Latest News

കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് മുന്‍താരം കെ.ജയമോഹന്‍ തമ്പിയെ കൊലപ്പെടുത്തിയതെന്ന് മകന്‍ അശ്വന്റെ കുറ്റസമ്മതം. മദ്യപിക്കുന്നതിനുള്ള പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നുവെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോവിഡ് പരിശോധനകള്‍ക്കുശേഷമാകും അശ്വിനെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുക.

ഫോര്‍ട്ട് അസിസ്റ്റന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിന്‍, സുഹൃത്ത് സതി എന്നിവരെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജയമോഹന്‍തമ്പി കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. ജയമോഹന്‍ തമ്പിയുടെ നാലുപവന്റെ മാല കാണാനില്ല. പൊലീസ് പറയുന്നതിങ്ങനെ. മദ്യപിക്കുന്നതിന്റെ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്റെ എ.ടി.എം കാര്‍ഡും പഴ്സു ജമോഹന്‍ തമ്പി തിരികെ ചോദിച്ചു.

തുടര്‍ന്ന് മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച് തള്ളുകയായിരുന്നു .അശ്വിന്‍ തമ്പിയുടെ മുക്കിലിടിക്കുകയും ചെയ്തു. കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് തമ്പി താഴെവീണു. വീണതിനുശേഷവും തലപിടിച്ച് ഇടിച്ചു. തുടര്‍ന്ന് തമ്പി ബോധരിഹിതനായി. ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അനുജനോട് ആവശ്യപ്പെട്ടെങ്കിലും നിരാകരിച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാത്തവരാണ് കുടുംബാംഗങ്ങൾ. അതുകൊണ്ട് തന്നെ ജയമോഹൻ തമ്പിയെ വീടിന് പുറത്ത് കാണാതിരുന്നത് ആരും ശ്രദ്ധിച്ചില്ല.

കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് മാലിന്യം ശേഖരിക്കാനെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തക പറഞ്ഞു.

ശനിയാഴ്ചയാണ് ജയമോഹന് തമ്പിയെ ശുഭ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടാംനിലയില് വാടകയ്ക്് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇദ്ദേഹം ജനല്‍തുറന്നുനോക്കിയപ്പോഴാണ് തമ്പിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തമ്പിയുടെ ഭാര്യ മരിച്ചതിനുശേഷമാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20.45 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 20,45,549 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ രോ​ഗ​ബാ​ധി​ത​രാ​യു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,14,148 ആ​യി. 7,88,862 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ർ​ക്ക്-4,00,660 , ന്യൂ​ജ​ഴ്സി-1,67,192, ഇ​ല്ലി​നോ​യി​സ്-1,29,212, കാ​ലി​ഫോ​ർ​ണി​യ-1,37,034, മ​സാ​ച്യു​സെ​റ്റ്സ്-1,03,889, പെ​ൻ​സി​ൽ​വേ​നി​യ-80,961, ടെ​ക്സ​സ്-78,997, മി​ഷി​ഗ​ണ്‍-64,998, ഫ്ളോ​റി​ഡ-66,000, മെ​രി​ലാ​ൻ​ഡ്-58,904, ജോ​ർ​ജി​യ-53,249, ക​ണ​ക്ടി​ക​ട്-44,179, വി​ർ​ജീ​നി​യ-51,738, ലൂ​സി​യാ​ന-43,612, ഒ​ഹി​യോ-39,190.

മേ​ൽ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ർ. ന്യൂ​യോ​ർ​ക്ക്-30,603, ന്യൂ​ജ​ഴ്സി-12,369, ഇ​ല്ലി​നോ​യി​സ്-6,018, കാ​ലി​ഫോ​ർ​ണി​യ-4,772, മ​സാ​ച്യു​സെ​റ്റ്സ്-7,408, പെ​ൻ​സി​ൽ​വേ​നി​യ-6,086, ടെ​ക്സ​സ്-1,892, മി​ഷി​ഗ​ണ്‍-5,943, ഫ്ളോ​റി​ഡ-2,769, മെ​രി​ലാ​ൻ​ഡ്-2,811, ജോ​ർ​ജി​യ-2,285, ക​ണ​ക്ടി​ക​ട്-4,097, വി​ർ​ജീ​നി​യ-1,496, ലൂ​സി​യാ​ന-2,962, ഒ​ഹി​യോ-2,429.

കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ യൂ​റോ​പ്പി​ൽ ആ​ക​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു എ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്. 11 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണി​ലൂ​ടെ മാ​ത്രം 32 ല​ക്ഷം പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യെ​ന്നാ​ണ് ല​ണ്ടൻ ​ഇം​പീ​രി​യ​ൽ കോ​ള​ജ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

