Latest News

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.

രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.

ബംഗളൂരുവിലെ വൈദ്യുത നിലയത്തില്‍ വന്‍ പൊട്ടിത്തെറി. യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തിലാണ് അപകടമുണ്ടയത്. സംഭവത്തില്‍ 15 എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം കേള്‍ക്കാന്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതുപോലെ തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് ആ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷ് എന്ന നടനെയും. സിനിമയിലെ വേഷവും ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ അരിസ്റ്റോ സുരേഷിനെ തേടി നിരവധി സിനിമകളാണ് എത്തിയത്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നും താരം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പ്രണയം മുന്‍പും പലരോടും തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്ക് ഇല്ല എന്ന് തോന്നിയതിനാല്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോഴാണ് യഥാര്‍ത്ഥ ആളെ കണ്ടെത്തിയതെന്നും സുരേഷ് പറഞ്ഞു. ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ പ്രണയിനിയെ കണ്ടുമുട്ടിയതെന്നും താരം പങ്കുവെച്ചിട്ടുണ്ട്.

തൃശ്ശൂര്‍ സ്വദേശിനിയാണ് യുവതിയെന്നും 36 വയസ്സുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പേരുവിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നിത്യാ മേനോനെ നായികയാക്കി രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ അരിസ്റ്റോ സുരേഷ്.

പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.

കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.

തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.

രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി യുപിയിൽ നിന്നും പുറത്തെത്തുന്നത് വിചിത്ര വാർത്ത. ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിന്തുണച്ച് യുപിിൽ ധർണ. സവർണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തിയത്.

കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധർണയിൽ പങ്കെടുത്തവരിലൊരാൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭാഗ്‌ന ഗ്രാമത്തിലാണ് പ്രതികൾക്ക് വേണ്ടി ധർണ നടന്നത്. ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായ ഭൂൽഗാഡി ഗ്രാമത്തിൽ നിന്ന് അഞ്ച് കിലോ മീറ്റർ മാത്രം അകലെയാണ് ധർണ നടന്ന സ്ഥലം.

പെൺകുട്ടിയുടെ കൊലപാതകത്തെ ചില രാഷ്ട്രീയപാർട്ടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും, പെൺകുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും ധർണയുടെ സംഘാടകരിലൊരാൾ പറഞ്ഞു. അതേസമയം, ദളിത് പെൺകുട്ടിയുടെ ക്രൂര കൊലപാതകത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. ഡൽഹിയിൽ പ്രാർത്ഥന യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

നടന്‍ ബൈജു സന്തോഷും പ്രതിഫലം കുറയ്‌ക്കുന്നില്ലെന്ന് പരാതി. ബൈജു അഭിനയിച്ച മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരിക്കുന്നത്. നടന്മാരായ ജോജു, ടോവിനോ തുടങ്ങിയവർ പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഇത്.തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍.തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്നാണ് ബൈജുവിന്റെ നിലപാടെന്നാണ് നിര്‍മ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. അതേസമയം ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളതെന്നു പറയുന്ന നിർമ്മാതാവ് സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പടെ നല്‍കിയെന്നാണ് വിവരം.

അതേസമയം വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ടൊവിനോ തോമസും ജോജു ജോര്‍ജും പ്രതിഫലം കുറയ്‌ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. എന്നാൽ പ്രതിഫലം കുറച്ചുവെന്ന വാർത്തകൾ തള്ളി നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് പ്രതികരിച്ചു.പ്രതിഫലം വാങ്ങാതെയാകും ടൊവിനോ തോമസ് പുതിയ ചിത്രം ചെയ്യുക. സിനിമ വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന വിഹിതം സ്വീകരിക്കാം എന്നാണ് ടൊവിനോ സമ്മതിച്ചിരിക്കുന്നത്. അതേസമയം ജോജു ജോര്‍ജ് 20 ലക്ഷമാണ് പ്രതിഫലം കുറച്ചത്. കൊവിഡിന് മുന്‍പ് 75 ലക്ഷം വാങ്ങിയിരുന്ന ടൊവിനോ ഒരു കോടിയായി പ്രതിഫലം ഉയര്‍ത്തിയിരുന്നു. 45 ലക്ഷം വാങ്ങിയിരുന്ന ജോജു 50 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഇതോടെ രണ്ടു താരങ്ങളുടെയും സിനിമയുടെ ചിത്രീകരണാനുമതി പുനപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. പ്രതിഫലം കുറച്ചാല്‍ മാത്രമെ ചിത്രീകരണാനുമതി നല്‍കു എന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതോടെയാണ് രണ്ട് താരങ്ങളും പ്രതിഫലം കുറച്ചത്.

