മലയാളത്തിലെ മാതൃക താരദമ്പതികളാണ് ജയറാമും പാര്വതിയും. 28 വര്ഷങ്ങള്ക്ക് മുമ്പ് 1992 സെപ്റ്റംബര് ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. 1988 ല് പുറത്തിറങ്ങിയ ‘അപരന്’ എന്ന പത്മരാജൻ ചിത്രത്തിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ജയറാം പാർവതി(അശ്വതി)യെ പരിചയപ്പെട്ടതും.
32 വര്ഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള് കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും…’ എന്നാണ് പാർവതിയുമൊത്തുള്ള ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും അശ്വതി എന്ന പാര്വതിയും.
നാല് വർഷത്തെ പ്രണയത്തിന് ശേഷം 92ൽ ആയിരുന്നു ജയറാമും പാർവതിയും വിവാഹിതരായത്. കാളിദാസ്, മാളവിക എന്നിവരാണ് ഇവരുടെ മക്കള്.
തിരുവനന്തപുരം ∙ പ്രവാസിക്ഷേമ കാര്യങ്ങളെക്കുറിച്ച് അറിയാനും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കു കേരളത്തിൽ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചു മനസിലാക്കാനും പ്രവാസികൾ ഒരു വർഷത്തിനിടെ വിളിച്ചത് ഒന്നര ലക്ഷത്തിലേറെ കോൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 33 രാജ്യത്തു നിന്നും നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ പ്രവാസിക്കായുള്ള ഗ്ലോബൽ കോൺടാക്ട് സെന്ററിലേക്ക് (ജിസിസി) വിളിച്ച കോളുകളുടെ എണ്ണമാണിത്. കൃത്യമായി പറഞ്ഞാൽ 1,77,685 ഫോൺ കോൾ. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടെ ലഭിച്ചതാണ് ഇത്രയും കോളുകൾ.
വെബ്സൈറ്റ് മുഖേന ഇതു സംബന്ധിച്ച 37,255 ചാറ്റുകളും ലഭിച്ചു. ഇന്ത്യയ്ക്കു പുറമേ യുഎഇ., സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമാണ് ഫോൺ കോൾ ഏറെയും. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇന്തോനീഷ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ജർമനി, തുർക്മിനിസ്ഥാൻ, ഇറാൻ, ഉത്തര കൊറിയ, മലേഷ്യ, ശ്രീലങ്ക, യുകെ, യുഎസ്, കംബോഡിയ, ജോർജിയ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ലാവോസ്, മ്യാന്മർ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, തയ്വാൻ, തജികിസ്ഥാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കോളുകൾ ലഭിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 15 ന് ദുബായില് നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന് മേഖലാ സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഉദ്ഘാടനം നിര്വഹിച്ചത്.
റിക്രൂട്ട്മെന്റ്, ഐഡി കാർഡ്, അറ്റസ്റ്റേഷൻ, ആംബുലൻസ് സർവീസ്, പ്രവാസി ലീഗൽ എയ്ഡ് സെൽ, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, ലോക കേരള സഭ, വീസ സ്റ്റാംപിങ്, ഡയറക്ടേഴ്സ് സ്കോളർഷിപ്പ്, ഭൗതിക ശരീരം നാട്ടിൽ എത്തിക്കൽ, കേരള പൊലീസ് എൻആർഐ സെൽ, പാസപോർട്ട്, പ്രവാസി ക്ഷേമനിധി ബോർഡ്, എംബസികളുടെയും കോൺസിലേറ്റുകളുടെയും വിവരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണു വന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
24 x 7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ പ്രവാസി മലയാളികൾക്ക് 0091 8802012345 രാജ്യാന്തര ടോൾ ഫ്രീ നമ്പരിൽ വിളിച്ച് നോർക്കയുടെ സേവനങ്ങളെക്കുറിച്ചുളള വിവരങ്ങൾ ആരായാനും പരാതികൾ റജിസ്റ്റർ ചെയ്യുവാനുമുള്ള സംവിധാനമാണിത്.