മി​ക്ക രാ​ജ്യ​ങ്ങ​ളും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബി​സി​ന​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു വീ​ട്ടി​ലി​രി​ക്കാ​ൻ ആ​ളു​ക​ളോ​ട് പ​റ​ഞ്ഞ ന​ട​പ​ടി ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മേ​യ് നാ​ലി​ന​കം 32 ല​ക്ഷം ആ​ളു​ക​ൾ മ​രി​ക്കു​മാ​യി​രു​ന്നു. ഇ​തി​ന​ർ​ഥം യു​കെ​യി​ൽ 4,70,000, ഫ്രാ​ൻ​സി​ൽ 6,90,000, ഇ​റ്റ​ലി​യി​ൽ 6,30,000 എ​ന്നി​വ ഉ​ൾ​പ്പെ​ടെ 32 ല​ക്ഷം ജീ​വ​ൻ ര​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നാ​ണെ​ന്നു നേ​ച്ച​ർ ജേ​ർ​ണ​ലി​ലെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ബ്രി​ട്ട​ൻ, സ്പെ​യി​ൻ, ബെ​ൽ​ജി​യം, ഓ​സ്ട്രി​യ, ഡെ​ൻ​മാ​ർ​ക്ക്, നോ​ർ​വേ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യൂ​റോ​പ്യ​ൻ സെ​ന്‍റ​ർ ഓ​ഫ് ഡി​സീ​സ് ക​ണ്‍ട്രോ​ൾ ശേ​ഖ​രി​ച്ച ക​ണ​ക്കു​ക​ളാ​ണ് പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം 82 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​ൻ ലോ​ക്ക്ഡൗ​ണി​ലൂ​ടെ സാ​ധി​ച്ചു എ​ന്നു പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.<br> <br> കൊ​റോ​ണ​ക്കാ​ല​ത്ത് ലോ​ക്ഡൗ​ണ്‍ എ​ല്ലാ​യി​ട​ത്തും ഒ​രു സ​മ​വാ​ക്യ​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണു​ക​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ണ്ടെ ത്തു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

അ​തേ​സ​മ​യം, ബെ​ർ​ക്‌​ലി​യി​ലെ ക​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ പ​ഠ​നം പ​റ​യു​ന്ന​ത് ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ൻ, ഫ്രാ​ൻ​സ്, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ക്ക്ഡൗ​ൺ ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​ല്ല​ന്നാ​ണ്. എ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ ആ ​രാ​ജ്യ​ങ്ങ​ളി​ൽ 53 കോ​ടി അ​ണു​ബാ​ധ​ക​ളെ ത​ട​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ൾ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ കൊ​റോ​ണ വൈ​റ​സ് ഒ​രു യ​ഥാ​ർ​ഥ മ​നു​ഷ്യ ദു​ര​ന്ത​മാ​യി​രു​ന്നു​വെ​ന്ന് ഗ​വേ​ഷ​ക​രി​ലൊ​രാ​ളാ​യ ഡോ. ​സോ​ള​മ​ൻ ഹി​യാ​ങ് പ​റ​ഞ്ഞു. എ​ന്നാ​ൽ, വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യാ​നു​ള്ള ആ​ഗോ​ള ന​ട​പ​ടി മൂ​ലം മു​ന്പ​ത്തേ​ക്കാ​ളും കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.

ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.

ആ​സാ​മി​ലെ ടി​ൻ​സു​കി​യ ജി​ല്ല​യി​ൽ വാ​ത​ക​ച്ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തീ​പി​ടു​ത്ത​മു​ണ്ടാ​യ ഓ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​കി​ണ​റി​നു സ​മീ​പം ര​ണ്ടു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

14 ദി​വ​സ​ങ്ങ​ളാ​യി വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ എ​ണ്ണ​ക്കി​ണ​റി​ന് ചൊ​വ്വാ​ഴ്ച​യോ​ടെ​യാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ വ്യാ​പ്തി എ​ത്ര​മാ​ത്രം ശ​ക്ത​മാ​ണെ​ന്ന് 10 കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്നു നോ​ക്കി​യാ​ലും വ്യ​ക്ത​മാ​കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സും സൈ​ന്യ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ​പി​ടു​ത്തം ഇ​തു​വ​രെ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് 1,610 കു​ടും​ബ​ങ്ങ​ളെ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്തു​നി​ന്നും മാ​റ്റി​പ്പാ​ർ‌​പ്പി​ച്ചി​രു​ന്നു. എ​ണ്ണ ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ നി​ര​വ​ധി മ​ത്സ്യ​ങ്ങ​ളും ഡോ​ൾ​ഫി​നു​ക​ളും പ​ക്ഷി​ക​ളും ച​ത്തി​രു​ന്നു.

തിരുവനന്തപുരം: കൊല്ലപ്പെട്ട മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് വീട്ടുജോലിക്കാരിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒന്നരവര്‍ഷമായി അച്ഛനും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും ഇരുവരും മദ്യപിച്ച് പരസ്പരം അടികൂടാറുണ്ടെന്നും വീട്ടുജോലിക്കാരിയായ അനിത  പറഞ്ഞു.

വെള്ളിയാഴ്ചയാണ് വീട്ടില്‍ അവസാനമായി ജോലിക്ക് പോയത്. ആഴ്ചയിലൊരു ദിവസമാണ് വീട് വൃത്തിയാക്കാന്‍ പോകാറുള്ളത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ജയമോഹന്‍ തമ്പിയെ കണ്ടിരുന്നു. തമ്പിയുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ വഴക്ക് പതിവാണ്. വാഹനത്തിന്റെ താക്കോലിനും എടിഎം കാര്‍ഡിനുമൊക്കെയാണ് ഇരുവരും വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും മുറിയില്‍ പൂട്ടിയിടാറുണ്ടെന്നും അനിത വിശദീകരിച്ചു.