തിരുവനന്തപുരം∙ വാഷിങ്ടനിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി ഡോക്ടർ മരിച്ചതായി തൈക്കാടുളള ഭർത്താവിന് അടിയന്തര ഫോൺ സന്ദേശം. ‘മരണവീടി’ന്റെ കരച്ചിലിലേക്കു മണിക്കൂറുകൾക്കകം അടുത്ത ഫോൺ വിളിയെത്തി. താൻ സസുഖം വാഷിങ്ടനിൽ എത്തിയതായി ‘പരേത’ ഫോണിൽ ഭർത്താവ് ഡോ.കെ.എം.വിനായക്കിനെ അറിയിച്ചു. തൈക്കാട് നിത്യ വൈശാഖ് വസതിയിൽ അതോടെ ആശ്വാസ നിശ്വാസം.

നാലു പതിറ്റാണ്ടായി വാഷിങ്ടൻ ഡിസിയിൽ പ്രാക്ടീസ് ചെയ്യുകയാണു ഡോക്ടർ ദമ്പതികൾ. തിരുവനന്തപുരം– ഡൽഹി– വാഷിങ്ടൻ വിമാനത്തിലാണു വിനായക്കിന്റെ ഭാര്യ ചൊവ്വാഴ്ച ഇവിടെ നിന്നു പുറപ്പെട്ടത്. ഡൽഹിയിൽ നിന്നു വിമാനത്തിൽ കയറിയ വിവരവും അവർ ഭർത്താവിനെ അറിയിച്ചിരുന്നു. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡൽഹിയിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നു വിളിച്ചു ഭാര്യയുടെ മരണവിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു. ഞെട്ടിത്തരിച്ചു പോയ ഡോക്ടറോട്, പേരും വിലാസവുമെല്ലാം വീണ്ടും ചോദിച്ചുറപ്പിച്ചു മരണവാർത്ത സ്ഥിരീകരിച്ചു.

തകർന്നു പോയ ഡോക്ടർ തിരുവനന്തപുരത്തുള്ള സഹോദരനെ വിളിച്ചു ദുരന്തവാർത്ത അറിയിച്ചു. ആകെ കരച്ചിലും ബഹളവും. അതിനിടെ, വാഷിങ്ടനിൽ ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏർപ്പാടുകളും ചെയ്യേണ്ടതുണ്ട്. അവിടത്തെ കെയർടേക്കർ ഗ്ലോറിയെ ഇതിനായി ബന്ധപ്പെട്ടപ്പോൾ ‘താങ്കൾ എന്താണു പറയുന്നത്. ഞാൻ മാഡത്തിനെ എയർപോർട്ടിൽ നിന്നു വിളിക്കാൻ പോവുകയാണ്. ഇപ്പോൾ സംസാരിച്ചതേയുള്ളൂ’’വെന്ന് ഗ്ലോറി. അമ്പരന്നു പോയ വിനായക്കിനെ അതിനിടെ ഭാര്യ തന്നെ വിളിച്ചു താൻ എത്തിയ വിവരം അറിയിച്ചു.