ഉപയോക്താവിന്റെ ഫോണിൽ നിന്നു പ്രസ്തുത നമ്പരിലേക്കു ഡയൽ ചെയ്ത ശേഷം, കോൾ ഡിസ്കണക്ട് ആവുകയും 30 സെക്കൻഡിനുളളിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിൽ നിന്നു കോൾ തിരികെ ലഭിക്കുകയും ചെയ്യും. സേവനം സൗജന്യമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നു വിളിക്കുന്നവർക്ക് 1800 425 3939 ലും സേവനം ലഭിക്കും. ഒരു വർഷത്തിനിടെ കോൾ സെന്ററിലേക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന 2,320 പരാതിയും ലഭിച്ചു.
അമ്പരപ്പോടെ സൈബർ ഇടങ്ങൾ കണ്ടിരിക്കുകയാണ് ഇൗ മലയാളി യുവാവിന്റെ വിഡിയോ. ഭൂമിക്ക് ഭാരമായ പ്ലാസ്റ്റിക്കിൽ നിന്നും പെട്രോൾ ഉണ്ടാക്കിയിരിക്കുകയാണ് ഇദ്ദേഹം. വിഡിയോ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ വിഡിയോ യൂട്യൂബ് ട്രന്റിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തി. എം4ടെക് വ്ലോഗർ സിയോ ജോസഫിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
പെട്രോൾ പോലെയുള്ള ഒരു ഇന്ധനമാണ് പ്ലാസ്റ്റിക്കിൽ നിന്ന് നിർമിക്കുന്നത്. ഒരു ഓയിലിന്റെ തകര ക്യാൻ, അലൂമിനിയം ട്യൂബ്, ഗ്ലാസ് ജാർ എന്നിവയാണ് വേണ്ടത്. പ്ലാസ്റ്റിക് വേസ്റ്റുകൾ ക്യാനിലിട്ട് ഉരുക്കി ട്യൂബ് വഴി ജാറിലെത്തിക്കുന്നു. ജാറിലെത്തുന്ന വാതക രൂപത്തിലുളള ഇന്ധനം ഐസ് ഉപയോഗിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുകയാണ്.
എന്നാൽ, ജാറിൽ എത്തുന്ന ഇന്ധനം പെട്രോളിയം രൂപത്തിലാണ്. ഈ ഇന്ധനം കൂടുതൽ ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് പെട്രോൾ, ഡീസൽ, മണ്ണെണ്ണ രൂപത്തിൽ ഉപയോഗിക്കാൻ കഴിയൂ. പൈറോലിസിസ് രീതിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇന്ധനമുണ്ടാക്കുന്ന രീതിയെ പറയുന്നത് പൈറോലിസിസ് ഓഫ് പ്ലാസ്റ്റിക് എന്നാണ്. ഈ പ്ലാസ്റ്റിക് ഇന്ധനത്തിൽ നിന്നു വേണ്ട രീതിയിൽ മറ്റു ഇന്ധനങ്ങൾ വേർത്തിരിച്ചെടുക്കാനാകും.
അരഞ്ഞാണം മോഷ്ടിച്ചത് പിടികൂടിയതിന്റെ വൈരാഗ്യത്തിൽ തൃശ്ശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ. 50,000 രൂപ പിഴയും വിധിച്ചു. ഒല്ലൂർ സ്വദേശി ഷൈലജയ്ക്കാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
2016 ലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ തേടി വീട്ടുകാര് പരക്കംപാഞ്ഞു. കുട്ടിയെ വീടിന്റെ പുറകിലുളള പുഴയില് എറിഞ്ഞ ശേഷം രക്ഷിതാക്കള്ക്കൊപ്പം തെരച്ചിലിന് പ്രതിയും കൂടി. കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയത് കണ്ടുവെന്നും ഷൈലജ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ മാതാപിതാക്കളോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരഞ്ഞാണം മോഷ്ടിച്ചത് പിടിച്ചതിന്റെ വിരോധമാണ് ഷൈലജയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുരുക്കിലാക്കിയത്.
