഞത്. മുമ്പും സമാനമായ കാരണങ്ങള്‍ക്ക് അമ്മയുമായി പ്രതി വഴക്കിട്ടിരുന്നു. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. അതേസമയം, കാമുകനുമായുള്ള ബന്ധം തുടരുമെന്ന് സ്ത്രീ മകനോട് പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായ നാലാം തവണയും ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തർകിഷോർ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു.
എൻഡിഎ മന്ത്രിസഭയിലെ 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിട്ടുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീത് പാസ്വാനും ബിജെപിയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മേവാലൻ ചൗധരി, ഷീല മണ്ഡൽ, വിജേന്ദ്ര യാദവ്, വിജയ് ചൗധരി,അശോക് ചൗധരി, എന്നിവരാണ് ജെഡിയുവിൽ നിന്നുള്ള മന്ത്രിമാർ.
തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ വെല്ലുവിളി എൻഡിഎ സഖ്യം മറികടന്നാണ് പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. 243 അംഗ ബിഹാർ നിയമസഭയിൽ 125 സീറ്റുകളിൽ വിജയിച്ചാണ് എൻഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകൾ നേടി ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാൻ കഴിഞ്ഞത്.
ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിരുന്നു.
വന്ദേ ഭാരത് വിമാനത്തില്‍ ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ചും അതിന്റെ നൂലാമാലകളെക്കുറിച്ചും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യുഎൻ ഉദ്യോഗസ്ഥനും ക്രൈസിസ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റുമായ മുരളി തുമ്മാരുക്കുടി. നാട്ടിലേക്കുള്ള യാത്ര സുഖമമാണ്. പക്ഷെ നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂര്‍ണരൂപം
ലണ്ടൻ : കോവിഡ് ബാധ അനിയന്ത്രിതമായ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൌൺ കൂടുതൽ കർശനമാക്കണമെന്ന അഭ്യർത്ഥനയുമായി NHS. ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റ് സി.ഇ.ഒ ക്രിസ് ലോങ്ങ് ആണ് പുതിയ നിർദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വളരെ ഉയർന്ന വൈറസ് ബാധ നിരക്കാണ് ഇപ്പോഴുള്ളത്, ലോക്ക് ഡൌൺ കർശനമായി നടപ്പാക്കുകയാണ് വൈറസ് ബാധ നിയത്രിക്കാനുള്ള ഏക മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക് ഡൌൺ കർശനമാക്കുന്നതിന് പുറമെ വൈറസ് ബാധ കുറയുന്നത് വരെ സ്‌കൂളുകൾ അടച്ചിടാനും ക്രിസ് ലോങ്ങ് സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ രണ്ടാം ലോക്ക് ഡൌൺ സമയത്ത് സ്‌കൂളുകൾ അടച്ചിടാനുള്ള അഭ്യർത്ഥന പ്രധാന മന്ത്രി ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. രാജ്യ വ്യാപകമായി പല സെക്കണ്ടറി സ്‌കൂളുകളിലും വൈറസ് ബാധ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പരിമിതമായ ലോക്ക് ഡൌൺ നിലനിന്നിട്ടും ഇംഗ്ലണ്ടിലെ മൊത്തം 315 കൗണ്സിലുകളിൽ 218 കൗണ്സിലുകളിലും കോവിഡ് ബാധ നിരക്കിൽ വൻ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
യുകെയിൽ കൊറോണ ബാധ ഏറ്റവും കൂടുതൽ നാശം വിതച്ച മേഖലകളിൽ ഒന്നാണ് ഹൾ. ഒരു ലക്ഷം ആളുകളിൽ 743 പേർക്കാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം രണ്ടായിരത്തിലധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. NHS ജോലിക്കാരുടെ ഷോർട്ടേജ് കാരണം ഹൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മറ്റു ട്രസ്റ്റുകളിൽ നിന്നും ജോലിക്കാരെ താൽക്കാലികമായി കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിച്ചിരിക്കുകയാണ്. രാജ്യത്തെ മറ്റു NHS ഹോസ്പിറ്റലുകളിലും ഇത് പോലെ ജോലിക്കാരുടെ ഷോർട്ടേജ് വരുമോയെന്ന ഭീതി NHS മാനേജ്‌മെന്റിനുണ്ട്