എയർ ഇന്ത്യയിലേക്കു രോഷാകുലനായി വിളിച്ച ഡോക്ടറോട് അവർ ആവർത്തിച്ചു: മരിച്ചുവെന്നതു തീർച്ചയാണ്. പൈലറ്റിന്റെ സന്ദേശമുണ്ടായിരുന്നു’’. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോ.എം.വി.പിള്ളയാണു പിന്നീട് ഈ നാടകീയ സംഭവത്തിന്റെ ചുരുളഴിച്ചത്. ഡൽഹിയിൽ നിന്നു കയറുമ്പോൾ, ബിസിനസ് ക്ലാസിൽ വനിതാ ഡോക്ടർക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആ സീറ്റിൽ ഇരിക്കേണ്ടെന്നു കരുതി ഡോക്ടർ മറ്റൊരു സീറ്റിലേക്കു മാറി. ഡോക്ടർക്ക് അനുവദിച്ച സീറ്റിലിരുന്ന സ്ത്രീയാണു യാത്രയ്ക്കിടെ മരിച്ചത്.

വാഷിംഗ്ടണ്‍: കൊവിഡിനെ വെല്ലുവിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ട്രംപിന്റെ ഉപദേശകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റീനിലായിരുന്നു. ക്വാറന്റീനില്‍ തുടരുമെന്നും വൈകാതെ രോഗമുക്തരായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!— Donald J. Trump (@realDonaldTrump) October 2, 2020

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഓണ്‍ലൈന്‍ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും എല്ലാ സ്‌റ്റേറ്റുകളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതായിരുന്നു ട്രംപിന്റെ രീതി.

കൊവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കൊവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കൊറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍

വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കും ഒമാനും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നു. കെനിയ, ഭൂട്ടാന്‍ എന്നിവരുമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച ശേഷമാണ് പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ഇപ്പോള്‍ ഒമാനുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനാകും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ പ്രകാരം വിമാന സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.നിലവില്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസുകളും ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍, ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.

കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ബബിള്‍ ക്രമീകരണം സ്ഥാപിച്ച പതിനാറാമത്തെ രാജ്യമാണ് ഒമാന്‍. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സീസണില്‍ എട്ട് ടീമുകളുടെയും മുന്ന് മത്സരങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഐപിഎല്ലിലെ വിവിധ ടീമുകളിലെ സീനിയര്‍ താരങ്ങള്‍ മികച്ച ഫോം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ യുവ താരങ്ങള്‍ ഐപിഎല്ലില്‍ കത്തികയറുകയാണ്. ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അത്തരം ഒരു കളിക്കാരനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ സീസണിലെ മികച്ച ഫ്രാഞ്ചൈസികളിലൊന്നായ റോയല്‍സ് മൂന്ന് കളികളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ക്ക് ശേഷം ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായിരിക്കെ, റോയല്‍സ് കളിയിലെ എല്ലാ മേഖലയിലും എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി തന്നെയാണ്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണെങ്കില്‍ ബാറ്റിംഗില്‍ മലയാളി താരം സഞ്ജു സാംസണാണ് റോയല്‍സിന്റെ കരുത്ത്.

താന്‍ സഞ്ജു സാംസണിന്റെ വലിയ ആരാധികയാണെന്നാണ് ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റ് താരം സ്മൃതി മന്ദന വെളിപ്പെടുത്തിയത്. സഞ്ജുവിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത’ സ്മൃതി മന്ദന പറഞ്ഞു. ഇന്ത്യ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി മന്ഥന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ എല്ലാ മത്സരവും കാണാറുണ്ട്. പ്രത്യേകിച്ച് ഒരു ടീമിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, പല ടീമുകളിലുള്ള വ്യത്യസ്തരായ താരങ്ങളോട് ഇഷ്ടമുണ്ട്. ഇത് ആരെയും പിണക്കാതിരിക്കാന്‍ പറയുന്നതല്ല. മറിച്ച്, പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കാന്‍ തോന്നുന്നില്ല എന്നതാണ് വാസ്തവം. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ താരങ്ങളോട് ഏറ്റവും ഇഷ്ടം’ മന്ദന പറഞ്ഞു.

RECENT POSTS
Copyright © . All rights reserved