കുഞ്ഞിന്റെ അരഞ്ഞാണം ഒരിക്കല് മോഷണം പോയിരുന്നു. അന്ന്, ഷൈലജ വീട്ടില് വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. അരഞ്ഞാണം മോഷ്ടിച്ചത് ഷൈലജയാണെന്ന് കുടുംബാംഗങ്ങള് സംശയിച്ചു. കുടുംബവീട്ടില് കയറരുതെന്ന് വിലക്കുകയും ചെയ്തു. ഷൈലജയുടെ മനസിലെ ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബന്ധു മരിച്ചതിന്റെ പേരില് ഒരിക്കല് കൂടി വീട്ടിലേയ്ക്ക് പ്രവേശനം കിട്ടിയപ്പോഴായിരുന്നു പ്രതിയുടെ ക്രൂരമായ പകവിട്ടൽ.
ജില്ലാ കോടതിയിലെ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്. കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ആസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് നാട്ടിലെത്താൻ ആകാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോകോൺഫറൻസിംഗ് വഴിയാക്കിയത്.
വോഡഫോൺ ഐഡിയ കഴിഞ്ഞ ദശകത്തിൽ രണ്ട് ലക്ഷം കോടിയിലധികം നഷ്ടമാണ് നേരിട്ടത്. ഇതോടൊപ്പം തന്നെ എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സർക്കാരിന് നൽകേണ്ടിവന്നാൽ കമ്പനി പൂട്ടേണ്ടിവരുമെന്ന് ഐഡിയ വോഡഫോൺ അഭിഭാഷകൻ മുകുൾ രോഹത്ഗി ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഒരു കമ്പനി പൂട്ടേണ്ടിവന്നാൽ 10,000 പേർക്ക് തൊഴിലില്ലാതാകും. 30 കോടി വരിക്കാർ പ്രതിസന്ധിയിലാകും – കമ്പനിയുടെ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി പറഞ്ഞു. ഇത് ടെലികോം മേഖലയെ മുഴുവൻ ബാധിക്കുമെന്നും മത്സരം തുടച്ചുമാറ്റുകയും രണ്ട് സ്ഥാപനങ്ങൾ മാത്രം അവശേഷിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുള്ളത് 7000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാൽ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതൽ 25,000 കോടി വരെയാണ് വർധിപ്പിച്ചത്. 2150 കോടി രൂപ ഇതിനകം തന്നെ കമ്പനി നൽകിയിട്ടുണ്ട്. ടെലികോം സ്ഥാപനങ്ങൾ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടൻ തന്നെ സർക്കാരിന് നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് നഷ്ടം നേരിടുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഒറ്റരാത്രികൊണ്ട് ഈ കുടിശ്ശിക അടയ്ക്കാൻ ഒരു വഴിയുമില്ലെന്ന് കമ്പനികൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് പറയുന്നു. സർക്കാരും ഈ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകണം, അല്ലാത്തപക്ഷം ഈ മേഖലയ്ക്ക് രണ്ട് ഓപ്പറേറ്റർമാർ മാത്രമേ ഉണ്ടാകൂ. അർദ്ധ കുത്തക പോലെയാണിതെന്നും വോഡഫോൺ ഐഡിയ വക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ ടെലികോം മേഖലയ്ക്ക് മത്സരാധിഷ്ഠിതമായി തുടരുന്നതിനാൽ വലിയ നഷ്ടമാണ് നേരിട്ടത്. കുറച്ച് കമ്പനികൾക്ക് കടക്കെണിയിലായി. ആദ്യം 2,500 കോടി രൂപയും വെള്ളിയാഴ്ചയ്ക്കകം 1,000 കോടി രൂപയും നൽകാമെന്ന വോഡഫോൺ ഐഡിയയുടെ നിർദേശം സംബന്ധിച്ച് തിങ്കളാഴ്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. പേയ്മെന്റിന് പകരമായി ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും സർക്കാരിൽ നിക്ഷേപിച്ച ബാങ്ക് ഗ്യാരണ്ടി എൻക്യാഷ് ചെയ്യരുതെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ ഒറ്റരാത്രികൊണ്ട് പണം നൽകണമെന്ന് സർക്കാർ നിർബന്ധിച്ചാൽ വോഡഫോണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കുമെന്നും നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. തൊഴിലില്ലായ്മ വ്യാപകമായിരിക്കുന്ന സമ്പദ്വ്യവസ്ഥയിൽ ഇത് 10,000 ജീവനക്കാരെ തൊഴിലില്ലാത്തവരാക്കും ഇത് 50,000 ത്തോളം ആളുകളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭാരതി എയർടെല്ലും ടാറ്റ ഗ്രൂപ്പും തങ്ങളുടെ കുടിശ്ശികയിൽ നിന്ന് യഥാക്രമം 10,000 കോടി രൂപയും 2,197 കോടി രൂപയും നൽകി. ഭാരതി എയർടെൽ ഇപ്പോഴും സർക്കാരിനു 25,586 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്. ടാറ്റ ടെലി സർവീസസ് മൊത്തം 13,800 കോടി രൂപ നൽകണം. എല്ലാ പേയ്മെന്റുകളുടെയും അവസാന തീയതി മാർച്ച് 17 ആണ്.
മുസ്ലീം ആരാധാനാലയങ്ങൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ട വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ജർമ്മനിയിലെ മുസ്ലീംങ്ങള്. പള്ളികൾക്കുൾപ്പെടെ കൂടുതല് പോലീസ് സംരക്ഷണം വേണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആവശ്യം.
10 ജർമ്മൻ സംസ്ഥാനങ്ങളിലെ പള്ളികളില് പ്രാർത്ഥനയ്ക്കിടെ സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു തീവ്രവാദികളെയാണ് ജര്മ്മന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കൂടുതല് സമക്ഷണം എന്ന ആവശ്യവുമായി മുസ്ലിം സമുദായം രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം ന്യൂസിലന്ഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള മുസ്ലിം പള്ളിയില് നടന്ന ഭീകരാക്രമണത്തില് നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായ 12 പേര് എന്നായിരുന്നു അറസ്റ്റ് വിഷയം വിശദീകരിച്ച സർക്കാർ വക്താവ് പ്രതികരിച്ചത്. രാജ്യത്ത് പുതിയൊരു തീവ്രവാദ സംഘം രൂപീകരിക്കപ്പെട്ടതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ശക്തമായ അന്വേഷണത്തിലൊടുവിലായിരുന്നു നടപടികൾ.
സംഘത്തിന്റെ നീക്കങ്ങളും സംഭാഷണങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും മാസങ്ങളോളം നിരീക്ഷിച്ച് എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റുമായി മുന്നോട്ട് പോയത്. 12 പേരാണ് പോലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നത്.
അതിൽ 53 കാരനായ വെർണറുടെ നേതൃത്വത്തില് രാജ്യത്തുടനീളമുള്ള മുസ്ലിംകളെ ആക്രമിക്കാനുള്ള ‘കമാൻഡോകളെ’ നിയമിച്ചുകൊണ്ട് ശക്തമായ പദ്ധതികൾക്ക് രൂപം നൽകി. രണ്ടു പേരെ ആയുധങ്ങൾ വാങ്ങുന്നതിനായി നിയോഗിച്ചു. ഒപ്പം, എല്ലാ അംഗങ്ങളും 42,000 ഡോളർ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, തീവ്രവാദ സംഘത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസിന്റെ ചാരൻ അതിവിദഗ്ദമായി വിവരങ്ങള് ചോര്ത്തി നൽകുകയായിരുന്നു. വലിയൊരു ഗൂഡാലോചനയാണ് കൃത്യമായ നീക്കത്തിലൂടെ തകര്ക്കാന് കഴിഞ്ഞത്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളില് പുതിയൊരു തീവ്രവാദ സംഘം രൂപം കൊണ്ടതില് താൻ ആശങ്കാകുലനാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ജോർൺ ഗ്രീൻവാൾഡർ പറഞ്ഞു.