അതേസമയം, ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അറസ്റ്റിലായ മകന്‍ അശ്വിന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവദിവസം അമിത മദ്യലഹരിയായതിനാല്‍ പലതും ഓര്‍മ്മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. കസ്റ്റഡിയിലുള്ള സുഹൃത്ത് സംഭവത്തില്‍ ദൃക്‌സാക്ഷിയല്ലെന്നാണ് നിഗമനം. ചില അയല്‍വാസികളും സുഹൃത്തുക്കളും ജയമോഹന്‍ തമ്പിയുടെ വീട്ടില്‍ വന്നുപോകാറുണ്ടെന്നും സി.ഐ. വിശദീകരിച്ചു.

 

പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.

കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.

എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”

പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.

നടൻ വരുൺ ശർമയുടെ മാനേജർ ദിഷ സാലിയൻ ചൊവ്വാഴ്ച മുംബൈയിൽ ആത്മഹത്യ ചെയ്തു. ദിഷ സാലിയൻ ആത്മഹത്യ ചെയ്തതായി മാൽവാനി പോലീസ് സ്റ്റേഷനിലെ ഡിസിപി സ്ഥിരീകരിച്ചു.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. രാത്രി ദിഷ ചില സുഹൃത്തുക്കൾക്കൊപ്പമാണ് അത്താഴം കഴിച്ചത്. പിന്നീട് കിടപ്പുമുറിയുടെ ജനലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിഷയുടെ മരണത്തിൽ വരുൺ ശർമ അനുശോചനം രേഖപ്പെടുത്തി.

“എനിക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ആകെ മരവിച്ചിരിക്കുകയാണ്. ഇതൊന്നും യാഥാർഥ്യമാണെന്ന് വിശ്വസിക്കാനാകുന്നില്ല. ഒരുപാട് ഓർമ്മകൾ. വളരെ സ്നേഹമുള്ള ഒരു വ്യക്തിയും അടുത്ത സുഹൃത്തുമായിരുന്നു. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഏറെ ഭംഗിയോടെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. നിന്നെ വല്ലാതെ മിസ് ചെയ്യും. ഈ ദുഃഖം താങ്ങാനുള്ള കരുത്ത് കുടുംബത്തിനുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. നീ പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയില്ല. ഇത് വളരെ നേരത്തെ ആയിപ്പോയി,” ഇൻസ്റ്റഗ്രാമിൽ വരുൺ ശർമ കുറിച്ചു.

ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിഎന്‍എന്‍ അവതാരകന്‍ ക്രിസ് ക്യൂമോയുടെ നഗ്‌ന ദൃശ്യങ്ങളും. തന്റെ ആഢംഭര വീടിന്റെ മട്ടുപ്പാവില്‍ നഗ്‌നായി നില്‍ക്കുകയായിരുന്നു ക്രിസ് ക്യൂമോയാണ് വീഡിയോയില്‍ ഉള്‍പ്പെട്ടത്. ഭാര്യ യോഗ ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ചതായിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ആളുകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തിരുന്നു.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയുടെ സഹോദരനാണ് ക്രിസ് ക്യൂമോ. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് കൊട്ടാരസദൃശമായ വീട്ടില്‍ ക്യൂമോ കഴിയുന്നത്.

മാര്‍ച്ചില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയ ക്രിസ് മാസ്‌ക് പോലും ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് വിവാദമായിരുന്നു. കൊവിഡ് ബാധിച്ച് താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ”വൈറസ് എന്നെ ബാധിക്കുന്നതിന് മുമ്പ് എന്തായിരുന്നോ അതിലേക്ക് തിരിച്ചുപോകാന്‍ ഇതുവരെയുമായിട്ടില്ല, എന്നാലും എനിക്ക് ജോലി ചെയ്യാനാകും” എന്നാണ് ക്രിസ് രോഗമുക്തനായതിന് ശേഷം പ്രതികരിച്ചത്.

കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബിജെപി, കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇഇടിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെ തന്നെ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്‌കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എഇഒയ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി.

ബിജെപി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി.

ഹൃദയാഘാതം മൂലം ദുബായിയില്‍ വെച്ച് മരിച്ച നിധിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ആദ്യം ഭാര്യ ആതിരയുടെ അടുത്തേക്കാണ് മൃതദേഹം എത്തിച്ചത്. ആതിരയ്ക്ക് അവസാനമായി പ്രിയതമനെ കാണാനും അന്ത്യചുംബനം നല്‍കാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൗകര്യം ഒരുക്കി.

ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലെ വീട്ടിലാണ് ശവസംസ്‌കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും ശ്രദ്ധനേടിയത്. ഗര്‍ഭിണിയായ ആതിര നാട്ടിലേക്ക് വരുമ്പോള്‍ നിധിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം നിധിന്‍ അത്യാവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved