നദിയിലെ മലവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ വധൂവരന്മാരെ രക്ഷിക്കാന്‍ കുത്തിയൊലിക്കുന്ന നദിയിലേയ്ക്ക് ചാടിയ നാട്ടുകാരുടെ അതിസാഹസിക രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വിവാഹദിവസം വധുവിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന വധൂവരന്‍മാരും ബന്ധുക്കളും സഞ്ചരിച്ച കാറാണ് കുത്തൊഴുക്കില്‍പ്പെട്ടത്.
ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരുന്ന മലായ് നദിയിലാണ് കാര്‍ വീണത്. കല്യാണച്ചടങ്ങുകള്‍ക്കു ശേഷം വധുവിന്റെ ഗ്രാമത്തിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. കുത്തൊഴുക്കില്‍ പെട്ട് പാലത്തില്‍ നിന്ന് നദിയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. ശേഷം അര കിലോമീറ്ററോളം ദൂരം കാര്‍ നദിയിലൂടെ ഒഴുകിനീങ്ങി.
പാതി മുങ്ങിയ നിലയില്‍ കാര്‍ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ നദിയില്‍ ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് തകര്‍ത്ത് വധൂവരന്മാരെ പുറത്തെത്തിക്കുകയും ചെയ്തു. ശേഷം വടം കെട്ടി ഇവരെയും ബന്ധുക്കളെയും സാഹസികമായി കരയിലെത്തിച്ചു.
ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിലെ ഗോവിന്ദപുരയിലുള്ളവരാണ് മരിച്ച മൂന്ന് പേരും.
എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയ്‌റോഡ്രോമിന് സമീപം ഞായറാഴ്ച 6.30-നാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായാണ് എത്തിയതെന്നും അഭ്യാസപ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
16, 17, 22 വയസുള്ളവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകന്ന വഴിയുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടെ പേരിലുള്ളതാണെന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ (55) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി അതിരുപതയുടെ കീഴിലുള്ളതാണ് പുന്നത്തുറ പള്ളി. എടത്വ സ്വദേശിയാണ് മരിച്ച വൈദികന്‍.
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്ത് തിരിച്ചെത്തിയാണ് പുന്നത്തുറ പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്. മുറി തുറന്നിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സിസിടിവിയും ഓഫ് ചെയ്തുവച്ചിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
രാജു കാഞ്ഞിരങ്ങാട്
സ്ത്രീ ഒരു കടലാണ്
ഒറ്റത്തുള്ളിയും
തുളുമ്പാത്ത കടൽ
തിരക്കൈകൾ നീട്ടി
തീരത്ത് കയറാൻ
ശ്രമിച്ചിട്ടും
ഊർന്ന് ഉൾവലിഞ്ഞ്
പോകുന്നവൾ
ചുണ്ടിലൊരു നിലാച്ചിരി
കെടാതെ സൂക്ഷിക്കുന്ന
വൾ
ഹൃത്തിലൊരഗ്നിയും പേറി
നടക്കുന്നവൾ
എന്തൊക്കെയാണ് നീ
അവൾക്ക് കൽപ്പിച്ച്
നൽകിയ പര്യായം
അമ്മ
പൂജാ വിഗ്രഹം
ഭാര്യ
മകൾ
വേശ്യ.
ഇണയെന്നും
തുണയെന്നും പറഞ്ഞ്
ചവുട്ടി താഴ്ത്താനും
ചവിട്ടുപടിയാക്കാനും
കൈക്കലയാക്കി
മാറ്റിയിടാനുമുള്ള ജന്മം.