വാവ സുരേഷിനു പാന്പുകടിയേറ്റതു മുതൽ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. അത്യാസന്ന നിലയിലാണെന്നും എപ്പോൾ വേണമെങ്കിലും മരണത്തിനു കീഴടങ്ങാമെന്നും മറ്റുമുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ വൈകുന്നേരം മൂന്നിന് ലഭിച്ച ഏറ്റവും പുതിയ വിവരമനുസരിച്ച് അദ്ദേഹം ആരോഗ്യവാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വിഷത്തിന്റെ തീവ്രത കൂടിയതിനാൽ നാലു പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാന്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ വലതുകൈയിൽ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കണ്ടു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ വാവ സുരേഷിനെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിഷബാധ നിർവീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകി നിരന്തരം നിരീക്ഷിച്ചു. പാന്പുകടിയായതിനാൽ അതീവ ശ്രദ്ധ ആവശ്യമായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോ. പ്രഫസർ ഡോ. അനിൽ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രഫസർ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്. ഇന്നു വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും മറ്റു ചെലവുകളും ചികിത്സാ ചെലവുമെല്ലാം ആരോഗ്യവകുപ്പ് സൗജന്യമായാണ് നൽകുന്നത്. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വാവ സുരേഷിനെ അൽപം മുൻപ് ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.
വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതു സംബന്ധിച്ചു വാവ സുരേഷ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടക സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടൻ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി അറിയിച്ചു.
മുംബൈ ഭീകരാക്രമണത്തെ ഹിന്ദു തീവ്രവാദ ആക്രമണമാക്കാൻ ലഷ്കർ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിനായി കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അജ്മൽ അമീർ കസബ് ബെംഗളുരു സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിൽ മരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നും ഇയാളുടെ കൈത്തണ്ടയിൽ ചുവന്ന നൂല് കെട്ടിയിരുന്നുവെന്നും മുൻ മുംബൈ പൊലീസ് കമ്മീഷണർ രാകേഷ് മരിയ പറയുന്നു.
ലെറ്റ് മീ സേ ഇറ്റ് നൗ എന്ന തന്റെ പുസ്തകത്തിലാണ് മരിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തെ ഒരു ‘ഹിന്ദു തീവ്രവാദ’മായി ചിത്രീകരിക്കാനാണ് ലഷ്കർ തീവ്രവാദ സംഘടന ശ്രമിച്ചത്. ഇത് ഫലം കണ്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദികൾ മൂംബൈയിൾ മുംബൈയിൽ ആക്രമണം നടത്തി എന്ന തലക്കെട്ടാകും പത്രങ്ങളിൽ വരേണ്ടിയിരുന്നത്. ഇതോടെ പ്രമുഖ മാധ്യമങ്ങളെല്ലാം കസബിന്റെ ബെംഗളുരുള്ള കുടുംബത്തെയും അയൽവാസികളെയും പറ്റി വാർത്തകൾ കൊടുക്കേണ്ടി വന്നേനെ. എന്നാൽ ആ പദ്ധതി നടപ്പായില്ലെന്നും മരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളജിലെ വ്യാജ ഐഡി കാർഡുകൾ അക്രമികള് കൈവശം വച്ചിരുന്നതായി മുന്പ് റിപ്പോർട്ട് ചെയ്തിരുന്നു. കസബിന്റെ കയ്യിലും കാർഡ് ഉണ്ടായിരുന്നു. ജിഹാദിയെ കുറിച്ച് അറിഞ്ഞുകൊണ്ടല്ല കവർച്ച നടത്താനാണ് കസബ് ലഷ്കറിനൊപ്പം ചേർന്നത്. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി കസബും സുഹൃത്ത് മുസാഫുർ ഖാനും ഇതിലേക്ക് വരികയായിരുന്നു.
ഇന്ത്യയിൽ മുസ്ലിം പള്ളികൾ നിസ്കരിക്കാൻ പോലും അനുവദിക്കാതെ അധികാരികൾ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു കസബ് വിശ്വസിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ലോക്കപ്പിൽ കിടന്നപ്പോള് താൻ പുറത്തു നിന്നും അഞ്ചുനേരം കേട്ട ബാങ്ക് വിളി വെറും തോന്നലാണെന്നായിരുന്നു കസബ് കരുതിയിരുന്നത്. ഇത് മനസ്സിലാക്കിയ ഞങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലിനോട് കസബിനെ പൊലീസ് വാഹനത്തിൽ മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലീം പള്ളിയില് കൊണ്ടുപോകാൻ പറഞ്ഞു. അവിടെ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോൾ കസബ് പരിഭ്രാന്തനായെന്നും മുൻ കമ്മീഷണർ പുസ്തകത്തിൽ പറയുന്നു.
തിരൂരിൽ ഒരു വീട്ടിൽ ആറ് കുട്ടികൾ ഒമ്പത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്പി. ഇന്ന് പുലർച്ചെയാണ് ചെമ്പ്ര തറമ്മൽ റഫീഖ് – സബ്ന ദമ്പതികളുടെ 93 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നും മൂന്നാമത്തെ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുവെന്നും പിതൃസഹോദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ന് പുലർച്ചെയോടെ മരിച്ച കുഞ്ഞിന്റെ സംസ്കാരച്ചടങ്ങുകൾ രാവിലെ പത്തരയോടെ തന്നെ ധൃതിപിടിച്ച് നടത്തുകയായിരുന്നു. ഇതിൽ സംശയം തോന്നിയ അയൽവാസികളുൾപ്പടെ ചിലരാണ് ഇവിടെ കുട്ടികൾ തുടർച്ചയായി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളിലൊരാളുടെ ബന്ധു തന്നെയാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
2010-ലാണ് റഫീഖ് – സബ്ന ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. 2011 മുതൽ 2020 വരെ ഒമ്പത് വർഷത്തെ ഇടവേളകളിലാണ് മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും മരിക്കുന്നത്. ആറ് കുട്ടികൾ മരിച്ചതിൽ അഞ്ച് കുട്ടികളും ഒരു വയസ്സിന് താഴെ പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. ഒരു പെൺകുട്ടി മാത്രമാണ് നാലര വയസ്സുവരെ ജീവിച്ചിരുന്നത്.
മൂന്ന് മാസം, ആറ് മാസം, എട്ട് മാസം, 60 ദിവസം, ഏറ്റവുമൊടുവിലുള്ള കുഞ്ഞ് 93 ദിവസം എന്നിങ്ങനെ വളരെക്കുറച്ച് ദിവസങ്ങളുടെ ആയുസ്സു മാത്രമാണ് ഇവരുടെ കുഞ്ഞുങ്ങൾക്കുണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ മരിച്ച ആൺകുഞ്ഞിനെ തിരൂർ കോരങ്ങത്ത് പള്ളിയിലാണ് മറവ് ചെയ്തിരിക്കുന്നത്. ബന്ധുക്കളിൽ ചിലരും അയൽവാസികളും മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചതിനാൽ, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും മലപ്പുറം എസ്പി അബ്ദുൾ കരീം വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുന്നതിനായി തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് സംശയമുയർന്നതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദുരൂഹതയുണ്ടോ എന്ന പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മരിച്ച വീടായതിനാൽ അച്ഛനമ്മമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല. പിന്നീട് രേഖപ്പെടുത്തണോ എന്ന കാര്യം പരിശോധിക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. മറ്റ് കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണോ എന്ന കാര്യം പിന്നീടേ തീരുമാനിക്കൂ.
കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്നും മലപ്പുറം എസ്പി ആവശ്യപ്പെട്ടു.
അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ അന്വേഷണവുമായും സഹകരിക്കുമെന്നും അവർ പറഞ്ഞു. ”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”, അവർ പറഞ്ഞു.
ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നു. സോണിയയാണ് വധു.
2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞു.
ഈ മാസം 22 ശനിയാഴ്ചയാണ് റോയ്സിന്റെ വിവാഹനിശ്ചയം. സോണിയയും റോയ്സും ഒന്നിച്ചുനില്ക്കുന്ന ഫോട്ടോയാണ് ഇപ്പോള് പ്രചരിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയ ക്ഷണക്കത്തും വൈറലായിട്ടുണ്ട്.
തൃശ്ശൂരിലെ ഹോട്ടല് അശോക ഇന്നിലാണ് വിവാഹനിശ്ചയം നടക്കുക. 12 മണിക്കാണ് മുഹൂര്ത്തം. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. 2019ല് ഇരുവരും ഔദ്യോഗികമായി വേര്പിരിഞ്ഞു.
ചെറുപ്പം മുതല് സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തിങ്കള് മുതല് വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്.