പാടണമിനിയൊരു പുതു
ഗാനം
പെണ്ണിൻ പുതുജീവിത
ഗാനം
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
റമ്മികളിയുമായി ബന്ധപ്പെട്ട് താൻ കൂടി അഭിനയിച്ച പരസ്യം നടൻ അജുവർഗീസ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു
പിന്നാലെ പോസ്റ്റിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ
ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”എന്നാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇപ്പോൾ തന്നെ rummy circle-ൽ ഒരു അടിപൊളി ഗെയിം കളിച്ചേയുള്ളു
അത് പോലെ ചക്ക ചാക്കോ എന്ന ക്യാരക്ടർ ആയിട്ടു ഒന്ന് മിന്നി
നിങ്ങളും ട്രൈ ചെയ്യൂ”-എന്നായിരുന്നു അജുവർഗീസിന്റെ പോസ്റ്റ്
സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചിരുന്നതിനാലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് മികച്ച നായകനാവാന്‍ സാധിക്കാതെ പോയതെന്ന് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായ മദന്‍ ലാല്‍. സച്ചിന്‍ ഒരിക്കലും മികച്ച ക്യാപ്റ്റനായിരുന്നില്ല എന്ന് മദന്‍ ലാല്‍ പറഞ്ഞു.
സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത സച്ചിന് ടീമിനെ നന്നായി നോക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനാവുമ്ബോള്‍ നിങ്ങളുടെ പ്രകടനം മാത്രം മെച്ചപ്പെട്ടാല്‍ പോരാ, ബാക്കി 10 കളിക്കാരില്‍ നിന്നും മികച്ച പ്രകടനം നേടിയെടുക്കാനാവണം. ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ടതാണ്, മദന്‍ ലാല്‍ പറഞ്ഞു.
ടെസ്റ്റില്‍ 25 മത്സരങ്ങളിലാണ് സച്ചിന്റെ ഇന്ത്യയെ നയിച്ചത്. ഇതില്‍ 9 കളിയില്‍ തോറ്റപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.സച്ചിന് കീഴില്‍ നാല് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. ഏകദിനത്തിലേക്ക് എത്തുമ്ബോള്‍ സച്ചിന്‍ ഇന്ത്യയെ നയിച്ച 73 മത്സരങ്ങളില്‍ ഇന്ത്യയ ജയിച്ചത് 23 എണ്ണത്തില്‍ മാത്രം.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായപ്പോഴും സച്ചിന് തിളങ്ങാനായില്ല. സച്ചിന്റെ കീഴില്‍ മുംബൈ കിരീടത്തിലേക്ക് എത്തിയിരുന്നില്ല. സച്ചിന് കീഴില്‍ കളിച്ച 55 കളിയില്‍ നിന്ന് 32 ജയമാണ് മുംബൈ നേടിയത്.
തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. തമിഴ് മാധ്യമങ്ങളിലാണ് ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് എത്തിയത്. തമിഴ്നാട്ടില്‍ കൊവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിറയുന്നത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും ഗോസിപ്പാണെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരും.
ഇന്ന് സംസ്ഥാനത്ത് 133 പേർക്ക് കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. തൃശ്ശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ 8 പേർക്കും, കാസർകോട് ജില്ലയിൽ ആറു പേർക്കും, എറണാകുളം ജില്ലയിൽ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യുഎഇ-13, ബഹ്‌റൈൻ-5, ഒമാൻ-5, ഖത്തർ-2, ഈജിപ്ത്-1, ജീബൂട്ടി (Djibouti)1) 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡൽഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, ഹരിയാണ-1) വന്നതാണ്. ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലകളിൽ മൂന്നു പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ടു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ 37 പേരുടെയും, മലപ്പുറം ജില്ലയിൽ 30 പേരുടെയും (ഒരു തൃശൂർ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയിൽ ഒമ്പതു പേരുടെയും, കോഴിക്കോട് ജില്ലയിൽ അഞ്ചു പേരുടെയും (ഒരു കണ്ണൂർ സ്വദേശി), പത്തനംതിട്ട ജില്ലയിൽ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയിൽ മൂന്നു പേരുടെയും, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടു പേരുടെയും പാലക്കാട് ജില്ലയിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1,490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,41,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടായിരുന്നു.
കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോട്ടയ്ക്കലിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയ്ക്കൽ ആട്ടീരി സ്വദേശി അനീസിന്റെ (40) മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു.
കോട്ടക്കൽ അൽമാസ് ആശുപത്രി പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടന്നാണ് സൂചന. ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജീവനക്കാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ഒ പ്രദീപ് കുമാർ, എസ്.ഐ റിയാസ് ചാക്കീരി എന്നിവർ പരിശോധന നടത്തി.
തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.